Monday, December 29, 2008

ചില ഒരുക്കങ്ങള്‍ -ന്യൂ ഇയര്‍





ഒരു decorated tree










വിന്റെര്‍ സ്പ്ലാഷ് ജില്ല ഭരണ കൂടം വക ആഘോഷം








ഒരു അലങ്കാര വിളക്ക്






decorated ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട്








ഈ പപ്പാഞ്ഞി 31 നു രാത്രി 2008 നൊപ്പം കത്തി പോകും ..:(









അലന്കരിച്ച പൊതു നിരത്ത്

Sunday, December 28, 2008

ഹാപ്പി ന്യൂ ഇയര്‍

ഹാപ്പി ന്യൂ ഇയര്‍ ..
ആഘോഷങ്ങള്‍ തകര്‍ത്തു ..സംഗീതം .. ഉറയ്കാത്ത കാലുകള്‍ .. പരസ്പരം കെട്ടിപിടിച്ചു നേരുന്ന ആശംസകള്‍ ഹോട്ടല്‍ വിട്ടിറങ്ങുമ്പോള്‍ വീണ്ടും കയ്യുയര്‍ത്തി ആശംസ .."എങ്ങിനെ വീട്ടിലെത്തും .." "ഓട്ടോ ..ആഹ്.. ഒരെണ്ണം വരുന്നുണ്ട് "നിര്‍ത്താതെ ഓട്ടോ പാഞ്ഞു പോയി ..വീണ്ടും രണ്ടെണ്ണം കൂടി വരുന്നുണ്ട് ..ഒന്നാമത്തേത് കൈകാണിച്ചിട്ടു നിര്‍ത്തിയില്ല ,:"ആഹാ.. അങ്ങിനെയാണോ .."രണ്ടാമത്തേതിന് മുന്നിലേക്ക് കൈ നീട്ടി ചാടി വിളിച്ചു പറഞ്ഞു "നിറുത്തൂ "...അതും നിറുത്തിയില്ല"്‌്യോഓഓഒ" ....ഒരു ആര്‍ത്ത നാദം .. ..ആ ഓട്ടോയെ മുന്നിലെ ഓട്ടോ കെട്ടി വലിച്ചു കൊണ്ടു വരികയായിരുന്നു ...
ഹാപ്പി ന്യൂ ഇയര്‍ ...

Wednesday, December 24, 2008

ചില ക്രിസ്മസ് കാഴ്ചകള്‍

ചില ക്രിസ്മസ് കാഴ്ചകള്‍
ഒരു decoration .. ഷോപ്പ്
ഒരു ഷോപ്പ് decoration ..

ഒരു church..


ഒരു ബിഗ് ബിഗ് Cake.. world റെക്കോര്‍ഡ് ഇടാനുള്ള ശ്രമം



ഒരു ബിഗ് ബിഗ് Santa Claus..






Thursday, December 18, 2008

ക്രിസ്മസ് പട്ടികളോടോതത്




വൈദ്യുതിയുടെ വര്‍്ണ്പൊലിമ നിറഞ്ഞ ക്രിസ്മസ് കാല രാത്രികള്‍ , വിവിധ രൂപത്തിലുള്ള അലങ്കാരങ്ങള്‍ തൂക്കിയ വീടുകളും കടകളും അടുത്തുള്ള പള്ളിയില്‍ നിന്നും ഉയരുന്ന ഗാനങ്ങള്‍ വയലിന്‍ ..ആ രാത്രികള്‍ക്ക് വല്ലാത്ത ഒരു ആഹ്ലാദ ഭാവം ഉണ്ടായിരുന്നു ..എന്നാലും ക്രിസ്മസ് കാലം അവധി തുടങ്ങുമ്പോഴേ വല്യഅമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു കൂടുതല്‍ താത്പര്യം ..ഉച്ചയ്ക്ക് അങ്ങോടു യാത്ര തുടങ്ങും ദൂരം വളരെ കുറച്ചേ അങ്ങോട്ടുള്ളു ..ഒരു തോട് മുറിച്ചു കടന്നു ..തൂക്കണം കുരുവികളുടെ കൂടുകള്‍ തൂങ്ങിയ തെങ്ങിന്‍ പുരയിടംങളിലൂടെയും പാടവരംബിലൂടെയും, കുരുവികൂടുകള്‍ നോക്കിയും വരമ്പിന്റെ വശങ്ങളിലീക് വളര്ന്നു നില്ക്കുന്ന കതിരിന്റെ പാല്‍ കുടിച്ചും ,ഞായറാഴ്ച യാണെങ്കില്‍ അടുത്തും അകന്നും കേള്ക്കുന്ന റേഡിയോ പാട്ടിന്റെ ഒരു രഞ്ജിനി ദൂരം ...ഒരു അരമണിക്കൂര്‍ സ്ഥലമായി..

പക്ഷെ അവിടെ എത്തുമ്പോള്‍ മാറ്റം കണ്ടറിയാം ..കരണ്ടില്ല .. അത് കൊണ്ടുതന്നെ ..ക്രിസ്മസ് അലങ്കാരങ്ങള്‍ തനതു ശൈലിയിലാണ് ..മുളതണ്ട് കൊണ്ടു നക്ഷത്രം .. അത് തന്നെ വളരെ നല്ല രീതിയില്‍ ഉണ്ടാക്കാന്‍ വീട്ടില്‍ പ്രവീണൃയമുല്ലവരുണ്ട്..മറ്റു അലങ്കാരങ്ങള്‍ മുളകൊണ്ടു തന്നെ ആകാശ വിളക്ക് ..ചെറിയ കുടം പല തുളകളിട്ടു വര്‍ണ കടലാസ്സുകൊണ്ട് മറയ്ക്കുമ്പോള്‍ നല്ല രസികന്‍ ഒരു കാഴ്ചയായി ..

വൈകോല്‍ സമൃദ്ധമായ പുല്കൂടും ..ഇതിനൊക്കെ രസ്സം പകരുന്നത് വല്യഅമ്മയുടെ അഞ്ചു മക്കളും അടുത്തടുത്ത വീടുകളിലുള്ള മറ്റു കുട്ടികളുമാണ്..എല്ലാവരും ഒരുമിച്ചാവും ഈ അലന്കാരങ്ങള്‍ ഉണ്ടാക്കുക ..പല നിറങ്ങളില്‍ രാത്രി വളരെ സൂക്ഷിച്ചു ഈ നക്ഷത്രങ്ങളില്‍ വിളക്ക് കൊളുത്തും എന്നിട്ട് കയറില്‍ ഉയരമുള്ള മരത്തിനു മുകളിലേക്ക് വലിച്ചുയര്‍ത്തും ..ഇങ്ങിനെ ഉയര്‍ത്തുമ്പോള്‍ വിളക്ക് മറിഞ്ഞു നക്ഷത്രങ്ങള്‍ ..മുകളിലെതുന്നതിനും മുന്പേ കത്തി പോകുന്നതും ഒരു പതിവു കാഴ്ച ..

രാത്രികളില്‍ കരോള്‍ എന്ന പേരില്‍ ഒരു കറക്കം പപ്പാഞ്ഞി, പാട്ടു, വേഷം മാറല്‍ ,ചെണ്ട ,പെട്രോള്‍ മാക്സ് ,പപ്പാഞ്ഞി ...ഒരു തവണ എന്നെ തന്നെ പപ്പാഞ്ഞി യാക്കി ..ഇരുട്ടിലൂടെ പെട്രോമാക്സ് വെളിച്ചത്തില്‍ കരോള്‍ സന്ഗം പരമാവധി വീടുകളില്‍ കയറി ..പിരിവു ഗമ്ഭിരമായ സന്തോഷത്തില്‍ തിരിച്ചു വരികയായിരുന്നു

പെട്ടന്നായിരുന്നു വിളക്ക് അണഞ്ഞു പോയത്.. രാത്രി ..ഒരു കുട്ടികൂട്ടം ..പരിഭ്രമിച്ചു പോയി ..വീട് കളെയില്ലാത്ത ഒരു വിജനപ്രധേശം ..ഒരു കൂട്ടം പട്ടികള്‍ ..കുറച്ചു കൊണ്ടു ഓടി വന്നു ..ഒരു ഭാഗത്തായി പൈപ്പുകള്‍ കൂട്ടിയിട്ടുണ്ട് ..ആത്മരക്ഷാര്‍ത്ഥം ഞാന്‍ ഒരു പൈപിനുള്ളില്‍ വലിഞ്ഞുകയറി ..

കുറച്ചു നേരം നിശബ്ദതത ...പതുക്കെ പുറത്തേക്ക് തലയിട്ടു നോക്കി ..പട്ടി കൂട്ടം മുരണ്ടു ..ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്‌ ..അനങ്ങാതെ നിന്നു പട്ടികള്‍ ശ്രധികരുതല്ലോ ..മറ്റാരെയും കാണ്മാനില്ല ..ഈ പട്ടികള്‍ ക്കിടയില്‍ ഈ ഇരുട്ടില്‍ ഞാന്‍ ഒറ്റയ്ക്കായിരിക്കുന്നു ..ഇട്ടിരുന്ന ചുവന്ന കുപ്പായ്തിനുള്ളില് പേടിച്ചു വിയര്‍ത്തു ഒരു തുള്ളി വെട്ടതിനായി കണ്ണയച്ചു ...അവിടവിടെ ...മിന്നാമിനുങ്ങുകള്‍ ...ദൂരെ ആരോ ഉയര്ത്തി നാട്ടിയ ഒരു നക്ഷത്രം

അപ്പോള്‍ വെല്യ അമ്മ രാത്രി പുറത്തു പോയവരുടെ തലയെണണുകയായിരുന്നു കയായിരുന്നു .."ഒരാള്‍ കുറവുണ്ട് .."..ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു തളര്ന്നിരിക്കുന്നവര്‍ പരസ്പരം നോക്കി ...
ഓടി യാണ് അവര് വന്നത് കയ്യില്‍ വടികളും പന്തങ്ങളുമായി..ഇരുട്ടിലേക്ക് വെളിച്ചമായി ആ കാഴ്ച ..ആവേശകരമായിരുന്നു ..പട്ടികള്‍ ഓടി അകന്നു ...ഞാന്‍ ഉറക്കെ വിളിച്ചു കൊണ്ടു ആ കൂട്ടത്തിലേക്ക് ചേര്ന്നു ..
പിന്നീട് കുറച്ചു കാലത്തിനു ശേഷം അവിടെയും വീതിയുള്ള ടാര്‍ ചെയ്ത വഴികളും വൈദ്യുതിയും വന്നു .....അവിടെയും പതിവു കാഴ്ചകള്‍..ആ ക്രിസ്മസ് ഓര്‍മയില്‍ പട്ടികളെ പേടിച്ച ക്രിസ്മസ്സായി ...

Sunday, December 14, 2008

സംശയാസ്പ്ദം

ഒന്നിന് പിന്നാലെ വീണ്ടും ഒരുsms എടുതുനോക്കിയപ്പോള്‍ നിത്യനാണ്‌ നേരത്തെ എപ്പോഴോ അയച്ചത് ..ഇന്നലെ ഫോണ്‍ ചെയ്തും അതിന്റെ തലേ ദിവസ്സം നേരിട്ടും കണ്ടു ക്ഷണിച്ചതാണ് ..എന്നിട്ടും മറന്നു ..അയാളുടെ ഗല്ലെറിയില് ഒരു പുതിയ ചിത്ര പ്രദര്‍ശനം .വൈകി .. സമയം കഴിഞ്ഞു എന്നാലും എന്തെകിലും കാരണം പറയാം ... ഗല്ലെറിയുടെ താഴെ ആരെയും കാണുന്നില്ല ..മൂനാം നിലയിലാണ് സംഭവം എന്നാലും കുറച്ചു പേരെന്കിലും കണേടാതല്ലേ ? "ഇന്നല്ലെന്നു തോന്നുന്നു "കൂട്ടുകാരന് സംശയം ..മുന്നോട്ടു നടന്നു നോക്കുമ്പോള്‍ ചവിട്ടുപടികളില്‍ ഒരാള്‍ വീണു കിടക്കുന്നു .."പ്രശ്നമാണല്ലോ " ശ്വസ്സമുണ്ടോ എന്ന് നോക്ക് ...മുഖമടുപ്പിച്ചു......ആള് ഫിറ്റാ...ചാടി കടന്നോ ..ആകെ ഒരു അശുഭ ലക്ഷണം ...ഒരു ശൂന്യത ..ഗല്ലെറിയില് ആരുമില്ല ..തിരിയിട്ട നിലവിളക്കും പൂ പാത്രങ്ങളും ചെണ്ടുകളും ഉപയോഗികാതെ വച്ചിരിക്കുന്നു ... ചിത്രങ്ങളും .."നിത്യാ "...വിളിച്ചു നോക്കി ആരും കേള്കാനില്ല ഗല്ലെറിയുടെ ബാല്‍കണിയില്‍.. വീര്‍ത്ത മുഖവുമായി ..ഗല്ലെറിയിലെ ജീവനക്കാരി ..നിത്യന്‍ ..?

അയാളോ..? അയാള്‍ ഒരു കാലത്തും ഗുണം പിടിക്കില്ല ... എന്നോട് ഇങ്ങിനെ ചെയ്തിട്ട് ....XSOihy.!!!..

ഒരു പൂചെന്ടെടുത്തു നിലത്തടിച്ചു കൊണ്ടു ക്രുദ്ധയായി ..

ഞങ്ങള്‍ ഞെട്ടി തരിച്ചു ..

"ഇനി നീ അവന്റെ സുഹൃത്താണെന്ന് പറഞ്ഞാല്‍ നിനക്കയിരിക്കും അടുത്തത് ഓടിക്കോ എന്തോ പ്രശ്നമുണ്ട് .."കൂട്ടുകാരന്‍ ചെവിയില്‍ പറഞ്ഞു ..

അതിനുമുന്‍പെ അതീവ ധീരതയോടെ ഞാന്‍ പടികള്‍ ഓടി ഇറങ്ങി തുടങ്ങിയിരുന്നു ...

തിരിച്ചു പോരുമ്പോള്‍ ...നിത്യന്‍ എന്ന വ്യക്തിയെ കുറിച്ചു എന്റെ പരിചയം തുടങ്ങുന്നതും അയാള്‍ എങ്ങിനെ ആയിരുന്നു എന്നും എന്ത് കൊണ്ടാവും ഇന്നു എങ്ങിനെ ഒരു സംഭവം ഉണ്ടായതെന്നും ..ഒരു വിശകലനം നടത്തി ..കൂട്ടുകാരന്‍ expert opinion ആദ്യം തന്നെ തന്നു " ..മറ്റേതു തന്നെ ..ഇല വന്നു മുള്ളില്‍ വീണു..നിന്റെയല്ലേ കൂട്ടുകാരന്‍ മറ്റൊന്നും സംഭവിചിരിക്കാന് ഇടയില്ല ."..ഞാനും ആലോചിച്ചു ഇവന്‍ ഒരു കാലത്തും നന്നായി ജീവിക്കില്ലേ അതും ആകെ നാണകെടാകുകയും ചെയ്തു പിന്നെ മനുഷ്യനല്ലേ ..ബലഹീനതകള്‍ ..എന്ത് കൊണ്ടോ ആ വഴിക്ക് തന്നെ ചിന്ത മുന്നോട്ടു പോയി.."ആരോടും പറയണ്ട ...ആളുകള്‍ അറിഞ്ഞാല്‍ നാണക്കേട് "..കൂട്ടുകാരന് മുന്നറിയിപ്പ്.

**************

വൈകുന്നേരം നിത്യന്റെ വിളി വന്നു ..."നീ വന്നിരുന്നല്ലേ ...? ആകെ പ്രശ്നമായി ...ഉല്ഘാടകന് വന്നില്ല ..മാധ്യമ പ്രവര്‍ത്തകര്‍ സജീവമയപ്പോ ..ഇവിടത്തെ ജീവനക്കാരിയ്ക്ക് എന്തോ സുഖ്കേട് ..അവര്‍ എന്നോട് തട്ടികേറി.. violence ഞാന്‍ അവരുടെ ഭര്‍ത്താവിനെ വിളിക്കനിറങ്ങി .. അത് കൂടുതല്‍ പ്രശ്നമായി എല്ലാവരും കരുതി ഞാന്‍ മുങ്ങിയെന്ന് ..വന്നവര്‍ ചിതറി ഓടി ...തിരിച്ചു വന്നപ്പോള്‍ എല്ലാം കുളമായിരുന്നു...പിന്നെ പോലീസ് ..ആകെ എനിക്ക് വട്ടായി .എന്നെ പറ്റി ആളുകള്‍ എന്ത് കരുതിയോ എന്തോ ..?


"ഏയ് ..നിന്നെ പറ്റി ആരും അങ്ങിനെ കരുത്തില്ല ..ഞങ്ങള്‍ക്കറിയില്ലേ നിന്നെ ".. ഞാന്‍ ആശ്വസിപ്പിച്ചു ..

Sunday, December 7, 2008

എങ്ങിനെ ആത്മഹത്യ ചെയ്യാം..

യാത്ര ആരംഭിക്കാം ..ഇപ്പോള് ആരും ഈ വഴിയില്‍ വരാനില്ല ..ആരും തടയാനും ...

വലിയ വഴി അവസാനിക്കുന്നത് ഈ പുരയിടത്തിലാണ് ..പിന്നെ കാല്നടക്കാര്ക്ക് മാത്രം ഉപയോഗിക്കാവുന്ന ഇടയ്ക്ക് ചെളിവെള്ളം കെട്ടി കിടക്കുന്ന വഴുക്കലുള്ള ഒറ്റയടി പാത .കുറച്ചു ഉയരത്തിലായി റെയില്‍ പാത യിലേക്ക് .. ..ഇടയ്ക്ക് ചെറിയ ഒരു ചാല് ... കാല്‍ നടക്കാര്‍ നനയാതെ ചാല് കടന്നു പോകാന്‍ കരിന്കല്ലുകള്‍ ഇട്ടിട്ടുണ്ട് .... നടന്നു പോയവരും കുതതിയോലിപ്പിച്ച മഴയും തൊട്ടു കടന്നു പോകുന്ന ജല വിതരണ കുഴലിന്റെ വിടവിലൂടെ ചീറ്റി തെറിക്കുന്ന വെള്ളവും വഴുക്കുന്ന ഒരു നടപ്പാത ... . റെയില്‍ പാതയില്‍ നിന്നും തെറിച്ചു വീണ കരിങ്കല്‍ ചീളുകള്‍ ചവിട്ടു പടിയാക്കി ആ ചെറിയ കയറ്റം കയറി...റെയില്‍ ലിലൂടെ നടന്നു പോകുന്നവരും റെയില്‍പാതയ്ക്ക് അപ്പുറം താമസ്സിക്കുന്നവര്‍ക്കും ഒരു വഴിയായി .....ചുറ്റും വയലറ്റ് നിറത്തിലുള്ള പൂവുകള്‍ ..ചെടിയില്‍ മുളളുകളും..

ആ വേനലിന്റെ തീക്ഷണവും മാരകവുമായ ഉഷ്ണം ഹൃദയത്തിലും ..നിറഞ്ഞു കലങ്ങിയ കണ്ണിലും ..ചുറ്റി അടിച്ച കാറ്റിലും പടര്‍ന്ന ഒരു ഉച്ചനേരം ..വിജനമായ നടപ്പാത നിറഞ്ഞ കണ്ണുകളില്‍ മങ്ങി പോയപ്പോള്‍ ..വിദൂരതയിലെവിടെയോ.. കേട്ട തീവണ്ടിയുടെ ശബ്ദം എന്നെ വിളിക്കാന്‍ തുടങ്ങി ...

ഈ പഴയ വീടിന്റെ പടികളില്‍ ആരെയോ കാത്തിരുന്നു .... ആരും ബാക്കിയായിട്ടില്ല..എനിക്കായി ..ഇനി നടക്കാം .. ഈ കനം തൂങ്ങിയ മൌനം ഒരു തൂവല്‍ പോലെ ലാഘ്വമാര്നതാവും..ഒരു നിമിഷം ...

ഒരു നിമിഷം ..
ഇനി ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകളുടെ ഓര്‍മ്മകള്‍ തീരും ..എന്നോ ഒരു ലകഷ്യമായിരുന്ന നീയും മായും ...എല്ലാ പ്രതീക്ഷകളും തകര്ന്നു പോയ നിങ്ങള്‍ക്കും ....പരിഹാസ്സങ്ങള്‍ക്കും ..കൂടെ നിന്നു ചിരിച്ചു കൊണ്ടു ചതിച്ചവര്‍ക്കും..എത്ര കൊടുത്തിട്ടും ഇനിയും ബാക്കിയായ കടക്കാര്‍ക്കും അങ്ങിനെ വക്കീല്‍ ,ബാങ്ക് , ബന്ധപെട്ടവര്‍ ,ബാധ്യതകള്‍ .. എല്ലാം ഒരു നിമിഷം ...

അടുത്ത നിമിഷം ..ഒരു പക്ഷെ ട്രെയിന്‍ സ്ലോ ആകും ..ആരൊക്കെയോ ഓടി അടുക്കും ..പിന്നെ ചെറിയ ഒരാള്‍ കൂട്ടം ..അടുത്ത മണിക്കൂര്‍ ..പോലീസ് ..ആംബുലന്‍സ് ചിലപ്പോള്‍ പരിചയമുള്ളവര്‍ ..അടുത്ത ദിവസ്സം ..നിഗൂഢത ചൂഴ്ന്നു നില്ക്കുന്ന അന്ധരീക്ഷം ..പലയിടത്തായി കൂട്ടമായി ആളുകള്‍ അറിയുന്നവരും അറിയാത്തവരും ..കാരണം തേടുന്നവര്‍ ...എന്തിന്..?
തിടുക്കമാര്‍ന്ന ആചാരങ്ങള്‍ അവസാനിക്കും ... പലര്ക്കും അന്ന് മതി മറന്നു മദ്യപിക്കാന്‍ ഒരു കാരണം ..

അടുത്ത വര്ഷം പലരും ഓര്‍ക്കാതെ പോകുന്ന ഒരു മുഖം .. അത് വഴി കടന്നു പോകുന്ന പരിചയക്കാര്‍ ഓര്‍ക്കുമോ ..? ഇവിടെയാണ്‌ .....അല്ലെങ്കില്‍ എന്തിനോര്‍ക്കണം ..?

ഓരോ കാലടിയും ഓരോ മണ്തരിയും തൊട്ടറിയുന്നത് അറിഞ്ഞു ..മണ്തരി തരികളിലേക്ക് തിരിച്ചു ....പോവുന്ന യാത്രയുടെ ദൂരം എത്ര അരികിലാണ് ..
പുല്‍ചെടികള്‍ ക്കിടയില്‍ നിന്നും രണ്ടു കുളകോഴികള് ഓടി മറഞ്ഞു ..ജീവന്റെ വിളികള്‍..

കല്ലുകളില്‍ ചവിട്ടി മുകളിലേക്ക് ...പൈപ്പില്‍ ചവിട്ടി വഴുക്കി ....വീഴരുത് .. വീഴാതെ വേണം മുകളിലെത്താന്‍ ...പരാജിതന്റെ അവസാന യാത്രയും തെന്നിയും വീണും ആവരുത് ..

ആകാശം തെളിഞ്ഞതായിരുന്നു ദൂരെ പാടം ..തെങ്ങിന്‍ തലപ്പുകളുടെ തുടര്‍ച്ചകള്‍ ...
റെയില്‍ വെയിലില്‍ തിളങ്ങി ദൂരെ കാഴ്ച്ചയ്ക്കപുറതേക്ക് നീണ്ടു കിടന്നു ..കാറ്റിനു മറുപടി പറയാതെ വലിയ പാലമരം കൈകള്‍ വിരിച്ചു നിന്നു ...
കായലിലെ ഒറ്റപെട്ട ദ്വീപിലെ സ്ത്രീ മുന്‍വശം പൊട്ടിയടര്‍ന്ന വന്ചിയില്‍ കുടങ്ങളുമായി വെള്ളം തേടി പോകുന്നു ..ദൂരെ ചെറിയ വീടുകള്‍ക്ക് മുന്നില്‍ കൂട്ടമായിരുന്നു ഓല മെടയുന്നവര്‍ ...അവരുടെ കുട്ടികള്‍ ഓടി കളിക്കുന്നു ..
കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ ..ചുറ്റുമുള്ളവരുടെ കാഴ്ച മറച്ചു കുറ്റികാട് ..ഒത്ലങ്ങകള്‍ വെളുതതപൂവുകള് ചൂടി ..

തോറ്റു പോയി ..എവിടെ ..?ഒരു കാമുകന്‍ ..പ്രണയത്തിനും സാമ്പതീക ശാസ്ത്രത്തിനും ഇടയില്‍ നഷ്ടമായത് ആത്മ വിശ്വാസമായിരുന്നു ..കണക്കുകൂട്ടലുകലാണ് തെറ്റിയത് ..
പ്രതീക്ഷകള്‍ മനപൂര്‍വമല്ലാതെ തെറിച്ചു പോയി ..അവിടെ പണത്തിന്റെ കണക്കാണ് തെറ്റിയത് ..

വിശ്വാസങ്ങള്‍ കൂടെ നിന്നവരുടെത്................ചതി ...തെറ്റിയത് ..ബന്ധങ്ങളുടെ കണക്കു കൂട്ടലുകള്‍ ..
പിന്തുടരുന്ന ബാധ്യതകള്‍ .. എന്ന് വരെ ..? തെറ്റിയ കണക്കുകള്‍ പിന്നെയും ..
എത്ര കഠിനമായാണ് ഈ ദിവസങ്ങള്‍ എല്ലാം ശുഭമായി തീരാന്‍ ഞാന്‍ പ്രയത്നിച്ചത് ..എല്ലാം നിഷ്ഫലം
കലാരംഗം ... എല്ലാ മത്സരവേഥിയിലും ആത്മാഭിമാനം .ഒരിക്കലും തെറ്റിയില്ല ..
പഠിക്കാനും ആവറെജില് ഒരു പടി മുകളിലായിരുന്നു ...ജോലിയിലും ...
പക്ഷെ മറ്റെവിടെയോ ആണ് തെറ്റിയത് ...നീ മൂടിയ നിശബ്ദതയും തലയ്ക്കു മീതെ തൂങ്ങുന്ന ഭാരവും ഒഴിയട്ടെ ..

എല്ലാം തീരട്ടെ ..പരമമായ ശാന്തത ..എല്ലാം മറന്ന ഉറക്കം ...എന്നെ തേടി വരട്ടെ

ഇതാണ് സ്ഥലം..... ഈ പാലയ്ക്ക് അടുത്ത് ...
ഇവിടെ ഒരു തീവണ്ടി എന്നിലൂടെ കടന്നു എനിക്കറിയാത്ത ജീവിതങളും ലക്ഷ്യങ്ങളുമായി വടക്കോട്ട്‌ പാഞ്ഞു പോകും ..ഞാന്‍ അതെ തെക്കോട്ട്‌ തന്നെ ...ലക്ഷ്യങ്ങളില്‍ നിന്നും ജീവിതത്തില്‍ നിന്നും എനിക്കറിയാത്ത ദൂരേയ്ക്ക് തെറിച്ചു പോകും ...

മനസ്സില്‍ കംപര്ടുമെന്റില്‍് എന്നെ അറിയുന്നവര്‍ നിറഞ്ഞിരിക്കുന്നു ..ദൂരെയ്ക്ക് കണ്ണുകള്‍ നീട്ടിയവര്‍ ..പൊട്ടിച്ചിരിക്കുന്നവര്‍..അങ്ങിനെ ഒരു മുഖവും ഓരോ തരത്തില്‍ ...ഇവര്‍ എനിക്ക് ആരായിരുന്നു ..? ഞാന്‍ ഇവര്‍ക്ക് ആരായിരുന്നു ..?
ഒരു ഭീരു ..വിഡ്ഢി ..കാലത്തിനൊപ്പം നടക്കാന്‍ കഴിയാതെ പോയവന്‍ ...?

എല്ലാം ഉറപ്പിക്കുന്ന ഒന്നാണ് ചെയ്യാന്‍ പോവുന്നത് ..ഈ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടല്‍ -ഭീരു,ഈ അനുഭവങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിഡ്ഢി ..കാലത്തിന്റെ മാറ്റങ്ങളെ തിരസ്കരിച്ചവന്‍...

ചോദ്യങ്ങള്‍ ബാക്കിയാണിപ്പോഴും..

തെറ്റി പോയി ..ശരിയാണ് .....തീര്‍ന്നല്ല ......തെറ്റിയാണ് പോയത് ..തെറ്റിയാല്‍ ശരിയാക്കാം ..
കണക്കാണ് എഴുതിമായ്ക്കാന്‍ എളുപ്പം ..കണക്കുകള്‍ തെറ്റില്‍ നിന്നും ശരിയാക്കാന്‍ പഠിക്കാം ...
കണക്കു കൂട്ടല്‍ തെറ്റിയതിനു സ്ലേറ്റ്‌ എറിഞ്ഞു പൊട്ടിച്ച വിഡ്ഢിയുടെ മുഖത്തോട് എന്റെ മുഖത്തിന്‌ നല്ല സാമ്യം ..

പിന്നെ വികാരങ്ങള്‍ .....പ്രണയം .. എനിക്ക് ഞാനാവാനെ കഴിയൂ .....
ആസ്വാഥകന് വേണ്ടി കൂടുതല്‍ നിറത്തിലും വലിപ്പത്തിലും വിടരാന്‍ ആഗ്രഹിച്ച പൂവിനെ എവിടെയും കണ്ടിട്ടില്ലല്ലോ ..


ഈ വേനല്‍ വസന്തത്തിനു വഴിമാറാന്‍ ഒരു മഴക്കാലം കാത്തിരുന്നാല്‍ മതി ...കാലം ..അനുസ്യൂതം ചലിച്ചു കൊണ്ടേയിരിക്കും
ബാധ്യതകള്‍ ...കണക്കുകൂട്ടി കളിച്ചാല്‍ കൂടിയാല്‍ രണ്ടു വര്ഷം കൊണ്ടു തീര്‍ക്കാവുന്നത്.. എനിക്ക് രണ്ടു വര്ഷം വേണം ഇതെല്ലം തീര്‍ക്കാന്‍ ..ഇതു പറയാന്‍ ഇത്തിരി ധൈര്യം .. അത് മാത്രം ..ഈ പലിശ ക്കാരന്‍ എന്ത് ചെയ്യാന്‍ ..? ഒന്നുമില്ലാതിരിക്കുന്നതിനെക്കാള് അയാള്‍ക്കും അത് സമാധാനം ..
ഒഴിയു‌ന്ന ബന്ധങ്ങളുടെ കടപ്പാടുകള്‍ ഒരു സമാധാനം ..ആരോടും കടപ്പാടില്ലാതെ ...

ഒരു പുതിയ ജീവിതം ..തെറ്റുകള്‍ അറിഞ്ഞു ശരിയറിയാം...

കുറച്ചു ധൈര്യം തല്ക്കാലം ..അറിയാവുന്ന വഴി കുറച്ചു കൂടി ശ്രദ്ധിച്ചു .. പുതിയ അറിവുകള്‍ നേടേണ്ടി യിരിക്കുന്നു ...ചതിച്ചവരോട് ഒരു പരാതിയുമില്ല..... ഞാനറിയാത്ത ഒരു പുതിയ മുഖം അവര്‍ക്കുന്ടെന്നു കാണാന്‍ ഒരവസരം ...അവരാണ് ഇനി എന്റെ ഏറ്റവും അടുത്തവര്‍ ഇനി അവര്‍ എന്ത് ചെയ്യാന്‍ എന്നെ ..?
നടന്‍ ആര്‍ട്ടിസ്റ്റ് accountantant..software ..creative writer...എല്ലാ അവതാരങ്ങളെയും തെറ്റിയ കണക്കുകൂട്ടല്‍ ഇല്ലാതാക്കുന്നത് ന്യായമാണോ ..?
കണക്കു പിന്നീട് ശരിയാക്കാം വിജയിച്ച മേഖലകളെ ഇനിയും പിന്തുടരാം ..
ഈ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി ... ഇവിടെ നിശബ്ദമായി ചിന്നഭിന്നമായി മരവിച്ചു കിടക്കാന്‍ എനിക്കാവില്ല ..

താഴെ വയലറ്റ് പൂവുകള്‍ക്ക് ഇടയിലൂടെ നടപ്പാത വലിയ വഴിയിലേക്കു നീണ്ടു ...ഒരു കൂട്ടം കൊക്കുകള്‍ കറുത്ത പാടങ്ങള്‍ക്കു മേല്‍ പറന്നു പോയി ..
വെയില്‍നിന്നും മുഖം മറച്ചു തിരികെ ഇറക്കതിലേക്ക് നടന്നിറങ്ങി പൈപ്പില്‍ നിന്നും തെറിച്ചു വീഴുന്ന നനവ് പറ്റാതിരിക്കാന്‍ ചാലിനക്കരെയ്ക്ക് ഉയര്‍ന്നു ചാടി ...വെയിലിന്റെ നിഴല്‍ വീണ ചാലില്‍ ഒരു കൂട്ടം പരല്‍ മീനുകള്‍ പെട്ടെന്ന് തിളങ്ങി മറഞ്ഞു ..

പ്രതീക്ഷിച്ച മുഴക്കം വളരെ വേഗം അടുത്തടുത്ത് വന്നു ...കാതടപ്പിക്കുന്ന ശബ്ദത്തോടെ ,തെളിയാത്ത ഒരു കാഴ്ച്ചപോലെ..ഒരു രൂപവും ആര്ജിക്കാതെ ആരെയും വ്യക്തമാക്കാതെ..നിര്ണയിക്കപെട്ട ഏതോ ലക്ഷ്യത്തിലേക്ക് ..ലക്‌ഷ്യം നിര്ണയിക്കപെട്ട ജീവിതങ്ങളുടെ പാതയിലെക്കു..... ജീവിതതതിലേക്കു .. ആ തീവണ്ടി ..കടന്നുപോയി..
ഞാനും .....

തെറ്റിയും മായ്ച്ചും തെറ്റിച്ചും ശരിയായും .. ....

Thursday, December 4, 2008

ഉത്സവം





























ഉല്‍സവ നാളുകള്‍ ഉണരുന്നു ..ദീപാലംകൃതമായ ഒരു പള്ളിയും ആഘോഷങ്ങളുടെ ഒരു ഉത്സവവും ...

Tuesday, December 2, 2008

മോക്ഷമാര്‍ഗം


ഞങ്ങള്ക്ക് വെടിയുണ്ടകള്‍ ..നിങ്ങള്ക്ക് സ്വര്‍ഗ്ഗ രാജ്യം ..
ഇനിയൊരിക്കലും മടങ്ങി വരാത്ത സാന്ധ്വനങ്ങളില്...ഇനിയൊരിക്കലും വിടരാത്ത പുന്ചിരികളില്‍ ...നിരപരാധിയായ കുഞ്ഞിന്റെ അനാഥത്വം നിങ്ങളുടെ ദൈവത്തിന്റെ കണ്ണില്‍ ..നിങ്ങള്‍ക്ക് സ്വര്‍ഗം തരാനുള്ള മാര്‍ഗം ..
അപ്പൊ ഞങ്ങള്‍ മരിച്ചാല്‍ എവിടെ പോകും ...
ഞങ്ങള്ക്ക് ഈ ജീവിതം പാതി വഴിയില്‍ പൊ്ലിഞ്ഞവര്ക്ക്...പാതിയാത്രയില്‍..വഴി മുടങ്ങിയവര്‍ക്ക് ..ഒരിക്കലും ഇനി വീടിന്റെ വാതിലില്‍ മുട്ടി വിളിക്കാതോര്ക്ക്
ഈ മരുഭൂമിയില്‍ പച്ച വിളയിച്ചവര്ക്ക് ..
ഒരു കൂട്ടമായി സ്വപ്നം വിടര്തിയോര്‍ക്ക്.. സ്നേഹത്തിന്റെ മധുര ഗാനം ഏത് നരകന്ഗ്നിയിലും വിടര്‍ത്താന്‍ കഴിയുന്നവര്‍ ക്ക് ..
നരകത്തില്‍....നിന്റെ സ്വര്‍ഗവാതിലില്‍ നിന്നും അറിയാത്ത ദൂരത്തില്‍ ........
നിങ്ങളില്ലെന്കില്‍ അതും സ്വര്‍ഗം ..
അവിടെയും മോക്ഷമാര്‍ഗം തേടി വരരുതു ...പരസ്പരം താങ്ങാകുന്ന മനുഷ്യന്റെ കഥ നിനക്ക് നിഷിദ്ധമാണ്

Sunday, November 30, 2008

നരകാസ്സന്നര്‍്

ഞങ്ങള്ക്ക് വെടിയുണ്ടകള്‍ ..നിങ്ങള്ക്ക് സ്വര്‍ഗ്ഗ രാജ്യം ..

ഇനിയൊരിക്കലും മടങ്ങി വരാത്ത സാന്ധ്വനങ്ങളില്...ഇനിയൊരിക്കലും വിടരാത്ത പുന്ചിരികളില്‍ ...നിരപരാധിയായ കുഞ്ഞിന്റെ അനാഥത്വം നിങ്ങളുടെ ദൈവത്തിന്റെ കണ്ണില്‍ ..നിങ്ങള്‍ക്ക് സ്വര്‍ഗം തരാനുള്ള മാര്‍ഗം ..

അപ്പൊ ഞങ്ങള്‍ മരിച്ചാല്‍ എവിടെ പോകും ...

ഞങ്ങള്ക്ക് ഈ ജീവിതം പാതി വഴിയില്‍ പൊ്ലിഞ്ഞവര്ക്ക്...പാതിയാത്രയില്‍..വഴി മുടങ്ങിയവര്‍ക്ക് ..ഒരിക്കലും ഇനി വീടിന്റെ വാതിലില്‍ മുട്ടി വിളിക്കാതോര്ക്ക്

ഈ മരുഭൂമിയില്‍ പച്ച വിളയിച്ചവര്ക്ക് ..

ഒരു കൂട്ടമായി സ്വപ്നം വിടര്തിയോര്‍ക്ക്.. സ്നേഹത്തിന്റെ മധുര ഗാനം ഏത് നരകന്ഗ്നിയിലും വിടര്‍ത്താന്‍ കഴിയുന്നവര്‍ ക്ക് ..

നരകത്തില്‍....നിന്റെ സ്വര്‍ഗവാതിലില്‍ നിന്നും അറിയാത്ത ദൂരത്തില്‍ ........

നിങ്ങളില്ലെന്കില്‍ അതും സ്വര്‍ഗം ..

അവിടെയും മോക്ഷമാര്‍ഗം തേടി വരരുതു ...പരസ്പരം താങ്ങാകുന്ന മനുഷ്യന്റെ കഥ നിനക്ക് നിഷിദ്ധമാണ്

Sunday, November 23, 2008

സംശയം

"ഇതാണ് മോനേ ഗി വര്‍ഗീസ്‌ പുണ്യാളന്‍"

വഴിയരുകില്‍ ചാപ്പലിലെ രൂപം ചൂണ്ടി പതിവില്ലാതെ യാത്രയ്കിറങ്ങിയ അപ്പന്‍ മകനോട്‌ പറഞ്ഞു . രൂപം കണ്ട ചെറുക്കനു സംശയം ...

"അപ്പൊ ആരാണപ്പാ പുണൃളന്റെ വായിലേക്ക് കുന്തം കൊണ്ടു കുത്തുന്നത് "

Sunday, November 16, 2008

സംഗീത സാഗരം

ഒരു രാത്രി നീണ്ട സദസ്സ് കുറച്ചു വിവരം കൂടുതലുള്ള പാട്ടു പ്രിയരും പാട്ടുകാരും .. സംഗീതത്തിന്‍റെയും മദ്യത്തിന്റെയും അലകള്‍ ..ഇടയ്ക്കെപ്പോഴോ ....കൂടെ ഇതെല്ലം സഹിച്ചു മധു പാനത്തില്‍ വ്യാപ്രിതനായി നിശബ്ദനായിരുന്ന ഒരു മാന്യ ദേഹത്തിനു സംശയം :" നിങ്ങള്‍ പറയുന്നത് സംഗീതം അനന്ത സാഗരമാണെനണല്ലൊ..എന്നാല്‍ എന്ത് കൊണ്ടാവും സാഗരതിനടിയില് ഇരുന്നു പാടാന്‍ പറ്റാത്തത് "
നിശബ്ദത ....അപ്പൊ പിരിയാം അല്ലെ..അതെ പിരിഞ്ഞു ..

Saturday, November 8, 2008

തിരക്ക്

ടെന്‍ഷന്‍ എന്ന് പറഞ്ഞാലിങ്ങനെയുണ്ടോ..അസ്വസ്തനവുക..ആവശ്യമില്ലാതെ ധ്രുതി കൂട്ടുക ... ഒറ്റയ്ക്ക് സംസാരിച്ചു നടക്കുക ..വിചാരിച്ച വാക്കു കിട്ടാതെ വശം കെടുക..പറയുമ്പോള്‍ ഉത്തരവാദിത്വം വളരെ കൂടുതലുള്ള ജോലിയാണ് എന്നാലും ഇങ്ങിനെയുണ്ടോ ...!!

വളരെ അത്യാവശ്യമായത് കൊണ്ടാണ് ആളുടെ കൂടെ കാറില്‍ കയറിയത് ഒഴിവാക്കാനാവാത്ത ചടങ്ങും ..അവിടെ വച്ചേ തുടങ്ങി ..പോയിട്ട് ചെയ്യേണ്ട കാര്യങ്ങളുടെ വിവരണ സഹിതമുള്ള തിരക്ക് കൂട്ടല്‍ ...കൂടെ മറ്റു മൂന്ന് പേരുമുണ്ട് ..എത്രയും വേഗം നമ്മുടെ ഭാഗം നിര്‍വഹിച്ചു കാറില്‍ സ്ഥലം പിടിച്ചു ..

കഥാപാത്രം വരാന്‍ വൈകുന്നവരെ പലതും പറഞ്ഞു സമീപത്തായി നിന്നു ..അവര്‍ ഓരോരുത്തരായി വന്നു കാറില്‍ കയറി ..അപ്പോഴുണ്ട് ഡ്രൈവര്‍ പുറത്തു പരുങ്ങി നില്ക്കുന്നു ...

ഇനി നീയാരെയാണ് കാത്തു നില്‍കുന്നത് ..? ഡ്രൈവര്‍ ഞെട്ടി ..ബഹുമാനം വിടാതെ മറുപടി

"സാറ് ഡ്രൈവിങ്ങ് സീറ്റിലാണിരിക്കുന്നത് .."

Wednesday, October 29, 2008

കിലുക്കം 2

"കുത്തുപാള എടുക്കുക " എന്നത് ഒരു വാക് പ്രയോഗത്തിനപ്പുറം ജീവിതത്തില്‍ പ്രയോഗികമാക്കുന്നതിനെ കുറിച്ചു ഗഹനമായി ചിന്തിക്കുന്ന ഒരവസ്ഥ രൂപപെട്ടത് തിരിച്ചരിഞ്ഞപ്പോഴെക്ക് കുറച്ചു വൈകിപോയിരുന്നു.(നേരത്തെ അറിഞ്ഞിരുന്നെന്കില്‍ ഒരെണ്ണം ഓര്‍ഡര്‍ ചെയ്തു വാങ്ങാമായിരുന്നു ,അല്ലെങ്കില്‍ ആഗോള തലത്തില്‍ ഈ ആവശ്യം മുന്‍ നിര്ത്തി ഒരു നിര്‍മാണ യുണിറ്റ് തന്നെ തുടങ്ങി ലാഭം ഉണ്ടാക്കാമായിരുന്നു ബിസിനെസ്സ് കാലമാണേ.. അങ്ങിനെയെ ആലോചിക്കാന്‍ പറ്റു )

ഓരോ ധനാഗമ മാര്‍ഗന്ങളായി അടഞ്ഞു തുടങ്ങി വക്കീല്‍ നോടിസുകളും മറ്റു ഭീക്ഷണികളും ,കളക്ഷന്‍ ഗുണ്ടകള്‍ നിത്യ സന്ദര്‍ശകരായി ഭീക്ഷണി ശബ്ദം കുറച്ചു ,ആത്മഹത്യ ചെയ്യാതിരിക്കാനുള്ള ഉപദേശങ്ങള്‍ തന്നു നല്ല മനുഷ്യരായി മാറി തുടങ്ങി .

ആയുര്‍വേദ പ്രസ്ഥാനമാണ് രംഗം .ചികില്‍സകര്‍ ഓരോരുത്തരായി സഭ്യമായ ഭാഷയില്‍ ചീത്ത പറഞ്ഞു പിരിഞ്ഞു തുടങ്ങി .ആത്മാര്‍തത ഒന്നു കൊണ്ടു മാത്രം ഒരു തിരുമു ചികിത്സകന്‍ മാത്രം ബാക്കിയായി .അവന്‍ എങ്ങിനെ പിരിഞ്ഞു പോകും എന്നത് അലട്ടി തുടങ്ങി .

ഈച്ച കളെ പിടിക്കാന്‍ ഈച്ച പോലും കടന്നു വരാത്ത കടമുറിയില്‍ ഒറ്റയ്ക്കിരുന്നു രക്ഷ മാര്‍ഗങ്ങളെ കുറിച്ചു ദിവാസ്വപ്നം കണ്ടു ആശ്വസ്സം കൊണ്ടിരിക്കേ ...ഒരു മുന്തിയ ഇനം കാറില്‍ രാമ വര്‍മ വന്നിറങ്ങി .. കാര്‍ കടന്നു പോയി
ഇതിന് മുന്പ് നടത്തി അവസ്സാനിപ്പിക്കേണ്ടി വന്ന ബിസിനസ്സ് സ്ഥാപനത്തില്‍ നിന്നും ചെക്ക് മോഷ്ടിക്കുകയും അത് മൂലം ബാങ്ക് ഇടപാടുകള്‍ താറുമാറാക്കുകയും കുല ദ്രോഹി . സംഭവത്തിനു ശേഷം ഇപ്പോഴാണ്‌ പൊങ്ങിയിരിക്കുന്നത്.കുടുംബത്തെയും സുഹൃത്തുക്കെളയും ചതിച്ചവന്‍ ... ഇതു വരെ ചെയ്തതൊന്നും മതിയായില്ലേ നിനക്കു ..മനസ്സു കുതിച്ചു ചാടി ..

വിസ്തരിച്ചു ചിരിച്ചു കൃശഗാത്രം ഒരു അയഞ്ഞ വസ്ത്രത്തില്‍ പൊതിഞ്ഞു ആഗതന്‍ കടന്നിരുന്നു ആകെ തകര്‍ന്ന ഒരു ചിരി പാസാക്കി ഞാന്‍ തന്നെ മൌനം ബന്ജിച്ചു . "എവിടെയായിരുന്നു ..?" "ഞാന്‍ സിംഗപുരില് ..ഹാര്‍ഡ്‌വെയര്‍ ബിസിനസ്സ് ..അറിഞ്ഞില്ലേ ..ഞാന്‍ വിളിച്ചിരുന്നല്ലോ ..സുധീറിനെ ..പറഞ്ഞില്ലേ .. " "ഇല്ല എന്നോടാരും ഒന്നും പറഞ്ഞില്ല .".(ചില വീടുകളിലെ കാരണവരുടെ നിരാശ ഭാവം മുഖത്ത് വരുത്തി )
"ഒരാഴ്ചയായി വന്നിട്ട് അമ്മയ്ക്ക് ഒരേ നിര്‍ബന്ധം കല്യാണം കഴിക്കാന്‍

" അമ്മയും പെങ്ങളും ..?...അന്വേഷണത്തില്‍ സൌഹ്രിത താത്പര്യം ഉണര്‍ന്നു

സുഖം.. പുതിയ വീട് വച്ചുവല്ലോ ..ആണോ ..?
(ഇവന്‍ ആളൊരു വേന്ദ്രന്‍ തന്നെ എന്ത് തിരിമറി നടത്തിയാനെന്കിലും രക്ഷപെട്ടല്ലോ ..ഒന്നു കൂടി അടുത്ത് സംസാരിച്ചു ഇവന്റെ വിജയ രഹസ്യം മനസ്സിലാക്കണം )

കുറച്ചു കാലമായി വിചാരിക്കുന്നു ഇവിടെ വന്നു തടി വയ്ക്കുവാനുള്ള ചികില്‍സ നടതത്ണംന്നു ..

ആയികോട്ടെ..നാളെ തന്നെ തുടങ്ങല്ലോ ..( വേഗമാകട്ടെ ..സിങ്കപ്പൂര്‍ ഡോളര്‍ ആയിരിക്കും തരിക )

ഞാന്‍ വിചാരിക്കുന്നത് ഇന്നു തന്നെ തുടങ്ങിയാലെന്താ എന്നാണ്..എന്ത് പറയുന്നു ?

ഇഷ്ടം ..(ഹായ് )

കേന്ദ്രം സജീവമാക്കാന്‍ പയ്യന് രഹസ്യ ഓര്‍ഡര്‍ പെട്ടെന്ന് തന്നെ സംഗതി ക്ലീന്‍ ..

ഭക്ഷണം ഇവിടുന്നു തന്നെ ആവാല്ലോ ..?ആവാം ..(ഒരു രാജ കല ആ മറുപടിയിലുണ്ട് .. സംശയമില്ല )
അഡ്വാന്‍സ്‌ വേണല്ലോ ..?

ദാ അഞ്ഞൂറ് രൂപയെ കയ്യിലുള്ളു നാളെ ബാങ്കില്‍ നിന്നെടുക്കം എങ്ങിനെ ..?ഓ ആയികൊട്ടെ ..

തല്‍കാലം കുറച്ചു കടം വാങ്ങാം

പാല്‍ ..ഞവര അരി മറ്റു മരുന്നുകള്‍ ..മൂന്ന് ചില്സകാര് വേണം ഒരാള്‍ ഉണ്ട് ..പാര്‍്ട്നറും പിന്നെ ഞാനും ..

(അത് മതി അത്യാവശ്യം കാര്യങ്ങള്‍ നടന്നു പോകാനുള്ള തുക കിട്ടിയാല്‍ മതി അത്രെയെങ്കിലുംആയല്ലോ ..പട്ടുമെന്കില്‍ സിങ്ങപൂരില്‍ നിന്ന്നുള്ള ടൂറിസ്റ്റുകളെ ആകര്ഷികയുമാവാം കഷ്ടപാട് ഇങ്ങിനെയാവും മാറുക ..വന്നു കയറിയത് ഭാഗ്യ താരകം തന്നെ ..ഇവനെ ഇമ്പ്രെസ്സ് ചെയ്തിട്ട് തന്നെ കാര്യം )

രാത്രി ഭക്ഷണം ..ആര്‍ത്തിയോടെ തന്നെ വര്‍മ അകത്താക്കി (തടി വയ്ക്കുവാനുള്ള ആഗ്രഹം കൊണ്ടാവണം )

രാവിലെ തന്നെ ചികിത്സ ആരംഭം ..രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തില്‍ തളര്ന്നെകിലും അധ്വാനത്തിന്റെ സംതൃപ്തിയോടെ ചികിത്സ അവസാനിച്ചു ..(ഇതിനി പതിവാക്കുക തന്നെ ഈ പണം കൂടി കയ്യിലിരിക്കും ..)ഭക്ഷണം ..വീണ്ടും ഭക്ഷണം... ചികിത്സ ...

ബാങ്കില്‍ പോകണ്ടേ ..?"ഇന്നു ശരിയാവില്ല ഉറക്കം വരുന്നു നാളെ പോകാം "
"
പഴയ പരിചയക്കാരന്റെ വിളി വരുന്നത് അപ്പോഴാണ്‌ .."നമ്മുടെ പഴയ രാമാ വര്‍മ ഇപ്പൊ കൂടെയുണ്ട് ആള് രക്ഷപെട്ടു പോയി "പക്ഷെ ഞാന്‍ അറിഞ്ഞത് അവന് സുഖമില്ലെന്നനല്ലോ ?ഹോസ്പിടളിലാണ്‌ എന്നാണ് അവന്റെ ബന്ധു പറഞ്ഞത് ..മാനസീക രോഗം

പാര്ട്നരുദെ മുഖം ഒരു പ്രത്യേക രീതിയില്‍ വക്രിച്ചു .."എനിക്കപ്പോഴേ തോന്നിയതാ ..""എനിക്കും,.."

ഇനി എന്ത് ചെയ്യും കാറെടുത്ത് അവന്റെ സ്ഥലത്തു കൊണ്ടാക്കാം ..ഇല്ലെങ്കില്‍ വല്ല വാക്കതിയോ കൊടാലിയോ എടുത്തു നമ്മുടെ കഴുത്തില്‍ വെട്ടും ..ഒരു കാര്‍ ..പരസ്പരം നോക്കാതെ അവന്റെ നാടു ലകഷ്യമാകി..ഓടി ..പയ്യന്‍ സഹതാപത്തോടെ അത് നോക്കി വാതില്കല്‍ തന്നെ നിന്നു

Wednesday, October 22, 2008

ചാറ്റല്‍ മഴ

ഒരു മറവും കൂടാതെ ചാറ്റും മെയിലും തകര്‍ക്കുന്ന കാലം . ഒരു ദിവസ്സം ഒരു മെയില് ഏതോ സൈറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങളുമായി ഒരു അഭ്യുധയകംഷി .
വിവരങ്ങള്‍ കൈമാറി ..മെയിലുകള്‍ കൈമാറി തുടങ്ങി ..ഒന്ന്നും മറയ്കാനില്ല എന്ന വിചാരത്തില്‍ നമ്മള്‍ എല്ലാം തുറന്നു തന്നെ ..പക്ഷെ പ്രതി ഭാഗം അങ്ങിനെയല്ല ..ഒരു സ്ത്രീ കഥാപാത്രതോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ ഒന്നും ചോദിക്കാതെ മുന്നോട്ടു പോയി ..വിവരങ്ങള്‍ ശേഖരിച്ചും പലതും വിവരിച്ചും മുന്നോട്ടു മുന്നോട്ടു ..

ഒരു വിവാഹ ബ്രോക്കര്‍ ഇരയെ തേടി വീട്ടിലെത്തിയത് ഈ സന്ദര്‍ഭത്തിലായിരുന്നു ..
ഒരേ നിര്‍ബന്ധങ്ങള്‍ക്കു ഉള്ളില്‍ സന്തോഷത്തോടെയും പുറമെ മറ്റാരോ നിര്‍ബന്ധിക്കുന്നത്‌ കൊണ്ടു ഒഴിവാക്കുന്നില്ല എന്ന മട്ടിലും ..ഒരു പെണ്ണ് കാണല്‍ ..
കുറച്ചു ദൂരെ യാണ് സ്ഥലം ..സാധാരണ പെണ്ണുകാണാന്‍ പോകാനായി നിയോഗിതരായ എന്റെ സുഹൃത്തും കാരണവ വേഷങ്ങളും ..പലവഴികള്‍ ചുറ്റി സ്ഥലത്തെത്തി ..
ഗ്രഹ നാഥനും മറ്റു പരിവാരങ്ങളും കാത്തു നില്പുണ്ടായിരുന്നു ..

പതിവു ചായ ബേക്കറി സാധനങ്ങള്‍ ..പിന്നെ പെണ്‍കുട്ടിയും അവതരിച്ചു ..
അല്പം മോഡേണ്‍ ഭാവത്തോടെ ഞാന്‍ തന്നെ വിവരങ്ങള്‍ നേരിട്ടു ചോദിച്ചറിയാന്‍ ശ്രമിച്ചു .
കാരണവ വേഷങ്ങള്‍ തെങ്ങിന്റെ ചന്തവും ..അടുത്ത ബന്ധുക്കള്‍് തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങള്‍ ബാക്കി നില്‍പ്പുണ്ടോ എന്നു തിരക്കിയും ,,
എന്ത് ചൂടാ ..?(അല്ലെങ്കില്‍ എന്താ മഴ )എന്നുള്ള പതിവു രീതികളില്‍ തന്നെ മാറ്റമില്ലാതെ അഭിനയിച്ചു .
ദോഷം പറയരുതല്ലോ കുട്ടി സ്മാര്ട്ട് ആയിരുന്നു ..
സംസാരം നീണ്ടു ...ജോലിയും ജോലിസ്ഥലവും വിഷയമായപ്പോള്‍ ..കുട്ടി ഒന്നു പോസ് ചെയ്തു .
"മുഴുവന്‍ പേരു ഇങ്ങനെയല്ലേ .."ഒരു ചോദ്യം .
"എങ്ങിനെ അറിയാം "
@#* ആ പേരില്‍ മെയില് ചെയ്യാറുള്ളത് ഞാന്‍ ആണ് ..
മുറിയിലേക്ക് കയറി വന്ന സുഹൃത്ത് എന്റെ മുഖ ഭാവം വായിച്ചു എന്ന് തോന്നുന്നു ...
തിരിച്ചു പോരുമ്പോള്‍ അവന്‍ ചോദിച്ചു .."നിന്നെ ആ കുട്ടി അറിയുമോ ...?"

Monday, October 6, 2008

സ്മാര്‍ത്നെസ്സ്

2004 Dec.26 4.00 am.

അല്ലെങ്കിലും ഈ രാജ്യം എങ്ങിനെയാണ് നേരെയാവുക ...ക്രിസ്മസ്സാണ്.. ഹോളിഡേ ആണ് എന്നെല്ലാം പറഞ്ഞു മന്ത്രിയും പരിവാരങ്ങളും ലീവ് എടുത്തു നാടു ചുറ്റുക ..ഈ ഉള്ളവന്‍ രാത്രിയും പകലും നോക്കാതെ ഈ ഓഫീസിനു കാവലിരിക്കുക. അതും ഡിസംബറിലെ ഈ തണുപ്പത്ത് ...ഈ നാടു ഒരു കാലത്തും നന്നാവുമെന്ന് തോന്നുന്നില്ല ...മന്ത്രാലയമാണ് പോലും ..മന്ത്രാലയം ..!!

ആ വരുന്നുണ്ടല്ലോ ..ഈ നേരത്ത് ഇനി... ഒരു ഫാക്സ് ...ആരാണാവോ ...എന്ത് മാരണമാണൊ..? . ഇത്ര കാലത്തെ ..മണി നാല് പോലുമായില്ല ..

attn: expect Tsunami by 6.30..originated from Sumathra..11../......

ഇനി അയാളുടെ കുറവ് മാത്രമേയുള്ളു ...ടി സുനാമി ആയാലെന്ത് ക സുനാമി ആയാലെന്ത് ..?.

സുമാത്ര ആയാലെന്ത് ..സിങ്കപ്പൂര്‍ ആയാലെന്ത് ..? .ബാക്കിയുള്ളവന് പണിയായി ...ഡ്രൈവരെ വിളിക്കണം എയര്‍പോര്‍ട്ടില്‍ പോകണം ..പേരെഴുതിയ ബോര്‍ഡും പിടിച്ചു നില്‍ക്കണം ആളെ കണ്ടെത്തി ഗസ്റ്റ് ഹൌസില്‍ എത്തിക്കണം ...ആ ഡ്രൈവര്‍ അടുത്ത് തന്നെയാണ് ..ഗസ്റ്റ് ഹൌസില്‍ റൂമും ഉണ്ട് ..ആ ഇനി ബോര്‍ഡ് എഴുതാം ...എന്നിട്ട് ആറു മണിക്ക് എയര്‍പോര്‍ട്ടില്‍ എത്താം ..സ്വയം ഉത്തരവാദിത്വം എടുക്കുന്നതാണ് smartness ...


*******

ആറു മണി യായി മൂക്ക് പരന്ന വെളുത്ത ചൈനീസ് മുഖം ആയിരിക്കും അയാള്‍ക്ക്‌ . .. പേരു ..ടി .സുനാമി ..എഴുതിയിരുക്കുന്നത് കറക്ടാണ്...

Monday, September 29, 2008

അവസരങ്ങള്‍

"ഇതാണ് നിങള്‍ക്കുള്ള അവസരം ..നാല് മണിക്കുമുന്പ് പ്രസന്റേഷന്‍ തയ്യാറാക്കി കൊണ്ടു വരൂ ..നോക്കട്ടെ ഈ വര്ക്ക് നിങ്ങള്ക്ക് തരാന്‍ പറ്റുമോയെന്ന് ..."
എഡിറ്റിങ്ങിനും മിക്സിന്ഗ് എല്ലാം കൂടി ഇനി മൂന്ന് മണിക്കൂറെ ഉള്ളൂ .. കഴിയാവുന്ന വേഗത്തില്‍ വാഹനങള്‍ക്കിടയിലൂടെ ബൈക്ക് ഓടിച്ചു ..പെട്ടെന്നായിരുന്നു മുന്നില്‍ ബസ്സ് ബ്രേക്ക് ചെയ്തത് ..ഒരു വശത്തേക്ക്‌ വെട്ടിച്ച് മാറ്റി .പിന്നിലൂടെ വന്ന ബസ്സ് കൃത്യമായി കടമ നിര്‍വഹിച്ചു .. ഇടിച്ചു തെറിപ്പിച്ചു ..നല്ല വേദന എന്തൊക്കയോ പറ്റിയിട്ടുണ്ട് ...തല കറങ്ങുന്നു .. അടുത്ത് തന്നെയുള്ള ഹോസ്പിറ്റലിലേക്ക് ആരെക്കയോ ചേര്ന്നു എത്തിച്ചു..
ഡോക്ടര്‍മാര്‍ ..നഴ്സുമാര്‍ ..(മാറ്റി മാറ്റി കാണിക്കണം )

ഭാഗ്യം ..കാര്യമായിട്ടൊന്നും പറ്റിയില്ല ...
ചെറിയ പൊട്ടലുണ്ട് സ്ലിംഗ് ഇടണം ..രണ്ടു ദിവസ്സം ഒബ്സേര്‍വഷന്‍ ..ഹോസ്പിടല്‍ ആഘോഷം തുടങ്ങി .. സന്ദര്‍ശകര്‍ ...കൂട്ടുകാര്‍ ..ആപ്പിള്‍.. ഓറഞ്ച്...

രാവിലെ ഉണര്‍ന്നത് ഒരു സുന്ദരിയിലേക്കാണ് ..സരസ്വതി ..ഫിസിയോ തെറാപിസ്റ്റ്..രണ്ടു ദിവസം എന്നുള്ളത് ഊര്‍ജസ്വലവും സ്വപ്‌നങ്ങള്‍ നിറഞ്ഞതും ആയിരുന്നു ..സരസ്വതി സുന്ദരിയും വാചാലയും അവളുടെ വാക്കുകളില്‍ സൌന്ദര്യം തുടിച്ചു ..അപകടം പറ്റിയത് നന്നായി എന്ന് പോലും തോന്നി തുന്ടങ്ങി ..സാന്ത്വനത്തിന്റെ സൌന്ദര്യ സ്പര്‍ശം ..ഒരു കോപ്പി മനസ്സില്‍ ഉയരുകയും ചെയ്തു .
അവധി ദിവസങ്ങളില്‍ കോളേജ് അടക്കുന്ന മാനസീകാവസ്തയിലാണ് ഹോസ്പിടല്‍ വിട്ടത് .പിരിയുമ്പോള്‍ സരസ്വതി കാര്ഡ് ചോദിച്ചു വാങ്ങി .സലിംഗ് അഴിക്കുന്നത് വരെ ഹോസ്പിടല്‍ വിസിറ്റ് ചെയ്യാന്‍ പലവട്ടം കാരണം ഉണ്ടാക്കി ..
സൌഹൃദം ഒടിവുകാലത്തിനു സ്വപ്നം പകര്‍ന്നു ...

വിശ്രമ ദിനങ്ങള്‍ കഴിഞ്ഞു ..

എല്ലാം ശരിയായി മറ്റൊരു സ്ഥാപനതിലാണ് പുതിയ ജോലി ...
ദിവന്സങള്‍ കടന്നു പോയി ..ഒരു ദിവസ്സം ..ഒരു കാള്‍ ..." ഓര്‍മ്മയുണ്ടോ..?" വശ്യവും വാചാലവുമായ സ്വപ്നം വീണ്ടും പൂത്തു തുടങ്ങി ..ഒരു പാടു അന്വേഷണങ്ങള്‍ .."ഈ ഞായര്‍ ഫ്രീ ആണോ .? എങ്കില്‍ വീട്ടിലേക്ക് വരൂ "
മറുപടി തൊണ്ടയില്‍ കുരുങ്ങി വിക്രിതമായ ശബ്ദത്തില്‍ മറുമൊഴിഎന്തോ പറഞ്ഞു ..
വീട്ടിലേക്കുള്ള വഴി കൃത്യമായി മനസ്സിലാക്കി ..
പറയാനാവാത്ത വികാരവുമായി ആ ദിവസ്സം കടന്നു പോയി ..

ഞായര്‍ .... ആ ദിവസ്സത്തിനു കൂടുതല്‍ തിളക്കവും അന്ധരീക്ഷത്തിനു വല്ലാത്ത ആകര്‍ഷണീയതയും തോന്നി ..
പതിവു ഞായര്‍ പരിപാടികള്‍ക്ക് വിളികള്‍ ..അറിയാത്ത നുണകള്‍ പറഞ്ഞു ..ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന് പോലും മനസ്സു പറഞ്ഞു ..
പല വേഷങ്ങള്‍ തിരഞ്ഞു...perfume..കമിഴ്ത്തി ..

അറിയുന്ന ആരുടേയും മുന്നില്‍ പെടാത്ത വഴി തിരഞ്ഞു ..വീട് കൃത്യമായി കണ്ടെത്തി ..മുന്നില്‍ തന്നെ സുന്ദരി ..അതി മനോഹരമായി ചിരിച്ചു അകത്തേക്ക് ക്ഷണിച്ചു .."ഇനി വരുമ്പോള്‍ ബൈക്ക് അകത്തു വച്ചാല്‍ മതി " ..
"സന്തോഷം ഓ അങ്ങിനെ ആവാം "
ഇനിയും ..!!!

മനോഹരമായി ക്രമീകരിച്ച മുറിക്കുള്ളില്‍ തനിച്ചിരിക്കുമ്പോള്‍ ..ഒരു മാന്യ ദേഹം രംഗപ്രവേശം ചെയ്തു ..
"ഇതു അഛന്‍്"
ഭയഭക്തി ബഹുമാനം .."ഇരിക്കൂ .."

"അഛന്‍് പറയൂ ..സരസ്വതി മൊഴിഞ്ഞു .."
"വേണ്ട മോള് തന്നെ പറയൂ ..ഞാന്‍ കേള്‍ക്കാം.."എന്താണാവോ പറഞ്ഞു വരുന്നത് ..വിവിധ സാദ്ധ്യതകള്‍ മനസ്സിലൂടെ ന്യൂസ് റീല്‍ കാണിച്ചു ..

അകത്തു പോയി മുടി ആകര്‍ഷകമായി ചീകി സുന്ദരിയായി സരസ്വതി മുന്നിലെ കസേരയില്‍ ഇരുന്നു ..
മുഖ ത്തുനിന്നും കണ്ണെടുക്കാനാകാതെ ഞാന്‍ പ്രതിസന്ധിയിലായി ..
രണ്ടു ഗ്ലാസ് വെള്ളം അനുജത്തിയനെന്നു തോന്നുന്ന ഒരു അവതാരം കൊണ്ടു വച്ചു ..നന്നായി ചിരിച്ചു രംഗം ഒഴിഞ്ഞു ..സുന്ദരി തന്നെ ..
"..ഉം മോള് പറയൂ "വീണ്ടും നിര്‍ദേശം

ഒന്നു മനോഹരമായി ചിരിച്ചു മുടി കൈകൊണ്ടു ഒതുക്കി ..സരസ്വതി പറഞ്ഞു തുടങ്ങി ..
"വളരെ വേഗം ഉയര്ന്ന വരുമാനവും വളര്‍ച്ചയും വാഗ്ദനം ചെയ്യുന്ന മികച്ച അവസരമാണ് ഞാന്‍ അവതരിപ്പിക്കുന്നത് ...""ആംവേ ..ലോകത്തിലെ വലിയ ........" ആംവേ യുടെ മഹത്വങ്ങള്‍ നിഷേധിക്കാനാവാതെ ആ മുഖത്ത് നോക്കി ഒരു മണിക്കൂര്‍ ഞാനിരുന്നു രണ്ടു ഗ്ലാസ് വെള്ളവും കുടിച്ചു ...വളര്‍ച്ചയുടെ പടവുകളെ കുറിച്ചും .അടുത്ത ദിവസ്സത്തില്‍ നടക്കുന്ന ട്രെയിനിംഗ് ക്ലാസ്സിനെ കുറിച്ചും കൃത്യസമയത്തു തന്നെ എതെണ്ടാതിനെ കുറിച്ചും സരസ്വതി
പലവട്ടം ഓര്‍മിപ്പിച്ചു ..എല്ലാം സമ്മതിച്ചു തിരിചിറ്ങ്ങുംപോള് ഗേറ്റ് വരെ സരസ്വതി കൂടെ വന്നു ...
എത്രയും വേഗം ഈ ഞായര്‍ പാഴാക്കാതെ സുഹൃതുക്കളെ കണ്ടെത്തണം എന്നായിരുന്നു മനസ്സില്‍ ..പതിവു കേന്ദ്രങ്ങളില്‍ തിരക്കിയപ്പോള്‍ അവരെല്ലാവരും അടുത്ത വിനോദ കേന്ദ്രത്തിലേക്ക് പോയി കഴിഞ്ഞു എന്നറിഞ്ഞു..

ബൈക്കിന്റെ സൈഡ് മിറര്‍ പൊട്ടി പോയത് കൊണ്ടു ..അപ്പോഴുള്ള എന്റെ മുഖം കാണാനുള്ള ആഗ്രഹം നടക്കാതെ പോയി ...

Thursday, September 25, 2008

മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ ഈ പുനര്‍ജനിയുടെ കൂട്






മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ പുനര്‍ജനിയുടെ കൂട് ...ആരുടെയോ ഒരു കിളിജന്മം ...!!

Monday, September 15, 2008

ozone ലേയര്‍ മാഞ്ഞുപോകുമ്പോള്

ഗുണ്ടസംഘങ്ങള്‍ പിടിയില്‍ ..ഗുണ്ട ആക്രമണം ..പ്രത്യേകിച്ച് ..നമ്മെ ബാധിക്കാത്തത്‌ കൊണ്ടു ശ്രദ്ധ അകര്ഷിക്കാതെ പോകുന്ന വാര്‍ത്തകള്‍ ..ഒരു വിരോധവുമില്ലാത്ത ഒരാളുടെ നെഞ്ജിലേക്ക് ആയുധം പ്രയോഗിക്കുവാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത് പണം മാത്രമാണോ ..അന്വേഷിച്ചാല്‍ ഒരു കാര്യം മനസ്സിലാവും ഒരു കൂലി ഒരു മാസ്സം കൊണ്ടു സംബാധിക്കുന്നതില്‍ കൂടുതലൊന്നും ഇവര്‍ക്കും കിട്ടുന്നില്ല പിന്നെ ...എന്തിന്..?

എന്തിന് നമ്മള്‍ അന്വേഷിക്കണം ഇതൊന്നും നമ്മെ ബാധിക്കുന്ന കര്യമേയല്ലല്ലോ അല്ലെ..? സുരക്ഷിതമായ മേല്കൂരകള്‍ക്ക് താഴെ നാം ഭാവിയുടെ മനോഹാരിത സ്വപ്നം കണ്ടുറങ്ങുന്നു ..
മേല്‍ക്കൂരയിലെ പൊട്ടലുകല്ക്കിടയിലൂടെ തെളിയുന്ന നക്ഷത്രങ്ങള്‍ തനിക്കായി കരുതിവെച്ച വിധി ആ പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടാവുമോ ..

നഗരത്തിലെ ഗുണ്ടസംസര്‍ഗം കൊട്ടേഷനുകളിലെ സജീവ പങ്കാളിത്തം ..മയക്കു മരുന്ന് ..ഇടയ്ക്ക് മരപണി ..കേസുകള്‍ നാട്ടില്‍ നിര്‍ത്താതെ ആയപ്പോള്‍ ഒരു നാട്ടിന്‍ പുറത്തു മരപ്പണിക്കായി പോയി..

പണി നടക്കുന്ന വീട്ടിനടുത്തെ ഒരു പെണ്‍കുട്ടി ..വൃദ്ധരായ മാതാ പിതാക്കളുടെ ഏക ആശ്രയം , പലവീടുകളിലായി വേല ചെയ്തു മൂനുപെരുടെയും ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നു .

കഥാപാത്രത്തിന് പെണ്‍കുട്ടിയോട് ഒരു ഇതു ..പെണ്‍കുട്ടി ഒന്നും അറിഞ്ഞില്ല . തിരിച്ചു നാട്ടിലെത്തി കൂട്ടുകാരോട് കാര്യം പറഞ്ഞു..ഉടന്‍ തന്നെ ..പരിഹാരം "നമ്മുടെ അളിയന്‍ ആദ്യമായിട്ടു ആവശ്യപെട്ടതാണ് ..ഉടന്‍ പൊക്കണം "..
ആ ഗ്രാമ പാതയിലൂടെ ഒറ്റയ്ക്ക് നടന്നു വന്ന പെണ്‍കുട്ടിയെ ..സംഘം പൊക്കി.
മയക്കം വിട്ടുണര്‍ന്ന പെണ്‍കുട്ടി അപരിചിതരെ കണ്ടു ഞെട്ടി കരഞ്ഞു.. ..അപ്പോഴാണ്‌ കൂട്ടുകാര്‍ക്കു കാര്യം മനസ്സിലായത് ..നായകന്റെ ഒരു ആഗ്രഹമായിരുന്നു ..പെണ്‍കുട്ടി ആളെ കണ്ടിട്ടു പോലുമില്ലെന്ന് ..ഇനി ഉണ്ടാകാവുന്ന അപകടം അവര്‍ക്ക് നന്നായി അറിയാം തട്ടി കൊണ്ടു പോകല്‍ ..പീഡനം ..പ്രശ്നനങ്ങള്‍ .. പരിഹാരം പെട്ടെന്ന് തന്നെ ഉണ്ടായി ..
വില്കാം ..
മയക്കു മരുന്ന് കുത്തിവച്ചു ..ഏതോ പെണ്വനിഭക്കാര്‍ക്ക് ഇരയെ കൈമാറി തലവേധനയില്‍ നിന്നും അവര്‍ ഒഴിവായി ..
ഈ കഥ കേട്ടന്നു മുതല്‍ ഒര്‍്മ്മവരുമ്പോഴൊക്കെ ഇതൊരു സംകല്പ കഥ യാണെന്ന് മുന്‍‌കൂര്‍ ജാമ്യം മനസ്സിനോട് ഞാന്‍ എടുക്കാറുണ്ട് .

**
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ഒരു സുഹൃത്തിന്റെ ടു വ്തീലെരില്‍ ഏതാണ്ട് എഴുപതിനോടടുത്തു പ്രായം വരുന്ന ഒരു ചുമട്ടുകാരന്‍ ലിഫ്റ്റ് ചോദിച്ചു കയറി.വഴിയില്‍ അവരെ ഒരു കാര്‍ ഇടിച്ചു തെറിപ്പിച്ചു ..വൃദ്ധന്റെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. കാറിന്റെ ഉടമയെ അന്വേഷിച്ചു കണ്ടെത്തി ഒരു ധനികയായ ലേഡി ഡോക്ടര്‍ ..അതും ചാരിറ്റി മുഘമുദ്രയക്കിയ ഹോസ്പിറ്റലിലെ .."വീഴുന്നത് കണ്ടു പക്ഷെ എന്റെകിലും പറ്റിയെന്നു തോന്നിയില്ല നിങള്‍ കേസ് കൊടുത്തോളൂ "..വളരെ ഈസി ആയ മറുപടി..

****
ozone ലേയര്‍ മാഞ്ഞുപോകുമ്പോള് വറ്റിപോകുന്ന കാരുന്ന്യത്തിന്റെ ഉറവുകള് ...

Wednesday, September 3, 2008

പാലങ്ങള്‍ - രക്ത സാക്ഷികള്‍

വിദൂരതയിലേക്ക് അകന്നു പോയ ഒരുപായവഞ്ചി .. ഇരുട്ടില്‍ അങ്ങിങ്ങു മങ്ങിയ വെളിച്ച പൊട്ടുകള്‍ ...രാത്രി കനക്കുന്നു
വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ പറയാനാവാത്ത ഒരു വികാരം ഹൃദയത്തിനു മേല്‍ കനത്തു നിന്നു .

ഉച്ചയ്ക്ക് വീട്ടിലേയ്ക്ക്‌ വരുമ്പോഴാണ് അപരിചിതന്‍ ചേട്ടനെ തിരക്കി വീട്ടില്‍ വന്നത് ..അസാധാരണമായി ഒന്നും അപ്പോള്‍ തോന്നിയില്ല പക്ഷെ ..കൂട്ടുകാരിലൊരാള്‍ ചേട്ടന്റെ സുഹൃതുകളിലോരാളെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞപ്പോഴാണ് ..കാര്യങ്ങള്‍ കൂടുതല്‍ സന്കീര്‍ണമാകുന്നു എന്ന് തോന്നിത്തുടങ്ങിയത് അറിയാവുന്ന ലോക്കല്‍ നേതാക്കള്‍ ആദ്യമേ മാറി തുടങ്ങിയിരുന്നു .രക്ഷയുടെ വഴികള്‍ മങ്ങി തുടങ്ങിയിരിക്കുന്നു .

കാരണം പിന്നീടാണ്‌ വ്യക്തമായത് .."വധ ശ്രമമാണ് അതും മന്ത്രിയെ " ..ഒളിവുകള്‍.. ..പുഴ രക്ഷയായി ..അറിയാവുന്ന ദീപുകളിലേക്ക് .. ഉറക്കം മറന്ന രാത്രികള്‍ ..അമ്മ അബോധത്തില്‍ പലതും പറഞ്ഞു തുടങ്ങി ..ആശ്വാസ വാക്കുകള്‍ ഫലിക്കാതെ യായി ..

ദ്വീപുകളില്‍ പരിചയക്കാര്‍ ചേട്ടന് നല്ല സാന്ത്വനമായി .കൂട്ടുകാര്‍ .പലരും ജൈലില്..മറ്റു ഒളിവിടനങളില്‍ ...നാട്ടില്‍ ചെറുപ്പക്കാരെ കാണാതായി .. പത്രങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ ..

വിപ്ലവ ആഭിമുഗ്യം കുറച്ചു കുറച്ചായി വെളിവാക്കി വരുന്ന എന്റെ പ്രശ്നം ഒരു കോണ്ഗ്രസ് പ്രശ്നത്തില്‍ ഇടപെടുന്നതിന്റെതയിരുന്നു ..
പക്ഷെ ആ രാത്രി ..ഞാനായിരുന്നു ഇര ..പാതി രാത്രി ..വീട് വളഞ്ഞ പോലീസ് ..ജീപ്പിലേക്കു കയറിയിരിക്കുമ്പോള്‍ പിന്നില്‍ പൊട്ടികരഞ്ഞു കൊണ്ടു അമ്മയും ആശ്വസ്സിപ്പിക്കാനാവാതെ തളര്‍ന്നു പോയ അപ്പച്ചനും ..അകന്നു പോയ ജീപിന്റെ പുകച്ചുരുളുകള്കകപ്പുറം.. അവരുടെ നിലവിളികള്‍ മാത്രമായി
സ്വാധീനങ്ങള്‍ എന്നെ രക്ഷിച്ചു .ഒരു വധശ്രമ കേസ്സില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സാധാരണ സിനിമ സീന്‍ പോലെ ഒരാള്‍ കൂട്ടം പ്രതീക്ഷിച്ചു ..ആരും കാത്തു നിന്നില്ല .വീട്ടിലെ രംഗം തളരതുന്നതയിരുന്നു ..രണ്ടു മക്കളെയും നഷ്ട പെട്ട് എന്ന് കരുതി തകര്ന്നു പോയിരുന്നു മാതാ പിതാക്കള്‍ ... പുലര്‍ന്നപ്പോള്‍ ഞാന്‍ കോണ്ഗ്രസ് കാരനായി ..
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രതി സ്ഥാനത്തേക്ക് പിടിയിലായവര്‍ വന്നു .മികച്ച ഒളിവിടങ്ങള്‍ കണ്ടെത്തിയവര്‍ രക്ഷ പെട്ടു.
ദീപുകള്‍ ഇല്ലാതാവുമ്പോള്‍ ആരുടെയോ രക്ഷ സ്ഥാനങ്ങള്‍ കൂടെയാണല്ലോ നഷ്ടമാവുന്നത്

Friday, August 29, 2008

കണ്ടുമുട്ടിയത്

നമ്മള്‍ ഇതിന് മുമ്പു കണ്ടത്..?തൃശ്ശൂര്‍ പൂരത്തിന്..?
ഇല്ല ഞാന്‍ ഇതു വരെ പൂരത്തിന് പോയിട്ടില്ല..
ശരിയാണല്ലോ ..ഞാനും ഇതുവരെ പൂരത്തിന് പോയിട്ടില്ലല്ലോ ..എന്നാല്‍
മറ്റു വല്ലവരുംയിരിക്കും കണ്ടുമുട്ടിയത് ..!!!

Friday, August 15, 2008

കറുത്ത ഒരു സ്വപ്നം

മതിലിന്റെ മറവു കഴിയാതിരിക്കാനും ..ഗേറ്റിനു മുന്നില്‍ ആരും ഇല്ലാതിരിക്കുവാനും..ആഗ്രഹിച്ചു ..
വരാന്തയില്‍ അവന്റെ അമ്മയിരുന്നിരുന്നു....
ഞെട്ടി ഉണരുമ്പോള്‍ കിതപ്പും വിയര്‍പ്പും സ്വപ്നത്തില്‍ നിന്നും കൂടെ പോന്നു ..തലേന്ന് കഴിഞ്ഞ ഒരു ദീര്‍്ഘയാത്ര യുടെ ക്ഷീണത്തെയും കാഴ്ച്ചകളെയും സ്വപ്നം മൂടിയ ഭീതിയാല്‍ മറച്ചു.പുലര്‍ന്നിട്ടില്ല ..സ്വപ്നത്തെ ഒന്നു കൂടി ഓര്‍ക്കാന്‍ ശ്രമിച്ചു ..ഒരു ഫോണ്‍ കാള്‍ ..ഒരു അപകടം ടു വീലര്‍ ..ആളെ തിരിച്ചറിഞ്ഞിട്ടില്ല ..ഒന്നു വരൂ..
എവിടെ...?
വൈററില പാലത്തില്‍ ..വേഗം വരൂ...
ശബ്ദം തിരിച്ചറിഞ്ഞില്ല..ഫോണ്‍ കട്ട് ആയി ..പാതി ബോധത്തില്‍ സ്ഥലത്തെത്തുമ്പോള്‍ ..പതിവു അപകട രംഗം പോലെ ഒരാള്‍ കൂട്ടം കണ്ടില്ല ..തകര്‍ന്ന ഒരു ശരീരം മാത്രം ..അറിയാവുന്ന ആരും ആകരുതേ എന്ന് പലവട്ടം മനസ്സില്‍ പറഞ്ഞു ..പക്ഷെ ..ഏറ്റവും അടുത്ത ഒരു സുഹൃത്താണ് അതെന്നു തിരിച്ചറിയുന്നതിനു അധികം താമസ്സമുണ്ടായില്ല ..ചുറ്റും കൂടിയവരില്‍ ചില പരിചിതരും ...
നിനക്കറിയാമോ ..ആളെ..?
അറിയാം..
എന്നാല്‍ എത്രയും വേഗം വീടിലറിയിക്കൂ ......നീ ..ഒന്നു പോയീ അറിയിക്കൂ ...
**
എന്താവും ..ഈ സ്വപ്നം ..ഞാന്‍ ഇന്നു അപകടത്തില്‍ പെടുമോ .. എന്റെ യുക്തി അപ്പോഴെന്തുകൊണ്ടോ ..എന്നെ ആശ്വസിപ്പിച്ചില്ല .
വീട്ടില്‍ നിന്നിറങ്ങി ഓഫീസില്‍ എത്തുന്നത്‌ വരെ ..പരമാവധി ശ്രദ്ധിച്ചു ..ഒരപകടവും വരരുത്..ഇന്നു പുറരതിരങ്ങുന്നുമില്ല..മനസ്സിലുറപ്പിച്ചു..
പതിവു പരിപാടികള്‍ തുടങ്ങി..മനസ്സു പിന്നെയും സ്വപ്നത്തിന്റെ പിന്നാലെ നടന്നു..
ഫോണ്‍ ....സൂരജാണ് ..അതെ.... ഹില്സണ്‍ ....ഒരു അക്സിടെന്റ്റ് ..
എവിടെ ............
പുറപ്പെടുമ്പോള്‍..സ്വപ്നം ഒരു മയക്കു മരുന്ന് പോലെ ..എന്നെ തളര്‍ത്തി..
ഒരു ടിപ്പര്‍ .. ...
ചുറ്റും കൂടിയ ആള്‍കൂട്ടത്തെ വകഞ്ഞ് ...ഞാന്‍ കണ്ടു ..ചിതറി തെറിച്ചുപോയ ..ഒരു ജീവന്‍ ...
ആരെയാണ് ആദ്യം വിളിക്കേണ്ടത്..
അബോധത്തില്‍ പലരെയും വിളിച്ചു പലരും വന്നു..ബന്ധുക്കളും ..സുഹൃത്തുക്കളും ..
"നീയൊരു കാര്യം ചെയ്യണം ..ഇതു വീട്ടിലൊന്റിയിക്കണം...
******
മതിലിന്റെ മറവു കഴിയാതിരിക്കാനും ..ഗേറ്റിനു മുന്നില്‍ ആരും ഇല്ലാതിരിക്കുവാനും..ആഗ്രഹിച്ചു ..വരാന്തയില്‍ അവന്റെ അമ്മയിരുന്നിരുന്നു....മടിയില്‍ അവന്റെ ഒരു വയസ്സുകാരി കുട്ടിയും ...

Thursday, August 14, 2008

വാവ്

കര്‍ക്കിട വാവിന് ആള്‍ കൂട്ടതില്‍ നിന്നു കേട്ടത് ..
"സാറേ .....അളളാനാണേ...ഞമ്മള് ഉമ്മാക്ക് ബലിയിടാന്‍ വന്നതാണ്‌ "

പാലങ്ങള്‍ - ഗു ബോഞ്ഞു

ഗു ബോണ്‍ ജൂ - അങ്ങിനെയാണ് അയാളുടെ പേരു കൊറിയയിലെ പ്രശ്സ്തനായ ശില്പി. വര്‍ഷങള്‍ ക്ക് ശേഷം ഒരു അപകടത്തില്‍ മരിച്ചതായീ പത്ര വാര്‍ത്ത‍ കണ്ടു.അയാളുടെ വിധവ ചങ്ങമ്പുഴ പാര്‍കില്‍ മരം കൊണ്ടു തീര്‍ത്ത ശില്‍പം എത്ര വില കൊടുത്തും കൊറിയ യിലേക്ക് കൊണ്ടു പോവാനും തയ്യാറാണെന്ന് അവരോട് സംസാരിച്ച ഒരു സുഹൃത്ത് പറഞ്ഞു .

ഗു ബോഞ്ഞു .ടോന്ഗ് ഹുന്ഗ് എന്നീ കൊറിയ കാരും പോള്‍ കരേന്‍ എന്നീ കലാകാരന്മാര് മായി ദ്വീപുകളില്‍ നടത്തിയ ഒരു ഔടിന്ഗ് ഓര്‍മയില്‍ വന്നു . ഗു ബോഞ്ഞു വിനെ സഹായിച്ചിരുന്ന ചെറുപ്പകാരന്‍ ബോല്ങട്ടിയില്‍ നിന്നുള്ളതായിരുന്നു. കൊറിയന്‍ മാത്രമറിയാവുന്ന ഗു ബോണ്‍ ജൂ വും,ടോന്ഗ് ഹുങ്ങും ഈ യുവാവും തമ്മില്‍ നല്ല ഒരു ബന്ധം ചുരുന്ഗിയ ദിവസങ്ങള്‍ ക്കുള്ളില്‍ ഉണ്ടായീ.

ആന്ഗ്യങ്ങളിലൂടെ ഒരു മനോഹര കടലോരവും വലിയ മീനു കള്‍ തുടിക്കുന്ന തടാകങ്ങളും അവന്‍ കൊറിയന്‍മാരുടെ മനസ്സില്‍ മോഹമുണര്‍ത്തും വിധം വരച്ചു .avaraakatte എത്രയും പെട്ടെന്ന് ആ തീരത്ത് എത്തി പിടിച്ചെടുത്ത മത്സ്യം സ്വയം പാകം ചെയ്തു ബിയറും കുടിച്ചു അലസ്സം മയങ്ങുന്നതായി സങ്കല്പിച്ചു .

ഒരു ഞായറാഴ്ച രാവിലെ യാത്ര തുടങ്ങി .പോളിന്റെ ക്ഷണം ശിരസാ വഹിച്ചു ഞാന്‍ സന്ഗത്തെ നയിക്കാന്‍ സ്വയം നിയോഗിച്ചു ബസ്സ് ബോട്ട് വന്ചി മാറി മാറി ഞങ്ങള്‍ വല്ലാര്പാടത്തെത്തി വാഗ് ധത തീരം തേടി നടന്നു തുടങ്ങി .കേരളത്തിന്റെ ചൂടും ചൂരും അപ്പോഴാണ് സായിപ്പന്മാര്ക്കു മനസ്സിലായി തുടങ്ങിയത് . ഇതിനിടെ പാചകം ചെയ്യുവാനുള്ള പച്ച കറികളും മറ്റു ചേരുവകളും കൊരിഅനുകള്‍ വാങ്ങി ബാഗിലാക്കി നടന്നും തളര്‍ന്നും വല്ലാര്‍പാടം പള്ളികരികിലെ പുളിമര ചോട്ടില്‍ എല്ലാവരും ഇരുന്നു .പുളി കണ്ട കൊറിയനുകള്‍ തങ്ങളുടെ നാട്ടിലുള്ളത് പോലുള്ള മധുരം പ്രതീക്ഷിചു ഒന്നു തിന്നു നോക്കി വല്ലാത്ത മുഖ ഭാവത്തോടെ തുപ്പി നിരാശരായി .അവിടെ വച്ചു പയ്യന്‍ കഥാപാത്രം അപ്രധ്യക്ഷനായി .അവിടെയും ഇവിടെയും ഇല്ലാതെ വിദേശികള്‍ ചൂടായി തുടങ്ങി .ഒരു പറ്റം നാട്ടു കാരുമായി വീണ്ടും പയ്യന്‍ അവതരിച്ചു കൂടെയുള്ള ചില കുട്ടികള്‍ വിദേശികളെ തൊട്ടു ആനന്ദിച്ചു ..എവിടെ കടല്‍ എവിടെ meen എന്ന് അറിയാവുന്ന എന്ങിഷില്‍ ടോന്ഗ് ഹുന്ഗ് ആക്രോശിച്ചു .പയ്യന്റെ വീട്ടില്‍ മധുരം പലഹാരങ്ങളോട് കൂടിയ ചായ ..അറിയാവുന്ന ബന്ധുക്കള്‍ എല്ലാവരും തന്നെ പയ്യന്റെ പുതിയ സുഹൃത്തുകളെ കാണാന്‍ എത്തിയിട്ടുണ്ട് .എല്ലാവരും ഒരു പ്രത്യേക തരം ചിരി ഫിറ്റ് ചെയ്തിട്ടുള്ളത് വിദേശികളുടെ കോപം തെല്ലു വര്‍ധിപ്പിക്കാന്‍ കാരണവുമായി .എവിടെ കടല്‍ എവിടെ meen ..ഇപ്രാവശ്യം ഗൂ ബോഞ്ഞു തനിക്ക് കാണിക്കവുന്നതില്‍ ഏറ്റവും ശക്തിയോടെ പ്രധിഷേധിച്ച് ..പയ്യന്‍ മീന്‍ പിടിക്കുവാനുള്ള സ്ഥലത്തേക്ക് എല്ലാവരെയും ആനയിച്ചു ..ഒരു തോട് ..പിന്നീട് കേട്ടത് കൊറിയന്‍ തെറിയായിരുന്നു ..ആ ഭാഷ പഠിക്കാതിരുന്നത് എത്ര നന്നായി എന്ന് അപ്പൊ തോന്നി. പച്ച കറികള്‍ പയ്യന് നേരെയെരിഞ്ഞു അവര്‍ അരിശം തീര്ത്തു .പയ്യന്‍ ബന്ധു കളുടെ മുന്നില്‍ ചൂളി നിന്നു .

ഒരു വിധം samanwayippichu വ്യ്പീന്‍ വഴി ഫോര്‍ട്ട്‌ kochiyil എത്തുമ്പോ സീ ഗള്‍ തുറന്നിരിക്കണേ എന്ന് മാത്രം മനസ്സില്‍ ആഗ്രഹിച്ചു ..ഭാഗ്യത്തിന് ഫോര്‍ട്ട്‌ കൊച്ചി ചതിച്ചില്ല ..

Wednesday, August 13, 2008

വെറുതെ ..ആലോചിക്കാമെന്നലാതെ

സ്വകാര്യ ബസ്സ് സമരം വീണ്ടും തുടങ്ങി .കൊച്ചി പോലുള്ള നിരവധി വാണിജ്യ മേഖലകള്‍ ഉള്‍പെടുന്ന ,ഒരു മെട്രോ സംസ്കാരത്തിലേക്ക് വളരുന്ന ഒരു നഗരം ഇത്തരം സമരങ്ങള്‍ക്ക് മുന്നില്‍ നിശ്ചച്ചലമാകെണ്ടാതുണ്ടോ ? രണ്ടാമതായി ഇത്രയും അപകടപരമായി ഓടുന്ന വാഹനങ്ങള്‍ ഈ നഗരത്തിനു ആവശ്യമുണ്ടോ ? നഷ്ടത്തിലോടുന്ന കെ എസ് അര ടി c യ്ക്ക് തന്നെ കൊച്ചിയിലെയും ബസ്സ് ഗതാഗതം ഏറ്റെടുത്ത് കൂടെ ..? പക്വത വരാതെ മദ്യപിച്ച് മയങ്ങി മറ്റു വാഹനങള്‍ക്കും വഴിയാത്ര കാര്‍ക്കും ഭീക്ഷണിയാകുന്ന ഡ്രൈവര്‍ മാരില്‍ നിന്നും ഒരു രക്ഷ നാട്ടുകാര്‍ക്കു കൈവരുകയും ചെയ്തേക്കും . അടിസ്ഥാന സൌകര്യങ്ങള്‍ വളരെ കുറവായ ഇവിടെ തിങ്ങിയും ഞരങ്ങിയും ഇത്രയും അധികം ബസുകള്‍ അപകടം പിടിച്ച യാത്രകള്‍ നടത്തുന്നതിന്റെ യുക്തി ഒരു സാധാരണകാരനു പോലും മനസ്സിലാക്കന്‍ ബുദ്ധിമുട്ടുള്ളതാണ് .കൊച്ചി സിര്‍കുലര്‍ gathakathathinu യോജിച്ച ഒരു സ്ഥലമാണ്‌ .പുതിയ റോഡുകള്‍ ചേര്ത്തു പുതിയ ബസ്സ് റൂട്ടുകള്‍ എന്ത് കൊണ്ടു വരുന്നില്ല .വ്യ്പീന്‍-പരവൂര്‍ -ആലുവ -എറണാകുളം ,പോലെ എത്രയോ സിര്‍കുലര്‍ സാധ്യതകളാണ് ഇവിടെയുള്ളത് .

നമുക്കു മനസ്സിലാവാത്ത ഒരു കാര്യം ഇതെല്ലം ആരാണ് നിയന്ത്രിക്കുന്നത് എന്നാണ്.ഇപ്പോഴുള്ള പോലെ അല്ല യുക്തി പൂര്‍വ്വം എല്ലാവര്‍ക്കും ഉപകരിക്കുന്ന രീതിയില്‍ കുറച്ചു ഭാവി കൂടി കണക്കിലെടുത്ത് കുറഞ്ഞത് thamizh നാട്ടിലെ പോലെ എങ്കിലും


Friday, August 8, 2008

പാലങ്ങള്‍

കഴിഞ്ഞ ദിവസ്സം ബോള്‍ഗാട്ടി വരെ പോയപ്പോഴാണ് എന്തൊരു മായാജാലമാണ് സംഭവിക്കുന്നത് എന്ന് ബോധ്യപ്പെട്ടത്‌ ...തൊണ്ണൂറുകളുടെ തുടക്കത്തില്‍ ..മുളവുകാട് ഒരു രക്തസാക്ഷി ദിനതോടനുഭന്ധിച്ചു (വ്യക്തി പരമായ കാരണത്താല്‍ തന്റെ സുഹൃതിനാല്‍ കൊല്ലപെട്ടതാണെന്ന് കോടതി കണ്ടെത്തിയതോടെ ..മത്സരം പിന്നീട് ഉണ്ടായില്ല ) അവിടെ മല്‍സരത്തില്‍ പങ്കെടുക്കാനാണ്‌ നമ്മുടെ നാടക സംഘം സ്ഥലത്തെത്തിയത് നാടക രക്തം തുടിക്കുന്ന യുവ സംഘം ..പാര്ട്ടി തോരണങ്ങളും ..ചുവപ്പന്‍ മുദ്രവക്യന്ങളും പടയണിയും ആവേശത്തോടെ പലവട്ടം രക്തസാക്ഷികള്‍ സിന്ദാബാദ് വിളിച്ചുപോയി . ഉഗ്രന്‍ പ്രസംഗങ്ങള്‍..പട്ടിണി ..പരിവട്ടം .പ്രദിക്ഷെദം.. . അനുസമരണ യോഗം നീണ്ടു .. ..ആളൊഴിഞ്ഞു തുടങ്ങുന്നതിനു തൊട്ടു മുമ്പു മഴ പെയ്തു തുടങ്ങി ..


നാടക മത്സരം തുടങ്ങി ..ഒന്നാം നാടകം ..കണ്ടു നിരാശരായി സ്ത്രീ ജനങ്ങള്‍ കൂട്ടമായി സ്ഥലം ഒഴിഞ്ഞു . രണ്ടാം അവസരം നമുക്കായിരുന്നു ..കുട കൂടിയും നാടകവേശത്തില്‍ നനഞ്ഞും കുറച്ചു യുവാക്കള്‍ ബാക്കിയായി . ജഡ്ജ്മരിലോരള്‍ക്ക് സംവിദായകനോടുള്ള വ്യക്തി വിരോധം മറനീക്കി പുറത്തു വരും തുടക്കത്തിലെ ഭയന്നിരുന്നത് ആസ്ഥാനതയീ ആകെ മൂന്ന് നാടകത്തില്‍ നിന്നു മൂനാം സമ്മാനം ഉറപ്പായി

മൂന്ന് നാടകത്തോടെ മത്സരം മഴ മംഗളം പാടി സമ്മാന വിതരണവും മഴയുടെ അകമ്പടിയോടെ തന്നെ നടന്നു .പിരിഞ്ഞ പോകാന്‍ അധികം പേരൊന്നും അവശേഷിചിരുന്നില്ല , കനത്ത മഴയും ഇരുട്ടും ..ഇനി എറണാകുളത്തേക്ക് ബോട്ടൊന്നും കിട്ടില്ല ഇവിടെ എങ്ങിനെയെങ്ങിലും തന്ങിയെ പറ്റു.

നാടക സന്ഗം ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ വീട്ടില്‍ അഭയം പ്രാപിച്ചു . പകല്‍ നാടകത്തിന്റെ ആവേശത്തില്‍ ആരും തന്നെ ഭക്ഷണം കഴിച്ചിരുന്നില്ല ..വിശപ്പും തളര്‍ച്ചയും നാടക ചര്‍ച്ചക്കിടയില്‍ പതുക്കെ നുഴഞ്ഞു കയറി . ഭക്ഷണം കിട്ടാന്‍ ഒരു വഴിയുമില്ലെന്ന് .നാട്ടുകാരിലൊരാള്‍ തന്നെ തീരിച്ച പറഞ്ഞപ്പോള്‍ എനിക്ക് തലകരങ്ങുന്നത് പോലെ തോന്നി. പക്ഷെ നാടന്‍ ചാരായം ആവശ്യത്തിന് കിട്ടി..തളര്‍ന്നു ഒരു വശത്ത് കൂട്ടിയ പേപ്പര്‍ കെട്ടില്‍ കിടന്നു മയങ്ങി .മഴ യും നാടന്‍ ചാരായവും നാടന്‍ പാട്ടിനും വിപ്ലവ ഗാനങ്ങള്‍ക്ക് പിന്നണിയായീ..

ആരോ തട്ടി വിളിച്ചപോഴാണ് ഞെട്ടി ഉണര്‍ന്നത് ..ഏതോ പഴയ കാലത്തിലെ മനുഷ്യരെ പോലെ നടുക്ക് കൂട്ടിയ തീയ്ക്കു ചുറ്റും എന്തോ ചുട്ടു തിന്നും പാടിയും ഒരു കൂട്ടം.

നിനക്കു വേണ്ടേ ..? എന്ത്..?

തവള ..ച്ചുട്ടതാണ്..

പട്ടിണി എത്ര പെട്ടന്നാണ് ഏത് നേരവും ഭക്ഷണം കിട്ടുന്ന ഒരു നഗരത്തില്‍ നിന്നും പതിനഞ്ചു മിനിട്ട് അകലെ ഞങ്ങളെ പിടികൂടിയത് ..ഇവിടെ ആര്ക്കെങ്ങിലും വല്ല അസുഖവും വന്നാലോ..? എന്താവും സ്ഥിതി .

തവളയെ ചുട്ടു .ചാരായവും കുടിച്ചുആ രാത്രി അവസാനിച്ചു ..അതി രാവിലെ വീട്ടിലെത്തി ...ജോലി സ്ഥലത്തേക്ക് ഇറങ്ങുകയാണ് പിതാശ്രീ .. ഇവന്‍ പോക്കാ എന്ന എന്ന മട്ടില്‍ ഒന്നു നോക്കി .തവള ചുട്ടതും ചാരായവും കുടിച്ചു നടക്കുന്ന ഒരു സന്ഗത്തില്‍ പെട്ട ഒരു മകന്‍ ഉള്ള പിതാവിനോട് എനിക്ക് വല്ലാത്ത ദയ തോന്നി നേരെ ബാക്കിയായ ഉറക്കത്തിലേക്കു നേരിട്ടു തന്നെ കടന്നു.









മറക്കാതിരിക്കാന്‍

മറന്നു പോകും ..ഓരോ കാലം കഴിയുംതോറും അനുഭവങള്‍ക്ക്..പുതിയ കൂട്ടിച്ചേര്‍ക്കലുകളും വരും ഒടുവില്‍ യാഥാര്‍ഥ്യം കുറവും.. വിവരണം കൂടുതലും ആവും .. .എവിടെയെങ്കിലും ഒന്നു കുറിച്ചു വെച്ചില്ലന്കില്‍ . .
അത് കൊണ്ടു ബ്ലോഗാം... കുറിക്കലുമാവും..താല്പര്യമുള്ളവര്‍ക്കു വായിക്കാനും പറ്റും..
അനുഭവങള് സ്വന്തവും ..അടുത്തറിയവുന്നവരുടെയും ..

Blog Archive

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..