Monday, September 7, 2009

ബ്ലോഗേഴ്സ് മീറ്റ്‌

ഓടിയെത്തി തീരത്ത് വീശിയടിക്കുന്ന കടല്‍ കാറ്റിനൊപ്പം നാം ചേര്‍ന്നിരുന്നു തിരകള്‍ ഒന്നൊന്നായി എണ്ണി നമ്മുടെതാക്കും ....ആദ്യത്തെ തിര എനിക്ക് ..
അടുത്തത് നിനക്ക് ...കാലില്‍ തൊട്ടു മടങ്ങുന്ന തിരകള്‍ക്ക് ഒരു തലോടല്‍ ,വീണ്ടും വീണ്ടും കടല്‍ കാഴ്ചകള്‍ കണ്ടു തിരിച്ചു വന്നു നമ്മുടെ പാദങ്ങളില്‍ ഒന്ന് സ്നേഹത്തോടെ തൊട്ടു വിളിക്കുവാനായ‌ി...
ഇത് ഞാന്‍ തന്നെ നിനക്കെഴുതിയതാണ് ഉണ്ണി ആദ്യമായെന്നെ ആ തീരങ്ങളിലേക്ക് വിളിച്ചപ്പോള്‍ ..... പരിചയപെട്ട ആദ്യനാളുകള്‍ ഏകാന്തമായ ആ തീരം തേടി നാം പോവുന്നത് എന്നും മനസ്സില്‍ സങ്കല്പ്പിക്കാരുണ്ടായിരുന്നു
മറ്റുള്ളവര്‍ക്കായും തിരക്കുകള്‍ക്കായും പകുത്തു കൊടുക്കുന്ന അവധി ദിവസ്സങ്ങള്‍ അവസ്സാനിക്കുമ്പോള്‍ .വാഗ്ദാനം ....അടുത്ത അവധി ദിവസ്സങ്ങളില്‍ ആദ്യം ഈ തീരത്തിലെക്കുള്ള യാത്ര ..അങ്ങിനെ എത്ര അവധികള്‍ ...
എന്നും ആഗ്രഹത്തോടെ കാത്തിരുന്ന ആ ദിനം ..ഓരോ അവധിയ്ക്കും തിരക്കുകള്‍ കവര്‍ന്നെടുത്ത, നാം എത്രയോ കാത്തിരുന്ന ആ ആലസ്യത്തിന്റെ ദിവസ്സം ..ഒന്നും ചെയ്യാനില്ലാതെ ..എന്തെക്കയോ പറയാതെ പറയുവാന്‍ മാത്രം..വെറുതെ നിന്റെ കൈചെര്‍ന്നു കടലിലേക്ക്‌ മിഴി നട്ടിരിക്കാന്‍ ഒരു ദിനം ... മധ്യാഹ്നത്തിന്റെ.... അസ്തമയത്തിന്റെ... നിറഭേദങ്ങള്‍ക്കായി ....ഒരിക്കലും അടുത്ത് വരാതെ നമുക്ക് മുന്നിലെവിടെയോ ഒരു ദിനം ..തൊട്ടടുതെന്കിലും നമുക്കായി മാത്രം ഒരു ദിനം എത്ര ദൂരെയയിരിക്കുന്നു ...ഈ തീരത്തേക്കുള്ള ചെറിയ ദൂരം ഒരിക്കലും എത്തി ചേരാത്ത ദൂരമായി തോന്നി തുടങ്ങിയിരിക്കുന്നു ...

എന്നോ മനസ്സില്‍ സന്കല്‍പ്പിച്ച ആ മനോഹര തീരത്തേയ്ക്ക് ഞാന്‍ തനിച്ചു , തനിച്ചല്ല മനസ്സില്‍ ഉണ്ണീ നീയുണ്ട് ഓരോ തിരയ്ക്കും ഒരു തലോടല്‍ നിനക്കായി ...

******************************************************************************************** വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയിരിക്കുന്നു ...ജീവിതം എത്ര മാറിയിരിക്കുന്നു ..ഉണ്ണി എത്ര മാത്രം മാറിയിരിക്കുന്നു ..ഞാനും മാറിയിരിക്കും ..എത്ര ... ? ഉറക്കമില്ലാത്ത രാത്രികളില്‍ പാതി മുറിഞ്ഞ ഓരോ വഴികളെ കൂട്ടിയിണക്കുവാന്‍ വെറുതെ വിരല്‍ കൊണ്ട് പാലങ്ങള്‍ സങ്കല്‍പ്പിക്കും ഇരുട്ടില്‍ നീളത്തിലും കുറുകെയും വിരല്‍ പാലങ്ങള്‍ ...ഉണരുമ്പോള്‍ സന്കല്പങ്ങളുടെ ഇടയ്ക്ക് മുറിഞ്ഞുപോയ പാലങ്ങളില്‍ എവിടെയോ തൊട്ടു ഒരു വിരല്‍ നീട്ടി പിടിച്ചിട്ടുണ്ടാവും ....
എന്നും നാം കണ്ടു മുട്ടിയ ആ നടവഴികള്‍ പ്രഭാതത്തിന്റെ കുളിരിനൊപ്പം എന്നെ തേടിവരാറുണ്ട് സ്നേഹത്തിന്റെ നനുത്ത സ്പര്‍ശം തലോടിയ ഒരു കാലം വിദൂരതയിലെവിടെയോ..അത് നാം തന്നെയായിരുന്നോ . ..? ******************************************************************* എവിടെ പോകുന്നുന്നാ പറഞ്ഞെ ...?
ബ്ലോഗേഴ്സ് മീറ്റിനു ..
എവിടെ ..?
അവിടെ ആ കടല്‍ തീരത്ത് അവിടെ നാം എത്രയോ തവണ പോവണംന്നു വിചാരിച്ചതാണ് ..വര്‍ഷം എത്രയായി ഇതുവരെ പോവാന്‍ ആയില്ല ...അവിടെയാണ് മീറ്റെന്നു അറിഞ്ഞപ്പോള്‍ ഒരു മോഹം ... കഴിഞ്ഞ ബ്ലോഗേഴ്സ് മീറ്റ് എവിടെ അടുതായിരുന്നല്ലോ ഞാന്‍ പോയിരുന്നു ... മീറ്റിനു ..

നീ പറഞ്ഞില്ലല്ലോ ..എന്നോട് ..?
എന്ത് മീറ്റ്‌ ..?
ബ്ലോഗ്ഗേര്‍സിന്റെ ...ബ്ലോഗില്‍ എഴുതുന്നവരുടെ മീറ്റിംഗ് ,,
അതിനു നീ എഴുതാറുണ്ടോ ..എന്തെങ്കിലും ..?
ഉം ,...ഞാന്‍ ബ്ലോഗ്‌ എഴുതാറുണ്ട് ..
ഇത് വരെ ഞാന്‍ അറിഞ്ഞിട്ടില്ലല്ലോ ...
ഞാന്‍ വര്‍ഷങ്ങളായി എഴുതാറുണ്ട് ...പറഞ്ഞല്ലോ ഇവിടെ അടുത്തായിരുന്നു കഴിഞ്ഞ മീറ്റ്‌ ..
എവിടെ ..? എന്താണ് നിന്റെ ബ്ലോഗിന്റെ പേര് ...?
ഉണ്ണിയുടെ ശബ്ദം കനം വയ്ക്കുന്നതും ഒരു നീരസ്സം പടര്‍ന്നു വളരുന്നതും ഉള്ളില്‍ കിനിഞിറങ്ങുന്ന വേദനയായി ...
*************************************************************************************
ഫോണ്‍ ബെല്ലടിച്ചത് പതിവില്ലാത്ത സമയത്തായിരുന്നു
ആരോടാണ് ഒരിക്കലും തീരരുതെന്ന് ...എന്ന് കരുതിയ ..............?
ഉണ്ണി ..അതെല്ലാം വെറുതെ ..എന്റെ ഭാവനകളാണ്‌ ..
ഭാവനകള്‍ ...ഭാവനകളും കുറെ മീറ്റിങ്ങുകളും ..
ഞാന്‍ കോളേജില്‍ വച്ചൊക്കെ എഴുതു മായിരുന്നല്ലോ ..ആദ്യം ഉണ്ണിയെ തന്നെയാണ് കാണിച്ചിരുന്നത് ഒന്നും ഓര്‍മയില്ലേ ...ഇപ്പൊ സൗകര്യം കിട്ടിയപ്പോ ..

സൗകര്യം ...ഇവിടെ എത്രയാണ് ചൂടെന്നു നിനക്കറിയാമോ ..?

പിന്നീട് പറഞ്ഞതൊന്നും മനസ്സില്‍ പതിഞ്ഞില്ല ഒന്നും മറുപടിയും പറഞ്ഞില്ല ഒരു തേങ്ങല്‍ മാത്രം ..ഇവിടെ വിരഹത്തിന്റെ, ഏകാന്തതയുടെ ചൂട് സെന്റിഗ്രടില്‍ എത്രയാവും ...ഒരു മറുപടിയും ഇല്ല . .. ഒരു ജാലകം കൂടി അടയുന്നു ..ഉഷ്ണം ഉരുകി പടരുന്ന ഇരുണ്ട ഉള്ളറകളില്‍ നിന്നും ഇനി ഒരു ബാഷ്പവും തളിര്കാറ്റ്‌ തേടില്ല . ഞാന്‍ ഈ ജനല്‍ പാളികള്‍ ചേര്‍ത്ത് അടയ്ക്കുകയാണ് ..ഈ കണ്ണുകളുടെ തിളക്കം പോലും പുറത്തുപോകാതെ, ഒരു തരി വെളിച്ചം പോലും അകത്തേയ്ക്കു കയറാതെ, ഈ ഒറ്റപെട്ട ഇരുട്ടിലേക്ക് ..ഒരു താങ്ങാനാവാത്ത ഭാരം ഉള്ളിലെവിടെയോ നിറയുന്നു .. ജാലകങ്ങള്‍ക്കപ്പുറം മഞ്ഞിന്റെ മുഖാവരണം അണിഞ്ഞ കാഴ്ചകളും മാഞ്ഞിരിക്കുന്നു ..ഇരുണ്ട, തണുത്തുപോയ ഈ മുറിയുടെ ‍ അടക്കിയ നിശ്വാസങ്ങളിലേക്ക് വീണ്ടും... വിട ..ഈ വഴി വന്നവര്‍ക്കും ..ഇവിടെ ഒരു വിരല്‍ പാട് ബാക്കിയാക്കിയവര്‍ക്കും ..ഇനി നാം കണ്ടുമുട്ടില്ല .









പ്രണയകഥ -1 ,പ്രണയകഥ -2സര്‍പ്പസുന്ദരി നിധി , ആരണ്യകം - ഒരു പെയിന്റിംഗ്,

20 comments:

അരുണ്‍ കരിമുട്ടം said...

"പിന്നീട് പറഞ്ഞതൊന്നും മനസ്സില്‍ പതിഞ്ഞില്ല ഒന്നും മറുപടിയും പറഞ്ഞില്ല ഒരു തേങ്ങല്‍ മാത്രം ..ഇവിടെ വിരഹത്തിന്റെ, ഏകാന്തതയുടെ ചൂട് സെന്റിഗ്രടില്‍ എത്രയാവും ...ഒരു മറുപടിയും ഇല്ല . .. ഒരു ജാലകം കൂടി അടയുന്നു ..ഉഷ്ണം ഉരുകി പടരുന്ന ഇരുണ്ട ഉള്ളറകളില്‍ നിന്നും ഇനി ഒരു ബാഷ്പവും തളിര്കാറ്റ്‌ തേടില്ല . ഞാന്‍ ഈ ജനല്‍ പാളികള്‍ ചേര്‍ത്ത് അടയ്ക്കുകയാണ് ..ഈ കണ്ണുകളുടെ തിളക്കം പോലും പുറത്തുപോകാതെ, ഒരു തരി വെളിച്ചം പോലും അകത്തേയ്ക്കു കയറാതെ, ഈ ഒറ്റപെട്ട ഇരുട്ടിലേക്ക് ..ഒരു താങ്ങാനാവാത്ത ഭാരം ഉള്ളിലെവിടെയോ നിറയുന്നു .. ജാലകങ്ങള്‍ക്കപ്പുറം മഞ്ഞിന്റെ മുഖാവരണം അണിഞ്ഞ കാഴ്ചകളും മാഞ്ഞിരിക്കുന്നു ..ഇരുണ്ട, തണുത്തുപോയ ഈ മുറിയുടെ ‍ അടക്കിയ നിശ്വാസങ്ങളിലേക്ക് വീണ്ടും... വിട ..ഈ വഴി വന്നവര്‍ക്കും ..ഇവിടെ ഒരു വിരല്‍ പാട് ബാക്കിയാക്കിയവര്‍ക്കും ..ഇനി നാം കണ്ടുമുട്ടില്ല ."

ഈ വരികളെല്ലാം മനോഹരം.വായിച്ച് പോകാന്‍ നല്ല സുഖവുമുണ്ട്.പക്ഷേ എനിക്ക് കഥ സത്യമായും മനസിലായില്ല, ഒരുപക്ഷേ വരികളില്‍ ശ്രദ്ധിക്കുന്നതിനാലാവാം.അല്ലെങ്കില്‍ എന്‍റെ വിവരമില്ലായ്മ ആവാം

ശ്രീ said...

ഒറ്റപ്പെട്ട് പോയവരെക്കുറിച്ച് ആരോര്‍ക്കാന്‍...? അവര്‍ എന്നെങ്കിലും വന്നെത്തുന്ന ഒത്തുചേരലിന്റെ ഒരു ദിനവും കാത്തിരിയ്ക്കുന്നു...

എഴുത്ത് നന്നായിരിയ്ക്കുന്നു

വരവൂരാൻ said...

ഇവിടെ വിരഹത്തിന്റെ, ഏകാന്തതയുടെ ചൂട് സെന്റിഗ്രടില്‍ എത്രയാവും

നല്ല ചിന്ത....
ആശംസകൾ

Unknown said...

സൌഹൃദത്തിന്റെ വില !
നന്നായിട്ടുണ്ട് !

പാവപ്പെട്ടവൻ said...

കവിത പോലെ മനോഹരമായ ഒരു കഥ വരികളില്‍ മനസ്സിഴുകി ചേര്‍ന്ന് വായന സുഖം പകരുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍

പൊട്ട സ്ലേറ്റ്‌ said...

എഴുത്തു വായിച്ചു പോകാന്‍ നല്ല രസം. പക്ഷെ കഥ മനസിലായില്ല എന്ന് പറയേണ്ടി വരുന്നു.

രഞ്ജിത് വിശ്വം I ranji said...

സത്യം.. എനിക്കും മനസ്സിലായില്ല.. ആദ്യം വായിച്ചപ്പോഴേ പറയണം എന്നു തോന്നിയിരുന്നു. പക്ഷേ അധിക പ്രസംഗം ആകുമോ എന്നു പേടിച്ച് അഭിപ്രായം എഴുതിയില്ല.. അരുണ്‍ പറഞ്ഞതു പോലെ എന്റെ വിവരമില്ലായ്മയാകാം.. പക്ഷെ ഒരു കലാസ്രുഷ്ടി എല്ലാ വിഭാഗത്തിനും ഒരുപോലെ മനസ്സിലാകുന്നതായിരിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം..
കോപിക്കല്ലേ...

Unknown said...

മനസിലായില്ല എന്ന് പറയേണ്ടി വരുന്നു.

Anil cheleri kumaran said...

നല്ല ഭാവനയുണ്ട്. ഇനിയുമെഴുതുക.

Junaiths said...

:0)

ramanika said...

vayichu ishtapettu!
bloggerkku blogaanum enthokke tadassangal allae ?

പ്രയാണ്‍ said...

എത്ര പുരോഗമനം പ്രസംഗിച്ചാലും സ്നേഹത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാം എത്ര സ്വാര്‍ത്ഥരാണല്ലെ............മനോഹരമായ ഭാഷ.

Typist | എഴുത്തുകാരി said...

വായിച്ചുപോകാന്‍ സുഖമുള്ള വരികള്‍.ഭംഗിയായി എഴുതിയിരിക്കുന്നു. പക്ഷേ കഥ എനിക്കും മനസ്സിലായില്ല.

സബിതാബാല said...

ഇനി ഒരുപക്ഷേ നാം കാണില്ല,എന്നാലും കണ്ടുമുട്ടലുകളില്‍ വിശ്വസിച്ച് നമുക്ക് പിരിയാം..ആഴിയുടെ ആഴങ്ങളില്‍ നിന്നും ഓരോതിരയും തലപൊക്കി നമ്മെ നോക്കുമെന്ന് പ്രതീക്ഷിക്കാം...തീരത്തടുത്തതിരകള്‍ നമ്മെ കാണാത്ത നൊമ്പരത്തോടെ തേങ്ങി പിന്മടങ്ങുന്നത് സ്വപ്നം കാണാം....

Areekkodan | അരീക്കോടന്‍ said...

ഈ കമണ്റ്റുകള്‍ എല്ലാം കണ്ടപ്പഴാ കുഴപ്പം എണ്റ്റെ കഷണ്ടിയില്‍ അല്ല എന്ന് മനസ്സ്സിലായത്‌....അതിനാല്‍ രണ്ടാമതും വന്നു നോക്കി...തഥൈവ തന്നെ...

രഘുനാഥന്‍ said...

നല്ല പോസ്റ്റ്‌

Anonymous said...

വായിച്ചു.. . ഇവിടെ പറഞ്ഞത് പോലെ അല്ല. എനിക്ക് കഥ മനസ്സിലായി. ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് മുക്തി തേടാന്‍ കണ്ടെത്തിയ ബൂലോഗത്തില്‍, സ്വന്തം ഭാവനയില്‍ അലയാന്‍ പോലും തടസ്സങ്ങള്‍ എത്രയോ അധികം എന്നു മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..

sandeep salim (Sub Editor(Deepika Daily)) said...

താങ്ങാനാവാത്ത ഭാരം ഉളളിലെവിടെയോ നിറയുന്നു.....
സത്യം കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ വല്ലാത്തൊരസ്വസ്ഥത....

the man to walk with said...

thnx Arun,Sree,Varavooran,junaith,nammude boolakam kuramaran,ranjith,pottaslate,pavappettavan,sales,ramanika,prayaan,typist,sabithabala,areekodan,reghunathan,sandeep salim and priyapetta anony..
മനസ്സിലാവാതെ പോകുന്നവരെ കുറിച്ചാണ് കഥ .എത്ര മനസ്സിലാക്കപെട്ടോ എന്ന് സംശയമുണ്ട്‌ .എല്ലാ സന്ദര്‍ശകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

റഷീദ് കോട്ടപ്പാടം said...

മനസില്‍ വല്ലാത്തൊരസ്വസ്ഥത....

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..