Saturday, June 1, 2013

പതിനഞ്ചു മിനിറ്റ്





അടുക്കളയില്‍ നിന്നും നോക്കുമ്പോള്‍ കാണാം എട്ടേകാലാവാന്‍ തിരക്കിട്ടോടുന്ന ആ സൂചികളെ ...ചിലപ്പോ പ്രഷര്‍ കുക്കെറില്‍  നിന്നും വമിക്കുന്ന പോലെ   ആവിയാവുന്ന നിമിഷങ്ങള്‍  ..


പിന്നെ എനിക്കറിയാം പതിനഞ്ചു മിനിറ്റ് ഫാസ്ടാനു അത് കാണിക്കുന്ന സമയമെന്ന് ..ചുറ്റുപാടുമുള്ള ലോകം ആ സമയത്തിനോട്‌ ചേര്‍ന്നാണ് ഓടുക ഞാന്‍ അതിനു മുന്‍പേ...


എന്നാലും കുട്ടികളുടെ  ബസ്‌ കൃത്യ സമയത്ത് വരും..ഉണ്ണിയേട്ടന്‍ വാച്ചില്‍ നോക്കി പ്രാതല്‍ കഴിക്കും എന്നിട്ട്  മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓഫീസിലേക്ക് പോകും അപ്പോഴൊക്കെ  എന്റെയും  ക്ലോക്കിന്റെയും  സമയക്രമം ശരിയായിരിക്കും പലപ്പോഴും .. അപ്പൊ ആ പതിനഞ്ചു മിനിറ്റ് എവിടെയോ നഷ്ടമാവുന്നുണ്ടോ..?


ചിലപ്പോ ആലോചിക്കും ..പിന്നെ ആലോചിക്കാനൊന്നും വലിയ സമയം കിട്ടാത്തത് കൊണ്ടു  ആ ചിന്ത അങ്ങ് വിട്ടേക്കും..ആ ചിന്തയും മുന്‍പേ ഓടുന്ന  സൂചിക്കൊപ്പം  അങ്ങിനെ പോവും.. ഒരു കാളവണ്ടികാരന്‍  ഒരു കെട്ട്  പുല്ലു കാളയുടെ മുന്നിലേക്ക്‌ നീട്ടി കെട്ടി വച്ച ഒരു കഥ ഓര്‍മവരും ..ഒരിക്കലും ഓടി എത്താത്ത ദൂരം ...


അങ്ങിനെ ഓരോന്ന് ഓര്‍ത്തു ബസ്‌സ്ടോപ്പെത്തുംബോഴെയ്ക്കും  മുറുക്കാന്‍ കടയുടെ മുന്‍വശത്ത് ധൃതിയില്‍  അടിച്ചു വരുന്ന കടക്കാരനെ കാണാം ..എന്താണോ അയാളുടെ പേര്..? അയാള്‍ എതെല്ലാം ബസാണ് കടന്നു  പോയതെന്നും പതിവ് ബസ്‌ മുടക്കമാനെന്നോ ഒക്കെ പറയും അപ്പൊ എതിര്‍ ദിശയില്‍ പോവുന്ന ബസിലെ ഡ്രൈവറോട് കാര്യങ്ങള്‍ തിരക്കുന്നതും കാണാം ബസ്‌ സമയങ്ങലെല്ലാം അറിഞ്ഞിരികേണ്ടതും   അത് മറ്റുള്ളവരോട് പറയേണ്ടതുമാണ് എന്നതാവും അയാളുടെ ജീവിത നിയോഗം ..ബസ്‌സ്ടോപിലേക്ക് വരുന്ന എല്ലാവരോടും ഈ കാര്യങ്ങള്‍ അയാള്‍ തിരക്കിട്ട്  അല്പം വിക്കുള്ള ശബ്ദത്തില്‍ പറഞു കേള്‍പ്പിക്കും ..അയാള്‍ പറയും പോലെ അടുത്ത ബസ്‌ വലിയ തിരക്കിലാതെ വരും ..അതില്‍ കയറി ഇരിക്കും പതിവ്  യാത്രക്കാര്  വെറുതെ ചിരിക്കും യാത്ര തുടരും  പിന്നെ സീറ്റ് കിട്ടാതെ നില്‍ക്കുന്നവരു പിടിക്കാന്‍ ബാഗ്, കുട ..കുറച്ചു പരാതികള്‍ ..  എപ്പോള്‍  പുറപ്പെട്ടാലും ഓഫീസില്‍ ഒരേ സമയത്ത് എത്തി ചേരും അതെന്തു മായാജാലമാണോ ..?

ചെറുപ്പത്തിലെ വീട്ടില്‍ ക്ലോക്ക് പതിനഞ്ചു മിനിറ്റ് ഫാസ്ടായിരുന്നു അതാവാം ഞാന്‍ ഇവിടെയും അങ്ങിനെ അതിരാവിലെ  ഉണരുവാന്‍ ,നേരത്തെ ഉറങ്ങുവാന്‍ ,സ്കൂളില്‍ പോവാന്‍ അങ്ങിനെ അങ്ങിനെ ..ആദ്യമൊക്കെ ബസ്‌ സ്റൊപിലേക്ക് നേരത്തെ  പോയി കാത്തു നിന്നിരുന്നു ..അത് കൊണ്ടാണ്  ആ സമയത്ത് കോളേജിലേക്ക്  പോവുന്ന സിദ്ധാര്തനുമായി സംസാരിച്ചു നില്‍ക്കുന്നത് പതിവായത് ..ഒട്ടും സമയം കളയാത്ത സൌമ്യനായ ഒരാള്‍ ..രാവിലെ വീട്ടില്‍ ഒരു പാട് ജോലികള്‍ ..പിന്നെ പാരലല്‍ കോളേജിലെ ജോലി ..പഠനം.. സംസാരിച്ചു സമയം പോവുന്നത്തെ അറിയില്ല .പക്ഷെ ഇടയ്ക്ക്  ഒരു ദിവസം അമ്മ പറഞ്ഞു മോളെ ക്ലോക്ക് കുറച്ചു നേരത്തെയാണ് ..പതിനഞ്ചു മിനിറ്റ് നേരത്തെ അപ്പൊ ആ സമയത്ത് ഇറങ്ങിയാല്‍ പോരേന്നു   പിന്നീട് ഒരിക്കലും സിദ്ധാര്‍ഥനെ  അവിടെ വച്ച് കണ്ടില്ല ..
പിന്നെ സമയം അങ്ങിനെയായി.... ക്ലോക്കിന് ഒരു സമയം ഉണരാന്‍ ...ഉറങ്ങാന്‍ ..സ്കൂളില്‍ പോവാന്‍ എന്‍റെ സമയം ..കൂട്ടുകാരോടൊത് പുറത്തു പോയി മടങ്ങാന്‍  ക്ലോക്കിന്റെ സമയം .."സിനിമ തീരുമ്പോ സമയം വൈകും പിന്നെ  ടുഷന്‍ വൈകും അത് കൊണ്ടു പോവണ്ട "..അങ്ങിനെയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ കാണാന്‍ പറ്റാതെ പോയത് ..സിനിമയ്ക്ക്‌ പോയവരും കൃത്യ സമയത്ത് ടുഷന് എത്തി ".



അങ്ങിനെ സമയ ക്രമങ്ങള്‍ മാറി മാറി ജീവിതം എത്ര നീണ്ടു പോയി രിക്കുന്നു ..ആ പതിനഞ്ചു മിനിറ്റ് ..ഇപ്പോഴും എന്‍റെ മുന്നിലാണോ പിന്നിലാണോ ബാക്കിയാവുന്നത് ?

പിന്നെ സിദ്ധാര്‍ഥനെ കാണുന്നത് കഴിഞ്ഞ ദിവസം ഓഫീസില്‍ വന്നപ്പോഴാണ് ..വിദേശത്താണ് .. അന്നത്തെ  എന്‍റെ  ചില  താല്പര്യങ്ങള്‍ എം ടീ ടെ മഞ്ഞ്‌ ..പോക്കുവെയില്‍ പൊന്നുരുകി ..എന്ന പാട്ട് ..സിദ്ധാര്‍ത്ഥന്‍ എന്‍റെ താല്പര്യങ്ങള്‍   എന്നെ തന്നെ ഓര്‍മിപ്പിച്ചു  ..ശരിക്കും അത്ഭുതം തോന്നി ഇത്ര കാലത്തിനു ശേഷം ഇതെല്ലാം ഓര്‍ക്കുന്ന ഒരാള്‍ ..

വെരിഫികെഷന് ശേഷം നാളെ  തന്നെ വേണം  പേപ്പറുകള്‍   സിദ്ധാര്‍ത്ഥന്‍  സഹായം  ചോദിച്ചു  
നാളെ  രാവിലെ  തന്നെ  റെഡിയായിരിക്കുമെന്നു   ഞാന്‍  ഉറപ്പു  പറഞ്ഞു  

"കുറച്ചു തിരക്കുണ്ട്‌ സമയം വേഗത്തില്‍ ഓടി പോവുന്നു ..." അറിയാതെ ഇടറിയ ശബ്ദം ശ്രദ്ധിച്ചു ..
അപ്പോളാണ്  നിറഞ്ഞു  തുടങ്ങിയ  സിദ്ധാര്‍ഥന്റെ  കണ്ണുകള്‍   കണ്ടത്..


"എന്താ  പറ്റിയത് .."
"ഇല്ല ഒരു സംശയം ...സംശയം മാത്രം ...ബയോപ്സി ..റിസള്‍ട്ട്‌ വന്നിട്ടില്ല .."

സംഭരിച്ചു വച്ച ധൈര്യത്തിനെ മൂടുപടം അഴിഞ്ഞു പോയത് സിദ്ധാര്‍ത്ഥന്‍ അറിഞ്ഞില്ല  മുഖത്ത്   പാതി വിടര്താന്‍ ശ്രമിച്ച  ചിരി മരവിച്ചു നിന്നു .
ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു കുടുംബ ചിത്രം ..വരാന്‍ പോവുന്ന ബാധ്യതകള്‍ ...സമയം  വളരെ കുറച്ചു അത് കൊണ്ടാവണം ചുരുങ്ങിയ വാക്കുകള്‍ ..അര്‍ഥം നിറഞ്ഞു കനം കൂടിയ വാക്കുകള്‍ ...


യാത്ര പറഞ്ഞു  കടന്നു പോവുമ്പോഴും സമയമില്ല ഞാന്‍ ഇറങ്ങട്ടെ എന്നാണു സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് അയാള്‍ ഒന്ന് നടന്നു വാതിലിനു അടുതെതതി  തിരിഞ്ഞു  നോക്കി  മറഞ്ഞു.  

കുറച്ചു നേരം വെറുതെയിരുന്നു ..അടുത്ത സ്കൂളിലെ മൈതാനത്ത്  വരി വരിയായി കുട്ടികള്‍ 
 ഒരു പോലെ കയ്യുകള്‍ വശത്തേയ്ക്ക് നീട്ടുകയും ഉയര്‍ത്തുകയും ചെയ്യുന്നു ..ഓഫീസിലെ ക്ലോക്കില്‍  സമയമാവുന്നു ബാഗുകള്‍ നിറയുന്നു അത് വരെ നിലനിന്ന അന്തരീക്ഷം മാറുന്നു .  പതിവില്ലാതെ അഞ്ചു മിനിറ്റ് വൈകി  ഇറങ്ങുമ്പോള്‍   ..ബസ്‌ പതിവ് സമയത്ത് തന്നെ വന്നു ബസ്സിനുള്ളില്‍ ആളുകള്‍ തിരക്കുകൂട്ടുകയും അക്ഷമരാവുകയും ചെയ്യുന്നുണ്ടായിരുന്നു
. .


സ്റ്റോപ്പില്‍ ഇറങ്ങി നടക്കുമ്പോള്‍ തിരക്ക് കൂട്ടിയും   സാവധാനവും  ആളുകള്‍  നടന്നു  പോവുന്നുണ്ടായിരുന്നു  മുന്നിലും  പിന്നിലുമായി ..
എന്നത്തേയും  പോലെ, പക്ഷെ എന്ത് കൊണ്ടോ അവരെല്ലാം എന്നിലൂടെ കടന്നു പോവുന്നത് പോലെ തോന്നി.
  

61 comments:

മാണിക്യം said...

സമയം
ക്ലോക്ക് നോക്കി ജീവിച്ചു ക്ലോക്കിനൊപ്പം ഓടിയെത്താന്‍
പെടാപ്പാട് പെടുക എന്നിട്ടോ ജീവിതത്തെ തോല്പിച്ച്
ക്ലോക്ക് മുന്നോട്ടെത്തുന്നു ജീവിതത്തിന്റെ തന്നെ നീളം വെട്ടി കുറച്ച്..എന്നാലും പിറകോട്ട് തിരിഞ്ഞു നോക്കി തീരെ സമയമില്ലന്ന് വിളിച്ചു കൂവി മനുഷ്യന്‍ ഓടുന്നു....

"ഒരു കാളവണ്ടികാരന്‍ ഒരു കേട്ട് പുല്ലു കാളയുടെ മുന്നിലേക്ക്‌ നീട്ടി കെട്ടി വച്ച ഒരു കഥ ഓര്‍മവരും ..ഒരിക്കലും ഓടി എത്താത്ത ദൂരം ..."
അതെ,
..ഒരിക്കലും ഓടി എത്താത്ത ദൂരം ...

Umesh Pilicode said...

kollaam

ശ്രീ said...

കൊള്ളാം കേട്ടോ

Unknown said...

ഈ രചനക്ക് "Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
ഈ വാകുകളെ കാള്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല

നീര്‍വിളാകന്‍ said...

നന്നായി പറയാന്‍ ശ്രമിച്ചു.... അഭിനന്ദനങ്ങള്‍....

Jishad Cronic said...

കൊള്ളാം,നന്നായി പറഞ്ഞിരിക്കുന്നു..

റഷീദ് കോട്ടപ്പാടം said...

കൂടുതല്‍ നന്നാവട്ടെ!
ആശംസകള്‍!

നൗഷാദ് അകമ്പാടം said...

നന്നായി എഴുതിയിരിക്കുന്നു!
ആശംസകള്‍!

lekshmi. lachu said...

eshtaayittou....nannayi paranju...eniyum..eniyum nalla kadhakal pirakkate..

പ്രയാണ്‍ said...

ആദ്യത്തെ പേരഗ്രാഫ് ഒരു കവിതപോലെ സുന്ദരം........... അതുമാത്രമായിരുന്നെങ്കിലും ഞാന്‍ ആസ്വദിച്ചേനെ..................:)

ഒഴാക്കന്‍. said...

കൊള്ളാലോ വനമാല

പട്ടേപ്പാടം റാംജി said...

കൊള്ളാം.
നന്നായി പറയാന്‍ ശമിച്ചു.
ഇനിയും നന്നാവട്ടെ.
അക്ഷരങ്ങള്‍ അല്പം വലിപ്പം കൂടിയോ എന്ന് എനിക്ക് തോന്നി.

Unknown said...

Nalla Kadha..Keep up the good work..Thx for stopping by kothiyavunu and lending me to ur lovely space..:)

ശ്രീനാഥന്‍ said...

സിദ്ധാർത്ഥന്റെ തിരക്ക്, സമയമില്ലായ്മ, ബയോപ്സി-മനുഷ്യകഥയുണ്ടിതിൽ-തിരക്കിയും,സാവധാനത്തിലും പോകുന്നവരൊക്കെ നമ്മിലൂടെ കടന്നു പോകുന്നു, നന്നായിട്ടുണ്ട്! പതിനഞ്ചു മിനിട്ട് വൈകി പോസ്റ്റ് ചെയ്തോളൂ, അക്ഷരത്തെറ്റ് ഉണ്ടോ എന്ന് ഒന്നു കൂടി നോക്കി!

perooran said...

അഭിനന്ദനങ്ങള്‍....
ആശംസകള്‍.

ramanika said...

മണിക്കുറുകള്‍ ചിലപ്പോള്‍ വെറുതെ കളയും ..........
പക്ഷെ നഷ്ട്ടപെടുത്തുന്ന മിനുട്ടുകള്‍ ഒരിക്കലും തിരിച്ചു വരില്ല.......
വളരെ മനോഹരമ്മായി

Echmukutty said...

കഥയുള്ള കഥ.
ചില വരികളൊക്കെ അസാധാരണമായ നിരീക്ഷണത്താൽ തീക്ഷ്ണമാണ്.
അഭിനന്ദനങ്ങൾ.
പിന്നെ അക്ഷരത്തെറ്റ് വരുത്താതെ ശ്രദ്ധിയ്ക്കുമല്ലോ.

jyo.mds said...

നന്നായിരിക്കുന്നു.നല്ല ആശയം-ഞാന്‍ എപ്പോഴും ക്ലോക്കിലെ സമയം 10 മിനിട്ട് കൂട്ടി വെയ്ക്കും-സമയത്തിനെത്താന്‍!!
ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം നന്നായിരിക്കുന്നു

nirbhagyavathy said...

സമയവുമായി ചേര്‍ന്ന് നിന്ന് ജീവിത ചര്യകള്‍.
ആശങ്കയും പ്രത്യാശയും സമയ സൂചിക്കൊപ്പം.
കീ കൊടുക്കാതെ തന്നെ സൂചി ചലിക്കുന്നു,
കഥയിലുടനീളം.നന്നായി.
ആശംസകള്‍.

Manju Manoj said...

വളരെ നല്ല കഥ....സമയത്തിന്റെ വില മനസ്സിലായി വരുമ്പോഴേക്കും സമയം തീരാറാകും അല്ലെ....

Typist | എഴുത്തുകാരി said...

എവിടെപ്പോയി ആ പതിനഞ്ചു മിനിറ്റ്?

pournami said...

nalla clock

പാറുക്കുട്ടി said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍ !!!!
അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ

സ്മിത മീനാക്ഷി said...

നന്നായിരിക്കുന്നു, സമയത്തിനു മുന്‍പേയുള്ള ഓട്ടം.

സ്നേഹിത said...
This comment has been removed by the author.
സ്നേഹിത said...

ആശംസകള്‍.

വീകെ said...

നന്നായിരിക്കുന്നു....
സമയം ആരേയും കാത്തു നിൽക്കുന്നില്ല...
അതോടൊപ്പം നാം ഓടുക തന്നെ വേണം...

Junaiths said...

മനോഹരം..
മനുഷ്യന്റെ സമയക്കുറവും..തികയാത്ത സമയത്തിനെ കുറിച്ചുള്ള പരാതിയും..എല്ലാം..
ഒടുവില്‍ ഈ സമയം കടന്നു നമ്മള്‍ പോകുന്നതും..
കൊള്ളാട്ടോ.

ManzoorAluvila said...

എന്ത് കൊണ്ടോ അവരെല്ലാം എന്നിലൂടെ കടന്നു പോവുന്നത് പോലെ തോന്നി

കൊള്ളാം അഭിനന്ദനങ്ങള്‍

mini//മിനി said...

എന്റെ ക്ലോക്കിൽ എപ്പോഴും എട്ട് മിനിട്ടാണ് ഫാസ്റ്റ്, അത് നേരെയാക്കിയാൽ പിന്നെ അന്നത്തെ ദിവസം പോക്കാ,,

Mohamedkutty മുഹമ്മദുകുട്ടി said...

കഥ നന്നായി,അതു പോട്ടെ. ഞാനൊരു കാര്യം പറയാം. വീട്ടില്‍ കാണുന്നിടത്തൊക്കെ ഓരോ ക്ലോക്കു വെക്കുന്നതു നല്ലതാ. ഞാന്‍ ചെയ്തിട്ടുണ്ട് .ഇപ്പോ ക്ലോക്കിനൊന്നും അത്ര വിലയില്ല,എന്നാല്‍ സമയത്തിനോ വലിയ വിലയാണു താനും. ബാത്ത് റൂമിലുമുണ്ടായിരുന്നു ഒരെണ്ണം! ഈയിടെ കേടു വന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി പറയാൻ ശ്രമിച്ചിട്ടുണ്ട്...എവിടെ എന്നിട്ടാകാൽ മണീക്കൂറ്?

K@nn(())raan*خلي ولي said...

മതി, ഇങ്ങനെ മതി. ഇനിയും ഇതുപോലെ ഞങ്ങളെ പഠിപ്പിക്കൂ.

(സമയക്കുറവു കാരണം കഴിഞ്ഞ ലക്കം "കല്ലിവല്ലി" ഇതേവരെ ഇറങ്ങിയിട്ടില്ല. സമയത്തിനൊക്കെ ഇപ്പൊ എന്താ വില!)

Anil cheleri kumaran said...

ഗൌരവമുള്ള എഴുത്ത്. ഇഷ്ടപ്പെട്ടു.

Anees Hassan said...

മുന്പേ ഓടുന്ന സമയം

Unknown said...

ഒരിക്കലും ഓടിയെത്താന്‍ കഴിയാത്ത, സമയത്തോടൊപ്പം എത്തിപ്പെടാന്‍ പാടുപെടുന്ന ജീവിതത്തിന്റെ കഥ. നന്നായി പറഞ്ഞു.

ബഷീർ said...

ആർക്കുവേണ്ടിയും കാത്തു നില്ക്കാത്ത സമയം...അത് ഓടികൊണ്ടേയിരിക്കുന്നു.

Anonymous said...

കൊള്ളാം

http://www.tkjithinraj.co.cc/2010/10/blog-post.html

ഹംസ said...
This comment has been removed by the author.
ഹംസ said...

എഴുത്ത് കൊള്ളാം

jayanEvoor said...

നല്ല എഴുത്ത്.
വളരെ ഇഷ്ടപ്പെട്ടു.

പാവപ്പെട്ടവൻ said...

വിലപ്പെട്ട സമയങ്ങള്‍ ജീവിതത്തില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു

ആളവന്‍താന്‍ said...

നന്നായി. നല്ല എഴുത്ത്.

Anonymous said...

എഴുതിയ കഥകളില്‍ വെച്ച് ഒരു പാട് ഇഷ്ടം തോന്നി ഈ കഥ വായിച്ചപ്പോള്‍..ലളിതമായത് കൊണ്ടാണോ എന്നറിയില്ല..പറയാതെ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നു...നന്ദി !!

Anonymous said...

സമയം ആരേയും കാത്തിരിക്കില്ല .. അതു ഓടിക്കൊണ്ടേയിരിക്കും .. നമ്മുടെ ആയുസ്സ് തീരുന്നതു നമ്മൾ അറിയണമെങ്കിൽ സമയത്തിന്റെ പ്രാധാന്യം നാം മനസിലാക്കണം.. ചിന്തിപ്പിക്കുന്ന പോസ്റ്റ് വളരെ നന്നായി പറഞിരിക്കുന്നു.. ഭാവുകങ്ങൾ...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

“നാഴിക മണിയുടെ സ്പന്ദനഗാനം, ഈ വിശ്വ ചൈതന്യഗാനം..” എന്ന്‌ ശ്രീകുമാരൻ തമ്പി വിലയിരുത്തിയത് ഇക്കഥ വായിച്ചപ്പോൽ മനസ്സിൽ വന്നു. പിടി തരാതിരുന്ന, അല്ലെങ്കിൽ പിടിയിലൊതുങ്ങാതിരുന്ന പതിനഞ്ച് മിനിട്ട് രണ്ടു ജീവിതങ്ങളെ അട്ടിമറിച്ചത് അസാധാരണമായ വിധത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. പ്രമേയവും പ്രതിപാദനവും എനിയ്ക്ക് വളരെ ഹ്ര്‌ദ്യമായനുഭവപ്പെട്ടു. അഭിനന്ദനങ്ങൾ. മൌലികതയുള്ള രചന. ആശംസകൾ

ഗീത said...

ക്ലോക്കിനൊപ്പമുള്ള ജീവിതം ചിലപ്പോള്‍ മടുപ്പിക്കും അല്ലേ? പക്ഷേ ക്ലോക്ക് നോക്കാതിരിക്കാനും പറ്റില്ലല്ലോ. അങ്ങനെയായാല്‍ സമയം നമ്മളെ തോല്‍പ്പിച്ചു എന്നും വരാം. കഥ ഇഷ്ടപ്പെട്ടു.

ഒഴാക്കന്‍. said...

ക്ലോക്ക് നിനക്ക് വിട ഇനി വാച്ച് മതി

the man to walk with said...

Thank you all

..ഒരിക്കലും ഓടി എത്താത്ത ദൂരം ..
@Maanikyam
@ഉമേഷ്‌
@ശ്രീ
@Mydreams
@Nirvilakan
@Jishad
@Rashid
@Naushad
@Lachu
@Prayan
@Ozhakkan
@Ramji
@Kothiyavunnu
@Sreenathan
@perooraan
@REmanika
@Echmukutty
@Jyo
@Kusumam
@Nirbagyavathi
@Manju
@Typist
@Purnami
@Parukutty
@Smitha
@Leela M.
@Snehita
@VK
@Junaith
@Mansoor
@Mini
@Muhammedkutty
@Murali
@Kannooran
@Kumaran
@AAyirathonnamraavu
@Thechikodan
@Bashir
@Jithin
@Hamsa
@Jayan
@pavapettavan
@AAlavanthaan
@DearAnony
@Ummu
@Pallikarayil
@Gita

Love you all

Irshad said...

ഒരു കാളവണ്ടികാരന്‍ ഒരു കേട്ട് പുല്ലു കാളയുടെ മുന്നിലേക്ക്‌ നീട്ടി കെട്ടി വച്ച ഒരു കഥ ഓര്‍മവരും ..ഒരിക്കലും ഓടി എത്താത്ത ദൂരം ...

കഥ വളരെ വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍...

ഹാപ്പി ബാച്ചിലേഴ്സ് said...

ആദ്യമായിട്ടാണ് ഇവിടെ.
നന്നായി എഴുതിയിഇവിടെ.
നന്നായി എഴുതിയിരിക്കുന്നു.
ഏതോ ഒരു മഹന്‍ പറഞ്ഞ ഒരു quote ഓര്മ വന്നു.
"നമുക്ക് ഏറ്റവും അത്യാവശ്യം സമയമാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ പഴക്കുന്നതും അത് തന്നെ."
ഇതൊക്കെ പഠിച്ചിട്ടേ ഇവിടുന്നു പോകുന്നുള്ളൂ.
ഇനിയും കാണാം.രിക്കുന്നു.
ഏതോ ഒരു മഹന്‍ പറഞ്ഞ ഒരു quote ഓര്മ വന്നു.
"നമുക്ക് ഏറ്റവും അത്യാവശ്യം സമയമാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ പഴക്കുന്നതും അത് തന്നെ."
ഇതൊക്കെ പഠിച്ചിട്ടേ ഇവിടുന്നു പോകുന്നുള്ളൂ.
ഇനിയും കാണാം.

Anonymous said...

വളരെ നന്നായി..എന്‍റെ വീട്ടിലും ക്ലോക്ക് പതിനഞ്ചു മിനിട്ട് ഫാസ്റ്റ് ആണ്..ഇല്ലെങ്കില്‍ മോളുടെ സ്കൂള്‍ ടൈം തെറ്റും...പതിവായി നടക്കുന്ന കാര്യങ്ങള്‍ വളരെ നന്നായിത്തന്നെ പറഞ്ഞു.......

അനശ്വര said...

ഹഹ...അപ്പൊ എല്ലാരെ വീട്ടിലുമിങ്ങിനെ സമയം കൂട്ടി വെക്കാറുണ്ടല്ലെ? എന്റെ അമ്മ പണ്ട് ഇങ്ങിനെ കൂട്ടി വെക്കും എന്നിട്ട് പറയും സമയം എട്ട് എന്നാണെങ്കിലും എട്ടാവാന്‍ ഇനീം അഞ്ച് മിനിട്ട് ഉണ്ട് എന്ന്..കൂട്ടി വെക്കും എന്നിട്ട് കുറച്ച് സമയം കൃത്യമായി കണക്കാക്കി പറയും..പിന്നെന്തിനാ കൂട്ടി വെക്കുന്നെ എന്ന് ചോദിച്ച് ഞങ്ങള്‍ കളിയാക്കും..
എല്ലായിടത്തുമുള്ള ഈ സമയം കൂട്ടല്‍ പരിപാടി വളരെ നല്ല രീതിയില്‍ നല്ല ലാളിത്യത്തോടെ മനോഹരമായ ഒരു കഥയാക്കിയിരിക്കുന്നു..ആശംസ്കള്‍ കേട്ടൊ..നന്നായിരിക്കുന്നു...

shubham sapkal said...


watch Fear The Walking Dead tv show online
watch Fear The Walking Dead episodes list online free
walking dead plot summery and premise
walking dead season 6 news preview

shubham sapkal said...


Happy Friendship Day 2015 messages
Happy Friendship Day 2015 messages
friendship day sms messages pictures wallpapers
friendship day sms messages pictures wallpapers
happy friendship day greeting cards ecards for girlfriend
happy friendship day photos to wish best friend on whatsapp
raksha bandhan messages for brother
raksha bandhan 2015 date
Supergirl Tv Series 2015
supergirl pilot leaked

pulkit trivedi said...

check aadhar card status
irctc pnr status check
irctc login
cat 2015 result
get rid of pimples
watch bigg boss season 9 live feed

nikhil sharma said...

valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status

Christian Bale said...

Nice looking site.really appreciate for it and It is also useful for me.Thank you for sharing.
new year 2017 wishes
http://www.inspirationallovequotesimages.com/http://www.inspirationallovequotesimages.com/2015/05/top-20-happy-birthday-messages-wishes.html
Siddharth Solanki
Christmas Love Quoteslove quotes for her
remembrance day images
Romance Quotes
golsn

Unknown said...


wonderful information and great site.thank you...
AP 10th board result 2017
Assam board HSLC result 2017
Arunachal Pradesh board 10th class result 2017
Bihar board Matric result 2017
CGBSE 10th result 2017
CBSE 10th class result 2017
Goa HSSC Result 2017
GSEB SSC result 2017
JTET Result 2017
APPSC Group 2 Result 2017

Unknown said...


Thanks a lot...such a great detail sharing with us.
JEE Main Result 2017
LPU NEST Result 2017
JKSSB Graduate Level Result 2017
GPSC Assistant Professor Result 2017
OSSC DEO Admit Card 2017
How to download NEET Admit card 2017

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..