Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, February 2, 2019

മജീഷ്യന്‍ - ഒരു പ്രണയ കഥ

ഓര്‍മ്മകള്‍ എന്ന് പറയുമ്പോ മറവി തന്നെ ഓര്‍മവരുന്നു ..മറവി എന്നാല്‍ നാം കാണുമ്പോഴും കാണാതെ പോകുന്ന അല്ലെങ്കില്‍ കാണാന്‍ ഇഷ്ടപെടാതെ കടന്നു പോകുന്ന ,അതും അല്ലെങ്കില്‍ ഇഷ്ടമുള്ള ആഗ്രഹങ്ങളിലേക്ക് കടന്നു വരാതെ മനസ്സ് കൊണ്ട് നാം തന്നെ വഴിമുടക്കുന്ന എന്തൊക്കെയോ ..സമയം ഈ കാഴ്ചകളെ ഇരുട്ടിന്റെ മറയില്‍ മാറ്റി നിര്‍ത്തുന്നു.. ..ഓര്‍മകളുടെ, ഇന്നലകളുടെ പാതയിലൂടെ ഒരു തീവണ്ടി പോലെ ജീവിതം മുന്നോട്ടു പോകുന്നു ...പിന്നോട്ട് ഓടി മാറുന്ന മങ്ങി മായുന്ന കാഴ്ചകള്‍ ...ഒരിക്കലും തിരിച്ചു വരാതെ മറവിയുടെ തമോഗര്‍ത്തം തേടി മറഞ്ഞു പോകുന്നു ... ഈ ഒറ്റ വഴിയുടെ ..ചുറ്റും തിരിച്ചറിയാതെ ,തൊട്ടറിയാനാവാതെ ലോകങ്ങള്‍ ചുറ്റി തിരിയുന്നു ..നീണ്ടും കുറുകെയും ..ചിലപ്പോഴൊക്കെ ഒരു വിചിത്രമായ പകല്‍ കിനാവുപോലെ ഒരു നോക്കില്‍ നാം അതിലൂടെ കടന്നു പോവുന്നു... ഒരിക്കലും തിരിച്ചു വരാതെ..... ...കാണാനാകാത്ത ഒരു മുറിവിന്റെ നൊമ്പരം നെഞ്ചില്‍ ഏറ്റി. ......
ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,
നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു ..


എന്റെ പ്രിയപ്പെട്ട കഥാകാരിയ്ക്ക് ..
*********************************************************
മജിഷ്യന്‍
***********************************************************"

മജിഷ്യന്‍ എന്ന് പറയുമ്പോ ... എന്തും ...ഏതു രൂപവും ആയിമാറുമോ..""

എങ്ങിനെ കാണാനാണോ ഇഷ്ടം അങ്ങിനെ ..പദ്മരാജന്റെ ഗന്ധര്‍വനൊക്കെ പറയില്ലേ .....മാനാകാനും മയിലാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാര്‍ധം പോലും വേണ്ടാത്ത ... somehow അങ്ങിനെ ..."

"എന്നാല്‍ അവസാനം പറഞ്ഞത് ഒന്നാവൂ ...പെട്ടെന്ന് ... "

അപ്പോള്‍ കര്‍ട്ടന്‍ ഉയര്‍ത്തി പറപ്പിച്ചു കൊണ്ട് പാലപൂവിന്റെ ഗന്ധമുള്ള ഒരു കാറ്റ് ഒഴുകി പരന്നു ....കീ ബോര്‍ഡില്‍ തൊട്ടിരുന്ന വിരലുകളിലൂടെ ഒരു കുളിരാര്‍ന്ന തരിപ്പ് കവിളിലേക്കു പടര്‍ന്നു ...പാതി അടഞ്ഞ മിഴികളോടെ പിന്നിലേക്കു ചാഞ്ഞിരിക്കുമ്പോള്‍ ...വിടര്‍ന്ന താമരകള്‍ നിറഞ്ഞ ഒരു നീലതടാകം മനസ്സില്‍ നിറഞ്ഞു ..

കാലില്‍ തടഞ്ഞ എന്തോ ഒന്ന് മറിഞ്ഞു ....ഒന്ന് പകച്ചു തിരിഞ്ഞു നോക്കുമ്പോള്‍ .. തൊട്ടടുത്ത കട്ടിലില്‍ ഉണ്ണിയും മോളും നല്ല ഉറക്കത്തിലാണ് ..കമ്പ്യൂട്ടര്‍ ഓഫായിരിക്കുന്നു..കാലു തട്ടിയത് ഇന്‍വര്‍റ്ററിലായിരുന്നു .

*****************************************

എങ്ങോട്ടൊക്കെയോ നീണ്ടു തിരിഞ്ഞു പിരിയുന്ന വഴികള്‍ ...റിവര്‍ റോഡ്‌ ...ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്‍ റോഡ്‌ ...കാനോന്‍ ഷെഡ്‌ റോഡ്‌ ..അങ്ങിനെ ..ഇതെല്ലാം എങ്ങോട്ടാവും പോവുക ..ആളുകള്‍ ..വഴി നിറഞ്ഞു പോകുന്നു... എങ്ങോട്ടാവും ഇവരെല്ലാം..ഇത്ര ധൃതിയില്‍ ...

ആ വലിയ ബാഗുമായി നടന്നു പോവുന്ന സ്ത്രീ ഏതാണ്ട് സമപ്രായക്കാരിയാണ് കൂടെ കുട്ടിയും... മോളുടെ പ്രായം കാണും ... എന്താവും അവര്‍ ഇപ്പൊ ചിന്തിക്കുക ..?എപ്പോഴും ഒരേ വഴി ...എന്റെ വീട്ടിലേക്കു ....ഉണ്ണിയുടെ വീട്ടിലേക്കു ...പിന്നെ തിരിച്ചും ..ഒരേ വശത്ത് തന്നെ നോക്കിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും ..അല്ലെങ്കില്‍ തിരിച്ചു വരുമ്പോഴും അതേ കാഴ്ചകള്‍ തന്നെ .... ..പിന്നെ ഇടയ്ക്ക് ഒന്ന് ചുറ്റിലും കണ്ണ്ഓടിക്കണം ..ഉണ്ണി എപ്പോഴും ഫോണില്‍ തന്നെയാവും ..ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്താല്‍ പോലീസ് പിടിക്കില്ലേ ...ഒരു കരുതല്‍ ...


വിദേശത്തുള്ള ബന്ധുക്കള്‍ എപ്പോഴും ചാറ്റ് റൂമില്‍ ഉണ്ടാവില്ല ...ഒരു കൌതുകം ..പതിയെ ...വളര്‍ന്നുപലരും ...എങ്ങോട്ടോ ..നടന്നു പോകുന്ന വഴികളിലെ യാത്രികര്‍ അവരുടെ ചിന്തകള്‍ ..പരസ്പരം ചേര്‍ന്നത് എത്ര വേഗം ...ഒറ്റയ്ക്കായ ചാറ്റ് റൂമില്‍ മജിഷ്യന്‍ വന്നത് വിസ്മയങ്ങളുടെ വസന്തവുമായാണ്...അയാളുടെ വാക്കുകളില്‍ ഇത് വരെ അറിയാത്ത പ്രണയത്തിന്റെ കിനാകാഴ്ചകള്‍ തങ്ങി നിന്നു ... അന്ന് അയാള്‍ പറഞ്ഞത് പോലെ തന്നെ രാത്രി മിന്നാമിനുങ്ങുകള്‍ മുറിയില്‍ വന്നു ..പിറ്റേന്ന് രാവിലെ ചിത്രശലഭങ്ങളും ...ഓരോ നിമിഷവും സ്വയം തിരിച്ചറിയുകയായിരുന്നു ..ഇന്നലെകളില്‍ നിന്നും നിറം വാര്‍ന്നുപോയ ദിനരാത്രങ്ങളിലേക്ക് .... ഇത് വരെ കാണാത്ത തുടിക്കുന്ന നിറ ചാര്‍ത്തുകള്‍ .....ഒറ്റയ്ക്കാവുന്ന പകലുകള്‍ക്കായി കാത്തിരുന്നു .....പാരിസില്‍ നിന്നും ..ബാങ്കോക്കില്‍ നിന്നും .....ഈഫെല്‍ ടവറില്‍ നിന്നും... പട്ടയയിലെ ഉത്സവരാത്രികളിലും..എന്നെയോര്‍ക്കുന്ന, ഉള്ളിലെവിടെയോ കിനിയുന്ന സ്നേഹം തേടിയെത്തി .....

************************************************************

ഒരു രാത്രി ഉള്ളില്‍ തിരതല്ലിയ സ്നേഹം തൊട്ടു വിരിച്ചത് ഒഴുകിയെത്തിയ പാലപൂഗന്ധം തന്നെയാണ് ...മിടിക്കുന്ന ഹൃദയവുമായി ഫോണില്‍ ചെവിയോര്‍ത്തു

"ഹല്ലോ" ........

അടക്കിയ ശബ്ദം ദൂരങ്ങള്‍ താണ്ടി അയാളുടെ തിളങ്ങുന്ന രാത്രികള്‍ വിടരുന്ന നഗരത്തിലെത്തി.വെളിച്ചം മങ്ങിയ മദ്യശാലയുടെ ഒരു ഭാഗത്ത് ... .താളം മുറിഞ്ഞുപാടുന്ന ഏതോ ഗാനം ...ഒരു രാത്രിയുടെ ഉത്സവം അവസാനിപ്പിച്ച് വേദി വിട്ടോഴിയുന്നവര്‍ ...
" ഓക്കേ മജിഷ്യന്‍ ...സീ യു tomorrow ..."
"ബൈ..my ...rasputin ..." പാതി ബോധത്തില്‍ ഒരു യുവതി അയാളുടെ ചുണ്ടില്‍ മുഖം അമര്‍ത്തി ..."ബൈ ഡിയര്‍ "കൂടെ വന്നവര്‍ അവളെ അയാളില്‍ നിന്നും വലിച്ചടര്തി ..മുന്നിലെ ഗ്ലാസില്‍ ...ചുവന്ന മദ്യപാളി പതിയെ രണ്ടാം പാതിയിലേക്ക് നിറം പരത്തുന്നു ...അരണ്ട വെളിച്ചത്തില്‍ രണ്ടു പേരും ആ ഗ്ലാസ്സിലേക്ക്‌ നോക്കിയിരുന്നു ..അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

"statesil എല്ലാവരും കൂടെ ഉള്ളപ്പോഴും I feel lonely ....ചാറ്റ് റൂമില്‍ നിന്റെ ഐക്കണ്‍ കാണാതെ വരുമ്പോള്‍ ആദ്യമൊക്കെ ...Its really hard" നിന്റെ phone respond ചെയ്യതാവുംപോ ഒക്കെ I feel ......its really hard ..i dont know how..to... "

"നിനക്കറിയാല്ലോ..I am a magician ...ഒരു ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ..ഒരു കണ്‍ട്രിയില്‍ നിന്നും മറ്റൊരു ...നാട്ടിലേക്കു ...ഇതിനിടയില്‍ ...ഞാന്‍ എത്ര ആഗ്രഹിച്ചാലും ... ഈ ബന്ധങ്ങളെ ഒരു പോലെ നിലനിര്‍ത്തുവാന്‍ കഴിയില്ല .. ... "

"നീ എന്ത് മാജിക്കാണ് എന്നോട് ചെയ്യുന്നത് ..?"

"ഇതൊന്നും എന്റെയല്ല ... ജീവിതത്തിന്റെ മാന്ത്രികതയാണ്...ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....ആഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു .. .....thats what I mean .. "

പ്രതീക്ഷിക്കാതെയെത്തിയ ഒരു അതിഥിയെ പോലെ ഒരു ringtone മുഴങ്ങിഅയാള്‍ ശബ്ദം താഴ്ത്തി .

"എന്താ ഈ പാതിരാത്രിയില്‍ ..."
"എനിക്ക് വിളിക്കാന്‍ തോന്നി..."
"ഇപ്പൊ എവിടെയാണ് നീ .... "
മോഹിപ്പിക്കുന്ന ഘനമുള്ള ശബ്ദം...ഒരിട നിശബ്ദതയ്ക്കു ശേഷം പറഞ്ഞു,...
"ഇവിടെ ഈ നഗരത്തില്‍ രാത്രി മോഹിപ്പിച്ചു തുടങ്ങുന്നേ ഉള്ളു .....ഇപ്പൊ ഹോട്ടലില്‍ ഒരു ഫ്രെണ്ടിനോപ്പം .."
"ഏതു ഫ്രണ്ട് ..?"
"ഞാന്‍ പറഞിട്ടില്ലേ.... മാലിനി ...അമേരിക്കയില്‍ നിന്നും വന്നു ....അവളോടൊപ്പം ..."

ഫോണ്‍ കട്ടായി ..

"ആരാണത്‌ ..? "

മാലിനിയുടെ മുഖത്ത്‌ ആകാംഷ ..

"ഒരു ഫ്രണ്ട് ..നീയറിയില്ല ..."

അവളുടെ മുഖത്ത് നിന്നും ശ്രദ്ധ തെറിച്ചു പോയ അയാളുടെ കണ്ണുകളില്‍ ബാര്‍ ലൈറ്റ് വിചിത്രങ്ങളായ നിറങ്ങള്‍ വരച്ചു ....

"i dont know how to express it .നീ എന്നിലേക്ക്‌ ...ഇത് പോലെ ...inseperable .....................ആവുന്നു ....."

"ഈ അലിഞ്ഞു ചേരുന്ന മദ്യം പോലെ ..? "

അവന്‍റെ കണ്ണുകള്‍ ആര്‍ദ്രമായി ...അവളുടെ കണ്ണുകളിലേക്കു തറച്ചു നോക്കി കൊണ്ട് ആ ഗ്ലാസിലെ ഇനിയും ലയിച്ചു തീരാത്ത ചുവന്ന പാളിയിലേക്ക് വിരല്‍ താഴ്ത്തി ....

" ഞാന്‍ നിന്നിലേക്ക്‌ എന്നെയാണ് പകരുന്നത് ...."

അവളിലേക്ക്‌ നീട്ടിയ വിരലില്‍ രക്തം.... കൊഴുത്ത തിളക്കത്തോടെ ഒരു തുള്ളി ..ടേബിള്‍ ക്ലോത്തിലേക്ക് വീണലിഞ്ഞു ......ചുവന്നു തുടുത്ത അവളുടെ മുഖം വിളറിയത്.. പാതി ചുണ്ടില്‍ അവശേഷിച്ച ചിരിയോടെ നോക്കി

" ഇത് നിന്നിലേക്ക്‌ ഒഴുകുന്ന ഞാനാണ് ... ഈ ഓരോ തുള്ളി ചോരയിലും നീ ചേര്‍ന്നിരിക്കുന്നു "...

അയാളുടെ വാക്കുകള്‍ ഒരു മന്ത്രവാദിയെ പോലെ പൊട്ടിച്ചിരിയിലേക്ക് അവസാനിച്ചു"
നീ ......................... "
വാക്കുകള്‍ക്ക് വേഗം കുറഞ്ഞു പോവുകയായിരുന്നു.
നീല രാത്രി നിയോണ്‍ ലൈറ്റിലേക്കു ലയിച്ചു തുടങ്ങുന്നു ...

*****************************************************************


"എന്താണ് ചാറ്റ് റൂമില്‍ വരാതിരുന്നത്...? ......... മൊബൈല്‍ ഫോണ്‍ ഓഫാക്കിയത്..? ""

എനിക്ക് അങ്ങിനെ തോന്നി ..ആ രാത്രിക്ക് ശേഷം .. "മറുപടിയില്‍ നീരസ്സം

" ഓ ആ രാത്രി ..മാലിനി തിരിച്ചു പോയി ...പതിവ് കരച്ചിലുകള്‍ക്ക് ശേഷം ..."

"അതാണോ എന്നെ വീണ്ടും തേടി വന്നത് "

"എത്ര ദിവസ്സമായി ...ആ രാത്രി കഴിഞ്ഞു എല്ലാ ദിവസ്സവും ഞാന്‍ നിന്നെ വിളിച്ചു but നീ ...respond ചെയ്തില്ല "I really miss you these days.......നിന്നെ പോലെ സ്നേഹത്തിന്റെ സാന്നിധ്യം അവശേഷിക്കാതെ പോകുമ്പോഴൊക്കെ.... ഈ കമ്പ്യൂട്ടറിന്റെ ചതുര വെളിച്ചം ....എന്നെ അസ്വസ്ഥനാകാറുണ്ട്...ചതുരങ്ങള്‍ ..നിര്ജീവമായവയുടെ പ്രതീകങ്ങളാണ് ..."

"അതെന്താ അങ്ങിനെ "

ഒരിക്കലും അയാളില്‍ നിന്നും ഉണ്ടായിട്ടില്ലാത്ത പ്രസന്നത നഷ്ടപെട്ട വാക്കുകളില്‍ അസ്വസ്ഥമാക്കുന്ന വിഷാദം ചേര്‍ന്നിരുന്നു .
" എന്റെ പപ്പാ എന്നും ലോകത്തിന്റെ ഒരു കോണില്‍ നിന്നും മറ്റൊന്നിലേക്ക്‌ വിശ്രമമില്ലാതെ പറന്നു ...എപ്പോഴോ ഈ നഗരത്തിലെ ഒരു ഫ്ലാറ്റിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് വന്നു ...ഞങ്ങളിലേക്കും മാജിക്‌ കുത്തിവച്ചു ....പിന്നീട് എപ്പോഴോ അത്ര പ്രായമോന്നുമായിരുന്നില്ല പപ്പയ്ക്ക് ....ഫ്ലാറ്റിന്റെ ചതുരങ്ങളിലേക്ക്...പിന്നീട് കിടപ്പ് മുറിയിലേക്ക് ...പിന്നീട് കട്ടിലിന്റെ ഇത്തിരി ചതുരത്തിലേക്ക്‌ ...പിന്നീട് ആറടിയുടെ ഏകാന്തതയ്ക്ക് ..കൂടുതല്‍ ഒന്നും നല്കാനുണ്ടായിട്ടുണ്ടാവില്ല ......അത് ചതുരങ്ങളുടെ സ്വാഭാവികമായ പരിണാമം ..."

"ഇതെന്താ ഇപ്പൊ ഇങ്ങിനെയൊക്കെ..എന്ത് പറ്റി ..?"

"എനിക്കറിയില്ല നിന്നോട് ഇങ്ങിനെയൊക്കെ പറയണം എന്ന് വിചാരിച്ചില്ല ...സ്നേഹത്തിന്റെ ശൂന്യത ...ചതുരങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുന്നു "" നീ രാത്രി ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ ....ഞാന്‍ സെല്‍ ഫോണിന്റെ ചതുര ആകൃതി ശ്രദ്ധിച്ചു തുടങ്ങി ... ..പിന്നെ നിന്റെ ഐക്കണ്‍ നഷ്ടമായ ചാറ്റ് റൂമും ..മോണീട്ടര്‍ സ്ക്രീനിനും ചതുരം ...... "

"പക്ഷെ ഞാന്‍ മാത്രമല്ലല്ലോ .... ? "മറുപടിയില്‍ പരിഭവം അറിയാതെ വന്നു ..

"പലരും ................പലരും ..

ശരിയാണ് പക്ഷെ നീ ....എനിക്കറിയില്ല ...നീ ....something so precious to me ...ഞാന്‍ ചതുരങ്ങളിലേക്ക് തിരിച്ചു പോവാതിരിക്കാന്‍ എനിക്ക് നീ .....വേണം.... ഒരു ....ha your presence some how ......."

മറുപടിയായി ഒന്നും പറയാതെ പിന്നീട് വിളിക്കാം എന്ന് മാത്രം പറഞ്ഞു ...ആ ശബ്ദതിലെവിടെയോ ..ഹൃദയത്തിലേക്ക് ഒരു നേര്‍ത്ത വേദന കൊരുത്തു വച്ചതായി തോന്നി ....എവിടെയോ ഒരു ഹൃദയത്തില്‍ എന്റെ സാന്നിധ്യം സ്നേഹത്തിന്റെ തണല് കാണുന്നു ..അപ്പോള്‍ ചുവരില്‍ തൂക്കിയ ചിത്രങ്ങളില്‍ .. കണ്ണാടി ചതുരങളില്‍ മരവിച്ചു ഫോസ്സിലുകളായ മുഖങ്ങള്‍ കണ്ടു ..കാറുകള്‍ ...കുറുകെയും നീളെയും പായുന്ന ജീവിതങ്ങളെ തൊടാതെ അടച്ചു പൂട്ടിയ ചതുര പെട്ടികളാവുന്നതും...

***************************************************************


"ഞാന്‍ നിന്റെ നാട്ടിലൂടെ കടന്നു പോവുന്നു നാളെ "

അയാളുടെ ശബ്ദത്തില്‍ അത്ഭുതം ഒളിച്ചിരുന്നു.

"അപ്പോള്‍ നാം തമ്മില്‍ കാണില്ലേ ..?"

ചോദ്യം അറിയാതെ ഉണര്‍ന്ന വേദനയുടെതായിരുന്നു

"നാം എത്രയോ ജന്മങ്ങളായി കാണുന്നവരാണ് ...ഈ ജന്മത്തില്‍ നാം കാണില്ലെന്ന് തോന്നുന്നു "

"എനിക്ക് .......എപ്പോഴാണ് ഇവിടെ എത്തുക ഇവിടത്തെ സ്റ്റേഷനില്‍ ?"...............എല്ലാം ഓര്‍മയില്‍ ചേര്‍ത്തു....നാളെ മൂന്ന് മണി യ്ക്ക് ...

***********************************

റെയില്‍വേ സ്റ്റേഷന്റെ അപരിചിതത്വം അവളെ അലട്ടിയില്ല ...ഉന്മാദം വിടര്‍ന്ന കണ്ണുകളുമായി അപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നു ചേര്‍ന്ന ട്രെയിന് നേര്‍ക്ക് ഓടി എത്തി ആദ്യം കണ്ട കംപാര്‍ട്ട്മെന്ടിലേക്ക് കയറുമ്പോള്‍ അവളെ തേടിയെത്തി തിരിച്ചറിയുന്ന കണ്ണുകളെയാണ് അവള്‍ തിരഞ്ഞത് ...ദീര്‍ഘ യാത്രികരുടെ നിസംഗമായ നോട്ടങ്ങളില്‍.. തിരക്ക് പിടിച്ചോടുന്ന ആള്‍കൂട്ടത്തില്‍ ... ഓരോ കംപര്‍ത്മെന്റുകളിലൂടെ കടന്നു ഓരോ കണ്ണുകളിലും വശ്യമായ ആ മാന്ത്രികത തിരഞ്ഞു ..അവള്‍ മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു ......
**********************************
"ഇവള്‍ ഇതെവിടെയാ ..ഉറങ്ങുകയാവും ബോധമില്ലാതെ ,,,,,"

"ഈ അമ്മയുടെ ഒരുറക്കം "   ദേഷ്യം നടിച്ചു കുട്ടിയും പ്രതികരിച്ചു ...

ഉണ്ണി അടഞ്ഞു കിടന്ന ഗേറ്റിലേക്ക് നോക്കി ദേഷ്യത്തില്‍ ഹോണ്‍ നിര്‍ത്താതെ മുഴക്കി കൊണ്ടിരുന്നു .. മഴ പൊടിഞ്ഞു മാറിയ ഈറന്‍നനവ് ചുറ്റിലും പച്ച പടര്‍പ്പുകളില്‍ ബാക്കിയായിരുന്നു ..
അപ്പോള്‍ ആകാശത്ത്‌ തെളിഞ്ഞ മഴവില്ലിനെ ചുറ്റി, ഒരു തീവണ്ടി മേഘം പോലെ വെളുത്ത പുക വമിപ്പിച്ചു മുന്നോട്ടു പോയ്കൊണ്ടിരുന്നു ....
************************************************************
***********************************************************
പ്രണയകഥ -1 ,പ്രണയകഥ -2സര്‍പ്പസുന്ദരി നിധി , ആരണ്യകം - ഒരു പെയിന്റിംഗ്,

Tuesday, August 1, 2017

വാനപ്രസ്ഥം

കണ്ണുനീരില്‍ അലിഞ്ഞു പോകുന്ന ദൂരകാഴ്ചയില്‍ എല്ലാവരും അകന്നു പോകുന്ന വേദനയോടെ കൈ വീശി നില്‍ക്കുന്ന രവി അമ്മാവന്‍ ...വിങ്ങി കരയുന്ന മായയും രമേചിയും ..ഇതായിരുന്നു പട്ടാമ്പിയിലെ വൃദ്ധ സദനത്തിലേക്ക് രവി അമ്മാവനെ കൊണ്ടു വിട്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞു കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ പുറപ്പെടുന്നതിനു മുന്‍പേ മനസ്സിലുണ്ടാക്കിയ വിടപറയല്‍ ചിത്രം .

രവി അമ്മാവന്‍ രമേചിയുടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ..ഒറ്റയ്ക്കായിരുന്നു എന്ന് പറയാമോ ...പലപ്പോഴും വിദേശത്തും സ്വദേശത്തും പല ആവശ്യങ്ങള്‍ക്കായി പറന്ന് നടക്കുകയും വര്‍ഷത്തിലെപ്പോഴോ എത്തിനോക്കുകയും ചെയ്യുന്ന
രമേചിയുടെ അല്‍സേഷന്‍ നായുടെ പരിശീലകന്‍ പകുതി മലയാളം പറയുന്ന മുത്തുവും മുഴുവന്‍ തമിഴ് പറയുന്ന  അയാളുടെ ഭാര്യയും കൂടെയുണ്ടായിരുന്നു ...നായുടെ ശുശ്രൂഷയ്ക്ക് ശേഷം രവി അമ്മാവനെയും അവര്‍ ശ്രദ്ധിച്ചിരുന്നു.ശ്രദ്ധിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വസ്ത്രങ്ങള്‍ അലക്കിയും ഭക്ഷണം കൊടുത്തും കൊണ്ടിരുന്നു എന്നാണു അര്‍ഥം സംസാര പ്രിയനായ അമ്മാവന്റെ സംസാരം ഇവിടെയുള്ള പല ബന്ധുക്കളും അപൂര്‍വമായി വരുമ്പോള്‍ പോലും ശ്രധിക്കാതിരുന്നത്‌ പോലെ അവരും ശ്രദ്ധിച്ചിരുന്നില്ല . പ്രത്യേകിച്ച്  പ്രതികരണം ഒന്നുമില്ലാതെ ടി വി യിലേക്ക് തുറിച്ചു നോക്കി അമ്മാവന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരിപാടികള്‍ കണ്ടു കൊണ്ടിരുന്നു.

കല്യാണം കഴിക്കാതെയും മറ്റു ബന്ധങ്ങള്‍ കൈവിട്ടു പോവുകയും ചെയ്ത ഏകാന്തതയാവണം ചെറിയ കാര്യങ്ങള്‍ക്ക് പോലും മുത്തുവിനോടും ഭാര്യയോടും കലഹിക്കാന്‍ കാരണമായത് അതോ രാജ്യഭാരം നഷ്ടമായിട്ടും മനസ്സില്‍ നിന്നും ഒഴിഞ്ഞു പോവാത്ത അധികാര ഭാവമാണോ ..?


ആദ്യ കാലങ്ങളില്‍ രാവിലെ റോഡിലൂടെ ചിരിക്ലുബിലേക്ക് പോയിരുന്നവര്‍ അമ്മാവന്റെ സ്ഥിരമായ തമാശകളെ മുന്‍കൂട്ടി കണ്ടു പിന്നീട്  ആ വഴി വരാതായി .പിന്നീട് ടി വി യില്‍ തീപെട്ട തമ്പുരാന്‍ എന്ന പേരിലേക്ക് അറിയപ്പെടാന്‍ മാത്രം ആ ചതുര പെട്ടിയോടു അടിമപെടുകയും ചെയ്തു "അസത് പൂവതു യാര് "എന്ന തമിഴ് പരിപാടിയുടെ കടുത്ത ആരാധികയായ മുത്തുവിന്റെ ഭാര്യ ഒരു ദിവസം അമ്മാവന്റെ കയ്യില്‍ നിന്നും റിമോട്ട് കാന്‍ട്രോള്‍ ‍ കയ്യിലാക്കുകയും തുടര്‍ന്ന് അമ്മാവന്റെ കണ്ട്രോള്‍ പോവുകയും പിന്നീട് ഉണ്ടായ ഗലാട്ടയില്‍ അമ്മാവന്‍ ടി വി യിലേക്ക് ആഞ്ഞു തൊഴിക്കുകയും അമ്മാവന്‍ തെന്നി ടി വി യുടെ അടിയില്‍ പെട്ട് തലയിലും കാലിനും പരിക്കേല്‍ക്കുകയും ചെയ്തത് അമേരിക്കയില്‍ നിന്നും വിവരം അറിഞ്ഞു പാഞ്ഞു വന്ന രമേച്ചിയില്‍ അമ്മാവന്റെ അവസ്ഥയെ കുറിച്ചുള്ള ചിന്ത ഉണര്‍ത്തി . അമ്മാവന് പറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ നായെ ഉപേക്ഷിച്ചു നാട്ടില്‍ പോയ്ക്കോളം എന്ന് മുത്ത്‌ പറഞ്ഞതോടെ അമ്മാവനെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന ഒരിടത്തേയ്ക്ക് മാറ്റുന്നതിനായി ശ്രമം ..

ഒടുവിലാണ് പറ്റിയ ഇടം കണ്ടെത്തിയത് അവിടെയാകട്ടെ പ്രമുഖ തറവാടുകളില്‍ നിന്നും നടതള്ളിയ മനുഷ്യാവതാരങ്ങളുടെ ബാഹുല്യം നിമിത്തം പേരെടുത്തതും ആയിരുന്നു .യാത്രതിരിക്കുമ്പോള്‍ അല്പം മൌനിയയിരുന്നെങ്കിലും പോകുന്ന വഴിയിലെ കാഴ്ചകള്‍ ആ മുഖത്ത് ആദ്യ വിനോദ യാത്രയ്ക്ക് തിരിയ്ക്കുന്ന സ്കൂള്‍ കുട്ടിയുടെ ഭാവം പകര്‍ന്നു .വൃത്തിയുള്ളതും വിസ്തൃതമായ ഒരു പറമ്പിനോട് ചെര്ന്നതുമായിരുന്നു ഈ വാനപ്രസ്ഥ ശാല  ...ഇവിടെയ്ക്കെന്താന്‍ വേണ്ടിയായിരുന്നു ഞാന്‍ ഈ ജീവിതം മുഴുവന്‍ ആഗ്രഹിച്ചത് എന്ന പോലെ അമ്മാവന്‍ ഉത്സാഹിയായി സ്വന്തം മുറിയിലേക്ക് നടന്നു .



************************



ഗേറ്റ് കടന്നപ്പോഴേ ഒരു നര്സിനോട് സംസാരിച്ചു ചിരിക്കുന്ന അമ്മാവന്‍ ശ്രദ്ധയില്‍ വന്നു .അമ്മാവനെ ഒന്ന് ചിരിച്ചു കണ്ടിട്ട് വര്‍ഷങ്ങളായി എന്ന് മനസ്സിലോര്‍ത്തു .കണ്ടപ്പോഴേ സന്തോഷത്തോടെ കൂടെ താമസിക്കുന്ന കാരണവരെ അദ്ദേഹവുമായി അമ്മാവന് താവഴിയായി അവിടെ വച്ച് കണ്ടെത്തിയ ബന്ധത്തെക്കുറിച്ച് പറഞ്ഞു പരിചയപെടുത്തി.വിശേഷങ്ങളും അന്വേഷണവും താമസ്സസ്ഥലവും പരിസരവും പരിച്ചയപെടുതി കുറച്ചു സമയം ... ഭക്ഷണ കാര്യങ്ങള്‍ രമേച്ചി പ്രത്യേകം എടുത്തു ചോദിച്ചു ..പിന്നെ പരസ്പരം നോക്കി കുറച്ചു നേരം ..
നെടുവീര്പുകള്‍ ..



"വൈകുന്നെരമാവുന്നു ഇവിടെ ജപമുണ്ട് ..നിങ്ങള്‍ ഇറങ്ങുകയല്ലേ ..?" അമ്മാവന്‍ ധൃതി കാണിച്ചു .

.."ഞങ്ങള്‍ ഇറങ്ങട്ടെ .."ചേച്ചിയും രമേച്ചിയും കരഞ്ഞു

ആ ചോദ്യത്തില്‍ ആവശ്യത്തിനു വിഷാദം ചേര്‍ത്തിരുന്നു .

മുഖത്തെ നിറഞ്ഞ ചിരി "ശരി ..സന്തോഷം "

ഞങ്ങള്‍ ഇറങ്ങിയതിനോപ്പം അമ്മാവന്‍ എഴുന്നേറ്റു ഇടനാഴിയിലൂടെ നടന്നു

തിരിഞ്ഞു നോക്കാന്‍ വയ്യാത്ത വിധം ചേച്ചിമാര്‍ രണ്ടുപേരും വിഷാദം ഭാവിച്ചു വിദൂരതയിലേക്ക് നോക്കിയിരുന്നു .

ഞാന്‍ തിരിഞ്ഞു നോക്കി.. അമ്മാവന്‍ വേഗത്തില്‍ നടന്നു മുന്‍പേ നടന്ന സംഘത്തോടൊപ്പം ചേര്‍ന്നു അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു ..


ഇരുണ്ടു തുടങ്ങി സൂര്യന്‍ ബാക്കിയാക്കിയ ഒരു ചുവന്ന കീറ് ആകാശത്ത് നീണ്ടു കിടന്നു .കിഴക്ക് നക്ഷത്രങ്ങള്‍ തെളിഞ്ഞും മറഞ്ഞും പടര്‍ന്നു . എവിടെ നിന്നോ പറന്നു വന്ന ഒരു കൂട്ടം നരിച്ചീറുകള്‍ ചിതറി അകന്നു പോയി

Monday, June 26, 2017

ഉറുമ്പ്


നാം ഉണരുന്നത് വീണ്ടും ഉറങ്ങുവാനാണ് .
************************************

"ഛെ..! "
എന്തോ കടിച്ചു ..മുതുകില്‍ ..കൈ കൊണ്ടു വേദനിച്ച ഭാഗത്ത് മാന്തിയെടുത്തു ഒരു ഉറുമ്പ്
"ശല്യം "
ഉറുമ്പിനെ ആകാവുന്ന ശക്തിയില്‍ ഞെരിച്ചു ..
തണുപ്പ് മാറിയിട്ടില്ലാത്ത മഴക്കാറ് കെട്ടിയ ദിവസ്സം ..മഴ ചാരുന്നുണ്ടോ ..?
കൊതുകുവലയുടെ പഴുതിലൂടെ പഴയ ക്ലോക്കില്‍ സമയം പത്തു കഴിഞ്ഞു ..പതിവില്ലാതെ ഉണരല്‍ നേരത്തെയായി ..എഴുനേറ്റിരുന്നു ജനലിലൂടെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും അപ്പുറം കടല്‍, ഒരു ചെറിയ ഭാഗത്ത് മാത്രം വെയില്‍ തിളങ്ങി നില്‍ക്കുന്നു ..വെളിച്ചം കണ്ണുകളെ അസ്വസ്ഥമാക്കുന്നു .. പതിവില്ലാത്ത ഒരു ബഹളം താഴെ തെരുവില്‍..ചില ഉയരം കൂടിയ കൊടികള്‍ മാത്രം ജനലിലൂടെ കാഴ്ചയില്‍ വരുന്നുണ്ട് ..ഇലക്ഷന്‍. ഫലം വന്നു ആരെയോ തോല്‍പ്പിച്ചിരിക്കുന്നു ആരോ ജയിച്ചിരിക്കുന്നു.. പതുക്കെ കിടക്ക വിട്ടെഴ്നേറ്റു ..

താഴെ കസ്സെരയില്‍ പതിവ് ചര്‍ച്ച ..
"ഇതൊരു വിജയം തന്നെയായി കാണാനാണ് എനിക്ക് തോന്നുന്നത് ..ഈ ഭരണത്തിനും ഇത്രയും വോട്ടു ....."
"അങ്ങിനെയല്ല അതിനെ കാണേണ്ടത് .....കഴിഞ്ഞ തവണ ത്തേക്കാള്‍ കൂടുതല്‍ വോട്ടു ജനങ്ങള്‍ നമ്മുടെ കൂടെ എന്നല്ലാതെ .................
വിജയം ഒരു സാങ്കേതികമായ .. .................. .."

ഒരു ചവിട്ടു കൊടുക്കാനാണ് തോന്നിയത്‌ എന്ത് കുന്തമായാലും ഈ നേരത്ത് ഇങ്ങിനെ തൊള്ള കീറുന്നത് എന്തിനാണ് ഉറക്കം പോയി സമാധാനവും ഇല്ലെന്ന്നു വച്ചാല്‍ ..

പത്രം കയ്യിലെടുത്തു എന്ത് വായിക്കാനാണ് ....മാവോവാദി ,സാമ്പത്തീക മാന്ദ്യം ...ഹാ.. ഉറുമ്പ് കടിച്ചാല്‍ 5000 രൂപ ചെലവ്...... ഒരാള്‍ക്ക്‌ ഉറുമ്പ് കടിച്ചാല്‍ വല്യ പ്രശ്നമാണെന്ന് ...അയ്യോ ഒരു ഉറുമ്പ് കുറച്ചു മുന്‍പ് കടിച്ചതാണല്ലോ..!! ഉറുമ്പ് കടിച്ച ഭാഗം തടിച്ചിട്ടുണ്ടോ ...വീണ്ടും വീണ്ടും തടവി നോക്കി ..ഇനിയും ഉറുമ്പുകള്‍ കിടക്കയി ലുണ്ടാവുമോ ..?

മൂടി വച്ച ചായ തണുത്തിരുന്നു ..ഗ്ലാസ്സിലേക്ക്‌ ഒരു ചെറിയ ഉറുമ്പ് ..വിരല് കൊണ്ടു തട്ടിയെറിഞ്ഞു മേശയിലേക്ക്‌ നോക്കി ഇനിയും ഉറുമ്പുകള്‍ ......
ജനലിന്റെ പടിയില്‍ ...വാതിലിന്റെ മറയില്‍ ...ചുവരുകളില്‍ ഉറുമ്പുകള്‍ ...

*****************************************

മഴ ശക്തിയായി പെയ്യ്തു തുടങ്ങി രാത്രി ഭക്ഷണം പതിവ് പോലെ നേരത്തെ കഴിച്ചു അയാള്‍ കിടക്കയിലേക്ക് കടന്നിരുന്നു ..കൊതുകുവലയുടെ കേട്ട് അഴിച്ചു അതിന്റെ ചുരുളുകളില്‍ ഒളിച്ചിരിക്കുന്ന ഉറുമ്പുകളെ തിരഞ്ഞു .കിടക്കവിരിയുടെ താഴെ കിടക്കയുടെ അടിയില്‍ കട്ടിലിനു താഴെ.... രാത്രിമഴയുടെ ഈറന്‍ തണുപ്പ് മുറിയില്‍ ഉറുമ്പിന്‍കൂട്ടം പോലെ അരിച്ചിറങ്ങി .ഒരു തുള്ളിയിലും കയ്യില്‍ ടോര്‍ച്ചുമായി അയാള്‍ കടിക്കാനെത്തുന്ന ഉറുമ്പിനെ തേടി ..

Saturday, June 1, 2013

പതിനഞ്ചു മിനിറ്റ്





അടുക്കളയില്‍ നിന്നും നോക്കുമ്പോള്‍ കാണാം എട്ടേകാലാവാന്‍ തിരക്കിട്ടോടുന്ന ആ സൂചികളെ ...ചിലപ്പോ പ്രഷര്‍ കുക്കെറില്‍  നിന്നും വമിക്കുന്ന പോലെ   ആവിയാവുന്ന നിമിഷങ്ങള്‍  ..


പിന്നെ എനിക്കറിയാം പതിനഞ്ചു മിനിറ്റ് ഫാസ്ടാനു അത് കാണിക്കുന്ന സമയമെന്ന് ..ചുറ്റുപാടുമുള്ള ലോകം ആ സമയത്തിനോട്‌ ചേര്‍ന്നാണ് ഓടുക ഞാന്‍ അതിനു മുന്‍പേ...


എന്നാലും കുട്ടികളുടെ  ബസ്‌ കൃത്യ സമയത്ത് വരും..ഉണ്ണിയേട്ടന്‍ വാച്ചില്‍ നോക്കി പ്രാതല്‍ കഴിക്കും എന്നിട്ട്  മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓഫീസിലേക്ക് പോകും അപ്പോഴൊക്കെ  എന്റെയും  ക്ലോക്കിന്റെയും  സമയക്രമം ശരിയായിരിക്കും പലപ്പോഴും .. അപ്പൊ ആ പതിനഞ്ചു മിനിറ്റ് എവിടെയോ നഷ്ടമാവുന്നുണ്ടോ..?


ചിലപ്പോ ആലോചിക്കും ..പിന്നെ ആലോചിക്കാനൊന്നും വലിയ സമയം കിട്ടാത്തത് കൊണ്ടു  ആ ചിന്ത അങ്ങ് വിട്ടേക്കും..ആ ചിന്തയും മുന്‍പേ ഓടുന്ന  സൂചിക്കൊപ്പം  അങ്ങിനെ പോവും.. ഒരു കാളവണ്ടികാരന്‍  ഒരു കെട്ട്  പുല്ലു കാളയുടെ മുന്നിലേക്ക്‌ നീട്ടി കെട്ടി വച്ച ഒരു കഥ ഓര്‍മവരും ..ഒരിക്കലും ഓടി എത്താത്ത ദൂരം ...


അങ്ങിനെ ഓരോന്ന് ഓര്‍ത്തു ബസ്‌സ്ടോപ്പെത്തുംബോഴെയ്ക്കും  മുറുക്കാന്‍ കടയുടെ മുന്‍വശത്ത് ധൃതിയില്‍  അടിച്ചു വരുന്ന കടക്കാരനെ കാണാം ..എന്താണോ അയാളുടെ പേര്..? അയാള്‍ എതെല്ലാം ബസാണ് കടന്നു  പോയതെന്നും പതിവ് ബസ്‌ മുടക്കമാനെന്നോ ഒക്കെ പറയും അപ്പൊ എതിര്‍ ദിശയില്‍ പോവുന്ന ബസിലെ ഡ്രൈവറോട് കാര്യങ്ങള്‍ തിരക്കുന്നതും കാണാം ബസ്‌ സമയങ്ങലെല്ലാം അറിഞ്ഞിരികേണ്ടതും   അത് മറ്റുള്ളവരോട് പറയേണ്ടതുമാണ് എന്നതാവും അയാളുടെ ജീവിത നിയോഗം ..ബസ്‌സ്ടോപിലേക്ക് വരുന്ന എല്ലാവരോടും ഈ കാര്യങ്ങള്‍ അയാള്‍ തിരക്കിട്ട്  അല്പം വിക്കുള്ള ശബ്ദത്തില്‍ പറഞു കേള്‍പ്പിക്കും ..അയാള്‍ പറയും പോലെ അടുത്ത ബസ്‌ വലിയ തിരക്കിലാതെ വരും ..അതില്‍ കയറി ഇരിക്കും പതിവ്  യാത്രക്കാര്  വെറുതെ ചിരിക്കും യാത്ര തുടരും  പിന്നെ സീറ്റ് കിട്ടാതെ നില്‍ക്കുന്നവരു പിടിക്കാന്‍ ബാഗ്, കുട ..കുറച്ചു പരാതികള്‍ ..  എപ്പോള്‍  പുറപ്പെട്ടാലും ഓഫീസില്‍ ഒരേ സമയത്ത് എത്തി ചേരും അതെന്തു മായാജാലമാണോ ..?

ചെറുപ്പത്തിലെ വീട്ടില്‍ ക്ലോക്ക് പതിനഞ്ചു മിനിറ്റ് ഫാസ്ടായിരുന്നു അതാവാം ഞാന്‍ ഇവിടെയും അങ്ങിനെ അതിരാവിലെ  ഉണരുവാന്‍ ,നേരത്തെ ഉറങ്ങുവാന്‍ ,സ്കൂളില്‍ പോവാന്‍ അങ്ങിനെ അങ്ങിനെ ..ആദ്യമൊക്കെ ബസ്‌ സ്റൊപിലേക്ക് നേരത്തെ  പോയി കാത്തു നിന്നിരുന്നു ..അത് കൊണ്ടാണ്  ആ സമയത്ത് കോളേജിലേക്ക്  പോവുന്ന സിദ്ധാര്തനുമായി സംസാരിച്ചു നില്‍ക്കുന്നത് പതിവായത് ..ഒട്ടും സമയം കളയാത്ത സൌമ്യനായ ഒരാള്‍ ..രാവിലെ വീട്ടില്‍ ഒരു പാട് ജോലികള്‍ ..പിന്നെ പാരലല്‍ കോളേജിലെ ജോലി ..പഠനം.. സംസാരിച്ചു സമയം പോവുന്നത്തെ അറിയില്ല .പക്ഷെ ഇടയ്ക്ക്  ഒരു ദിവസം അമ്മ പറഞ്ഞു മോളെ ക്ലോക്ക് കുറച്ചു നേരത്തെയാണ് ..പതിനഞ്ചു മിനിറ്റ് നേരത്തെ അപ്പൊ ആ സമയത്ത് ഇറങ്ങിയാല്‍ പോരേന്നു   പിന്നീട് ഒരിക്കലും സിദ്ധാര്‍ഥനെ  അവിടെ വച്ച് കണ്ടില്ല ..
പിന്നെ സമയം അങ്ങിനെയായി.... ക്ലോക്കിന് ഒരു സമയം ഉണരാന്‍ ...ഉറങ്ങാന്‍ ..സ്കൂളില്‍ പോവാന്‍ എന്‍റെ സമയം ..കൂട്ടുകാരോടൊത് പുറത്തു പോയി മടങ്ങാന്‍  ക്ലോക്കിന്റെ സമയം .."സിനിമ തീരുമ്പോ സമയം വൈകും പിന്നെ  ടുഷന്‍ വൈകും അത് കൊണ്ടു പോവണ്ട "..അങ്ങിനെയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ കാണാന്‍ പറ്റാതെ പോയത് ..സിനിമയ്ക്ക്‌ പോയവരും കൃത്യ സമയത്ത് ടുഷന് എത്തി ".



അങ്ങിനെ സമയ ക്രമങ്ങള്‍ മാറി മാറി ജീവിതം എത്ര നീണ്ടു പോയി രിക്കുന്നു ..ആ പതിനഞ്ചു മിനിറ്റ് ..ഇപ്പോഴും എന്‍റെ മുന്നിലാണോ പിന്നിലാണോ ബാക്കിയാവുന്നത് ?

പിന്നെ സിദ്ധാര്‍ഥനെ കാണുന്നത് കഴിഞ്ഞ ദിവസം ഓഫീസില്‍ വന്നപ്പോഴാണ് ..വിദേശത്താണ് .. അന്നത്തെ  എന്‍റെ  ചില  താല്പര്യങ്ങള്‍ എം ടീ ടെ മഞ്ഞ്‌ ..പോക്കുവെയില്‍ പൊന്നുരുകി ..എന്ന പാട്ട് ..സിദ്ധാര്‍ത്ഥന്‍ എന്‍റെ താല്പര്യങ്ങള്‍   എന്നെ തന്നെ ഓര്‍മിപ്പിച്ചു  ..ശരിക്കും അത്ഭുതം തോന്നി ഇത്ര കാലത്തിനു ശേഷം ഇതെല്ലാം ഓര്‍ക്കുന്ന ഒരാള്‍ ..

വെരിഫികെഷന് ശേഷം നാളെ  തന്നെ വേണം  പേപ്പറുകള്‍   സിദ്ധാര്‍ത്ഥന്‍  സഹായം  ചോദിച്ചു  
നാളെ  രാവിലെ  തന്നെ  റെഡിയായിരിക്കുമെന്നു   ഞാന്‍  ഉറപ്പു  പറഞ്ഞു  

"കുറച്ചു തിരക്കുണ്ട്‌ സമയം വേഗത്തില്‍ ഓടി പോവുന്നു ..." അറിയാതെ ഇടറിയ ശബ്ദം ശ്രദ്ധിച്ചു ..
അപ്പോളാണ്  നിറഞ്ഞു  തുടങ്ങിയ  സിദ്ധാര്‍ഥന്റെ  കണ്ണുകള്‍   കണ്ടത്..


"എന്താ  പറ്റിയത് .."
"ഇല്ല ഒരു സംശയം ...സംശയം മാത്രം ...ബയോപ്സി ..റിസള്‍ട്ട്‌ വന്നിട്ടില്ല .."

സംഭരിച്ചു വച്ച ധൈര്യത്തിനെ മൂടുപടം അഴിഞ്ഞു പോയത് സിദ്ധാര്‍ത്ഥന്‍ അറിഞ്ഞില്ല  മുഖത്ത്   പാതി വിടര്താന്‍ ശ്രമിച്ച  ചിരി മരവിച്ചു നിന്നു .
ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു കുടുംബ ചിത്രം ..വരാന്‍ പോവുന്ന ബാധ്യതകള്‍ ...സമയം  വളരെ കുറച്ചു അത് കൊണ്ടാവണം ചുരുങ്ങിയ വാക്കുകള്‍ ..അര്‍ഥം നിറഞ്ഞു കനം കൂടിയ വാക്കുകള്‍ ...


യാത്ര പറഞ്ഞു  കടന്നു പോവുമ്പോഴും സമയമില്ല ഞാന്‍ ഇറങ്ങട്ടെ എന്നാണു സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് അയാള്‍ ഒന്ന് നടന്നു വാതിലിനു അടുതെതതി  തിരിഞ്ഞു  നോക്കി  മറഞ്ഞു.  

കുറച്ചു നേരം വെറുതെയിരുന്നു ..അടുത്ത സ്കൂളിലെ മൈതാനത്ത്  വരി വരിയായി കുട്ടികള്‍ 
 ഒരു പോലെ കയ്യുകള്‍ വശത്തേയ്ക്ക് നീട്ടുകയും ഉയര്‍ത്തുകയും ചെയ്യുന്നു ..ഓഫീസിലെ ക്ലോക്കില്‍  സമയമാവുന്നു ബാഗുകള്‍ നിറയുന്നു അത് വരെ നിലനിന്ന അന്തരീക്ഷം മാറുന്നു .  പതിവില്ലാതെ അഞ്ചു മിനിറ്റ് വൈകി  ഇറങ്ങുമ്പോള്‍   ..ബസ്‌ പതിവ് സമയത്ത് തന്നെ വന്നു ബസ്സിനുള്ളില്‍ ആളുകള്‍ തിരക്കുകൂട്ടുകയും അക്ഷമരാവുകയും ചെയ്യുന്നുണ്ടായിരുന്നു
. .


സ്റ്റോപ്പില്‍ ഇറങ്ങി നടക്കുമ്പോള്‍ തിരക്ക് കൂട്ടിയും   സാവധാനവും  ആളുകള്‍  നടന്നു  പോവുന്നുണ്ടായിരുന്നു  മുന്നിലും  പിന്നിലുമായി ..
എന്നത്തേയും  പോലെ, പക്ഷെ എന്ത് കൊണ്ടോ അവരെല്ലാം എന്നിലൂടെ കടന്നു പോവുന്നത് പോലെ തോന്നി.
  

Sunday, January 9, 2011

ഒരു പക്ഷെ

ഒരു പക്ഷെ
നിങ്ങള്‍ ഓഫീസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ അത്ര തിരക്കൊന്നുമില്ലാതെ ഇരിക്കുന്നു /മോണിറ്റര്‍ സ്ക്രീനിലേക്ക്  വളഞ്ഞു  നില്‍ക്കുന്നു/ലാപ്ടോപുമായി കിടക്കുന്നു  / അല്ലെങ്കില്‍  വീട്ടില്‍ പതിവ് ചാറ്റിനു ഇടയില്‍ വെറുതെ ഏതെങ്കിലും അഗ്രിഗെടോര്‍ വഴി ഇവിടെ എത്തി നില്‍ക്കുന്നു .

ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. അതും അല്ലെങ്കില്‍ ഇതിനു മുന്‍പ് ഈ വഴി വന്ന ഒരാളാവാം ,ചില ചിത്രങ്ങള്‍ കാണുകയോ   ,പോസ്റ്റുകള്‍   വായിക്കുകയോ ചെയ്തിട്ടുണ്ടാവും .ഇനി .ഇതൊന്നുമല്ലാത്ത സാധ്യതകളും ആവാം .

ഒരു  കപ്പ് ചായയോ കാപ്പിയോ നിങ്ങളുടെ   കൈതൊടാവുന്ന ദൂരത്ത്‌ തണുത്തു ഇരിപ്പുണ്ടാവും..ഇന്ന് തീര്‍ച്ചയായും ചെയ്യണം എന്ന് കരുതി എഴുതി  വച്ചവ ഡയറിയില്‍ നാളത്തെ ദിവസ്സതെയ്ക്ക്  ഒരു വളഞ്ഞ അമ്പു  വരച്ചു മാറ്റിയിട്ടുണ്ടാവാം ..

എത്ര തിരക്കിലോ ചിന്തയിലോ ആണെങ്കിലും      .ഏതായാലും നിങ്ങള്‍,എവിടെയോ ജനിക്കുകയും എനിക്ക് കണ്ടുമുട്ടാന്‍ യാതൊരു  സാധ്യതയും  ഇല്ലാതിരിക്കുകയും  ചെയ്യുന്ന അകലത്തു നിന്നും,   അകന്നിരിക്കുക അല്ലെങ്കില്‍ അറിയാതിരിക്കുക  എന്ന യാഥാര്‍ത്യത്തെ  ഒരു നിമിഷം കൊണ്ടു  മൗസ്ക്ലിക്ക് മാറ്റിമറിച്ചിരിക്കുന്നു..
.
ഞാന്‍ ഇതെഴുതുമ്പോള്‍ എന്‍റെ ഓഫീസിനു  താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ട്‌ ആവുന്ന   ശബ്ദം കേള്‍ക്കുന്നു ..വെറുതെ ആ ഓട്ടോ റിക്ഷ ഡ്രൈവറുടെ മുഖം സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ താടിയുണ്ടാവാം   .വീടിനടുത്തുള്ള ഒരു  ഓട്ടോ റിക്ഷ ഡ്രൈവര്‍  ഫ്രഞ്ച് താടി വച്ചു  എന്നതിനാല്‍  സ്വന്തം ഫ്രഞ്ച് താടി ഉപേക്ഷിച്ച ഒരാളെ ഞാന്‍ ഓര്‍ത്തു അയാള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന  അയാളുടെ ഭാര്യയുടെ അടുത്തേയ്ക്ക് പോയിരുന്നു എന്ന് ഞാനറിഞ്ഞു .അവിടെ എത്തി അയാള്‍ താടി വച്ചിട്ടുണ്ടാവുമോ ..എന്തോ ..?

ഇപ്പോള്‍  നിങ്ങള്‍ നിങ്ങളുടെ പരിചയത്തിലുള്ള  താടിക്കാരെ പറ്റിയോ  ഓട്ടോകാരെപറ്റിയോ ചിന്തിക്കുന്നുണ്ടാവാം ..ഇന്നലെ നിങ്ങള്‍ കൈകാണിച്ച ഓട്ടോ   നിര്‍ത്താതെ  പോയതും അതിലുണ്ടായിരുന്ന സുന്ദരിയായ യുവതി നിങ്ങളെ നോക്കിയതും ചിലപ്പോ നിങ്ങള്‍ ഓര്‍ക്കാം .കുറേ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കൈകാണിച്ചു നിര്‍ത്താതെ പോയ ഒരു ബസ്‌ അപകടത്തില്‍പെട്ടിരുന്നു.  ഒരു നിമിഷം  കൊണ്ടു  ചില നഷ്ടങ്ങള്‍  നമ്മെ ചിലപ്പോ രക്ഷിക്കും അത് കൊണ്ടു സങ്കടപെടെണ്ട  കാര്യമില്ല.

ചില അത്യാവശ്യകാരണങ്ങള്‍ കൊണ്ടു ഒരു ദിവസം  ലീവ് എടുത്തു.ശല്യം ഒന്നും വേണ്ടെന്നു കരുതി  മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു വച്ചു...

പിന്നീട് വൈകുന്നേരം ഓണ്‍ ചെയ്തതും ഒരു കോള്‍ ഒരു പാര്‍ട്ടി ഇന്‍വിറ്റെഷന്‍.പുതിയ ഒരു സ്റ്റാഫിന്റെ വക,.... ,ആയിക്കോട്ടെ... വിശദമായിക്കോട്ടേ പരിച്ചയപെടല്‍.പാര്‍ട്ടി തകര്‍ത്തു എന്ന് തന്നെ പറയാം  ..നടത്തിപ്പുകാരന്‍ നാലുകാലില്‍  .അവസാനം സാധനത്തെ വീട്ടിലെത്തിക്കാനുള്ള ചുമതല ദൈവാനുഗ്രഹം കൊണ്ട് എനിക്ക് തന്നെ കിട്ടി  .ഏതു സമയത്താണോ ആ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തോന്നിയത് ..!!

കഥാപാത്രം മുഹമ്മദ്‌ ഫാരുക് വേതാളത്തെ പോലെ മുതുകില്‍  തൂങ്ങി ,  പാതിരാത്രി വിക്രമാധിത്യനായി പോലീസിനെ പേടിച്ചു, അയാള്‍ പറഞ്ഞ വഴികളിലൂടെ മട്ടാന്‍ചേരിയിലെ  ചെറിയ വഴികളിലൂടെ ഞാന്‍  ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു....

.മുഹമ്മദ്‌ ഇടയ്ക്കിടയ്ക്ക് സന്തോഷം കൊണ്ടോ മറ്റോ ചിരിക്കുകയും ഞാനാണ് അയാളുടെ ഏറ്റവും വലിയ സുഹൃത്ത്‌ എന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു .ഇടയ്ക്ക് ഹെല്‍മെട്ടിനിടയിലൂടെ ഒരു ചുംബന ശ്രമവും നടത്തി  .ഏതോ വഴികള്‍ പിന്നിട്ടു അയാള്‍ പറഞ്ഞ ഒരു വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി .
.
ബര്‍മുഡ ധരിച്ച ഒരു വൃദ്ധന്‍ വാതില്‍ തുറന്നു കൂടെ സുന്ദരിയായ ഒരു സ്ത്രീയും ..ആന്ഗ്ലോ ഇന്ത്യന്സാണ്..  ..
വീട് മാറിയതല്ല അത് മുഹമ്മദിന്റെ ഭാര്യയും അമ്മായി അപ്പനുമാണ് ..എന്നെ ഭാര്യക്ക്‌ പരിചയപെടുത്തി ..അമ്മായിഅപ്പന്‍ പരിചയപെടാന്‍ നിന്നില്ല എന്തോ ഇംഗ്ലീഷില്‍ പിറുപിറുതുകൊണ്ട്   അയാള്‍ അകത്തേയ്ക്ക് പോയി.

"മീറ്റ്‌ മൈ ഗ്രേറ്റ്‌ ഫ്രെണ്ട് ..."    പിന്നെ വിശേഷണങ്ങള്‍ ..വിശേഷങ്ങള്‍ .....എന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് ഇരുത്തി .എന്തൊക്കെയോ കഴിച്ചെന്നു വരുത്തി .

പിന്നെ പാതി രാത്രിയാണ്  വഴി തെറ്റി പോകും അത് കൊണ്ടു  ഇന്ന് ഇവിടെ കിടന്നു നാളെയെ പോവാന്‍ അനുവദിക്കൂ എന്നായി മുഹമ്മദ്‌ ..മുന്നിലെ ചാര് കസ്സെരയില്‍ കിടന്നോളാം എന്ന് പറഞ്ഞു ഞാന്‍ ആ കസ്സെരയില്‍ ചടഞ്ഞു കൂടി .

 കുറേ നേരം കഴിഞ്ഞു കാണണം ... പിന്നെ ഒരു ഗര്‍ജനം കേട്ട് ഞെട്ടിയാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് ...എന്‍റെ കഴുത്തില്‍ കുത്തിപിടിക്കുകയാണ് മുഹമ്മദ്‌ 
"who are യു...ഹിയര്‍ ..."ഒരു കള്ളനെ പിടിച്ചത് പോലെ മുഹമ്മദ്‌ അലറുകയാണ് .
ഞാന്‍ ചാടി എഴുന്നേറ്റു...... അയാളുടെ ഭാര്യ വന്നു ഇതു നിങ്ങളുടെ സുഹൃതല്ലേ നിങ്ങള്‍ ഒരുമിച്ചല്ലേ വന്നത് എന്നൊക്കെ പറയുന്നുണ്ട് ..ആര് കേള്‍ക്കാന്‍ .അയാള്‍ നടന്ന സംഭവങ്ങളൊക്കെ മറന്നു പോയിരിക്കുന്നു .

..തൊട്ടടുത്താണ് മറ്റു വീടുകള്‍ അവരുണര്‍ന്നു വന്നാല്‍ ജീവനും കൊണ്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല .. അവര് വന്നാല്‍ എന്തെല്ലാം വ്യാഖാനങ്ങള്‍ ആവും ഉണ്ടാവുക .
ഞാന്‍ മുഹമ്മദിനെ കഴുത്തില്‍ പിടിച്ചു  ഭിത്തിയിലേക്ക് ചാരി .വയറില്‍ ഒരു ഇടിയും കൊടുത്തു .അതോടെ അയാള്‍ ശബ്ദം നിര്‍ത്തി .പുറത്തേയ്ക്ക് പോയി ബൈക്കെടുത്തു  ആ  ഇരുണ്ട വഴികളിലൂടെ തിരിച്ചു പോന്നു .ഒരു വിധം മെയിന്‍ റോഡില്‍ എത്തി .

പാലത്തില്‍ വെളിച്ചമില്ല ഇരുട്ടിലൂടെ കൂടുതല്‍ കട്ടപിടിച്ച ഒരു വഴി  ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍  താഴെ ഒഴുക്കിന്റെ തിളക്കം മാത്രം ഒരു വശത്തുനിന്നും ആരോ ചാടി വീണത്‌ പോലെ തോന്നി ..ഒരാള്‍ ബൈകിന്റെ ഹാന്‍ഡില്‍ തട്ടി താഴേയ്ക്ക് വീഴുന്നു .ചരിഞ്ഞു പോയെങ്കിലും വീഴാതെ വണ്ടി നിര്‍ത്തി .ആകെ ഇരുട്ട്  വീണയാള്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കുന്നുണ്ട് .അടുത്ത് ചെന്നു.അയാള്‍ കരഞ്ഞു തുടങ്ങി ..

"മരിക്കാനും സമ്മതിക്കില്ലേ ..?"

കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു അയാള്‍ ..മരിക്കാന്‍ പോയ ആള് എന്തിനാണാവോ ഈ ചെറിയ വേദന സഹിക്കാതെ ചൂടാവുന്നത് ..?
പിന്നെ അയാളെ മൊത്തത്തില്‍ ഒന്ന് പരിശോധിച്ച് വല്യ കേടൊന്നും ഇല്ല . ....

ഇനി മരിക്കാം കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്ന് തമാശ പറഞ്ഞു ..പിന്നെ കുറച്ചു നേരം അയാളുടെ കയ്യില്‍ പിടിച്ചു താഴെ ഒഴുക്കിലേക്ക്‌ നോക്കി നിന്നു .

പിന്നെ അയാളോട് ബൈകിനു പിന്നില്‍ കയറാന്‍ പറഞ്ഞു .അയാള്‍ മറുത്തൊന്നും പറയാതെ ബൈകിനു പിന്നില്‍ കയറി .വീട് കുറേ ദൂരെയാണെന്നാണ് പറഞ്ഞത് .തിരിച്ചു പോവാന്‍ അയാളുടെ നാട്ടിലേക്കുള്ള  ബസ്സില്‍ കയറ്റി ഇരുത്തി .ബസ്‌പുറപ്പെടുന്നത് വരെ നോക്കി നിന്നു... അയാള്‍ വീട്ടിലെത്തിയിട്ടുണ്ടാവാം ..

അല്ലെങ്കില്‍ എന്തിനാണ് ഞാന്‍ ആ സമയത്ത് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത് ...
 .

 .

Friday, January 7, 2011

മഴ ചാറിയ ഒരു ദിവസം

"ഇന്നലെ രാത്രി എപ്പോഴാണ് ഫ്ലാറ്റില്‍ വന്നത് ..? ഒരു ശാസനാ സ്വരം ആ ചോദ്യത്തില്‍ മുഴങ്ങി

ശ്രീധര്‍ സാറിനെ നെഞ്ച് വേദന വന്നു രാത്രി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ..സീരിയസ് ആണെന്നാണ് പറഞ്ഞത് "

വൈകി മുറിവിട്ടിറങ്ങു കയും പാതിരാവു കഴിയുമ്പോള്‍ പാതി ബോധത്തില്‍ തിരിച്ചെത്തുകയും ചെയ്യുകയാണ് പതിവ് ,മറ്റു താമസ്സക്കാരെ കാണാറില്ല ഒരു ചിരിയില്‍ ഒതുങ്ങും പരിചയം അല്ലെങ്കില്‍ ഇങ്ങനെ ഒഴുകി അകലുന്ന യാത്രയില്‍ ആരാണ് പരിചയക്കാര്‍ ..? എന്നാലും അയല്‍ക്കാരിയുടെ ശബ്ധത്തില്‍ എവിടെയോ എന്തോ ഒന്ന് മനസ്സില്‍ തൊട്ടു .

"husband പോയിട്ടുണ്ട് ..അവര് നാട്ടില്‍ അടുത്ത വീട്ടുകാരാണ് ..ഒരേ വീട് പോലെ തന്നെ ....."

"ഏതു ഹോസ്പിറ്റലില്‍ ആണ് ..?"

മെഡിക്കല്‍ ട്രസ്റ്റില്‍ പിന്നെ മുളന്തുരുത്തി യിലേക്കും അറിയിച്ചിട്ടുണ്ട് ..

മുളന്തുരുത്തിയില്‍ ആണോ husband ഇന്റെ വീട് ..?

അതെ ..അവിടെ വീട്ടു പേര് പറഞ്ഞാല്‍ തന്നെ അറിയും ..

ഓഹോ എന്താ പേര് ..?husband ഇന്റെ .?

"ജോസ് .......".

"ജോസിന്റെ ..ഭാര്യയാണോ ..?"

ഓര്‍മയുടെ ഒരു വെളിച്ചം കാലങ്ങള്‍ക്കപ്പുറതെയ്ക്ക് വലിച്ചെറിഞ്ഞു .. ഈ ഒരു വര്‍ഷത്തിലൊരിക്കലും ഞാന്‍ ജോസിനെ കണ്ടില്ല ...

"ഹാ വന്നല്ലോ .."

ഇടനാഴിയുടെ വെളിച്ചത്തിലേയ്ക്കു തുറക്കുന്ന പഴുതില്‍ നിന്നും ഒരാള്‍ നടന്നു വന്നു ..ആ ചുരുണ്ട മുടി .കൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു ..

"എങ്ങിനെയുണ്ട് .."

"ഇല്ല കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത് .."അയാള്‍ മറുപടിയ്ക്കൊപ്പം മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .ഒരു ചെറിയ ചിരി .. കണ്ണുകള്‍ വിടരുന്നതും ഒരു നനവ്‌ അതില്‍ പടന്നതും കണ്ടു

ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ ഇന്നലെകള്‍ മറച്ചുവച്ച രൂപം തിരിച്ചെടുത്തു ..

"നീ ....ഇപ്പൊ എവിടാ ..?"

"കുറേ നാളായി ഇവിടെ നിന്‍റെ വാതിലിനു മുന്നില്‍ "

"ഇത്ര അടുതായിട്ടും തമ്മില്‍ കാണാതെ ..?"

പല പഴയ കൂട്ടുകാരെയും കണ്ടെന്നും അവരോടു എന്നെ കുറിച്ച് തിരക്കിയെന്നും അവന്‍ പറഞ്ഞു

"പിന്നെ നമ്മുടെ അനില്‍ വന്നിട്ടുണ്ട് ..എന്നെ വിളിച്ചിരുന്നു ..അമ്മയ്ക്ക് തീരെ വയ്യ "

"അവെനെയോന്നു വിളിക്കാം .."

ഫോണ്‍ കാള്‍ ..അതൊരു കാലങ്ങള്‍ക്കപുറത്ത് നിന്നും കടമെടുത്ത രാത്രിയിലേക്ക് ..

ഈ കടന്നു പോയ വര്‍ഷങ്ങള്‍ ഓര്‍മകളില്‍ നിന്നും മറഞ്ഞു പോയ രാത്രി ..

സംസാരത്തിനിടയില്‍ എപ്പോഴോ അനില്‍ പറഞ്ഞു "വിദേശത്തുള്ള എല്ലാവരും വന്നിട്ടുണ്ട് അനിതയും .............."

"അനിത ഇപ്പോള്‍ ......" പിന്നെ കേട്ടതെല്ലാം ശബ്ദങ്ങള്‍ മാത്രമായിരുന്നു ..ഞാന്‍ ഒറ്റയ്ക്കായി ..

എല്ലാവരും എപ്പോഴോ പിരിഞ്ഞു പിറ്റേന്ന് ഫോണ്‍ ബെല്‍ കേട്ട് ഉണരുമ്പോള്‍ മറുതലയ്ക്കല്‍ അനിതയാവും എന്ന് വിചാരിച്ചില്ല തുടക്കത്തിലേ നിശര്ബ്ദതയില്‍ നിന്നും മഴമരങ്ങള്‍ക്ക് താഴെ ചേര്‍ന്നു നടന്ന ആ യൌവനകാലത്ത്തിലേക്ക് ...

"നീ ഇപ്പോഴും പഴയത് പോലെ തന്നെ ..കാണാന്‍ ഇപ്പോഴും പഴയത് പോലെ തന്നെയാണോ ..?"

"നീ തന്നെ വന്നു കണ്ടു ..തിരിച്ചറിയാന്‍ പറ്റുമോയെന്ന് നോക്ക് ഞാന്‍ സണ്‍‌ഡേ പോവും അതിനു മുന്‍പ് നിന്നെ കാണണം .."

"വീണ്ടും വിളിക്കാം .. ....."സംസാരം അവസാനിച്ചു ..

ഇനിയും അവള്‍ വിളിക്കും ..കാണും സംസാരിക്കും ..പുതിയ വിശേഷങ്ങളും കാഴ്ചകളും ..
പിന്നെ ഓര്‍മകളില്‍ മാറിയ അവളുടെ മുഖം ഓര്‍മയില്‍ വരും ..വേണ്ട ..
ഓര്‍മകളില്‍ പാതി മാഞ്ഞു പോയ സന്ധ്യയില്‍ ചാഞ്ഞു പെയ്ത നനുത്ത മഴയില്‍ ഹൃദയത്തിലേക്ക് ഒഴുകി ഉറഞ്ഞ ആ രൂപം അത് മാത്രം മതി ....മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു ..പുറത്തേയ്ക്ക് ഇറങ്ങി നടന്നു ..മഴയ്ക്കും വെയിലിനുമിടയില്‍ ഉറഞ്ഞു പോയ ഒരു പകല്‍ ...

തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ കാര്‍മേഘങ്ങളുടെ നിഴല്‍ വീണ ഓടയില്‍ ആരോ ഒഴുക്കിയ കളിവള്ളം തടഞ്ഞു കിടന്ന പടര്‍പ്പുകളില്‍ തട്ടിയും കറങ്ങിയും ഒരു വശം ചെരിഞ്ഞു ഒഴുകിപോയി


പ്രണയകഥ -1


പ്രണയകഥ -2

Monday, December 13, 2010

എ സീ ചെറിയാനച്ചന്‍

"എ സീ ചെറിയാനച്ചന്‍ വന്നോ ...?"
 
ചെയര്‍മാന്റെ മകന്റെ വിവാഹ മാമാങ്കം  ..വിശിഷ്ടവും അല്ലാത്തതുമായ  അയ്യായിരതിലതികം  ആളുകള്‍ നിറഞ്ഞ പന്തല്‍ ..പന്തലുകള്‍ എന്ന് വേണം പറയാന്‍ രണ്ടു മൂന്ന് കൂടാരങ്ങള്‍ ..ഒരു കാരണവരെ പോലെ തിളങ്ങി നില്‍ക്കുന്ന മാനേജര്‍ ..ഇടയ്ക്ക് അതിഥികളോട്    ചിരിക്കുന്നു ..അതിഥി കളെയും  അച്ചന്മാരെയും രാഷ്ട്രീയക്കാരെയും  ഇരിപ്പിടങ്ങളിലേക്ക് ലേക്ക് ക്ഷണിക്കുന്നു... ആകെ തിരക്ക്...
 
നിറഞ്ഞ വിവാഹപന്തലില്‍ ഇരിപ്പിടം കിട്ടാതെ വിഷമിച്ചു നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ അസിസ്റ്റന്റ്‌ മൊബൈല്‍ ഫോണില്‍ വന്ന വിളിയോട് ആദരപൂര്‍വ്വം മറുപടി പറഞ്ഞ ശേഷം മാനേജരുടെ ചെവിയില്‍ പറഞ്ഞു "..ചെയര്‍മാന്റെ സെക്രട്ടറിയാണ് വിളിച്ചത് ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്...."എ സീ ചെറിയാനച്ചന്‍ വന്നോ ...?"..ഇല്ലെങ്കില്‍ ....ഏത്രയും വേഗം  എ സീ ചെറിയാനച്ചനേ കണ്ടെത്തണം .."
 
മാനേജര്‍ വിഷമത്തിലായി .."..ഞാന്‍ ഈ സഭയിലെ എല്ലാ അച്ചന്മാരെയും അറിയും ആരാണ് ഈ എ സീ ചെറിയാനച്ചന്‍...?
ഇനി ഇവിടെ വന്നിട്ടുണ്ടെങ്കിലും അറിയില്ലല്ലോ കുറഞ്ഞത് ഒരു പത്തു നൂറു അച്ചന്മാരെന്കിലും ഇവിടെയുണ്ടാകും  അതിനിടയില്‍ എ സീ ചെറിയാനച്ചന്‍...എങ്ങിനെ തിരിച്ചറിയും  അവിടെയുള്ള അടുത്ത പരിചയമുള്ള ജോലിക്കരോടെല്ലാം പറഞ്ഞു ഏത്രയും വേഗം എ സീ ചെറിയാനച്ചനേ കണ്ടെത്തണം ..ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്..
 
അപ്പോള്‍  അതാണ്‌ പ്രശ്നം ഒന്ന് .. ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്...രണ്ടു ..സഭ കാര്യങ്ങളിലെ മാനേജരുടെ പിടിപാട് ചോദ്യം ചെയ്യപ്പെടും..രണ്ടു പേരെയും ഒരു പോലെ സമാധാനിപ്പിക്കുന്ന ഒരു ഉപായം   ..എന്നും കാത്തു രക്ഷിച്ചിട്ടുള്ള കാഞ്ഞ ബുദ്ധി സഹായിക്കാതിരിക്കില്ല ഒന്ന് ഇരുന്നു ആലോചിച്ചു ...കിട്ടി പോയി ഉടനടി ഒരു പരിഹാരം ......തല്ക്കാലം ചെയര്‍മാന്റെ ഉത്കണ്ട  അവസാനിപ്പിക്കാം... അദ്ദേഹം ഈ അവസ്സരത്തില്‍ അദ്ദേഹം കൂളായിരിക്കണം  അതിനു വേണ്ടി ചെറിയ സൂത്രങ്ങളൊക്കെ ആവാം .. കൂടെ മാനേജരുടെ കാര്യവും പരിഹരിക്കപെടും  ..എന്‍റെ ഒരു ബുദ്ധി ..എന്നെ സമ്മതിക്കാതെ വയ്യ .
 
"സാര്‍ ..എ സീ ചെറിയാനച്ചന്‍  വന്നു കൊണ്ടിരിക്കയാണ് ...ചക്കുളത് കാവ് പൊങ്കാല കാരണം വഴി ബ്ലോക്കാണ് അതാ വൈകുന്നത് .." എങ്ങിനെയുണ്ട് ബുദ്ധി എന്ന മട്ടില്‍ മാനേജരെ നോക്കി ..
മാനേജരുടെ കണ്ണുകള്‍ തിളങ്ങി ..നല്ല ബുദ്ധി എന്ന് കണ്ണ് കൊണ്ടു പറഞ്ഞു അദ്ദേഹം ഉടന്‍  ഫോണ്‍ എടുത്തു  ചെയര്‍മാനെ വിളിച്ചു കുറച്ചു പൊലിപ്പിച്ചുതന്നെ റോഡ്‌ ബ്ലോക്കിന്റെയും എ സീ ചെറിയാനച്ചന്‍  വരാന്‍ കാരണമായ മറ്റു കാര്യങ്ങളെ ക്കുറിച്ചും പറഞ്ഞു തുടങ്ങി .. പക്ഷെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ  മുഖം ഒരു വല്ലാത്ത ഭാവത്തില്‍ മാറുന്നതും ഓക്കേ സര്‍ എന്ന് പറഞ്ഞു ഫോണ്‍ വിളി അവസ്സാനിപ്പിക്കുന്നതുമാണ്  കണ്ടത് ..
 
"ആരാടോ എ സീ ചെറിയാനച്ചന്‍  എന്ന് പറഞ്ഞത് .. ചെയര്‍മാന്‍  അച്ചന്മാര്‍ ഇരിക്കുന്നിടത്തെ എ സീ ശരിയാക്കുവാനാണ് പറഞ്ഞത് അതിനെന്തോ  കുഴപ്പമുണ്ട് .."
 
അസിസ്റ്റന്റ്‌ തിരക്ക് പിടിച്ചു മുന്നിലെ ആള്കൂട്ടതിലേക്ക് കുത്തി കയറി മറയാന്‍ ഒരു ശ്രമം നടത്തുന്നത് കാണാമായിരുന്നു ..അത് നോക്കി നിന്നെ ശരിയാക്കി തരാം എന്ന ഭാവത്തില്‍ മാനേജര്‍ അയാളെ നോക്കുന്നുണ്ടായിരുന്നു ... 
 
എന്‍റെ നേരെ തിരിയുന്ന കണ്ണുകളെ പ്രതീക്ഷിച്ചു എല്ലാം മായ എന്ന ഭാവത്തില്‍  ഒരു തത്വഞാനിയെ പോലെ നില്‍ക്കണോ അല്ലെങ്കില്‍ രണ്ടു പേരും വിഡ്ഢികളായി എന്ന മട്ടില്‍ ഒരു ചിരി ചിരിക്കണോ അതോ നിസ്സംഗ ഭാവം പാലിച്ചാല്‍ മതിയോ എന്ന നിരവധി ചോദ്യങ്ങളുമായി പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവത്തില്‍  നിന്നു . 

Saturday, August 28, 2010

കണ്കെട്ട്

അല്ലെങ്കില്‍ അശോകന്‍ വൈകി വന്നതെല്ലേ എല്ലാറ്റിനും കാരണം ..റോഡിലെ കുഴികള് കാരണം അവന്റെ ബസ്‌ ട്രിപ്പ്‌ കഴിയാന്‍ താമസിക്കും എന്ന് വിളിച്ചു പറഞ്ഞു പിന്നെ നോക്കി നിന്നു മടുത്ത് അവന്റെ ഷെയര്‍ തട്ടുകടയിലെ മാധവന്കുട്ടിയോടു കടം പറഞ്ഞു ഒടുവില്‍ ഒരു വിധത്തില്‍ ബെവേരജെസിന്റെ മുന്നിലെത്തിയപ്പോ അവിടെയെ നീണ്ട ക്യൂ ..ഒരു വിധത്തിലാണ് പൂട്ടുന്നതിന് മുന്‍പ് സാധനം വാങ്ങിച്ചത് .. ...വര്‍ക്ക് ഷോപ്പ് അടയ്ക്കാന്‍ കുറച്ചു താമസ്സിച്ചു കിട്ടിയ കാശ് ചെറുക്കന്റെ കയ്യില്‍ വീട്ടിലേക്കു കൊടുത്തു വിട്ടു ഒരു നൂറാവശ്യം കാണും അവിടെ ..

പിന്നെ ഈ ക്ഷീണം... ദേഷ്യം... ഒക്കെ മാറ്റണ്ടെ ..? പറയുമ്പോ എല്ലാവരും കുറേ ബാധ്യതയും വിഷമോം ഒക്കെ ഉള്ളവരാണ് കൂട്ട് കൂടി

വര്‍ക്ക്‌ ഷോപ്പിന്റെ പിറകില്‍ കുറച്ചു നേരം ....അതാ ആകെ ഒരു രസം ...ആശാന്‍ ഉണ്ടങ്കില്‍ പാട്ടും ഉണ്ടാവും ...

ഫുള്ളും കയ്യി പിടിച്ചു വരുമ്പോ മുമ്പില് അശോകന്‍ വന്നു നിന്നു ചിരിക്കുന്നു ശരിക്കും ദേഷ്യം വന്നു ആര്‍ക്കായാലും വരും അത്രയ്ക്കുണ്ടായിരുന്നു ക്യൂ...

അശോകന്റെ ചിരി കണ്ടു ഫുള്ളിന്റെ കഴുത്തില്‍ പിടിച്ചു അവന്റെ തലയ്ക്കൊന്നു കൊടുക്കാന്‍ ആഞ്ഞതാണ് കുപ്പി പിന്നിലെന്തിലോ തട്ടി തിരിഞ്ഞു നോക്കുമ്പോ ഒരാള്‍ അടികൊണ്ടു കുഴഞ്ഞു വീഴുന്നു . എല്ലാവരും ഓടി വന്നു പിന്നെ കുറച്ചു വെള്ളമൊക്കെ ഒഴിച്ച് അനക്കമില്ല ..കൊലക്കെസ്സില്‍ പ്രതിയാകുമോ. ? ജയ് ലീ കിടക്കേണ്ടി വരുമോ ..? വീട്ടുകാരുടെ കാര്യം എന്താവും ..?എന്നൊക്കെ ഒരു നിമിഷം കൊണ്ടു ആലോചിച്ചു തലകറങ്ങി ..ആളുകള്‍ കൂടി നിന്നു നോക്കുന്നൂന്നല്ലാതെ ആരും ആശുപത്രിയിലേക്ക് കൊണ്ടു പോവാന്‍ ശ്രമിക്കുന്നില്ല അശോകനെ നോക്കി അവന്‍ നിസ്സഹായനായി എന്നേം നോക്കി ..അപ്പോഴേക്കും വന്നു പോലീസ്.

"ആരെയാട നീ തല്ലി കൊന്നത് ..? എന്നാണു അവര് ആദ്യം തന്നെ ചോദിച്ചത് ..അതൊരു വെള്ളിടി പോലെ നെഞ്ചില്‍ തറച്ചു ..
കുഴഞ്ഞു വീണയാളുടെ വയറു വീര്‍ത്തു നില്‍ക്കുന്നു ..ഒരു പോലീസ് കാരന്‍ തൊട്ടു നോക്കി എന്തോ ഒന്ന് വയറില്‍ കെട്ടി വച്ചിരിക്കുന്നു ..

അയാള്‍ ഷര്‍ട്ട്‌ അഴിച്ചു നോക്കി ..."അയ്യോ ബോംബ്‌ .." പോലീസുകാരന്‍ സ്വയം മറന്നു തൊണ്ട കീറികൊണ്ട് ഓടി ..

ഞാനും ഓടി ..പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത് കൊണ്ടു തലക്കടിച്ചു വീഴ്ത്തിയ ആളെ ആരും തിരഞ്ഞില്ല പോലീസിനും അവര് പിടികൂടിയ ഭീകരനായിട്ടാണ് സംഭവം വിവരിച്ചപ്പോള്‍ പറയാന്‍ താല്പര്യം .

പിന്നെയാണ് അന്വേഷണം തുടങ്ങിയത് .പതിവ് പോലെ തീവ്രവാദ സംഘടനകളുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിനായി കുറച്ചു കാലം കാത്തിരുന്നെങ്കിലും ഒരറിവും സംഭവത്തെ കുറിച്ച് കൂടുതലായി ഉണ്ടായില്ല . തലയ്ക്കടിയെറ്റു വീണ ആള്‍ക്ക് കുറേ ദിവസം കഴിഞ്ഞു ബോധം വീണു അയാള്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിനോ ഓര്‍ത്തെടുക്കാന്‍ അയാള്‍ക്കോ കഴിഞ്ഞില്ല മദ്യപാനികള്‍ കൂടുതല്‍ പാപികളായത് കൊണ്ട് അവരെ കൊന്നു സ്വര്‍ഗം നേടാന്‍ ശ്രമിച്ച ഒരാളാണെന്ന് പറഞ്ഞു കേട്ടു ശരിയാണോ എന്നറിയില്ല .

ചിതറി തെറിച്ചു പോകുമായിരുന്ന കുറച്ചു കുടുംബങ്ങളെ .മക്കളെ ..ഭാര്യയെ ..ഒക്കെ ഓര്‍ത്തു

കുറച്ചു നേരം ഈ ജീവിതത്തിന്റെ ഭാരങ്ങളെ മറക്കാന്‍ മാത്രമാണ് ഈ കണ്കെട്ട് വേഷം ...

പിന്നെ ഇതെല്ലാം ചേര്‍ത്ത് നിര്‍ത്തുന്നത് തന്നെയാണ് ജീവിതം അല്ലെ ..?

ഒരു കണ്ണ് കെട്ടി കളി ..അപ്പൊ അയാളോ..? കണ്ണ് കെട്ടി നടന്നു പോയ ഒരാളാണോ ..? അറിയില്ല ഓരോ ജന്മങ്ങള്‍ ..

..കാര്യങ്ങള്‍ ആളുകള്‍ മറന്നു തുടങ്ങിയ പ്പോള്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്ന പോലീസ് ഡ്രൈവേരോട് അയാളെ കുറിച്ച് തിരക്കി ..ജയിലില്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ മഴ പെയ്യുന്നതും പുറത്തെ ചെടികളില്‍ വിരിയുന്ന പൂക്കളെയും നോക്കി വെറുതെ ചിരിക്കും അയാള്‍ എന്ന് ഡ്രൈവര്‍ പറഞ്ഞു

ഇവിടെ ഈ ആള്‍കൂട്ടത്തിന്റെ ചിരിയും കരച്ചിലും നീളുന്ന വഴികളില്‍ നിന്നും മാറി സ്വന്തം ശരിയോ സ്വരഗമോ തേടിയ അയാള്‍ ഒരു പക്ഷെ അത് സ്വര്‍ഗമെന്നു കരുതിയിട്ടുണ്ടാവുമോ ..?

Monday, May 10, 2010

പരിചയം

"ഇത്രയും നല്ല ഒരു മ്യുസിയം കേരളത്തിലുണ്ടെന്ന് ഞാനറിഞ്ഞില്ല ..its a good decision to bring them here.."
മാനേജര്‍ അഭിനന്ദനത്തിനു പഞ്ഞമൊന്നും കാണിച്ചില്ല .

അതിഥികളായ ഡെന്മാര്‍ക്ക് ദമ്പതികള്‍ മൂവായിരം കൊല്ലം നീണ്ട കേരള ചരിത്ര രേഖകള്‍ കണ്ടു സ്വന്തം ചരിത്രരാഹിത്യത്തില്‍ ഖിന്നരായി .അത് തുറന്നു സമ്മതിക്കാന്‍ അവര്‍ മടിച്ചില്ല സായിപ്പിന്റെ തോല്‍വി എന്നെ കുറച്ചു സന്തോഷിപ്പിച്ചു .

മ്യൂസിയത്തില്‍ നിന്നു പുറത്തേക്കു കടക്കുമ്പോള്‍ മാനേജര്‍ ചോദിച്ചു ..

"who is the owner of this museum"

എന്തെങ്കിലും ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇതു വരെ കെട്ടി പൊക്കിയ ഇമേജ് തകര്‍ന്നാലോ .?എന്തെങ്കിലും ഉത്തരം പറയണം .

"സണ്ണി "

"ഓ സണ്ണി ..എനിക്കറിയാം ഞാന്‍ മറന്നു പോയതാണ് ..മൂന്ന് മാസം മുന്‍പ് തിരുവന്തപുരം ക്ലബ്ബില്‍ വെച്ച് കണ്ടതാണ് ..i know him ..great chap "

അപ്പോഴേക്കും വിദേശികള്‍ അടുത്തെത്തി ..മാനേജര്‍ അവരോടും തന്റെ പരിചയം വിളമ്പി

" you know ..the owner of this museum Mr.Sunny is my friend "

"oh its great .."സായിപ്പ് അത്ഭുതം മറച്ചില്ല.

ഗൈഡ് കൂടുതല്‍ പരിച്ചയപെടുകയും സന്ദര്‍ശക പുസ്തകത്തില്‍ എല്ലാവരെയും കൊണ്ടു അഭിപ്രായം എഴുതിച്ചു ..
അപ്പോഴേക്കും ഒരു മധ്യ വയസ്ക ഇടനാഴിയിലൂടെ നടന്നു വന്നു

"ഹാ മാഡം വന്നു ..ഇതാണ് ഉടമസ്ഥ ..Mrs ....."

മാനേജരുടെ ഉത്സാഹം കൂടി

"i'd met Mr.Sunny two months before at .trivandrum ..."

"who is Sunny..?" ഉടമസ്തയ്ടെ മുഖം ചോദ്യചിഹ്നമായി ..

" owner ഓഫ് the museum ... യുവര്‍............. husband "

"ഹി ഈസ്‌ ജോര്‍ജ് ..പിന്നെ അടുത്ത കാലത്തൊന്നും ജോര്‍ജ് കേരളത്തില്‍ വന്നിട്ടില്ല ഹി ഈസ്‌ ഇന്‍ യു എസ് .."

"may be some relative..of......" മാനേജര്‍ വിടാന്‍ ഭാവമില്ല

"ഹേ no ...സണ്ണി എന്ന് പേരുള്ള ആരും ഞങ്ങളുടെ ബന്ധുക്കളായി ഇല്ല ."

"so...so....some one ...i may......."

ഞാന്‍ പതിയെ രംഗം വിട്ടു.. തൂണുകളുടെ മറയിലേക്ക് നീങ്ങി തിരിഞ്ഞു നോക്കി

മാനേജരുടെ മുഖം തൊട്ടു പിന്നിലെ ഓട്ടം തുള്ളല്‍ രൂപത്തിന്റെ മുഖത്തേക്കാള്‍ കൂടുതല്‍ വക്രിച്ചതായി തോന്നി

Monday, April 5, 2010

ഫാം വില്ലെ

തണ്ണിമത്തങ്ങാ മുഴുവന്‍ നാല്പതാര്‍ കോയിന് വിറ്റു. പാര്‍വതിയാണ് കൂടുതല്‍ നനച്ചതും വളമിട്ടതും .....ഒരുമിച്ചു ആ ദിവസ്സങ്ങളില്‍ ഫാം വില്ലയില്‍ എന്ത് രസ്സമായിരുന്നു .....ഓരോ വിശേഷങ്ങളുമായി അവള്‍ ഒരു വശത്ത് ചാറ്റ് ബോക്സില്‍ ......
ഉം. .. അവള്‍ തന്നെ അയച്ചു തന്ന ആകാശത്തേക്ക്, സ്വപ്നങ്ങളിലേക്ക് ജാലകം തുറക്കുന്ന പുതിയ ഫ്ലാറ്റിന്റെ ഇന്‍ടീറിയര്‍ ഡിസൈന്‍ ഡസ്ക് ടോപില്‍ കിടക്കുന്നു ഒന്നു തുറന്നു നോക്കാന്‍ തോന്നുന്നില്ല .......

നാല്പത്തിയാറു കോയിന് പുതിയ വിത്തുകള്‍ വാങ്ങി കുറച്ചു വഴുതനങ്ങ വിത്തും
(ബി ടി വഴുതനങ്ങ വിത്ത് തന്നെ നോക്കി വാങ്ങി, കൂടുതല്‍ പ്രതിരോധം ,കൂടുതല്‍ വിളവ്‌ )
തടമെടുത്തു വിത്തുകളും തൈയ്യും നാട്ടു ആവശ്യത്തിനു വെള്ളം നനച്ചു . ....എവിടെ നിന്നോ ഓടി ഫാമില്‍ വന്ന ആ കറുത്ത ആട്ടിന്‍ കുട്ടിയെ കെട്ടിയിടാണോ അതോ അടുത്ത ഫാമിലേക്ക് ഓടിച്ചു വിടണോ എന്ന് ആലോചിരിക്കുമ്പോ അമ്മ വിളിച്ചു .

"എടാ കാപ്പി എടുത്തു വച്ചിരിക്കുന്നു "

എഴുന്നെക്കും മുന്‍പ് മെയില്‍ ബോക്സ്‌ ഒന്നുകൂടി ചെക്ക് ചെയ്തു ഇല്ല പുതിയ മെയില്‍ ഒന്നും ഇല്ല .

കമ്പനിയില്‍ നിന്നും തിരിച്ചു ജോലിയ്ക്ക് കയറാനുള്ള മെയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏഴു മാസം കഴിഞ്ഞു മാന്ദ്യം ഇനിയും തീരാത്തത് ഈ കമ്പനിയില്‍ മാത്രമാണെന്ന് തോന്നുന്നു .പാര്‍വതി എന്ന ഐക്കനിലും പച്ച തെളിഞ്ഞിട്ടില്ല പാര്‍വതിയും അപ്ര ത്യക്ഷമായിട്ടു അഞ്ചുമാസം കഴിഞ്ഞു നിത്യവും വന്നിരുന്ന മെയിലുകളും മണിക്കൂറുകള്‍ നീണ്ട ചാറ്റും അവസ്സാനിച്ചത് എന്നായിരുന്നു ..?

ഇതു വരെ ഓര്‍കുടിലും ഫേസ് ബുക്കിലും ഉണ്ടാക്കിയ സ്വപ്നലോകം അവളുടെ അഭാവം ശൂന്യമാക്കിയിരിക്കുന്നു നിത്യവും മോഹിപ്പിച്ച സ്ക്രാപുകളും കംമെന്റ്ടു കളും കവിതകളും ഓര്‍മകളില്‍ മാത്രമായിരിക്കുന്നു നമ്മള്‍ ഒരുമിച്ചു ചേരുന്ന സ്വര്‍ഗഭൂമി, ഗൂഗിള്‍ മാപ്പിനു പുറത്തു വരച്ചു ചേര്‍ത്ത സ്നേഹത്തിന്റെ ഒരു വന്‍കര .പാര്‍വതിയെ വീണ്ടും വിളിച്ചു നോക്കി അവളുടെ ശബ്ദം വിഷാദവും നിരാശയും മാറ്റുന്നതാണ് പക്ഷെ കുറേ നാളുകളായി ഫോണില്‍ കേള്‍ക്കുന്നത് അതേ സന്ദേശം .NOT IN USE

അവളുടെ മുരടന്‍ മുറചെറക്കനില്‍ നിന്നുംവാഗ്ദാനം ചെയ്ത രക്ഷ അവള്‍ക്കു വേണ്ടാതായോ ..?
യഥാര്‍ത്ഥത്തില്‍ ആ അയച്ചു തന്ന ചിത്രം അവള്‍ തന്നെ ആയിരുന്നോ ..?

ജനലിലൂടെ കൃഷി ചെയ്തു വര്‍ഷങ്ങളായ പാടം വരണ്ടു കിടന്നു .ചൂട് കാറ്റില്‍ കരിയിലകള്‍ പറന്നു പൊങ്ങി .

"എന്തെല്ലാം കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു .ഇപ്പൊ കൃഷിയും ഇല്ല കൃഷികാരും ഇല്ല "
"പാല് കിട്ടാനില്ല "..കാപ്പി അല്പം കയ്ച്ചു .

ഈ നാട്ടില്‍ നിന്നും രക്ഷപെടാനാണ് പുതിയ ഫ്ലാറ്റ് ബുക്ക്‌ ചെയ്തത് ഉയരങ്ങളില്‍ സങ്കല്പിച്ച വീട് ഉയര്‍ന്നു നില്‍ക്കുന്ന കമ്പികളുടെ മുകളില്‍ അന്ഷരീക്ഷതിലെവിടെയോ സ്വപ്നങ്ങളുടെ നിറം ചൂടി നിന്നു .ബില്‍ഡേറെ വിളിച്ചു .ബില്‍ഡേര്‍ ഫോണ്‍ എടുക്കുന്നുമില്ല .. ഈ ദിവസ്സങ്ങളില്‍ പണിതീര്‍ത്തു തരുമെന്ന് വാഗ്ദാനം ചെയ്ത ഫ്ലാറ്റ് പണി എവിടെയും എത്താത്ത നിലയില്‍ ..പണി നടന്നിട്ട് ദിവസ്സങ്ങളായി എന്ന് തോന്നി . .കഴിഞ്ഞ മാസം ഒരു ചെക്ക് മടങ്ങിയിരുന്നു .


.....
കംപുട്ടറിന് മുന്നില്‍ ചേര്‍ന്നിരുന്നു
കറുത്ത ആടിനെ കറന്നു പാല്‍ എടുക്കാന്‍ ഉള്ള അപ്ലിക്കേഷന്‍ അന്വേഷിച്ചു തിരഞ്ഞു . ..
പുതിയ ഫാം ഹൌസിനോപ്പം ഒരു ഫ്ലാറ്റ് കൂടി അന്വേഷിച്ചു ..ഒരു മനസ്സില്‍ ചേരുന്ന ഇണയെയും ..
പകുതി പൂര്‍ത്തിയായ പ്രോജക്ട്ല്‍ ചേര്‍ക്കാതെ പോയ ഒരു ആപ്ലികേഷന്‍ മനസ്സില്‍ വന്നു ..
ജനലിനു നേരെ വെബ്കാം തിരിച്ചു vachu മൌസില്‍ വരണ്ട പാഠങ്ങള്‍ സെലക്ട്‌ ചെയ്തു ...
വയല്‍ കതിര് നിറഞ്ഞ മഞ്ഞപ്പു ചേര്‍ന്ന .. പച്ച.. .നിറഞ്ഞു .ഒഴുകുന്ന പുഴയ്ക്കു ..................

http://www.mathrubhumi.com/tech/article/87708

Saturday, December 12, 2009

ഒരു ക്രിസ്മസ് കാര്‍ഡ്‌


അവള്‍ വരുമോ ..ഈ ക്രിസ്മസ്സിനെങ്കിലും ..?
വര്‍ണഅലങ്കാരങ്ങളും നക്ഷത്രങ്ങളും സമ്മാന പൊതികളും ..ക്രിസ്മസ് ട്രീ പള്ളിയുടെ മുന്നില്‍ മനോഹരമായി ഉയര്‍ന്നു നിന്നു ...അലങ്കരിക്കുന്നവരുടെ ആഹ്ലാദം ആ രാത്രിക്ക് കൂടുതല്‍ അഴക്‌ കൂട്ടി ..കാഴ്ചകാരും കൂടി വന്നുകൊണ്ടിരുന്നു ....ചിതറി തെറിക്കുന്ന വര്‍ണവെളിച്ചം ആ മുഖങ്ങളില്‍ പ്രസന്നമായ ഉത്സവ ഭാവം പകര്‍ന്നു ...എന്റെ കണ്ണുകള്‍, ചിന്തകള്‍ മാത്രം അവളെ തേടി ...പാതിരാ കുര്‍ബാനയ്ക്ക് വന്നു ചേരുന്ന ഓരോരുത്തരിലും അവളെ തേടി ..
************************************
നിത്യവും എട്ടരയ്ക്ക് മുന്‍പ് തന്നെ വീട്ടില്‍ നിന്നും സ്കൂളിലെക്കിറങ്ങും മറ്റു കുട്ടികള്‍ പുറപ്പെടുന്നതിനും വളരെ മുന്‍പേ .അവളുടെ സ്കൂള്‍ ബസ്‌ എട്ടേമുക്കാലിന് ജങ്ക്ഷന്‍ കടന്നു പോകും .ശ്രദ്ധിക്കുന്ന ആ കണ്ണുകള്‍ തിരയും പൊടിപരത്തി പാഞ്ഞു പോകുന്ന ബസില്‍ നിന്നും തെറിച്ചു വീഴുന്ന ഒരു പൂവ് .ആരും കാണാതെ കയ്യിലെടുക്കും അപ്പൊ ചുറ്റും പടര്‍ന്നു വളര്‍ന്ന മരങ്ങള്‍ക്ക് ആ പൂവിന്റെ നിറം പകര്‍ന്നു കിട്ടും . ചുറ്റും ക്രിക്കറ്റ് വിശേഷങ്ങളും സിനിമയും വര്‍ത്തമാനത്തില്‍ നിറയുമ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ തെന്നി നടന്നു അല്പം വൈകി സ്കൂളില്‍ എത്തും .വൈകിട്ട് ട്യുഷന്‍ അപ്പോഴും നേരത്തെ തന്നെ ഇറങ്ങി ടുഷന്‍ ക്ലാസ്സിലേക്ക് പരമാവധി വേഗം കുറച്ചു നടക്കും .ഒരു നോട്ടം .ബസ്‌ കടന്നു പോകും .പിന്നെ ഞായറാഴ്ചകളില്‍ ഒരു വൃദ്ധയോടൊപ്പം പള്ളിയിലേക്ക് പോകുന്നതും കാണാം . അവധി ദിവസ്സങ്ങള്‍ വിരസ്സമായി കടന്നു പോകും. പതിയെ വിവരങ്ങള്‍ ശേഖരിച്ചു .പേര് ..പിന്നെ അത്യാവശ്യം കാര്യങ്ങള്‍ ..അവള്‍ക്കു ക്രിസ്മസ്സിനു ഒരു ഗ്രീടിംഗ് കാര്‍ഡ്‌ അയയ്ക്കുക
എന്ന സാഹസീകമായ സ്നേഹപ്രകടനം നടത്താന്‍ തന്നെ തീരുമാനിച്ചു . അവള്‍ പഠിക്കുന്നത് പ്രമുഖ കോണ്‍വെന്റ് സ്കൂളില്‍ ..പേരും ക്ലാസും സ്കൂളിന്റെ വിലാസ്സവും എഴുതി ഒരു ചിത്രവും ചെറിയ ഒരു വാചകവും പ്രത്യേകിച്ച് അപകടമൊന്നും ഇല്ല .. കാര്യങ്ങള്‍ വളരെ സേഫ് ആണ് . പോസ്റ്റു ബോക്സിലേക്ക് വീണു പോയത് മിടിക്കുന്ന ഹൃദയമായിരുന്നു . പോസ്റ്റ്‌ ചെയ്തു തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു .എന്താവും പ്രതികരണം ..?.

ക്രിസ്മസ് അവധി ദിവസ്സങ്ങള്‍ തുടങ്ങി ..ഇനി ക്രിസ്മസിന് പള്ളിയില്‍ കാണാം ..എന്ത് വേഷതിലാവും അവള്‍ വരിക .
മിടിക്കുന്ന ഹൃദയത്തോടെ പാതിരാകുര്‍ബാനയ്ക്ക് വരുന്നവരുടെ കൂട്ടത്തില്‍ അവളെ തേടി .ആ രാത്രിമുഴുവന്‍ പള്ളിയില്‍ അവളെ തേടി .അവള്‍ മാത്രം അവിടെയെങ്ങും ഉണ്ടായില്ല .
പിറ്റേന്ന് അവളുടെ വീടിനടുത്തുള്ള ഒരു പരിചയക്കാരന്‍ എന്നെ രഹസ്യമായി വിളിച്ചു പറഞ്ഞു .
"നീ ഒന്ന് കരുതിയിരുന്നോ സംഗതി പ്രശ്നമായിട്ടുണ്ട് ""അവളുടെ ചേട്ടനെ അറിയാല്ലോ ..നിന്നെ തിരക്കുന്നുണ്ട്‌ അവന്റെ ആളുകള്‍ "
സ്കൂളില്‍ നിന്നും അവളുടെ വീട്ടിലേക്ക് എന്‍റെ ഈ ചെറിയ കാര്യം വളര്‍ന്നിരിക്കുന്നു ..ഇനി എന്തൊക്കെയാവും നടക്കാന്‍ പോകുന്നത്
കൂട്ടുകാര്‍ക്കൊന്നും ഇത്ര വലിയ ഗുണ്ട സംഘത്തോട് ഏറ്റു മുട്ടന്‍ കരുതും കാണുന്നില്ല .
കുറച്ചു ദിവസം മുന്നാറിലെ ബന്ധു വീട്ടിലേക്ക് മാറി നില്‍ക്കാം മറ്റൊരു മാര്‍ഗവും കാണുന്നില്ല .അവള്‍ക്കെന്തെങ്കിലും പറ്റി കാണുമോ ..?
തണുപ്പുള്ള മുന്നാര്‍ ദിനങ്ങളില്‍ അവളുടെ ഓര്‍മകള്‍ക്ക് നല്ല ചൂട്..

അവധി ദിവസങ്ങള്‍ കഴിഞ്ഞു തിരികെ എത്തി പതിവ് സമയത്ത് തന്നെ സ്കൂള്‍ ബസ്‌ കാത്തു .അവള്‍ ബസ്സിലില്ല .
പിന്നീട് അറിഞ്ഞു ദൂരെ ഏതോ റെസിഡെന്‍ഷ്യല്‍ സ്കൂളിലേക്ക് അവളെ മാറ്റിയെന്ന് .
വിരസ്സമായ ദിവസ്സങ്ങള്‍ .. അവധികളില്‍ അവളുടെ വീടിനടുത്ത് കൂടെ സൈക്കിള്‍ യാത്ര ..അവള്‍
മാത്രം കാഴ്ചയില്‍ വന്നില്ല .

വീണ്ടും ക്രിസ്മസ് ..ഏതായാലും വരും പ്രതീക്ഷ യുടെ ദിനങ്ങള്‍ ..ഉത്സവനാളുകള്‍
കരോളും നക്ഷത്ര ദീപങ്ങളും .. പള്ളിയുടെ മുന്നിലെ വലിയ ക്രിസ്മസ്ട്രീ വര്‍ണ വിളക്കുകളും നക്ഷത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കുന്ന സംഘ തോടൊപ്പം കൂടി ... പള്ളിയിലേക്ക് വന്നു ചേരുന്നവരെ ആകാംഷയോടെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു ...

കെട്ടി കൊണ്ടിരുന്ന നക്ഷത്രം കൈ തെറ്റി താഴെ വീണു .കൈനീട്ടി ആ നക്ഷത്രം എടുത്തു ഉയര്‍ത്തി നോക്കി .കണ്ണ് നീണ്ടത് മറ്റൊരു തിളങ്ങുന്ന നക്ഷത്രങ്ങളിലെ ക്കായിരുന്നു ...അവളുടെ കണ്ണുകള്‍ ...ആള്‍കൂട്ടത്തില്‍ ഒരു പുതിയ നക്ഷത്രമായി അവള്‍ ...
അപ്പോള്‍ മുതല്‍ ചുറ്റും കൂടുതല്‍ തിളക്കമുള്ള നക്ഷത്രങ്ങളും മനോഹരങ്ങളായ കാരോള്‍ പാട്ടുകളും കേള്‍ക്കാന്‍ തുടങ്ങി ..

സ്വപ്നങ്ങളിലേക്ക് ഒരു തിളങ്ങുന്ന പൂവ് തെറിച്ചു വീണു ആ പൂവ് തലോടി എത്ര കാലം ....................................


പ്രണയകഥ -1

പ്രണയകഥ -2

Friday, November 27, 2009

ഉമ്മ

"ഉമ്മാ ..............."
ഒന്നാം ക്ലാസ്സാണ് ...ചെറിയ ക്ലാസ്സില്‍ പലകുട്ടികളും നിസ്സാരകാര്യങ്ങള്‍ക്കു പോലും കരയാറുണ്ട്.പക്ഷെ കഠിനമായ വേദന ഉണര്‍ത്തുന്ന വേദന പെട്ടെന്ന് തിരിച്ചറിഞ്ഞു .കുട്ടികള്‍ക്കിടയില്‍ വയറു പൊത്തി പിടിച്ചു നസീമ കരയുന്നു .
പുറത്തു നില്‍ക്കുന്ന ആയയോടു കാര്യം തിരക്കാന്‍ പറഞ്ഞു ചിലത് ആയയോടു മാത്രം പറയാവുന്ന സ്വകാര്യമാവും..

നസീമയോട് സംസാരിച്ച ആയയുടെ കണ്ണുകള്‍ നിറയുന്നതാണ് കണ്ടത്.
"നസീമയ്ക്ക് apendicitis operate
ചെയ്ത ഭാഗത്ത് വല്ലാതെ വേദനിക്കുന്നു ....വീട്ടിലറിയിക്കാം ..?"

നസീമ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഉമ്മ മരിച്ചു വീട്ടില്‍ പ്രായമായ ബാപ്പ മാത്രമാണുള്ളത് .....നസീമയുടെ ചേച്ചി കല്യാണം കഴിഞ്ഞു പോയി ..വീട്ടിലെ കാര്യങ്ങള്‍ പലതും നസീമ തന്നെയാണ് ചെയ്യുന്നത് ..നസ്സീമയ്ക്ക് വയ്യെങ്കില്‍ അത് പറയാന്‍ പോലും ആരുമില്ല ..

പുറത്തു ഓട്ടോ വന്നു നിന്നു നസീമയുടെ വൃദ്ധനായ ബാപ്പയാണ് .നസീമ ബാഗുമായി ഓട്ടോയില്‍ കയറി .
"വീട്ടിലേക്ക്..."
വീട്ടില്‍ കിടന്നു ആരും കാണാതെ നസീമ കരയുന്നുണ്ടാവും ...
"ഉമ്മാ..."
ആ വിളി...മുറിക്കുള്ളില്‍ പ്രതിദ്വനിച്ചു കൊണ്ടേയിരിക്കും .
അസ്വസ്ഥമായ ഒരാത്മാവ് ഒരു കുഞ്ഞു കാറ്റായി അവളെ തലോടുമോ ............?

Monday, November 2, 2009

ശബ്ദം- ഒരു അശ്ലീല കഥ

ശബ്ദം- ഒരു അശ്ലീല കഥ

രാവിലെ മുതല്‍ ഒരു രോഗിയെ പോലും കാണാതെ ഡോക്ടര്‍ അസ്വസ്ഥനായി .മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ലൈംഗിക രോഗ ചികിത്സ എന്ന ബോര്‍ഡിന്റെ നിഴല്‍ ഭിത്തിയിലൂടെ താഴേയ്ക്ക് വളരുന്നത്‌ പണ്ടെങ്ങോ ചികില്‍സിച്ചു ഫലം പ്രാപിച്ച ആളുകളുടെ തൃപ്ത ഭാവങ്ങളും ആള്‍കൂട്ടം തിങ്ങി നിറഞ്ഞ പഴയ ദിവസ്സങ്ങളെയും ഓര്‍മിപ്പിച്ചു .

അപ്പോഴാണ്‌ അടക്കിപിടിച്ച സംസാരവുമായി ചിരിച്ചുല്ലസ്സിച്ചു , പതിവ് രോഗികളില്‍ നിന്നും വ്യത്യസ്തരായി ആ ദമ്പതികള്‍ പരസ്പരം കൈകോര്‍ത്തു സന്തോഷത്തോടെ കടന്നു വന്നത് .അല്പം സങ്കോചത്തോടെ രോഗ വിവരം പറയുമ്പോള്‍ ഭാര്യ നാണത്തോടെ മുഖം പൊത്തി. രോഗവിവരം കേട്ടപ്പോഴാണ് ഡോക്ടര്‍ക്ക്‌ തന്റെ ഇത്ര കാലയളവിലെ ചികിത്സ യില്‍ കേട്ട് പരിച്ചയമില്ലതതാണ് ആ രോഗം എന്ന് മനസ്സിലായത്‌..

"ശബ്ദം..വലിയ ശല്യമായിരിക്കുന്നു.. നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ അയല്‍ക്കാര്‍ക്ക് പോലും ബുദ്ധിമുട്ടാവുന്നു എന്ന് പറയുമ്പോള്‍ ...." അല്പം ദെഷ്യതോടെയാണ് അയാള്‍ അത് പറഞ്ഞത് .

"എന്‍റെ ഇത്ര കാലത്തേ പ്രക്ടിസില് ഇങ്ങിനെ ഒന്ന് ആദ്യമാണ് ..a noicy intercourse impossible ...!! .. anyway ഒരു കാര്യം ചെയ്യൂ ആ റൂമില്‍ വച്ച് ഒന്ന് ടെസ്റ്റ്‌ ചെയ്യാം ..ഞാന്‍ പുറത്തു നിന്നു കേള്‍ക്കാനാവുമോ എന്ന് നോക്കട്ടെ let me see "

"ശരി ..അങ്ങിനെയാവട്ടെ " ആഗതന്‍ ഭാര്യയുമായി അകത്തേയ്ക്കു പോയി .

ഡോക്ടര്‍ ചെവിയോര്‍ത്തു ..കണ്‍സല്ടിംഗ് ടേബിളിന്റെ കിറു കിറു ശബ്ദമല്ലാതെ പതിവില്‍ കൂടുതലായി ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല . ടെസ്റ്റ് കഴിഞ്ഞ
"ഞാന്‍ ഒന്നും കേട്ടില്ല നിങ്ങള്ക്ക് തോന്നുന്നതാവണം"
"ഇല്ല ഡോക്ടര്‍..ഇപ്പോഴും ഞങ്ങള്‍ കേട്ടു...ഡോക്ടര്‍ സഹായിക്കണം "
"ശരി ഒന്ന് കൂടെ ടെസ്റ്റ്‌ ചെയ്യാം "
ഒന്ന് കൂടെ ടെസ്റ്റ്‌ ആവര്‍ത്തിച്ചു.....ഡോക്ടര്‍ ഒന്നും കേട്ടില്ല
"ഇനി എന്ത് ചെയ്യും.. എനിക്ക് ഇത് ചികില്‍സിച്ചു ഭേധമാക്കണം എന്നുണ്ട് മറ്റൊന്നും തോന്നരുത്‌ ...ഡോക്ടര്‍ അങ്ങ് ഇതൊന്നു പരീക്ഷിച്ചു ബോധ്യപെടൂ അനുഭവിക്കുമ്പോള്‍ അങ്ങേയ്ക്ക് അത് മനസ്സിലാവും എത്ര ബുദ്ധിമുട്ടാണെന്ന് .."
അല്പം മടിയോടെ ..ഡോക്ടര്‍ സമ്മതിച്ചു ..ടെസ്റ്റ്‌ കഴിഞ്ഞു ഡോക്ടര്‍ പുറത്തു വന്നു ..
"ഇല്ല ഇപ്പോഴും ഞാന്‍ പ്രത്യേകിച്ച് കൂടുതലായി ശബ്ദമൊന്നും കേട്ടില്ല ഇതൊരു മാനസിക പ്രശ്നമാവും ...dont worry ..it will be alright .."
"അപ്പൊ പേടിക്കാനൊന്നും ഇല്ല അല്ലെ ഡോക്ടര്‍ വല്യ ഉപകാരം ഇതെന്നെ കുറേകാലമായി അലട്ടുകയായിരുന്നു "
ഡോക്ടറുടെ കയ്യിലേക്ക് ഫീസ്‌ കൊടുക്കുമ്പോ അയാളുടെ കണ്ണുകള്‍ ഉപകരസ്മരണയാല്‍ നിറഞ്ഞിരുന്നു .
"thank you doctor "
"thank you "
ഡോക്ടര്‍ സ്വയം മറന്നു പ്രതികരിച്ചു

******************************************************************

മറൈന്‍ ഡ്രൈവില്‍ പതിവ് സായാഹ്ന നടത്തത്തിനിടെ ഡോക്ടര്‍ കൂടുതല്‍ ഉത്സാഹവാനായി കാണപെട്ടു .കൂടെയുള്ള സഹനടത്തക്കാരന്‍ അത് ശ്രദ്ധിക്കുകയും ചെയ്തു .
"എന്താ ഇന്ന് പതിവില്ലാത്ത ഒരു ഉത്സാഹം ?"
ഡോക്ടര്‍ പാതി ചിരിച്ച മുഖവുമായി തലയാട്ടി "...ഹേ "
അപ്പോഴാണ്‌ തന്റെ രാവിലത്തെ രോഗി ഒരു വിളക്കുകാലില്‍ ചാരി മറ്റൊരാളുമായി സംസാരിച്ചിരിക്കുന്നത് കണ്ടത്‌.
"ആ ലാമ്പ്‌ പോസ്റ്റില്‍ ചാരിയിരിക്കുന്നവനെ ഒന്ന് ശ്രദ്ധിച്ചോ ..ഞാന്‍ ഒരു കാര്യം പറയാം "
സഹനടത്തക്കാരന്‍ അയാളെ ശ്രദ്ധിച്ചു ഒരാള്‍ ഡോക്ടറെ ഒന്ന് നോക്കി സമീപത്തിരിക്കുന്ന ആളോടു എന്തോ പറയുന്നു .ഡോക്ടര്‍ ചിരിയുടെ അകമ്പടിയോടെ മഴവില്‍ പാലത്തിന്റെ പടികള്‍ ചാടി ചാടി ഇറങ്ങി .
"ഇനി പറയൂ എന്താ തമാശ ..? സഹനടത്തക്കാരന്‍ ഉത്സാഹം കയറ്റി .
ഡോക്ടര്‍ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി
" ഇന്ന് രാവിലെ അവന്‍ ഭാര്യയുമായി ഇതുവരെ കേള്‍ക്കാത്ത ഒരു രോഗവുമായി ക്ലിനികില്‍ വന്നു ...എന്ത് ചെയ്യാം പ്രക്ടികല് ടെസ്റ്റ്‌ വരെ ചെയ്യേണ്ടി വന്നു ..ഹ ഹ ..ഏതു മനസ്സിലായോ ..?" എനിക്ക് രോഗം മനസ്സിലായില്ലെങ്കിലും ...വേറെ ഗുണമുണ്ടായി .."

"ഹമ്പട കള്ളന്‍ ..ലൈംഗിക രോഗ വിദഗ്ധാ ...specialist തന്നെ ... ഹാ എന്തായിരുന്നു രോഗം"

"രോഗമോ ...............ശബ്ദം ... " ഡോക്ടര്‍ക്ക് ചിരി കാരണം ശബ്ദം പുറത്തു വരാതായി ...


************************


വിളക്ക്കാലില്‍ ചാരിയിരുന്ന നമ്മുടെ patient കൂടെയിരുന്ന ആളോടു ചോദിച്ചു .
"നീ ആ വരുന്ന ആളെ അറിയുമോ ...?"
"ഹാ ആ ലൈംഗിക ഡോക്ടര്‍ അല്ലെ ..? "
" അറിയും അല്ലെ ..ഇന്ന് ഒരു രസ്സമുണ്ടായി ..രാവിലെ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് നമ്മുടെ പഴയ വിലാസിനി വിലാസവതിയായി നില്‍ക്കുന്നത് കണ്ടത്‌ പിന്നെ ..കേളീനടനത്തിനു
വേറെ സ്ഥലമൊന്നും ശരിയായില്ല ...അപ്പോഴാണ്‌ ഡോക്ടറുടെ ബോര്‍ഡ് കണ്ടത്‌ ..ഒരു ബുദ്ധി തോന്നി ..ആ ഡോക്ടറുടെ ക്ലിനികില്‍ കൊണ്ട് പോയി ..പിന്നെന്താ .ഡോക്ടര്‍ക്കും കിട്ടി ഡോക്ടര്‍ക്കുള്ളത്.."
ഡോക്ടറോട് ശബ്ദത്തിന്റെ അസുഖമാനെന്നാ പറഞ്ഞത് ..."

"എന്തിന്റെ അസുഖംന്നു "
"ശബ്ദത്തിന്റെ ...................."

(കേട്ടറിഞ്ഞ ഒരു പഴയ കഥ )

Monday, September 7, 2009

ബ്ലോഗേഴ്സ് മീറ്റ്‌

ഓടിയെത്തി തീരത്ത് വീശിയടിക്കുന്ന കടല്‍ കാറ്റിനൊപ്പം നാം ചേര്‍ന്നിരുന്നു തിരകള്‍ ഒന്നൊന്നായി എണ്ണി നമ്മുടെതാക്കും ....ആദ്യത്തെ തിര എനിക്ക് ..
അടുത്തത് നിനക്ക് ...കാലില്‍ തൊട്ടു മടങ്ങുന്ന തിരകള്‍ക്ക് ഒരു തലോടല്‍ ,വീണ്ടും വീണ്ടും കടല്‍ കാഴ്ചകള്‍ കണ്ടു തിരിച്ചു വന്നു നമ്മുടെ പാദങ്ങളില്‍ ഒന്ന് സ്നേഹത്തോടെ തൊട്ടു വിളിക്കുവാനായ‌ി...
ഇത് ഞാന്‍ തന്നെ നിനക്കെഴുതിയതാണ് ഉണ്ണി ആദ്യമായെന്നെ ആ തീരങ്ങളിലേക്ക് വിളിച്ചപ്പോള്‍ ..... പരിചയപെട്ട ആദ്യനാളുകള്‍ ഏകാന്തമായ ആ തീരം തേടി നാം പോവുന്നത് എന്നും മനസ്സില്‍ സങ്കല്പ്പിക്കാരുണ്ടായിരുന്നു
മറ്റുള്ളവര്‍ക്കായും തിരക്കുകള്‍ക്കായും പകുത്തു കൊടുക്കുന്ന അവധി ദിവസ്സങ്ങള്‍ അവസ്സാനിക്കുമ്പോള്‍ .വാഗ്ദാനം ....അടുത്ത അവധി ദിവസ്സങ്ങളില്‍ ആദ്യം ഈ തീരത്തിലെക്കുള്ള യാത്ര ..അങ്ങിനെ എത്ര അവധികള്‍ ...
എന്നും ആഗ്രഹത്തോടെ കാത്തിരുന്ന ആ ദിനം ..ഓരോ അവധിയ്ക്കും തിരക്കുകള്‍ കവര്‍ന്നെടുത്ത, നാം എത്രയോ കാത്തിരുന്ന ആ ആലസ്യത്തിന്റെ ദിവസ്സം ..ഒന്നും ചെയ്യാനില്ലാതെ ..എന്തെക്കയോ പറയാതെ പറയുവാന്‍ മാത്രം..വെറുതെ നിന്റെ കൈചെര്‍ന്നു കടലിലേക്ക്‌ മിഴി നട്ടിരിക്കാന്‍ ഒരു ദിനം ... മധ്യാഹ്നത്തിന്റെ.... അസ്തമയത്തിന്റെ... നിറഭേദങ്ങള്‍ക്കായി ....ഒരിക്കലും അടുത്ത് വരാതെ നമുക്ക് മുന്നിലെവിടെയോ ഒരു ദിനം ..തൊട്ടടുതെന്കിലും നമുക്കായി മാത്രം ഒരു ദിനം എത്ര ദൂരെയയിരിക്കുന്നു ...ഈ തീരത്തേക്കുള്ള ചെറിയ ദൂരം ഒരിക്കലും എത്തി ചേരാത്ത ദൂരമായി തോന്നി തുടങ്ങിയിരിക്കുന്നു ...

എന്നോ മനസ്സില്‍ സന്കല്‍പ്പിച്ച ആ മനോഹര തീരത്തേയ്ക്ക് ഞാന്‍ തനിച്ചു , തനിച്ചല്ല മനസ്സില്‍ ഉണ്ണീ നീയുണ്ട് ഓരോ തിരയ്ക്കും ഒരു തലോടല്‍ നിനക്കായി ...

******************************************************************************************** വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയിരിക്കുന്നു ...ജീവിതം എത്ര മാറിയിരിക്കുന്നു ..ഉണ്ണി എത്ര മാത്രം മാറിയിരിക്കുന്നു ..ഞാനും മാറിയിരിക്കും ..എത്ര ... ? ഉറക്കമില്ലാത്ത രാത്രികളില്‍ പാതി മുറിഞ്ഞ ഓരോ വഴികളെ കൂട്ടിയിണക്കുവാന്‍ വെറുതെ വിരല്‍ കൊണ്ട് പാലങ്ങള്‍ സങ്കല്‍പ്പിക്കും ഇരുട്ടില്‍ നീളത്തിലും കുറുകെയും വിരല്‍ പാലങ്ങള്‍ ...ഉണരുമ്പോള്‍ സന്കല്പങ്ങളുടെ ഇടയ്ക്ക് മുറിഞ്ഞുപോയ പാലങ്ങളില്‍ എവിടെയോ തൊട്ടു ഒരു വിരല്‍ നീട്ടി പിടിച്ചിട്ടുണ്ടാവും ....
എന്നും നാം കണ്ടു മുട്ടിയ ആ നടവഴികള്‍ പ്രഭാതത്തിന്റെ കുളിരിനൊപ്പം എന്നെ തേടിവരാറുണ്ട് സ്നേഹത്തിന്റെ നനുത്ത സ്പര്‍ശം തലോടിയ ഒരു കാലം വിദൂരതയിലെവിടെയോ..അത് നാം തന്നെയായിരുന്നോ . ..? ******************************************************************* എവിടെ പോകുന്നുന്നാ പറഞ്ഞെ ...?
ബ്ലോഗേഴ്സ് മീറ്റിനു ..
എവിടെ ..?
അവിടെ ആ കടല്‍ തീരത്ത് അവിടെ നാം എത്രയോ തവണ പോവണംന്നു വിചാരിച്ചതാണ് ..വര്‍ഷം എത്രയായി ഇതുവരെ പോവാന്‍ ആയില്ല ...അവിടെയാണ് മീറ്റെന്നു അറിഞ്ഞപ്പോള്‍ ഒരു മോഹം ... കഴിഞ്ഞ ബ്ലോഗേഴ്സ് മീറ്റ് എവിടെ അടുതായിരുന്നല്ലോ ഞാന്‍ പോയിരുന്നു ... മീറ്റിനു ..

നീ പറഞ്ഞില്ലല്ലോ ..എന്നോട് ..?
എന്ത് മീറ്റ്‌ ..?
ബ്ലോഗ്ഗേര്‍സിന്റെ ...ബ്ലോഗില്‍ എഴുതുന്നവരുടെ മീറ്റിംഗ് ,,
അതിനു നീ എഴുതാറുണ്ടോ ..എന്തെങ്കിലും ..?
ഉം ,...ഞാന്‍ ബ്ലോഗ്‌ എഴുതാറുണ്ട് ..
ഇത് വരെ ഞാന്‍ അറിഞ്ഞിട്ടില്ലല്ലോ ...
ഞാന്‍ വര്‍ഷങ്ങളായി എഴുതാറുണ്ട് ...പറഞ്ഞല്ലോ ഇവിടെ അടുത്തായിരുന്നു കഴിഞ്ഞ മീറ്റ്‌ ..
എവിടെ ..? എന്താണ് നിന്റെ ബ്ലോഗിന്റെ പേര് ...?
ഉണ്ണിയുടെ ശബ്ദം കനം വയ്ക്കുന്നതും ഒരു നീരസ്സം പടര്‍ന്നു വളരുന്നതും ഉള്ളില്‍ കിനിഞിറങ്ങുന്ന വേദനയായി ...
*************************************************************************************
ഫോണ്‍ ബെല്ലടിച്ചത് പതിവില്ലാത്ത സമയത്തായിരുന്നു
ആരോടാണ് ഒരിക്കലും തീരരുതെന്ന് ...എന്ന് കരുതിയ ..............?
ഉണ്ണി ..അതെല്ലാം വെറുതെ ..എന്റെ ഭാവനകളാണ്‌ ..
ഭാവനകള്‍ ...ഭാവനകളും കുറെ മീറ്റിങ്ങുകളും ..
ഞാന്‍ കോളേജില്‍ വച്ചൊക്കെ എഴുതു മായിരുന്നല്ലോ ..ആദ്യം ഉണ്ണിയെ തന്നെയാണ് കാണിച്ചിരുന്നത് ഒന്നും ഓര്‍മയില്ലേ ...ഇപ്പൊ സൗകര്യം കിട്ടിയപ്പോ ..

സൗകര്യം ...ഇവിടെ എത്രയാണ് ചൂടെന്നു നിനക്കറിയാമോ ..?

പിന്നീട് പറഞ്ഞതൊന്നും മനസ്സില്‍ പതിഞ്ഞില്ല ഒന്നും മറുപടിയും പറഞ്ഞില്ല ഒരു തേങ്ങല്‍ മാത്രം ..ഇവിടെ വിരഹത്തിന്റെ, ഏകാന്തതയുടെ ചൂട് സെന്റിഗ്രടില്‍ എത്രയാവും ...ഒരു മറുപടിയും ഇല്ല . .. ഒരു ജാലകം കൂടി അടയുന്നു ..ഉഷ്ണം ഉരുകി പടരുന്ന ഇരുണ്ട ഉള്ളറകളില്‍ നിന്നും ഇനി ഒരു ബാഷ്പവും തളിര്കാറ്റ്‌ തേടില്ല . ഞാന്‍ ഈ ജനല്‍ പാളികള്‍ ചേര്‍ത്ത് അടയ്ക്കുകയാണ് ..ഈ കണ്ണുകളുടെ തിളക്കം പോലും പുറത്തുപോകാതെ, ഒരു തരി വെളിച്ചം പോലും അകത്തേയ്ക്കു കയറാതെ, ഈ ഒറ്റപെട്ട ഇരുട്ടിലേക്ക് ..ഒരു താങ്ങാനാവാത്ത ഭാരം ഉള്ളിലെവിടെയോ നിറയുന്നു .. ജാലകങ്ങള്‍ക്കപ്പുറം മഞ്ഞിന്റെ മുഖാവരണം അണിഞ്ഞ കാഴ്ചകളും മാഞ്ഞിരിക്കുന്നു ..ഇരുണ്ട, തണുത്തുപോയ ഈ മുറിയുടെ ‍ അടക്കിയ നിശ്വാസങ്ങളിലേക്ക് വീണ്ടും... വിട ..ഈ വഴി വന്നവര്‍ക്കും ..ഇവിടെ ഒരു വിരല്‍ പാട് ബാക്കിയാക്കിയവര്‍ക്കും ..ഇനി നാം കണ്ടുമുട്ടില്ല .









പ്രണയകഥ -1 ,പ്രണയകഥ -2സര്‍പ്പസുന്ദരി നിധി , ആരണ്യകം - ഒരു പെയിന്റിംഗ്,

Sunday, July 26, 2009

പ്രണയ കഥ -3

ആമുഖം

ഓര്‍മ്മകള്‍ എന്ന് പറയുമ്പോ മറവി തന്നെ ഓര്‍മവരുന്നു ..മറവി എന്നാല്‍ നാം കാണുമ്പോഴും കാണാതെ പോകുന്ന അല്ലെങ്കില്‍ കാണാന്‍ ഇഷ്ടപെടാതെ കടന്നു പോകുന്ന ,അതും അല്ലെങ്കില്‍ ഇഷ്ടമുള്ള ആഗ്രഹങ്ങളിലേക്ക് കടന്നു വരാതെ മനസ്സ് കൊണ്ട് നാം തന്നെ വഴിമുടക്കുന്ന എന്തൊക്കെയോ ..സമയം ഈ കാഴ്ചകളെ ഇരുട്ടിന്റെ മറയില്‍ മാറ്റി നിര്‍ത്തുന്നു.. ..ഓര്‍മകളുടെ, ഇന്നലകളുടെ പാതയിലൂടെ ഒരു തീവണ്ടി പോലെ ജീവിതം മുന്നോട്ടു പോകുന്നു ...പിന്നോട്ട് ഓടി മാറുന്ന മങ്ങി മായുന്ന കാഴ്ചകള്‍ ...ഒരിക്കലും തിരിച്ചു വരാതെ മറവിയുടെ തമോഗര്‍ത്തം തേടി മറഞ്ഞു പോകുന്നു ... ഈ ഒറ്റ വഴിയുടെ ..ചുറ്റും തിരിച്ചറിയാതെ ,തൊട്ടറിയാനാവാതെ ലോകങ്ങള്‍ ചുറ്റി തിരിയുന്നു ..നീണ്ടും കുറുകെയും ..ചിലപ്പോഴൊക്കെ ഒരു വിചിത്രമായ പകല്‍ കിനാവുപോലെ ഒരു നോക്കില്‍ നാം അതിലൂടെ കടന്നു പോവുന്നു... ഒരിക്കലും തിരിച്ചു വരാതെ..... ...കാണാനാകാത്ത ഒരു മുറിവിന്റെ നൊമ്പരം നെഞ്ചില്‍ ഏറ്റി. ......

ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു ..

മജീഷ്യന്‍ - ഒരു പ്രണയ കഥ (ക്ലിക്ക് )

Saturday, July 18, 2009

മജിഷ്യന്‍

എന്റെ പ്രിയപ്പെട്ട കഥാകാരിയ്ക്ക് ..

*********************************************************

മജിഷ്യന്‍
***********************************************************

"മജിഷ്യന്‍ എന്ന് പറയുമ്പോ ... എന്തും ...ഏതു രൂപവും ആയിമാറുമോ.."

"എങ്ങിനെ കാണാനാണോ ഇഷ്ടം അങ്ങിനെ ..പദ്മരാജന്റെ ഗന്ധര്‍വനൊക്കെ പറയില്ലേ .....മാനാകാനും മയിലാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാര്‍ധം പോലും വേണ്ടാത്ത ... somehow അങ്ങിനെ ..."

"എന്നാല്‍ അവസാനം പറഞ്ഞത് ഒന്നാവൂ ...പെട്ടെന്ന് ... "

അപ്പോള്‍ കര്‍ട്ടന്‍ ഉയര്‍ത്തി പറപ്പിച്ചു കൊണ്ട് പാലപൂവിന്റെ ഗന്ധമുള്ള ഒരു കാറ്റ് ഒഴുകി പരന്നു ....കീ ബോര്‍ഡില്‍ തൊട്ടിരുന്ന വിരലുകളിലൂടെ ഒരു കുളിരാര്‍ന്ന തരിപ്പ് കവിളിലേക്കു പടര്‍ന്നു ...പാതി അടഞ്ഞ മിഴികളോടെ പിന്നിലേക്കു ചാഞ്ഞിരിക്കുമ്പോള്‍ ...വിടര്‍ന്ന താമരകള്‍ നിറഞ്ഞ ഒരു നീലതടാകം മനസ്സില്‍ നിറഞ്ഞു ..

കാലില്‍ തടഞ്ഞ എന്തോ ഒന്ന് മറിഞ്ഞു ....ഒന്ന് പകച്ചു തിരിഞ്ഞു നോക്കുമ്പോള്‍ .. തൊട്ടടുത്ത കട്ടിലില്‍ ഉണ്ണിയും മോളും നല്ല ഉറക്കത്തിലാണ് ..കമ്പ്യൂട്ടര്‍ ഓഫായിരിക്കുന്നു..കാലു തട്ടിയത് ഇന്‍വര്‍റ്ററിലായിരുന്നു .

*****************************************

എങ്ങോട്ടൊക്കെയോ നീണ്ടു തിരിഞ്ഞു പിരിയുന്ന വഴികള്‍ ...
റിവര്‍ റോഡ്‌ ...ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്‍ റോഡ്‌ ...കാനോന്‍ ഷെഡ്‌ റോഡ്‌ ..അങ്ങിനെ ..ഇതെല്ലാം എങ്ങോട്ടാവും പോവുക ..ആളുകള്‍ ..വഴി നിറഞ്ഞു പോകുന്നു... എങ്ങോട്ടാവും ഇവരെല്ലാം..ഇത്ര ധൃതിയില്‍ ...ആ വലിയ ബാഗുമായി നടന്നു പോവുന്ന സ്ത്രീ ഏതാണ്ട് സമപ്രായക്കാരിയാണ് കൂടെ കുട്ടിയും... മോളുടെ പ്രായം കാണും ... എന്താവും അവര്‍ ഇപ്പൊ ചിന്തിക്കുക ..?

എപ്പോഴും ഒരേ വഴി ...എന്റെ വീട്ടിലേക്കു ....ഉണ്ണിയുടെ വീട്ടിലേക്കു ...പിന്നെ തിരിച്ചും ..ഒരേ വശത്ത് തന്നെ നോക്കിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും ..അല്ലെങ്കില്‍ തിരിച്ചു വരുമ്പോഴും അതേ കാഴ്ചകള്‍ തന്നെ .... ..പിന്നെ ഇടയ്ക്ക് ഒന്ന് ചുറ്റിലും കണ്ണ്ഓടിക്കണം ..ഉണ്ണി എപ്പോഴും ഫോണില്‍ തന്നെയാവും ..ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്താല്‍ പോലീസ് പിടിക്കില്ലേ ...ഒരു കരുതല്‍ ...

വിദേശത്തുള്ള ബന്ധുക്കള്‍ എപ്പോഴും ചാറ്റ് റൂമില്‍ ഉണ്ടാവില്ല ...ഒരു കൌതുകം ..പതിയെ ...വളര്‍ന്നു
പലരും ...എങ്ങോട്ടോ ..നടന്നു പോകുന്ന വഴികളിലെ യാത്രികര്‍ അവരുടെ ചിന്തകള്‍ ..പരസ്പരം ചേര്‍ന്നത് എത്ര വേഗം ...

ഒറ്റയ്ക്കായ ചാറ്റ് റൂമില്‍ മജിഷ്യന്‍ വന്നത് വിസ്മയങ്ങളുടെ വസന്തവുമായാണ്...അയാളുടെ വാക്കുകളില്‍ ഇത് വരെ അറിയാത്ത പ്രണയത്തിന്റെ കിനാകാഴ്ചകള്‍ തങ്ങി നിന്നു ... അന്ന് അയാള്‍ പറഞ്ഞത് പോലെ തന്നെ രാത്രി മിന്നാമിനുങ്ങുകള്‍ മുറിയില്‍ വന്നു ..പിറ്റേന്ന് രാവിലെ ചിത്രശലഭങ്ങളും ...ഓരോ നിമിഷവും സ്വയം തിരിച്ചറിയുകയായിരുന്നു ..ഇന്നലെകളില്‍ നിന്നും നിറം വാര്‍ന്നുപോയ ദിനരാത്രങ്ങളിലേക്ക് .... ഇത് വരെ കാണാത്ത തുടിക്കുന്ന നിറ ചാര്‍ത്തുകള്‍ .....ഒറ്റയ്ക്കാവുന്ന പകലുകള്‍ക്കായി കാത്തിരുന്നു .....പാരിസില്‍ നിന്നും ..ബാങ്കോക്കില്‍ നിന്നും .....ഈഫെല്‍ ടവറില്‍ നിന്നും... പട്ടയയിലെ ഉത്സവരാത്രികളിലും..എന്നെയോര്‍ക്കുന്ന, ഉള്ളിലെവിടെയോ കിനിയുന്ന സ്നേഹം തേടിയെത്തി .....


************************************************************
ഒരു രാത്രി ഉള്ളില്‍ തിരതല്ലിയ സ്നേഹം തൊട്ടു വിരിച്ചത് ഒഴുകിയെത്തിയ പാലപൂഗന്ധം തന്നെയാണ് ...മിടിക്കുന്ന ഹൃദയവുമായി ഫോണില്‍ ചെവിയോര്‍ത്തു വിളിച്ചു
"ഹല്ലോ" ........
അടക്കിയ ശബ്ദം ദൂരങ്ങള്‍ താണ്ടി അയാളുടെ തിളങ്ങുന്ന രാത്രികള്‍ വിടരുന്ന നഗരത്തിലെത്തി.

വെളിച്ചം മങ്ങിയ മദ്യശാലയുടെ ഒരു ഭാഗത്ത് ... .താളം മുറിഞ്ഞുപാടുന്ന ഏതോ ഗാനം ...ഒരു രാത്രിയുടെ ഉത്സവം അവസാനിപ്പിച്ച് വേദി വിട്ടോഴിയുന്നവര്‍ ...

" ഓക്കേ മജിഷ്യന്‍ ...സീ യു tomorrow ..."

"ബൈ..my ...rasputin ..." പാതി ബോധത്തില്‍ ഒരു യുവതി അയാളുടെ ചുണ്ടില്‍ മുഖം അമര്‍ത്തി ...

"ബൈ ഡിയര്‍ "

കൂടെ വന്നവര്‍ അവളെ അയാളില്‍ നിന്നും വലിച്ചടര്തി ..
മുന്നിലെ ഗ്ലാസില്‍ ...ചുവന്ന മദ്യപാളി പതിയെ രണ്ടാം പാതിയിലേക്ക് നിറം പരത്തുന്നു ...അരണ്ട വെളിച്ചത്തില്‍ രണ്ടു പേരും ആ ഗ്ലാസ്സിലേക്ക്‌ നോക്കിയിരുന്നു ..അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

"statesil എല്ലാവരും കൂടെ ഉള്ളപ്പോഴും I feel lonely ....ചാറ്റ് റൂമില്‍ നിന്റെ ഐക്കണ്‍ കാണാതെ വരുമ്പോള്‍ ആദ്യമൊക്കെ ...Its really hard
" നിന്റെ phone respond ചെയ്യതാവുംപോ ഒക്കെ I feel ......its really hard ..i dont know how..to... "

"നിനക്കറിയാല്ലോ..I am a magician ...ഒരു ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ..ഒരു കണ്‍ട്രിയില്‍ നിന്നും മറ്റൊരു ...നാട്ടിലേക്കു ...ഇതിനിടയില്‍ ...ഞാന്‍ എത്ര ആഗ്രഹിച്ചാലും ... ഈ ബന്ധങ്ങളെ ഒരു പോലെ നിലനിര്‍ത്തുവാന്‍ കഴിയില്ല .. ... "

"നീ എന്ത് മാജിക്കാണ് എന്നോട് ചെയ്യുന്നത് ..?"

"ഇതൊന്നും എന്റെയല്ല ... ജീവിതത്തിന്റെ മാന്ത്രികതയാണ്...
ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....ആഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു .. .....thats what I mean .. "

പ്രതീക്ഷിക്കാതെയെത്തിയ ഒരു അതിഥിയെ പോലെ ഒരു ringtone മുഴങ്ങി
അയാള്‍ ശബ്ദം താഴ്ത്തി .

"എന്താ ഈ പാതിരാത്രിയില്‍ ..."

"എനിക്ക് വിളിക്കാന്‍ തോന്നി..."

"ഇപ്പൊ എവിടെയാണ് നീ .... "

മോഹിപ്പിക്കുന്ന ഘനമുള്ള ശബ്ദം...ഒരിട നിശബ്ദതയ്ക്കു ശേഷം പറഞ്ഞു,
...
"ഇവിടെ ഈ നഗരത്തില്‍ രാത്രി മോഹിപ്പിച്ചു തുടങ്ങുന്നേ ഉള്ളു .....ഇപ്പൊ ഹോട്ടലില്‍ ഒരു ഫ്രെണ്ടിനോപ്പം .."

"ഏതു ഫ്രണ്ട് ..?"

"ഞാന്‍ പറഞിട്ടില്ലേ.... മാലിനി ...അമേരിക്കയില്‍ നിന്നും വന്നു ....അവളോടൊപ്പം ..."

ഫോണ്‍ കട്ടായി ..

"ആരാണത്‌ ..? "

മാലിനിയുടെ മുഖത്ത്‌ ആകാംഷ ..

"ഒരു ഫ്രണ്ട് ..നീയറിയില്ല ..."

അവളുടെ മുഖത്ത് നിന്നും ശ്രദ്ധ തെറിച്ചു പോയ അയാളുടെ കണ്ണുകളില്‍ ബാര്‍ ലൈറ്റ് വിചിത്രങ്ങളായ നിറങ്ങള്‍ വരച്ചു ..

.."i dont know how to express it .നീ എന്നിലേക്ക്‌ ...ഇത് പോലെ ...inseperable .....................ആവുന്നു ....."

"ഈ അലിഞ്ഞു ചേരുന്ന മദ്യം പോലെ ..? "

അവന്‍റെ കണ്ണുകള്‍ ആര്‍ദ്രമായി ...അവളുടെ കണ്ണുകളിലേക്കു തറച്ചു നോക്കി കൊണ്ട് ആ ഗ്ലാസിലെ ഇനിയും ലയിച്ചു തീരാത്ത ചുവന്ന പാളിയിലേക്ക് വിരല്‍ താഴ്ത്തി ....

" ഞാന്‍ നിന്നിലേക്ക്‌ എന്നെയാണ് പകരുന്നത് ...."

അവളിലേക്ക്‌ നീട്ടിയ വിരലില്‍ രക്തം.... കൊഴുത്ത തിളക്കത്തോടെ ഒരു തുള്ളി ..ടേബിള്‍ ക്ലോത്തിലേക്ക് വീണലിഞ്ഞു ......ചുവന്നു തുടുത്ത അവളുടെ മുഖം വിളറിയത്.. പാതി ചുണ്ടില്‍ അവശേഷിച്ച ചിരിയോടെ നോക്കി

" ഇത് നിന്നിലേക്ക്‌ ഒഴുകുന്ന ഞാനാണ് ... ഈ ഓരോ തുള്ളി ചോരയിലും നീ ചേര്‍ന്നിരിക്കുന്നു "...
അയാളുടെ വാക്കുകള്‍ ഒരു മന്ത്രവാദിയെ പോലെ പൊട്ടിച്ചിരിയിലേക്ക് അവസാനിച്ചു
"നീ ......................... "
വാക്കുകള്‍ക്ക് വേഗം കുറഞ്ഞു പോവുകയായിരുന്നു
നീല രാത്രി നിയോണ്‍ ലൈറ്റിലേക്കു ലയിച്ചു തുടങ്ങുന്നു ...

*****************************************************************

"എന്താണ് ചാറ്റ് റൂമില്‍ വരാതിരുന്നത്...? ......... മൊബൈല്‍ ഫോണ്‍ ഓഫാക്കിയത്..? "

"എനിക്ക് അങ്ങിനെ തോന്നി ..ആ രാത്രിക്ക് ശേഷം .. "മറുപടിയില്‍ നീരസ്സം

" ഓ ആ രാത്രി ..മാലിനി തിരിച്ചു പോയി ...പതിവ് കരച്ചിലുകള്‍ക്ക് ശേഷം ..."

"അതാണോ എന്നെ വീണ്ടും തേടി വന്നത് "

"എത്ര ദിവസ്സമായി ...ആ രാത്രി കഴിഞ്ഞു എല്ലാ ദിവസ്സവും ഞാന്‍ നിന്നെ വിളിച്ചു but നീ ...respond ചെയ്തില്ല "I really miss you these days...
....നിന്നെ പോലെ സ്നേഹത്തിന്റെ സാന്നിധ്യം അവശേഷിക്കാതെ പോകുമ്പോഴൊക്കെ.... ഈ കമ്പ്യൂട്ടറിന്റെ ചതുര വെളിച്ചം ....
എന്നെ അസ്വസ്ഥനാകാറുണ്ട്...ചതുരങ്ങള്‍ ..നിര്ജീവമായവയുടെ പ്രതീകങ്ങളാണ് ..."

"അതെന്താ അങ്ങിനെ "

ഒരിക്കലും അയാളില്‍ നിന്നും ഉണ്ടായിട്ടില്ലാത്ത പ്രസന്നത നഷ്ടപെട്ട വാക്കുകളില്‍ അസ്വസ്ഥമാക്കുന്ന വിഷാദം ചേര്‍ന്നിരുന്നു .

" എന്റെ പപ്പാ എന്നും ലോകത്തിന്റെ ഒരു കോണില്‍ നിന്നും മറ്റൊന്നിലേക്ക്‌ വിശ്രമമില്ലാതെ പറന്നു ...എപ്പോഴോ ഈ നഗരത്തിലെ ഒരു ഫ്ലാറ്റിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് വന്നു ...ഞങ്ങളിലേക്കും മാജിക്‌ കുത്തിവച്ചു ....പിന്നീട് എപ്പോഴോ അത്ര പ്രായമോന്നുമായിരുന്നില്ല പപ്പയ്ക്ക് ....ഫ്ലാറ്റിന്റെ ചതുരങ്ങളിലേക്ക്...പിന്നീട് കിടപ്പ് മുറിയിലേക്ക് ...പിന്നീട് കട്ടിലിന്റെ ഇത്തിരി ചതുരത്തിലേക്ക്‌ ...പിന്നീട് ആറടിയുടെ ഏകാന്തതയ്ക്ക് ..കൂടുതല്‍ ഒന്നും നല്കാനുണ്ടായിട്ടുണ്ടാവില്ല ......അത് ചതുരങ്ങളുടെ സ്വാഭാവികമായ പരിണാമം ..."

"ഇതെന്താ ഇപ്പൊ ഇങ്ങിനെയൊക്കെ..എന്ത് പറ്റി ..?"

"എനിക്കറിയില്ല നിന്നോട് ഇങ്ങിനെയൊക്കെ പറയണം എന്ന് വിചാരിച്ചില്ല ...സ്നേഹത്തിന്റെ ശൂന്യത ...ചതുരങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുന്നു "" നീ രാത്രി ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ ....ഞാന്‍ സെല്‍ ഫോണിന്റെ ചതുര ആകൃതി ശ്രദ്ധിച്ചു തുടങ്ങി ... ..പിന്നെ നിന്റെ ഐക്കണ്‍ നഷ്ടമായ ചാറ്റ് റൂമും ..മോണീട്ടര്‍ സ്ക്രീനിനും ചതുരം ...... "

"പക്ഷെ ഞാന്‍ മാത്രമല്ലല്ലോ .... ? "മറുപടിയില്‍ പരിഭവം അറിയാതെ വന്നു ..

"പലരും ................പലരും ..ശരിയാണ് പക്ഷെ നീ ....എനിക്കറിയില്ല ...നീ ....something so precious to me ...
ഞാന്‍ ചതുരങ്ങളിലേക്ക് തിരിച്ചു പോവാതിരിക്കാന്‍ എനിക്ക് നീ .....വേണം.... ഒരു ....ha your presence some how ......."

മറുപടിയായി ഒന്നും പറയാതെ .പിന്നീട് വിളിക്കാം എന്ന് മാത്രം പറഞ്ഞു ...ആ ശബ്ദതിലെവിടെയോ ..ഹൃദയത്തിലേക്ക് ഒരു നേര്‍ത്ത വേദന കൊരുത്തു വച്ചതായി തോന്നി ....എവിടെയോ ഒരു ഹൃദയത്തില്‍ എന്റെ സാന്നിധ്യം സ്നേഹത്തിന്റെ തണല് കാണുന്നു ..
അപ്പോള്‍ ചുവരില്‍ തൂക്കിയ ചിത്രങ്ങളില്‍ .. കണ്ണാടി ചതുരങളില്‍ മരവിച്ചു ഫോസ്സിലുകളായ മുഖങ്ങള്‍ കണ്ടു ..കാറുകള്‍ ...കുറുകെയും നീളെയും പായുന്ന ജീവിതങ്ങളെ തൊടാതെ അടച്ചു പൂട്ടിയ ചതുര പെട്ടികളാവുന്നതും...

***************************************************************

"ഞാന്‍ നിന്റെ നാട്ടിലൂടെ കടന്നു പോവുന്നു നാളെ " അയാളുടെ ശബ്ദത്തില്‍ അത്ഭുതം ഒളിച്ചിരുന്നു.

"അപ്പോള്‍ നാം തമ്മില്‍ കാണില്ലേ ..?" ചോദ്യം അറിയാതെ ഉണര്‍ന്ന വേദനയുടെതായിരുന്നു

"നാം എത്രയോ ജന്മങ്ങളായി കാണുന്നവരാണ് ...ഈ ജന്മത്തില്‍ നാം കാണില്ലെന്ന് തോന്നുന്നു "

"എനിക്ക് .......എപ്പോഴാണ് ഇവിടെ എത്തുക ഇവിടത്തെ സ്റ്റേഷനില്‍ ?"...............

എല്ലാം ഓര്‍മയില്‍ ചേര്‍ത്തു....നാളെ മൂന്ന് മണി യ്ക്ക് ...

***********************************
റെയില്‍വേ സ്റ്റേഷന്റെ അപരിചിതത്വം അവളെ അലട്ടിയില്ല ...ഉന്മാദം വിടര്‍ന്ന കണ്ണുകളുമായി അപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നു ചേര്‍ന്ന ട്രെയിന് നേര്‍ക്ക് ഓടി എത്തി ആദ്യം കണ്ട കംപാര്‍ട്ട്മെന്ടിലേക്ക് കയറുമ്പോള്‍ അവളെ തേടിയെത്തി തിരിച്ചറിയുന്ന കണ്ണുകളെയാണ് അവള്‍ തിരഞ്ഞത് ...ദീര്‍ഘ യാത്രികരുടെ നിസംഗമായ നോട്ടങ്ങളില്‍.. തിരക്ക് പിടിച്ചോടുന്ന ആള്‍കൂട്ടത്തില്‍ ... ഓരോ കംപര്‍ത്മെന്റുകളിലൂടെ കടന്നു ഓരോ കണ്ണുകളിലും വശ്യമായ ആ മാന്ത്രികത തിരഞ്ഞു ..അവള്‍ മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു ......
**********************************

"ഇവള്‍ ഇതെവിടെയാ ..ഉറങ്ങുകയാവും ബോധമില്ലാതെ ,,,,,"

"ഈ അമ്മയുടെ ഒരുറക്കം "ദേഷ്യം നടിച്ചു കുട്ടിയും പ്രതികരിച്ചു ...

ഉണ്ണി അടഞ്ഞു കിടന്ന ഗേറ്റിലേക്ക് നോക്കി ദേഷ്യത്തില്‍ ഹോണ്‍ നിര്‍ത്താതെ മുഴക്കി കൊണ്ടിരുന്നു .. മഴ പൊടിഞ്ഞു മാറിയ ഈറന്‍നനവ് ചുറ്റിലും പച്ച പടര്‍പ്പുകളില്‍ ബാക്കിയായിരുന്നു ..

അപ്പോള്‍ ആകാശത്ത്‌ തെളിഞ്ഞ മഴവില്ലിനെ ചുറ്റി, ഒരു തീവണ്ടി മേഘം പോലെ വെളുത്ത പുക വമിപ്പിച്ചു മുന്നോട്ടു പോയ്കൊണ്ടിരുന്നു ....

************************************************************

***********************************************************

പ്രണയകഥ -1 ,പ്രണയകഥ -2സര്‍പ്പസുന്ദരി നിധി , ആരണ്യകം - ഒരു പെയിന്റിംഗ്,

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..