Friday, January 30, 2009

ചീന വല- ഫോര്‍ട്ട്‌ കൊച്ചിന്‍ -


വിരിച്ച വലയെ തുളച്ചു സൂര്യന്‍ ചക്രവാളത്തിലേക്ക് ചാടി മറഞ്ഞു ..
രാത്രി നിശബ്ദമായി വലിയ ഇരുട്ടിന്റെ വല നെയ്തു ..

Friday, January 23, 2009

ഗൃഹസ്ഥലി

ഗൃഹസ്ഥലി : tourism department-ന്റെ ഒരു സംരംഭമാണ് ..കേരളത്തിന്റെ തനതു നിര്‍മാണ ശൈലി സംരക്ഷികാനുള്ള ഒരു ശ്രമം . എത്രയോ മനോഹരമായ നിര്മിതികളാണ് നിലനിര്‍ത്തുവാനുള്ള സാമ്പത്തിക ചെലവു മൂലം പൊളിച്ചു നീക്കേണ്ടി വന്നത് .
ടൂറിസം രംഗത്തെ വളര്ച്ച പൈത്രിക സ്വത്തുക്കളുടെ സംരക്ഷണത്തിന്റെ ആവശ്യകത വൈകിയാനെന്കിലും ബോധ്യപെടുത്തി .ഇപ്പൊള്‍ നിരവധി പഴക്കമേറിയ മനോഹര മന്ദിരങ്ങള്‍ തനതു ചാരുതയോടെ നിലനില്‍ക്കുകയും വരുമാന മാര്‍ഗമാകുകയും ചെയ്യുന്നു .ചിത്രങ്ങളില്‍ കാണുന്നത് കാഞ്ഞിരപ്പിള്ളിക്കടുത്ത് കനകകുന്ന് റിസോര്‍ട്ട് - പഴയ ഒരു പ്രൌഡ ഭവനം നവീകരിച്ചതാണ് .. കെട്ടിടങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുവാനും പുതുക്കുവാനും വേണ്ടി വരുന്ന തുകയ്ക്ക് tourism department സാമ്പത്തിക സഹായം ലഭിക്കുന്നതാണ്













Saturday, January 17, 2009

ഇരിങ്ങോള്‍, കാവും കലയും ..

ഇരിങ്ങോള്‍, കാവും കലയും ..


പതിവു നട വഴികള്‍ വിരസ്സ മാകാതിരിക്കാന്‍ ഇടയ്ക്കു വ്യത്യസ്തമായ സ്ഥലങ്ങള്‍ തേടി പോകാറുണ്ട് ..ഇത്തവണ ഇരിങ്ങോള്‍ കാവിലെക്കാണ് പോയത് .. വെറുതെ
ചുറ്റി നടക്കാന്‍ ഒരു പച്ച കാട് ..
ഒരു പഴയ ഇല്ലം ..പിന്നെ ആരെയോ കാത്തിരിക്കുന്ന ശില്പങ്ങളും ..













കാന്താരിയുടെ നാട്ടില്‍ (കാപ്പിരികളുടെ നാട്ടില്‍ എന്ന ശീര്‍ഷകത്തോടു കടപ്പാട് )









About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..