Monday, April 5, 2010

ഫാം വില്ലെ

തണ്ണിമത്തങ്ങാ മുഴുവന്‍ നാല്പതാര്‍ കോയിന് വിറ്റു. പാര്‍വതിയാണ് കൂടുതല്‍ നനച്ചതും വളമിട്ടതും .....ഒരുമിച്ചു ആ ദിവസ്സങ്ങളില്‍ ഫാം വില്ലയില്‍ എന്ത് രസ്സമായിരുന്നു .....ഓരോ വിശേഷങ്ങളുമായി അവള്‍ ഒരു വശത്ത് ചാറ്റ് ബോക്സില്‍ ......
ഉം. .. അവള്‍ തന്നെ അയച്ചു തന്ന ആകാശത്തേക്ക്, സ്വപ്നങ്ങളിലേക്ക് ജാലകം തുറക്കുന്ന പുതിയ ഫ്ലാറ്റിന്റെ ഇന്‍ടീറിയര്‍ ഡിസൈന്‍ ഡസ്ക് ടോപില്‍ കിടക്കുന്നു ഒന്നു തുറന്നു നോക്കാന്‍ തോന്നുന്നില്ല .......

നാല്പത്തിയാറു കോയിന് പുതിയ വിത്തുകള്‍ വാങ്ങി കുറച്ചു വഴുതനങ്ങ വിത്തും
(ബി ടി വഴുതനങ്ങ വിത്ത് തന്നെ നോക്കി വാങ്ങി, കൂടുതല്‍ പ്രതിരോധം ,കൂടുതല്‍ വിളവ്‌ )
തടമെടുത്തു വിത്തുകളും തൈയ്യും നാട്ടു ആവശ്യത്തിനു വെള്ളം നനച്ചു . ....എവിടെ നിന്നോ ഓടി ഫാമില്‍ വന്ന ആ കറുത്ത ആട്ടിന്‍ കുട്ടിയെ കെട്ടിയിടാണോ അതോ അടുത്ത ഫാമിലേക്ക് ഓടിച്ചു വിടണോ എന്ന് ആലോചിരിക്കുമ്പോ അമ്മ വിളിച്ചു .

"എടാ കാപ്പി എടുത്തു വച്ചിരിക്കുന്നു "

എഴുന്നെക്കും മുന്‍പ് മെയില്‍ ബോക്സ്‌ ഒന്നുകൂടി ചെക്ക് ചെയ്തു ഇല്ല പുതിയ മെയില്‍ ഒന്നും ഇല്ല .

കമ്പനിയില്‍ നിന്നും തിരിച്ചു ജോലിയ്ക്ക് കയറാനുള്ള മെയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏഴു മാസം കഴിഞ്ഞു മാന്ദ്യം ഇനിയും തീരാത്തത് ഈ കമ്പനിയില്‍ മാത്രമാണെന്ന് തോന്നുന്നു .പാര്‍വതി എന്ന ഐക്കനിലും പച്ച തെളിഞ്ഞിട്ടില്ല പാര്‍വതിയും അപ്ര ത്യക്ഷമായിട്ടു അഞ്ചുമാസം കഴിഞ്ഞു നിത്യവും വന്നിരുന്ന മെയിലുകളും മണിക്കൂറുകള്‍ നീണ്ട ചാറ്റും അവസ്സാനിച്ചത് എന്നായിരുന്നു ..?

ഇതു വരെ ഓര്‍കുടിലും ഫേസ് ബുക്കിലും ഉണ്ടാക്കിയ സ്വപ്നലോകം അവളുടെ അഭാവം ശൂന്യമാക്കിയിരിക്കുന്നു നിത്യവും മോഹിപ്പിച്ച സ്ക്രാപുകളും കംമെന്റ്ടു കളും കവിതകളും ഓര്‍മകളില്‍ മാത്രമായിരിക്കുന്നു നമ്മള്‍ ഒരുമിച്ചു ചേരുന്ന സ്വര്‍ഗഭൂമി, ഗൂഗിള്‍ മാപ്പിനു പുറത്തു വരച്ചു ചേര്‍ത്ത സ്നേഹത്തിന്റെ ഒരു വന്‍കര .പാര്‍വതിയെ വീണ്ടും വിളിച്ചു നോക്കി അവളുടെ ശബ്ദം വിഷാദവും നിരാശയും മാറ്റുന്നതാണ് പക്ഷെ കുറേ നാളുകളായി ഫോണില്‍ കേള്‍ക്കുന്നത് അതേ സന്ദേശം .NOT IN USE

അവളുടെ മുരടന്‍ മുറചെറക്കനില്‍ നിന്നുംവാഗ്ദാനം ചെയ്ത രക്ഷ അവള്‍ക്കു വേണ്ടാതായോ ..?
യഥാര്‍ത്ഥത്തില്‍ ആ അയച്ചു തന്ന ചിത്രം അവള്‍ തന്നെ ആയിരുന്നോ ..?

ജനലിലൂടെ കൃഷി ചെയ്തു വര്‍ഷങ്ങളായ പാടം വരണ്ടു കിടന്നു .ചൂട് കാറ്റില്‍ കരിയിലകള്‍ പറന്നു പൊങ്ങി .

"എന്തെല്ലാം കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു .ഇപ്പൊ കൃഷിയും ഇല്ല കൃഷികാരും ഇല്ല "
"പാല് കിട്ടാനില്ല "..കാപ്പി അല്പം കയ്ച്ചു .

ഈ നാട്ടില്‍ നിന്നും രക്ഷപെടാനാണ് പുതിയ ഫ്ലാറ്റ് ബുക്ക്‌ ചെയ്തത് ഉയരങ്ങളില്‍ സങ്കല്പിച്ച വീട് ഉയര്‍ന്നു നില്‍ക്കുന്ന കമ്പികളുടെ മുകളില്‍ അന്ഷരീക്ഷതിലെവിടെയോ സ്വപ്നങ്ങളുടെ നിറം ചൂടി നിന്നു .ബില്‍ഡേറെ വിളിച്ചു .ബില്‍ഡേര്‍ ഫോണ്‍ എടുക്കുന്നുമില്ല .. ഈ ദിവസ്സങ്ങളില്‍ പണിതീര്‍ത്തു തരുമെന്ന് വാഗ്ദാനം ചെയ്ത ഫ്ലാറ്റ് പണി എവിടെയും എത്താത്ത നിലയില്‍ ..പണി നടന്നിട്ട് ദിവസ്സങ്ങളായി എന്ന് തോന്നി . .കഴിഞ്ഞ മാസം ഒരു ചെക്ക് മടങ്ങിയിരുന്നു .


.....
കംപുട്ടറിന് മുന്നില്‍ ചേര്‍ന്നിരുന്നു
കറുത്ത ആടിനെ കറന്നു പാല്‍ എടുക്കാന്‍ ഉള്ള അപ്ലിക്കേഷന്‍ അന്വേഷിച്ചു തിരഞ്ഞു . ..
പുതിയ ഫാം ഹൌസിനോപ്പം ഒരു ഫ്ലാറ്റ് കൂടി അന്വേഷിച്ചു ..ഒരു മനസ്സില്‍ ചേരുന്ന ഇണയെയും ..
പകുതി പൂര്‍ത്തിയായ പ്രോജക്ട്ല്‍ ചേര്‍ക്കാതെ പോയ ഒരു ആപ്ലികേഷന്‍ മനസ്സില്‍ വന്നു ..
ജനലിനു നേരെ വെബ്കാം തിരിച്ചു vachu മൌസില്‍ വരണ്ട പാഠങ്ങള്‍ സെലക്ട്‌ ചെയ്തു ...
വയല്‍ കതിര് നിറഞ്ഞ മഞ്ഞപ്പു ചേര്‍ന്ന .. പച്ച.. .നിറഞ്ഞു .ഒഴുകുന്ന പുഴയ്ക്കു ..................

http://www.mathrubhumi.com/tech/article/87708

66 comments:

Readers Dais said...

കാലാനുസൃതമായ ഒരു സന്ദേശം, ഇന്റെര്‍നെറ്റിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാതെ മരംചുറ്റി പ്രണയം മാറി , വിന്‍ഡോ നോക്കി പ്രണയിക്കുന്ന ഒരു തലമുറ ഉണ്ടല്ലോ ? സമയം വൃഥാ പാഴാക്കുന്നവര്‍ ....അവര്‍കായി ഒരു ചോദ്യ ചിഹ്നംമായി ...ഈ കഥ
നന്നായിട്ടുണ്ട് , നന്ദി

പ്രയാണ്‍ said...

................:)

പട്ടേപ്പാടം റാംജി said...

"എന്തെല്ലാം കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു .ഇപ്പൊ കൃഷിയും ഇല്ല കൃഷികാരും ഇല്ല "
"പാല് കിട്ടാനില്ല "..

മാറ്റങ്ങള്‍ക്കനുസരിച്ച് മാറിയ കോലത്തിന്റെ വിഹ്വലതകള്‍ നന്നായി.

ശ്രീ said...

മാന്ദ്യം ഇനിയുമവസാനിച്ചില്ല?

എല്ലാവരും ഫാം വില്ലയ്ക്കു പുറകേ ആണല്ലോ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഞാനിതേവരെ ഫാംവില്ല തൊട്ടട്ടില്ല. ആ പണ്ടാരം കാരണം ഫേസ്ബുക്ക് അക്കൌണ്ട് ഡിലീറ്റിയാലോ എന്നു ചിന്തിച്ചതാ..ദിവസവും ചവറുപോലെ മെയിൽ..

കഥ നന്നായിട്ടുണ്ട്..

മാണിക്യം said...

കഥ വളരെ നന്നായി.. ഞാന്‍ ഫാം വില്ലെ കൊണ്‍ടു നടക്കുന്ന ആളായകൊണ്ട് കഥ ഭേഷായ് ആസ്വദിച്ചു..... ഒറ്റപ്പെടുമ്പോള്‍ സ്നോ വീണു മണ്ണ് മുഴുവന്‍ മൂടിയ മരം കോച്ചുന്ന തണുപ്പില്‍ ശരിക്കും ഒരു രസമായിരുന്നു ഫാം വില്ലെ .... പോസ്റ്റ് നന്നായി മുഖത്തോട് മുഖം കാണാതെ ഫോട്ടോ പോലും കാണാതെ ചിലരെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോവും ചാറ്റില്‍ എന്നുമൊരു സുപ്രഭാതം അല്ലങ്കില്‍ ഒരു ഗുഡ് നൈറ്റ് അതുമല്ലങ്കില്‍ ഒരു യൂട്യൂബിലെ പാട്ട് എന്തായാലും വള്രെ അടുത്ത സുഹൃത്ത് എന്നു തോന്നും അതും ഒരു രക്ഷപെടല്‍ തന്നെ .. .. കാ‍ണാതെ ആവുമ്പോള്‍ മാത്രം ഒരു ശൂന്യത ആരാ ഏവിടെ നിന്നാ ഒന്നും അറിയാതെ ചാറ്റില്‍ വന്നപോലെ പോകുന്ന ആ നേരം ...കംപുട്ടറിന് മുന്നില്‍ ചേര്‍ന്നിരുന്നു......

അരുണ്‍ ചുള്ളിക്കല്‍ said...

എനിക്കിഷ്ടമായി

OAB/ഒഎബി said...

കഥ ഇഷ്ടായി.
ഫാം വില്ല അറിയാത്തതോണ്ട് മനസ്സിലായില്ല.

ഭായി said...

ജോലി തിരിക്കെ കിട്ടുംബോൾ പാർവതിയുടെ നേർക്ക് പച്ച കത്തും ഫോണും ശബ്ദിക്കും!
വിശമിക്കേണ്ടാന്ന് :-)

ഭായി said...

@ OAB: What a poor gaaay..
ഫാം വില്ല എന്താണെന്നറിയില്ല? കഷ്ടം!
കൃഷി സ്ഥലത്തിനോട് ചേർന്നുള്ള വില്ല അദ്ദാണ് ഫാം വില്ല :-)

സലാഹ് said...

നെറ്റിസണ്സിന്റെ ലോകമിതാണ്. അവിടെ എല്ലാം ആസ്വദിക്കാനേ പറ്റൂ. അനുഭവിക്കാനാവില്ലല്ലോ.

ശ്രദ്ധേയന്‍ | shradheyan said...

എന്‍റെ ഫാം വില്ല ഇപ്പൊ തരിശായി കിടക്കുവാ :)

mukthar udarampoyil said...

കൃഷിപ്പാടത്ത്
ഇടക്ക്
ഇറങ്ങി നടക്കാറുണ്ടെങ്കിലും
കാര്യമായൊരു കൃഷിയുമിതുവരെ
ഇറക്കിയിട്ടില്ല..

പക്ഷേ,
കഥ അസ്സലായി..

പ്രമേയവും
ചില പ്രയോഗങ്ങളും
റൊമ്പ പിടിച്ചു.

ഹംസ said...

കഥ ഇഷ്ടപ്പെട്ടു…!!

കാട്ടിപ്പരുത്തി said...

ഒരു നുറുങ്ങിലൊരു ലോകം തന്നെ ഒളിപ്പിച്ചല്ലോ

keraladasanunni said...

കഥ ഇഷ്ടപ്പെട്ടു.
Palakkattettan

sm sadique said...

ഇത് കഥ അല്ല ; വര്‍ത്തമാനകാല യാഥാര്ത്യങ്ങളിലെക്ക് തുറകണ്ണോടെ നോക്കുന്ന ഒരു പച്ചയായ മനുഷ്യനെ കാണുന്നു ഈ സിര്‍ഷ്ട്ടിയില്‍.

പകല്‍കിനാവന്‍ | daYdreaMer said...

പാടം മറന്ന് കൃഷി മുറുകുന്നു , എവിടെയും ! :)

lekshmi said...

കഥ ഇഷ്ടപ്പെട്ടു.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

നല്ല കഥ
നമ്മുടെ നാടിന്റെ കഥ
എന്താ കഥ!!!

ramanika said...

nannayi ishttapettu!

the man to walk with said...

thanks for visit and the comment @Readers Dais

the man to walk with said...

thanks @prayaan

the man to walk with said...

രാംജി .നന്ദി

the man to walk with said...

നന്ദി ശ്രീ

the man to walk with said...

ദിവസ്സ വും മെയില്‍ വരുന്നത് എന്ത് കൊണ്ടാണ് ..?എല്ലാം ഓരോ ക്ഷണം ..ഒരു മായ കാഴ്ചയിലേക്ക്
നന്ദി പ്രവീണ്‍

the man to walk with said...

മായ കാഴ്ചകള്‍ രസകരം തന്നെ ..നന്ദി മാണിക്യം

the man to walk with said...

thanks Arun

the man to walk with said...

അടുത്ത് തന്നെ അറിയും അപ്പോള്‍ മനസ്സിലാവും
thanks OAB

the man to walk with said...

thanks Bai..പ്രതീക്ഷകള്‍ അവസ്സനിക്കതിരിക്കട്ടെ

വിജയലക്ഷ്മി said...

പ്രവീണ്‍ വട്ടപറമ്പു ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞിട്ടുണ്ട് .ഇനി റിപ്പീറ്റ് ചെയ്യുന്നില്ല .കഥ നന്നായിട്ടുണ്ട്

കുമാരന്‍ | kumaran said...

നല്ല പോസ്റ്റ്.

the man to walk with said...

നന്ദി സലഹ് ..

the man to walk with said...

നന്ദി ശ്രദ്ധേയന്‍ ശരിയാണ് തരിശു നിലങ്ങള്‍ കൂടുന്നു ..

the man to walk with said...

thanks ..mukthar udarampoyil

the man to walk with said...

thanks ..Hamsa

the man to walk with said...

Thanks Kattiparuthy..
I like your comment

the man to walk with said...

thanks ..@Palakkattettan

the man to walk with said...

Thanks Siddhique ..for the visit and your lovely comment..

the man to walk with said...

പകല്കിനാവുകളെ കുറിച്ച് തന്നെയാണ് കഥ ..നന്ദി പകല്കിനാവാന്‍

the man to walk with said...

Thanks..Lakshmi

the man to walk with said...

പകല്കിനാവുകളെ കുറിച്ച് തന്നെയാണ് കഥ ..നന്ദി പകല്കിനാവാന്‍

the man to walk with said...

Thanks Ramanika

the man to walk with said...

Thanks Vijayalakshmi

the man to walk with said...

thanks Kumaran

SAJAN S said...

:)

Manoraj said...

nalla katha..

manjari ponnath said...

well said well done....

jyo said...

നന്നായി എഴുതി-യാഥാര്‍ത്യങ്ങള്‍

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു

the man to walk with said...

thanks you sajan

the man to walk with said...

Thank you Manjari

the man to walk with said...

Thank you Jyo

the man to walk with said...

Thank You Gopikrishnan..

Anonymous said...

parvathy??

Anya said...

I cannot read it :(

I hope all is well .....
Anya :)

the man to walk with said...

Thanks Anony,,
കഥയിലെ പാര്‍വതിയാണ് അപ്രത്യക്ഷമായത്

the man to walk with said...

Thanks for the visit Anya .
Someday I wish I could translate the post for you..

Vayady said...

വളരെ രസകരമായി, പച്ചയായ സത്യങ്ങള്‍ പറഞ്ഞിരിക്കുന്ന ഈ പോസ്റ്റ് എനിക്കിഷ്ടമായി. :)

the man to walk with said...

thanks vayadi

പാവപ്പെട്ടവന്‍ said...

വളരെ മനോഹരമായി അവതരിപിച്ചു

ഉമേഷ്‌ പിലിക്കൊട് said...

:-)

ശ്രീ said...
This comment has been removed by the author.
ശ്രീ said...

ഫാം വില്ലെ ക്കു ശേഷം പുതിയ കളികളൊന്നുമില്ലെന്നോ...

വൈകിയ ഓണാശംസകള്!

കുഞ്ഞൂസ് (Kunjuss) said...

യഥാര്‍ത്ഥമെന്നറിയുമ്പോഴും ഇന്നിന്റെ 'ഈ ലോകത്തില്‍' ജീവിക്കാനിഷ്ട്ടപ്പെടുന്ന ഒരു തലമുറയെ നല്ലൊരു കഥയിലൂടെ ....

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..