Friday, January 7, 2011

മഴ ചാറിയ ഒരു ദിവസം

"ഇന്നലെ രാത്രി എപ്പോഴാണ് ഫ്ലാറ്റില്‍ വന്നത് ..? ഒരു ശാസനാ സ്വരം ആ ചോദ്യത്തില്‍ മുഴങ്ങി

ശ്രീധര്‍ സാറിനെ നെഞ്ച് വേദന വന്നു രാത്രി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ..സീരിയസ് ആണെന്നാണ് പറഞ്ഞത് "

വൈകി മുറിവിട്ടിറങ്ങു കയും പാതിരാവു കഴിയുമ്പോള്‍ പാതി ബോധത്തില്‍ തിരിച്ചെത്തുകയും ചെയ്യുകയാണ് പതിവ് ,മറ്റു താമസ്സക്കാരെ കാണാറില്ല ഒരു ചിരിയില്‍ ഒതുങ്ങും പരിചയം അല്ലെങ്കില്‍ ഇങ്ങനെ ഒഴുകി അകലുന്ന യാത്രയില്‍ ആരാണ് പരിചയക്കാര്‍ ..? എന്നാലും അയല്‍ക്കാരിയുടെ ശബ്ധത്തില്‍ എവിടെയോ എന്തോ ഒന്ന് മനസ്സില്‍ തൊട്ടു .

"husband പോയിട്ടുണ്ട് ..അവര് നാട്ടില്‍ അടുത്ത വീട്ടുകാരാണ് ..ഒരേ വീട് പോലെ തന്നെ ....."

"ഏതു ഹോസ്പിറ്റലില്‍ ആണ് ..?"

മെഡിക്കല്‍ ട്രസ്റ്റില്‍ പിന്നെ മുളന്തുരുത്തി യിലേക്കും അറിയിച്ചിട്ടുണ്ട് ..

മുളന്തുരുത്തിയില്‍ ആണോ husband ഇന്റെ വീട് ..?

അതെ ..അവിടെ വീട്ടു പേര് പറഞ്ഞാല്‍ തന്നെ അറിയും ..

ഓഹോ എന്താ പേര് ..?husband ഇന്റെ .?

"ജോസ് .......".

"ജോസിന്റെ ..ഭാര്യയാണോ ..?"

ഓര്‍മയുടെ ഒരു വെളിച്ചം കാലങ്ങള്‍ക്കപ്പുറതെയ്ക്ക് വലിച്ചെറിഞ്ഞു .. ഈ ഒരു വര്‍ഷത്തിലൊരിക്കലും ഞാന്‍ ജോസിനെ കണ്ടില്ല ...

"ഹാ വന്നല്ലോ .."

ഇടനാഴിയുടെ വെളിച്ചത്തിലേയ്ക്കു തുറക്കുന്ന പഴുതില്‍ നിന്നും ഒരാള്‍ നടന്നു വന്നു ..ആ ചുരുണ്ട മുടി .കൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു ..

"എങ്ങിനെയുണ്ട് .."

"ഇല്ല കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത് .."അയാള്‍ മറുപടിയ്ക്കൊപ്പം മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .ഒരു ചെറിയ ചിരി .. കണ്ണുകള്‍ വിടരുന്നതും ഒരു നനവ്‌ അതില്‍ പടന്നതും കണ്ടു

ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ ഇന്നലെകള്‍ മറച്ചുവച്ച രൂപം തിരിച്ചെടുത്തു ..

"നീ ....ഇപ്പൊ എവിടാ ..?"

"കുറേ നാളായി ഇവിടെ നിന്‍റെ വാതിലിനു മുന്നില്‍ "

"ഇത്ര അടുതായിട്ടും തമ്മില്‍ കാണാതെ ..?"

പല പഴയ കൂട്ടുകാരെയും കണ്ടെന്നും അവരോടു എന്നെ കുറിച്ച് തിരക്കിയെന്നും അവന്‍ പറഞ്ഞു

"പിന്നെ നമ്മുടെ അനില്‍ വന്നിട്ടുണ്ട് ..എന്നെ വിളിച്ചിരുന്നു ..അമ്മയ്ക്ക് തീരെ വയ്യ "

"അവെനെയോന്നു വിളിക്കാം .."

ഫോണ്‍ കാള്‍ ..അതൊരു കാലങ്ങള്‍ക്കപുറത്ത് നിന്നും കടമെടുത്ത രാത്രിയിലേക്ക് ..

ഈ കടന്നു പോയ വര്‍ഷങ്ങള്‍ ഓര്‍മകളില്‍ നിന്നും മറഞ്ഞു പോയ രാത്രി ..

സംസാരത്തിനിടയില്‍ എപ്പോഴോ അനില്‍ പറഞ്ഞു "വിദേശത്തുള്ള എല്ലാവരും വന്നിട്ടുണ്ട് അനിതയും .............."

"അനിത ഇപ്പോള്‍ ......" പിന്നെ കേട്ടതെല്ലാം ശബ്ദങ്ങള്‍ മാത്രമായിരുന്നു ..ഞാന്‍ ഒറ്റയ്ക്കായി ..

എല്ലാവരും എപ്പോഴോ പിരിഞ്ഞു പിറ്റേന്ന് ഫോണ്‍ ബെല്‍ കേട്ട് ഉണരുമ്പോള്‍ മറുതലയ്ക്കല്‍ അനിതയാവും എന്ന് വിചാരിച്ചില്ല തുടക്കത്തിലേ നിശര്ബ്ദതയില്‍ നിന്നും മഴമരങ്ങള്‍ക്ക് താഴെ ചേര്‍ന്നു നടന്ന ആ യൌവനകാലത്ത്തിലേക്ക് ...

"നീ ഇപ്പോഴും പഴയത് പോലെ തന്നെ ..കാണാന്‍ ഇപ്പോഴും പഴയത് പോലെ തന്നെയാണോ ..?"

"നീ തന്നെ വന്നു കണ്ടു ..തിരിച്ചറിയാന്‍ പറ്റുമോയെന്ന് നോക്ക് ഞാന്‍ സണ്‍‌ഡേ പോവും അതിനു മുന്‍പ് നിന്നെ കാണണം .."

"വീണ്ടും വിളിക്കാം .. ....."സംസാരം അവസാനിച്ചു ..

ഇനിയും അവള്‍ വിളിക്കും ..കാണും സംസാരിക്കും ..പുതിയ വിശേഷങ്ങളും കാഴ്ചകളും ..
പിന്നെ ഓര്‍മകളില്‍ മാറിയ അവളുടെ മുഖം ഓര്‍മയില്‍ വരും ..വേണ്ട ..
ഓര്‍മകളില്‍ പാതി മാഞ്ഞു പോയ സന്ധ്യയില്‍ ചാഞ്ഞു പെയ്ത നനുത്ത മഴയില്‍ ഹൃദയത്തിലേക്ക് ഒഴുകി ഉറഞ്ഞ ആ രൂപം അത് മാത്രം മതി ....മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു ..പുറത്തേയ്ക്ക് ഇറങ്ങി നടന്നു ..മഴയ്ക്കും വെയിലിനുമിടയില്‍ ഉറഞ്ഞു പോയ ഒരു പകല്‍ ...

തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ കാര്‍മേഘങ്ങളുടെ നിഴല്‍ വീണ ഓടയില്‍ ആരോ ഒഴുക്കിയ കളിവള്ളം തടഞ്ഞു കിടന്ന പടര്‍പ്പുകളില്‍ തട്ടിയും കറങ്ങിയും ഒരു വശം ചെരിഞ്ഞു ഒഴുകിപോയി


പ്രണയകഥ -1


പ്രണയകഥ -2

26 comments:

രമേശ്‌അരൂര്‍ said...

നഷ്ട ബോധം ഉറഞ്ഞു കൂടുന്ന കഥ ...ഓടയിലെ കടലാസ് കളിവഞ്ചി പോലെ ....മനോഹരം
ക്ഷണികം !!

രമേശ്‌അരൂര്‍ said...

വെള്ളക്ക എന്റെ വക (തേങ്ങ കിട്ടാനില്ല ..അതൊക്കെ ബ്ലോഗ്‌ അടിക്കാര്‍ എടുത്തോണ്ട് പോയി)

പ്രയാണ്‍ said...

നന്നായി.......... ഒരു നൊമ്പരം അവശേഷിപ്പിച്ചു.

പട്ടേപ്പാടം റാംജി said...

തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ കാര്‍മേഘങ്ങളുടെ നിഴല്‍ വീണ ഓടയില്‍ ആരോ ഒഴുക്കിയ കളിവള്ളം തടഞ്ഞു കിടന്ന പടര്‍പ്പുകളില്‍ തട്ടിയും കറങ്ങിയും ഒരു വശം ചെരിഞ്ഞു ഒഴുകിപോയി

നഷ്ടബോധത്തിന്റെ നൊമ്പരങ്ങള്‍ പെയ്തിറങ്ങിയ സൌന്ദര്യം കിനിഞ്ഞ കഥ. ഒരു വശം ചെരിഞ്ഞ് ഒഴുകിപോയപ്പോഴും ഓര്‍മ്മകളിലൂടെ....
ആശംസകള്‍.

കുഞ്ഞൂസ് (Kunjuss) said...

എന്താ പറയുക...? വായിച്ചു തീര്‍ന്നപ്പോ കണ്ണൊന്നു നനഞ്ഞുവോയെന്നു സംശയം!
ഹൃദയത്തെ തൊട്ടുണര്‍ത്തി ഈ നൊമ്പരം!ഓടയിലെ കടലാസ് കളിവഞ്ചി പോലെ,മനോഹരം...

ശ്രീനാഥന്‍ said...

നനുത്ത നൊമ്പരമായി കഥ.

jyo said...

വളരെ നന്നായി അവതരിപ്പിച്ചു.
ഇഷ്ടായി.വിഷമവും.

റഷീദ്‌ കോട്ടപ്പാടം said...

നല്ല കഥ.
എഴുത്തുകാരന്റെ കഴിവ് പ്രകടമാകുന്ന വരികള്‍!

മാണിക്യം said...

ഓര്‍മകളില്‍ പാതി മാഞ്ഞു പോയ സന്ധ്യയില്‍ ചാഞ്ഞു പെയ്ത നനുത്ത മഴയില്‍ ഹൃദയത്തിലേക്ക് ഒഴുകി ഉറഞ്ഞ ആ രൂപം അത് മാത്രം മതി ....
ചില ഓര്‍മ്മകള്‍ മായ്ക്കാന്‍ മനസ്സ് അനുവദിക്കാറില്ല.
"മഴ ചാറിയ ഒരു ദിവസം"നല്ല അവതരണം...

Vayady said...

നഷ്ട സ്വപ്നങ്ങളുടെ കണ്ണീര്‍ മഴ പെയ്യുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ പ്രണയത്തിന്റെ നോവ് അവന്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. പ്രണയം അത് അങ്ങനെയാണ്..

Anonymous said...

അതെ, അത് അങ്ങനെ തന്നെ ആയിരിക്കുന്നതാണ് ശരി...പിരിഞ്ഞു പോയതൊക്കെ അവിടെ തന്നെ ഇരിക്കട്ടെ...വല്ലപ്പോഴും നമുക്ക് മുറിവുകളെ നക്കി തുടക്കാലോ...!

Echmukutty said...

ippozhum nombaram

jayarajmurukkumpuzha said...

valare nannayi paranju.... aashamsakal...

പള്ളിക്കരയില്‍ said...

നന്നായിരിക്കുന്നു.. മനസ്സിലേയ്ക്ക് വിഷാദം പൂണ്ടു......

Pranavam Ravikumar a.k.a. Kochuravi said...

നഷ്ടപെടലിന്റെ വേദന, അത് വല്ലാതെ വേദനിപ്പിച്ചു... ആശംസകള്‍

വിജയലക്ഷ്മി said...

nannaayittundu ...

പാവപ്പെട്ടവന്‍ said...

ഇങ്ങനെ ഒഴുകി അകലുന്ന യാത്രയില്‍ ആരാണ് പരിചയക്കാര്‍ ..? തികച്ചും മൌലികമായ ഒരു ചോദ്യം ആരെ ഓര്‍ത്തു വെക്കണം നമ്മള്‍ എല്ലാം മടുപ്പില്ലാതെ മറക്കുകയാണ്

appachanozhakkal said...

നല്ലൊരു ചെറുകഥ വായിച്ച അനുഭൂതിയുണ്ടായി, നന്നായിട്ടുണ്ട്.

അനില്‍കുമാര്‍. സി.പി. said...

മനസ്സില്‍ ഒരീറന്‍‌കുളിരുമായ് പെയ്റ്റിറങ്ങിയൊരു ചാറ്റല്‍‌മഴ പോലെ. പഴയ പ്രണയകഥകള്‍ ഇപ്പോഴാണ് വായിച്ചത്, വായിക്കാതെ പോയെങ്കില്‍ തീര്‍ച്ചയായും അതൊരു നഷ്ട്മാകുമായിരുന്നു.

lekshmi. lachu said...

എന്താ പറയാ മാഷെ ഇത്തവണയും
ഒരു നൊമ്പരം കഥകളില്‍
ബാക്കിയായി..
ഒതുക്കിയുള്ള ഈ പറച്ചിലില്‍ ഏറെ
മനോഹരം എന്ന് പറയാതെ വയ്യ.

പാവത്താൻ said...

ഓടയിലൂടെയായാലും അല്പം ചരിഞ്ഞും തിരിഞ്ഞുമൊക്കെയായാലും അതങ്ങിനെ ഒഴുകിക്കൊണ്ടേയിരിക്കട്ടെ...

എന്‍.ബി.സുരേഷ് said...

ഏകാന്തത, ഒറ്റപ്പെടൽ, നഷ്ടബോധം, നിരാശ, ഒഴിഞ്ഞുമാറൽ, ഒക്കെയുണ്ട്. പക്ഷേ കഥ ഏതോ പഴയ കാലത്തിൽ നിന്നു വന്ന പോലെ, ഒരു പഴയ എം.റ്റി യെ എവിടെയൊക്കെയോ ഓർമ്മിപ്പിക്കുന്നു. കാലത്തിനൊപ്പം നടക്കുന്നില്ല കഥ. പറയുന്നതിലും ഒരു പതർച്ചകൾ. അത് നായകന്റെ മനസ്സിന്റെതാവാം. പരീക്ഷണം തുടരുക.

Anonymous said...

ishtappettu...

rathish babu said...

i dont need eyes to see you;neither ears to hear you;nor fingers to touch you.
still i dont want to see you.

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

Rakesh Sharma said...

valentine day wishes
valentine day poem for girlfriend
valentine day quotes for girlfriend
valentine day message for girlfriend

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..