Friday, August 29, 2008

കണ്ടുമുട്ടിയത്

നമ്മള്‍ ഇതിന് മുമ്പു കണ്ടത്..?തൃശ്ശൂര്‍ പൂരത്തിന്..?
ഇല്ല ഞാന്‍ ഇതു വരെ പൂരത്തിന് പോയിട്ടില്ല..
ശരിയാണല്ലോ ..ഞാനും ഇതുവരെ പൂരത്തിന് പോയിട്ടില്ലല്ലോ ..എന്നാല്‍
മറ്റു വല്ലവരുംയിരിക്കും കണ്ടുമുട്ടിയത് ..!!!

Friday, August 15, 2008

കറുത്ത ഒരു സ്വപ്നം

മതിലിന്റെ മറവു കഴിയാതിരിക്കാനും ..ഗേറ്റിനു മുന്നില്‍ ആരും ഇല്ലാതിരിക്കുവാനും..ആഗ്രഹിച്ചു ..
വരാന്തയില്‍ അവന്റെ അമ്മയിരുന്നിരുന്നു....
ഞെട്ടി ഉണരുമ്പോള്‍ കിതപ്പും വിയര്‍പ്പും സ്വപ്നത്തില്‍ നിന്നും കൂടെ പോന്നു ..തലേന്ന് കഴിഞ്ഞ ഒരു ദീര്‍്ഘയാത്ര യുടെ ക്ഷീണത്തെയും കാഴ്ച്ചകളെയും സ്വപ്നം മൂടിയ ഭീതിയാല്‍ മറച്ചു.പുലര്‍ന്നിട്ടില്ല ..സ്വപ്നത്തെ ഒന്നു കൂടി ഓര്‍ക്കാന്‍ ശ്രമിച്ചു ..ഒരു ഫോണ്‍ കാള്‍ ..ഒരു അപകടം ടു വീലര്‍ ..ആളെ തിരിച്ചറിഞ്ഞിട്ടില്ല ..ഒന്നു വരൂ..
എവിടെ...?
വൈററില പാലത്തില്‍ ..വേഗം വരൂ...
ശബ്ദം തിരിച്ചറിഞ്ഞില്ല..ഫോണ്‍ കട്ട് ആയി ..പാതി ബോധത്തില്‍ സ്ഥലത്തെത്തുമ്പോള്‍ ..പതിവു അപകട രംഗം പോലെ ഒരാള്‍ കൂട്ടം കണ്ടില്ല ..തകര്‍ന്ന ഒരു ശരീരം മാത്രം ..അറിയാവുന്ന ആരും ആകരുതേ എന്ന് പലവട്ടം മനസ്സില്‍ പറഞ്ഞു ..പക്ഷെ ..ഏറ്റവും അടുത്ത ഒരു സുഹൃത്താണ് അതെന്നു തിരിച്ചറിയുന്നതിനു അധികം താമസ്സമുണ്ടായില്ല ..ചുറ്റും കൂടിയവരില്‍ ചില പരിചിതരും ...
നിനക്കറിയാമോ ..ആളെ..?
അറിയാം..
എന്നാല്‍ എത്രയും വേഗം വീടിലറിയിക്കൂ ......നീ ..ഒന്നു പോയീ അറിയിക്കൂ ...
**
എന്താവും ..ഈ സ്വപ്നം ..ഞാന്‍ ഇന്നു അപകടത്തില്‍ പെടുമോ .. എന്റെ യുക്തി അപ്പോഴെന്തുകൊണ്ടോ ..എന്നെ ആശ്വസിപ്പിച്ചില്ല .
വീട്ടില്‍ നിന്നിറങ്ങി ഓഫീസില്‍ എത്തുന്നത്‌ വരെ ..പരമാവധി ശ്രദ്ധിച്ചു ..ഒരപകടവും വരരുത്..ഇന്നു പുറരതിരങ്ങുന്നുമില്ല..മനസ്സിലുറപ്പിച്ചു..
പതിവു പരിപാടികള്‍ തുടങ്ങി..മനസ്സു പിന്നെയും സ്വപ്നത്തിന്റെ പിന്നാലെ നടന്നു..
ഫോണ്‍ ....സൂരജാണ് ..അതെ.... ഹില്സണ്‍ ....ഒരു അക്സിടെന്റ്റ് ..
എവിടെ ............
പുറപ്പെടുമ്പോള്‍..സ്വപ്നം ഒരു മയക്കു മരുന്ന് പോലെ ..എന്നെ തളര്‍ത്തി..
ഒരു ടിപ്പര്‍ .. ...
ചുറ്റും കൂടിയ ആള്‍കൂട്ടത്തെ വകഞ്ഞ് ...ഞാന്‍ കണ്ടു ..ചിതറി തെറിച്ചുപോയ ..ഒരു ജീവന്‍ ...
ആരെയാണ് ആദ്യം വിളിക്കേണ്ടത്..
അബോധത്തില്‍ പലരെയും വിളിച്ചു പലരും വന്നു..ബന്ധുക്കളും ..സുഹൃത്തുക്കളും ..
"നീയൊരു കാര്യം ചെയ്യണം ..ഇതു വീട്ടിലൊന്റിയിക്കണം...
******
മതിലിന്റെ മറവു കഴിയാതിരിക്കാനും ..ഗേറ്റിനു മുന്നില്‍ ആരും ഇല്ലാതിരിക്കുവാനും..ആഗ്രഹിച്ചു ..വരാന്തയില്‍ അവന്റെ അമ്മയിരുന്നിരുന്നു....മടിയില്‍ അവന്റെ ഒരു വയസ്സുകാരി കുട്ടിയും ...

Thursday, August 14, 2008

വാവ്

കര്‍ക്കിട വാവിന് ആള്‍ കൂട്ടതില്‍ നിന്നു കേട്ടത് ..
"സാറേ .....അളളാനാണേ...ഞമ്മള് ഉമ്മാക്ക് ബലിയിടാന്‍ വന്നതാണ്‌ "

പാലങ്ങള്‍ - ഗു ബോഞ്ഞു

ഗു ബോണ്‍ ജൂ - അങ്ങിനെയാണ് അയാളുടെ പേരു കൊറിയയിലെ പ്രശ്സ്തനായ ശില്പി. വര്‍ഷങള്‍ ക്ക് ശേഷം ഒരു അപകടത്തില്‍ മരിച്ചതായീ പത്ര വാര്‍ത്ത‍ കണ്ടു.അയാളുടെ വിധവ ചങ്ങമ്പുഴ പാര്‍കില്‍ മരം കൊണ്ടു തീര്‍ത്ത ശില്‍പം എത്ര വില കൊടുത്തും കൊറിയ യിലേക്ക് കൊണ്ടു പോവാനും തയ്യാറാണെന്ന് അവരോട് സംസാരിച്ച ഒരു സുഹൃത്ത് പറഞ്ഞു .

ഗു ബോഞ്ഞു .ടോന്ഗ് ഹുന്ഗ് എന്നീ കൊറിയ കാരും പോള്‍ കരേന്‍ എന്നീ കലാകാരന്മാര് മായി ദ്വീപുകളില്‍ നടത്തിയ ഒരു ഔടിന്ഗ് ഓര്‍മയില്‍ വന്നു . ഗു ബോഞ്ഞു വിനെ സഹായിച്ചിരുന്ന ചെറുപ്പകാരന്‍ ബോല്ങട്ടിയില്‍ നിന്നുള്ളതായിരുന്നു. കൊറിയന്‍ മാത്രമറിയാവുന്ന ഗു ബോണ്‍ ജൂ വും,ടോന്ഗ് ഹുങ്ങും ഈ യുവാവും തമ്മില്‍ നല്ല ഒരു ബന്ധം ചുരുന്ഗിയ ദിവസങ്ങള്‍ ക്കുള്ളില്‍ ഉണ്ടായീ.

ആന്ഗ്യങ്ങളിലൂടെ ഒരു മനോഹര കടലോരവും വലിയ മീനു കള്‍ തുടിക്കുന്ന തടാകങ്ങളും അവന്‍ കൊറിയന്‍മാരുടെ മനസ്സില്‍ മോഹമുണര്‍ത്തും വിധം വരച്ചു .avaraakatte എത്രയും പെട്ടെന്ന് ആ തീരത്ത് എത്തി പിടിച്ചെടുത്ത മത്സ്യം സ്വയം പാകം ചെയ്തു ബിയറും കുടിച്ചു അലസ്സം മയങ്ങുന്നതായി സങ്കല്പിച്ചു .

ഒരു ഞായറാഴ്ച രാവിലെ യാത്ര തുടങ്ങി .പോളിന്റെ ക്ഷണം ശിരസാ വഹിച്ചു ഞാന്‍ സന്ഗത്തെ നയിക്കാന്‍ സ്വയം നിയോഗിച്ചു ബസ്സ് ബോട്ട് വന്ചി മാറി മാറി ഞങ്ങള്‍ വല്ലാര്പാടത്തെത്തി വാഗ് ധത തീരം തേടി നടന്നു തുടങ്ങി .കേരളത്തിന്റെ ചൂടും ചൂരും അപ്പോഴാണ് സായിപ്പന്മാര്ക്കു മനസ്സിലായി തുടങ്ങിയത് . ഇതിനിടെ പാചകം ചെയ്യുവാനുള്ള പച്ച കറികളും മറ്റു ചേരുവകളും കൊരിഅനുകള്‍ വാങ്ങി ബാഗിലാക്കി നടന്നും തളര്‍ന്നും വല്ലാര്‍പാടം പള്ളികരികിലെ പുളിമര ചോട്ടില്‍ എല്ലാവരും ഇരുന്നു .പുളി കണ്ട കൊറിയനുകള്‍ തങ്ങളുടെ നാട്ടിലുള്ളത് പോലുള്ള മധുരം പ്രതീക്ഷിചു ഒന്നു തിന്നു നോക്കി വല്ലാത്ത മുഖ ഭാവത്തോടെ തുപ്പി നിരാശരായി .അവിടെ വച്ചു പയ്യന്‍ കഥാപാത്രം അപ്രധ്യക്ഷനായി .അവിടെയും ഇവിടെയും ഇല്ലാതെ വിദേശികള്‍ ചൂടായി തുടങ്ങി .ഒരു പറ്റം നാട്ടു കാരുമായി വീണ്ടും പയ്യന്‍ അവതരിച്ചു കൂടെയുള്ള ചില കുട്ടികള്‍ വിദേശികളെ തൊട്ടു ആനന്ദിച്ചു ..എവിടെ കടല്‍ എവിടെ meen എന്ന് അറിയാവുന്ന എന്ങിഷില്‍ ടോന്ഗ് ഹുന്ഗ് ആക്രോശിച്ചു .പയ്യന്റെ വീട്ടില്‍ മധുരം പലഹാരങ്ങളോട് കൂടിയ ചായ ..അറിയാവുന്ന ബന്ധുക്കള്‍ എല്ലാവരും തന്നെ പയ്യന്റെ പുതിയ സുഹൃത്തുകളെ കാണാന്‍ എത്തിയിട്ടുണ്ട് .എല്ലാവരും ഒരു പ്രത്യേക തരം ചിരി ഫിറ്റ് ചെയ്തിട്ടുള്ളത് വിദേശികളുടെ കോപം തെല്ലു വര്‍ധിപ്പിക്കാന്‍ കാരണവുമായി .എവിടെ കടല്‍ എവിടെ meen ..ഇപ്രാവശ്യം ഗൂ ബോഞ്ഞു തനിക്ക് കാണിക്കവുന്നതില്‍ ഏറ്റവും ശക്തിയോടെ പ്രധിഷേധിച്ച് ..പയ്യന്‍ മീന്‍ പിടിക്കുവാനുള്ള സ്ഥലത്തേക്ക് എല്ലാവരെയും ആനയിച്ചു ..ഒരു തോട് ..പിന്നീട് കേട്ടത് കൊറിയന്‍ തെറിയായിരുന്നു ..ആ ഭാഷ പഠിക്കാതിരുന്നത് എത്ര നന്നായി എന്ന് അപ്പൊ തോന്നി. പച്ച കറികള്‍ പയ്യന് നേരെയെരിഞ്ഞു അവര്‍ അരിശം തീര്ത്തു .പയ്യന്‍ ബന്ധു കളുടെ മുന്നില്‍ ചൂളി നിന്നു .

ഒരു വിധം samanwayippichu വ്യ്പീന്‍ വഴി ഫോര്‍ട്ട്‌ kochiyil എത്തുമ്പോ സീ ഗള്‍ തുറന്നിരിക്കണേ എന്ന് മാത്രം മനസ്സില്‍ ആഗ്രഹിച്ചു ..ഭാഗ്യത്തിന് ഫോര്‍ട്ട്‌ കൊച്ചി ചതിച്ചില്ല ..

Wednesday, August 13, 2008

വെറുതെ ..ആലോചിക്കാമെന്നലാതെ

സ്വകാര്യ ബസ്സ് സമരം വീണ്ടും തുടങ്ങി .കൊച്ചി പോലുള്ള നിരവധി വാണിജ്യ മേഖലകള്‍ ഉള്‍പെടുന്ന ,ഒരു മെട്രോ സംസ്കാരത്തിലേക്ക് വളരുന്ന ഒരു നഗരം ഇത്തരം സമരങ്ങള്‍ക്ക് മുന്നില്‍ നിശ്ചച്ചലമാകെണ്ടാതുണ്ടോ ? രണ്ടാമതായി ഇത്രയും അപകടപരമായി ഓടുന്ന വാഹനങ്ങള്‍ ഈ നഗരത്തിനു ആവശ്യമുണ്ടോ ? നഷ്ടത്തിലോടുന്ന കെ എസ് അര ടി c യ്ക്ക് തന്നെ കൊച്ചിയിലെയും ബസ്സ് ഗതാഗതം ഏറ്റെടുത്ത് കൂടെ ..? പക്വത വരാതെ മദ്യപിച്ച് മയങ്ങി മറ്റു വാഹനങള്‍ക്കും വഴിയാത്ര കാര്‍ക്കും ഭീക്ഷണിയാകുന്ന ഡ്രൈവര്‍ മാരില്‍ നിന്നും ഒരു രക്ഷ നാട്ടുകാര്‍ക്കു കൈവരുകയും ചെയ്തേക്കും . അടിസ്ഥാന സൌകര്യങ്ങള്‍ വളരെ കുറവായ ഇവിടെ തിങ്ങിയും ഞരങ്ങിയും ഇത്രയും അധികം ബസുകള്‍ അപകടം പിടിച്ച യാത്രകള്‍ നടത്തുന്നതിന്റെ യുക്തി ഒരു സാധാരണകാരനു പോലും മനസ്സിലാക്കന്‍ ബുദ്ധിമുട്ടുള്ളതാണ് .കൊച്ചി സിര്‍കുലര്‍ gathakathathinu യോജിച്ച ഒരു സ്ഥലമാണ്‌ .പുതിയ റോഡുകള്‍ ചേര്ത്തു പുതിയ ബസ്സ് റൂട്ടുകള്‍ എന്ത് കൊണ്ടു വരുന്നില്ല .വ്യ്പീന്‍-പരവൂര്‍ -ആലുവ -എറണാകുളം ,പോലെ എത്രയോ സിര്‍കുലര്‍ സാധ്യതകളാണ് ഇവിടെയുള്ളത് .

നമുക്കു മനസ്സിലാവാത്ത ഒരു കാര്യം ഇതെല്ലം ആരാണ് നിയന്ത്രിക്കുന്നത് എന്നാണ്.ഇപ്പോഴുള്ള പോലെ അല്ല യുക്തി പൂര്‍വ്വം എല്ലാവര്‍ക്കും ഉപകരിക്കുന്ന രീതിയില്‍ കുറച്ചു ഭാവി കൂടി കണക്കിലെടുത്ത് കുറഞ്ഞത് thamizh നാട്ടിലെ പോലെ എങ്കിലും


Friday, August 8, 2008

പാലങ്ങള്‍

കഴിഞ്ഞ ദിവസ്സം ബോള്‍ഗാട്ടി വരെ പോയപ്പോഴാണ് എന്തൊരു മായാജാലമാണ് സംഭവിക്കുന്നത് എന്ന് ബോധ്യപ്പെട്ടത്‌ ...തൊണ്ണൂറുകളുടെ തുടക്കത്തില്‍ ..മുളവുകാട് ഒരു രക്തസാക്ഷി ദിനതോടനുഭന്ധിച്ചു (വ്യക്തി പരമായ കാരണത്താല്‍ തന്റെ സുഹൃതിനാല്‍ കൊല്ലപെട്ടതാണെന്ന് കോടതി കണ്ടെത്തിയതോടെ ..മത്സരം പിന്നീട് ഉണ്ടായില്ല ) അവിടെ മല്‍സരത്തില്‍ പങ്കെടുക്കാനാണ്‌ നമ്മുടെ നാടക സംഘം സ്ഥലത്തെത്തിയത് നാടക രക്തം തുടിക്കുന്ന യുവ സംഘം ..പാര്ട്ടി തോരണങ്ങളും ..ചുവപ്പന്‍ മുദ്രവക്യന്ങളും പടയണിയും ആവേശത്തോടെ പലവട്ടം രക്തസാക്ഷികള്‍ സിന്ദാബാദ് വിളിച്ചുപോയി . ഉഗ്രന്‍ പ്രസംഗങ്ങള്‍..പട്ടിണി ..പരിവട്ടം .പ്രദിക്ഷെദം.. . അനുസമരണ യോഗം നീണ്ടു .. ..ആളൊഴിഞ്ഞു തുടങ്ങുന്നതിനു തൊട്ടു മുമ്പു മഴ പെയ്തു തുടങ്ങി ..


നാടക മത്സരം തുടങ്ങി ..ഒന്നാം നാടകം ..കണ്ടു നിരാശരായി സ്ത്രീ ജനങ്ങള്‍ കൂട്ടമായി സ്ഥലം ഒഴിഞ്ഞു . രണ്ടാം അവസരം നമുക്കായിരുന്നു ..കുട കൂടിയും നാടകവേശത്തില്‍ നനഞ്ഞും കുറച്ചു യുവാക്കള്‍ ബാക്കിയായി . ജഡ്ജ്മരിലോരള്‍ക്ക് സംവിദായകനോടുള്ള വ്യക്തി വിരോധം മറനീക്കി പുറത്തു വരും തുടക്കത്തിലെ ഭയന്നിരുന്നത് ആസ്ഥാനതയീ ആകെ മൂന്ന് നാടകത്തില്‍ നിന്നു മൂനാം സമ്മാനം ഉറപ്പായി

മൂന്ന് നാടകത്തോടെ മത്സരം മഴ മംഗളം പാടി സമ്മാന വിതരണവും മഴയുടെ അകമ്പടിയോടെ തന്നെ നടന്നു .പിരിഞ്ഞ പോകാന്‍ അധികം പേരൊന്നും അവശേഷിചിരുന്നില്ല , കനത്ത മഴയും ഇരുട്ടും ..ഇനി എറണാകുളത്തേക്ക് ബോട്ടൊന്നും കിട്ടില്ല ഇവിടെ എങ്ങിനെയെങ്ങിലും തന്ങിയെ പറ്റു.

നാടക സന്ഗം ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ വീട്ടില്‍ അഭയം പ്രാപിച്ചു . പകല്‍ നാടകത്തിന്റെ ആവേശത്തില്‍ ആരും തന്നെ ഭക്ഷണം കഴിച്ചിരുന്നില്ല ..വിശപ്പും തളര്‍ച്ചയും നാടക ചര്‍ച്ചക്കിടയില്‍ പതുക്കെ നുഴഞ്ഞു കയറി . ഭക്ഷണം കിട്ടാന്‍ ഒരു വഴിയുമില്ലെന്ന് .നാട്ടുകാരിലൊരാള്‍ തന്നെ തീരിച്ച പറഞ്ഞപ്പോള്‍ എനിക്ക് തലകരങ്ങുന്നത് പോലെ തോന്നി. പക്ഷെ നാടന്‍ ചാരായം ആവശ്യത്തിന് കിട്ടി..തളര്‍ന്നു ഒരു വശത്ത് കൂട്ടിയ പേപ്പര്‍ കെട്ടില്‍ കിടന്നു മയങ്ങി .മഴ യും നാടന്‍ ചാരായവും നാടന്‍ പാട്ടിനും വിപ്ലവ ഗാനങ്ങള്‍ക്ക് പിന്നണിയായീ..

ആരോ തട്ടി വിളിച്ചപോഴാണ് ഞെട്ടി ഉണര്‍ന്നത് ..ഏതോ പഴയ കാലത്തിലെ മനുഷ്യരെ പോലെ നടുക്ക് കൂട്ടിയ തീയ്ക്കു ചുറ്റും എന്തോ ചുട്ടു തിന്നും പാടിയും ഒരു കൂട്ടം.

നിനക്കു വേണ്ടേ ..? എന്ത്..?

തവള ..ച്ചുട്ടതാണ്..

പട്ടിണി എത്ര പെട്ടന്നാണ് ഏത് നേരവും ഭക്ഷണം കിട്ടുന്ന ഒരു നഗരത്തില്‍ നിന്നും പതിനഞ്ചു മിനിട്ട് അകലെ ഞങ്ങളെ പിടികൂടിയത് ..ഇവിടെ ആര്ക്കെങ്ങിലും വല്ല അസുഖവും വന്നാലോ..? എന്താവും സ്ഥിതി .

തവളയെ ചുട്ടു .ചാരായവും കുടിച്ചുആ രാത്രി അവസാനിച്ചു ..അതി രാവിലെ വീട്ടിലെത്തി ...ജോലി സ്ഥലത്തേക്ക് ഇറങ്ങുകയാണ് പിതാശ്രീ .. ഇവന്‍ പോക്കാ എന്ന എന്ന മട്ടില്‍ ഒന്നു നോക്കി .തവള ചുട്ടതും ചാരായവും കുടിച്ചു നടക്കുന്ന ഒരു സന്ഗത്തില്‍ പെട്ട ഒരു മകന്‍ ഉള്ള പിതാവിനോട് എനിക്ക് വല്ലാത്ത ദയ തോന്നി നേരെ ബാക്കിയായ ഉറക്കത്തിലേക്കു നേരിട്ടു തന്നെ കടന്നു.

മറക്കാതിരിക്കാന്‍

മറന്നു പോകും ..ഓരോ കാലം കഴിയുംതോറും അനുഭവങള്‍ക്ക്..പുതിയ കൂട്ടിച്ചേര്‍ക്കലുകളും വരും ഒടുവില്‍ യാഥാര്‍ഥ്യം കുറവും.. വിവരണം കൂടുതലും ആവും .. .എവിടെയെങ്കിലും ഒന്നു കുറിച്ചു വെച്ചില്ലന്കില്‍ . .
അത് കൊണ്ടു ബ്ലോഗാം... കുറിക്കലുമാവും..താല്പര്യമുള്ളവര്‍ക്കു വായിക്കാനും പറ്റും..
അനുഭവങള് സ്വന്തവും ..അടുത്തറിയവുന്നവരുടെയും ..

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..