Sunday, January 9, 2011

ഒരു പക്ഷെ

ഒരു പക്ഷെ
നിങ്ങള്‍ ഓഫീസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ അത്ര തിരക്കൊന്നുമില്ലാതെ ഇരിക്കുന്നു /മോണിറ്റര്‍ സ്ക്രീനിലേക്ക്  വളഞ്ഞു  നില്‍ക്കുന്നു/ലാപ്ടോപുമായി കിടക്കുന്നു  / അല്ലെങ്കില്‍  വീട്ടില്‍ പതിവ് ചാറ്റിനു ഇടയില്‍ വെറുതെ ഏതെങ്കിലും അഗ്രിഗെടോര്‍ വഴി ഇവിടെ എത്തി നില്‍ക്കുന്നു .

ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. അതും അല്ലെങ്കില്‍ ഇതിനു മുന്‍പ് ഈ വഴി വന്ന ഒരാളാവാം ,ചില ചിത്രങ്ങള്‍ കാണുകയോ   ,പോസ്റ്റുകള്‍   വായിക്കുകയോ ചെയ്തിട്ടുണ്ടാവും .ഇനി .ഇതൊന്നുമല്ലാത്ത സാധ്യതകളും ആവാം .

ഒരു  കപ്പ് ചായയോ കാപ്പിയോ നിങ്ങളുടെ   കൈതൊടാവുന്ന ദൂരത്ത്‌ തണുത്തു ഇരിപ്പുണ്ടാവും..ഇന്ന് തീര്‍ച്ചയായും ചെയ്യണം എന്ന് കരുതി എഴുതി  വച്ചവ ഡയറിയില്‍ നാളത്തെ ദിവസ്സതെയ്ക്ക്  ഒരു വളഞ്ഞ അമ്പു  വരച്ചു മാറ്റിയിട്ടുണ്ടാവാം ..

എത്ര തിരക്കിലോ ചിന്തയിലോ ആണെങ്കിലും      .ഏതായാലും നിങ്ങള്‍,എവിടെയോ ജനിക്കുകയും എനിക്ക് കണ്ടുമുട്ടാന്‍ യാതൊരു  സാധ്യതയും  ഇല്ലാതിരിക്കുകയും  ചെയ്യുന്ന അകലത്തു നിന്നും,   അകന്നിരിക്കുക അല്ലെങ്കില്‍ അറിയാതിരിക്കുക  എന്ന യാഥാര്‍ത്യത്തെ  ഒരു നിമിഷം കൊണ്ടു  മൗസ്ക്ലിക്ക് മാറ്റിമറിച്ചിരിക്കുന്നു..
.
ഞാന്‍ ഇതെഴുതുമ്പോള്‍ എന്‍റെ ഓഫീസിനു  താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ട്‌ ആവുന്ന   ശബ്ദം കേള്‍ക്കുന്നു ..വെറുതെ ആ ഓട്ടോ റിക്ഷ ഡ്രൈവറുടെ മുഖം സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ താടിയുണ്ടാവാം   .വീടിനടുത്തുള്ള ഒരു  ഓട്ടോ റിക്ഷ ഡ്രൈവര്‍  ഫ്രഞ്ച് താടി വച്ചു  എന്നതിനാല്‍  സ്വന്തം ഫ്രഞ്ച് താടി ഉപേക്ഷിച്ച ഒരാളെ ഞാന്‍ ഓര്‍ത്തു അയാള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന  അയാളുടെ ഭാര്യയുടെ അടുത്തേയ്ക്ക് പോയിരുന്നു എന്ന് ഞാനറിഞ്ഞു .അവിടെ എത്തി അയാള്‍ താടി വച്ചിട്ടുണ്ടാവുമോ ..എന്തോ ..?

ഇപ്പോള്‍  നിങ്ങള്‍ നിങ്ങളുടെ പരിചയത്തിലുള്ള  താടിക്കാരെ പറ്റിയോ  ഓട്ടോകാരെപറ്റിയോ ചിന്തിക്കുന്നുണ്ടാവാം ..ഇന്നലെ നിങ്ങള്‍ കൈകാണിച്ച ഓട്ടോ   നിര്‍ത്താതെ  പോയതും അതിലുണ്ടായിരുന്ന സുന്ദരിയായ യുവതി നിങ്ങളെ നോക്കിയതും ചിലപ്പോ നിങ്ങള്‍ ഓര്‍ക്കാം .കുറേ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കൈകാണിച്ചു നിര്‍ത്താതെ പോയ ഒരു ബസ്‌ അപകടത്തില്‍പെട്ടിരുന്നു.  ഒരു നിമിഷം  കൊണ്ടു  ചില നഷ്ടങ്ങള്‍  നമ്മെ ചിലപ്പോ രക്ഷിക്കും അത് കൊണ്ടു സങ്കടപെടെണ്ട  കാര്യമില്ല.

ചില അത്യാവശ്യകാരണങ്ങള്‍ കൊണ്ടു ഒരു ദിവസം  ലീവ് എടുത്തു.ശല്യം ഒന്നും വേണ്ടെന്നു കരുതി  മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു വച്ചു...

പിന്നീട് വൈകുന്നേരം ഓണ്‍ ചെയ്തതും ഒരു കോള്‍ ഒരു പാര്‍ട്ടി ഇന്‍വിറ്റെഷന്‍.പുതിയ ഒരു സ്റ്റാഫിന്റെ വക,.... ,ആയിക്കോട്ടെ... വിശദമായിക്കോട്ടേ പരിച്ചയപെടല്‍.പാര്‍ട്ടി തകര്‍ത്തു എന്ന് തന്നെ പറയാം  ..നടത്തിപ്പുകാരന്‍ നാലുകാലില്‍  .അവസാനം സാധനത്തെ വീട്ടിലെത്തിക്കാനുള്ള ചുമതല ദൈവാനുഗ്രഹം കൊണ്ട് എനിക്ക് തന്നെ കിട്ടി  .ഏതു സമയത്താണോ ആ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തോന്നിയത് ..!!

കഥാപാത്രം മുഹമ്മദ്‌ ഫാരുക് വേതാളത്തെ പോലെ മുതുകില്‍  തൂങ്ങി ,  പാതിരാത്രി വിക്രമാധിത്യനായി പോലീസിനെ പേടിച്ചു, അയാള്‍ പറഞ്ഞ വഴികളിലൂടെ മട്ടാന്‍ചേരിയിലെ  ചെറിയ വഴികളിലൂടെ ഞാന്‍  ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു....

.മുഹമ്മദ്‌ ഇടയ്ക്കിടയ്ക്ക് സന്തോഷം കൊണ്ടോ മറ്റോ ചിരിക്കുകയും ഞാനാണ് അയാളുടെ ഏറ്റവും വലിയ സുഹൃത്ത്‌ എന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു .ഇടയ്ക്ക് ഹെല്‍മെട്ടിനിടയിലൂടെ ഒരു ചുംബന ശ്രമവും നടത്തി  .ഏതോ വഴികള്‍ പിന്നിട്ടു അയാള്‍ പറഞ്ഞ ഒരു വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി .
.
ബര്‍മുഡ ധരിച്ച ഒരു വൃദ്ധന്‍ വാതില്‍ തുറന്നു കൂടെ സുന്ദരിയായ ഒരു സ്ത്രീയും ..ആന്ഗ്ലോ ഇന്ത്യന്സാണ്..  ..
വീട് മാറിയതല്ല അത് മുഹമ്മദിന്റെ ഭാര്യയും അമ്മായി അപ്പനുമാണ് ..എന്നെ ഭാര്യക്ക്‌ പരിചയപെടുത്തി ..അമ്മായിഅപ്പന്‍ പരിചയപെടാന്‍ നിന്നില്ല എന്തോ ഇംഗ്ലീഷില്‍ പിറുപിറുതുകൊണ്ട്   അയാള്‍ അകത്തേയ്ക്ക് പോയി.

"മീറ്റ്‌ മൈ ഗ്രേറ്റ്‌ ഫ്രെണ്ട് ..."    പിന്നെ വിശേഷണങ്ങള്‍ ..വിശേഷങ്ങള്‍ .....എന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് ഇരുത്തി .എന്തൊക്കെയോ കഴിച്ചെന്നു വരുത്തി .

പിന്നെ പാതി രാത്രിയാണ്  വഴി തെറ്റി പോകും അത് കൊണ്ടു  ഇന്ന് ഇവിടെ കിടന്നു നാളെയെ പോവാന്‍ അനുവദിക്കൂ എന്നായി മുഹമ്മദ്‌ ..മുന്നിലെ ചാര് കസ്സെരയില്‍ കിടന്നോളാം എന്ന് പറഞ്ഞു ഞാന്‍ ആ കസ്സെരയില്‍ ചടഞ്ഞു കൂടി .

 കുറേ നേരം കഴിഞ്ഞു കാണണം ... പിന്നെ ഒരു ഗര്‍ജനം കേട്ട് ഞെട്ടിയാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് ...എന്‍റെ കഴുത്തില്‍ കുത്തിപിടിക്കുകയാണ് മുഹമ്മദ്‌ 
"who are യു...ഹിയര്‍ ..."ഒരു കള്ളനെ പിടിച്ചത് പോലെ മുഹമ്മദ്‌ അലറുകയാണ് .
ഞാന്‍ ചാടി എഴുന്നേറ്റു...... അയാളുടെ ഭാര്യ വന്നു ഇതു നിങ്ങളുടെ സുഹൃതല്ലേ നിങ്ങള്‍ ഒരുമിച്ചല്ലേ വന്നത് എന്നൊക്കെ പറയുന്നുണ്ട് ..ആര് കേള്‍ക്കാന്‍ .അയാള്‍ നടന്ന സംഭവങ്ങളൊക്കെ മറന്നു പോയിരിക്കുന്നു .

..തൊട്ടടുത്താണ് മറ്റു വീടുകള്‍ അവരുണര്‍ന്നു വന്നാല്‍ ജീവനും കൊണ്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല .. അവര് വന്നാല്‍ എന്തെല്ലാം വ്യാഖാനങ്ങള്‍ ആവും ഉണ്ടാവുക .
ഞാന്‍ മുഹമ്മദിനെ കഴുത്തില്‍ പിടിച്ചു  ഭിത്തിയിലേക്ക് ചാരി .വയറില്‍ ഒരു ഇടിയും കൊടുത്തു .അതോടെ അയാള്‍ ശബ്ദം നിര്‍ത്തി .പുറത്തേയ്ക്ക് പോയി ബൈക്കെടുത്തു  ആ  ഇരുണ്ട വഴികളിലൂടെ തിരിച്ചു പോന്നു .ഒരു വിധം മെയിന്‍ റോഡില്‍ എത്തി .

പാലത്തില്‍ വെളിച്ചമില്ല ഇരുട്ടിലൂടെ കൂടുതല്‍ കട്ടപിടിച്ച ഒരു വഴി  ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍  താഴെ ഒഴുക്കിന്റെ തിളക്കം മാത്രം ഒരു വശത്തുനിന്നും ആരോ ചാടി വീണത്‌ പോലെ തോന്നി ..ഒരാള്‍ ബൈകിന്റെ ഹാന്‍ഡില്‍ തട്ടി താഴേയ്ക്ക് വീഴുന്നു .ചരിഞ്ഞു പോയെങ്കിലും വീഴാതെ വണ്ടി നിര്‍ത്തി .ആകെ ഇരുട്ട്  വീണയാള്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കുന്നുണ്ട് .അടുത്ത് ചെന്നു.അയാള്‍ കരഞ്ഞു തുടങ്ങി ..

"മരിക്കാനും സമ്മതിക്കില്ലേ ..?"

കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു അയാള്‍ ..മരിക്കാന്‍ പോയ ആള് എന്തിനാണാവോ ഈ ചെറിയ വേദന സഹിക്കാതെ ചൂടാവുന്നത് ..?
പിന്നെ അയാളെ മൊത്തത്തില്‍ ഒന്ന് പരിശോധിച്ച് വല്യ കേടൊന്നും ഇല്ല . ....

ഇനി മരിക്കാം കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്ന് തമാശ പറഞ്ഞു ..പിന്നെ കുറച്ചു നേരം അയാളുടെ കയ്യില്‍ പിടിച്ചു താഴെ ഒഴുക്കിലേക്ക്‌ നോക്കി നിന്നു .

പിന്നെ അയാളോട് ബൈകിനു പിന്നില്‍ കയറാന്‍ പറഞ്ഞു .അയാള്‍ മറുത്തൊന്നും പറയാതെ ബൈകിനു പിന്നില്‍ കയറി .വീട് കുറേ ദൂരെയാണെന്നാണ് പറഞ്ഞത് .തിരിച്ചു പോവാന്‍ അയാളുടെ നാട്ടിലേക്കുള്ള  ബസ്സില്‍ കയറ്റി ഇരുത്തി .ബസ്‌പുറപ്പെടുന്നത് വരെ നോക്കി നിന്നു... അയാള്‍ വീട്ടിലെത്തിയിട്ടുണ്ടാവാം ..

അല്ലെങ്കില്‍ എന്തിനാണ് ഞാന്‍ ആ സമയത്ത് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത് ...
 .

 .

58 comments:

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthu valsara aashamsakal....

പ്രയാണ്‍ said...

ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യല്ലെ.....ഇനിയും കഥകള്‍ വരുന്ന വഴിയല്ലെ........:)

Unknown said...

ഒരു പക്ഷെ ....

കുഞ്ഞൂസ് (Kunjuss) said...

ഒരുപക്ഷേ.... ഞങ്ങൾക്കിതു വായിക്കാൻ വേണ്ടിയാവും ല്ലേ..?

വാഴക്കോടന്‍ ‍// vazhakodan said...

ഒരു പക്ഷെ .......:):)

പട്ടേപ്പാടം റാംജി said...

വായിക്കാന്‍ നല്ല രസം.
മനസ്സില്‍ തോന്നുന്ന ചില തോന്നലുകള്‍ എന്നെ തോന്നിയുള്ളൂ.
ഒരു പൂര്‍ണ്ണത എനിക്കനുഭവപ്പെട്ടില്ല.

ശ്രീനാഥന്‍ said...

ഒരു കഥയായോ എന്നു സംശയമാണെങ്കിലും അങ്ങനെ പറഞ്ഞു പറഞ്ഞ് തത്തിതത്തി മനുഷ്യന്റെ ഒരു കാര്യേ എന്ന് വായനക്കാരനെക്കൊണ്ട് ചിന്തിപ്പിച്ച്.. ആ അങ്ങനെയങ്ങനെ നോക്ക്യാൽ ഒരുഒരു രസമുണ്ട് ഈ എഴുത്തിന്!

ബിഗു said...

വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ദിവസം, നന്‍മ നിറഞ്ഞ ഒരു പ്രവൃത്തിയോടെ അവസാനിച്ചു, അല്ലേ?

വേറിട്ട ശൈലി എനിക്ക് ഇഷ്ടപ്പെട്ടു. ഒന്നുകൂടി തേച്ച് മിനുക്കാമായിരുന്നു.

sm sadique said...

വെറുതെ കുറെ തോന്നലുകൾ

jyo.mds said...

അനുഭവമാണെന്ന് തോന്നി.ലേബല്‍ കണ്ടപ്പോളാണ് കഥയാണന്നറിഞ്ഞത്.നന്നായിരിക്കുന്നു.

നീര്‍വിളാകന്‍ said...

കഥയുടെ തലത്തിലേക്ക് വരാന്‍ ഇനിയും കിണഞ്ഞു പരിശ്രമിക്കേണ്ടി വരും.... ഒരു സാധാരണ എഴുത്ത് എന്നതില്‍ കവിഞ്ഞ് ഒന്നും തോന്നിയില്ല... ക്ഷമിക്കണം

നിരക്ഷരൻ said...

എനിക്കും ലേബൽ നോക്കേണ്ടി വന്നു. അനുഭവം ആണെന്നാണ് ആദ്യം കരുതിയത്. കഥയായ സ്ഥിതിക്ക് പഴയ ഒരു മോഹൻലാൻ സിനിമയിലെ രംഗത്തെ ഓർമ്മിപ്പിക്കുന്ന ‘ബോധം വരുമ്പോൾ ഹൂ ആ യൂ‘ എന്ന് ചോദിക്കുന്ന ഭാഗം ഒഴിവാക്കാമായിരുന്നു.

the man to walk with said...

സംഭവങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണ് പിന്നെ ഒരു സംഭവം പറയുമ്പോള്‍ കഥയല്ലേ ഉണ്ടാവുന്നത് .
നന്ദി ഈ പോസ്റ്റ്‌ വായിക്കാനുള്ള മനസ്സിനും കമന്റിനും
@Pakakinavan
@jayaraj
@prayan
@mydreams
@kunjus
@vazhakodan
@pattepadam ramji
@sreenathan
@bigu
@saddique
@jyo
@nirvilakan
@niraksharan

വീകെ said...

ആദ്യം എന്താ സംഭവമെന്നു പിടികിട്ടിയില്ല...
പിന്നെയല്ലെ കാര്യം തിരിഞ്ഞത്...!
ഇതെന്നാ തുടങ്ങിയത് മാഷെ...!?

വികല ചിന്തകൾ നന്നായിട്ടുണ്ട്...
ആശംസകൾ...

TPShukooR said...

തോന്നലുകളിലൂടെ ആണല്ലോ ചിന്തകന്‍ ഉണ്ടാകുന്നത്.

Umesh Pilicode said...

ആശാനെ നമിച്ചു
:-)

Echmukutty said...

ഇത് കലക്കീട്ടുണ്ടല്ലോ.
അപ്പോ ഇങ്ങനെയാണ് മനുഷ്യന്റെ കാര്യം!

the man to walk with said...

നന്ദി .
വായനയ്ക്കും അഭിപ്രായത്തിനും .

@vk
@Shukkoor
@umesh
@ozhakkan
@ecchumutty

Jishad Cronic said...

നന്നായിരിക്കുന്നു...

Anya said...

:-)

Hugs

Kareltje =^.^= Betsie >^.^<

Anya ♥

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അലസമായ തുടക്കം. പിന്നെപ്പിന്നെ ഗതിവേഗമാർജ്ജിച്ചു. എന്തിനാണാവോ വേലിമ്മെ കിടക്കണ പാമ്പിനെയെടുത്ത് ഇങ്ങനെ കഴുത്തിലിടാൻ പോകുന്നത് എന്നും ചിന്തിക്കാതിരുന്നില്ല. സംഭവങ്ങളോട് പുലർത്തിയ ഒരു തരം നിസ്സംഗഭാവത്തിനൊത്ത ശൈലി എഴുത്തിലും കണ്ടു.

Raghunath.O said...

kollaam

Anya said...

Happy Sunday :-)

greetings & hugs

Kareltje =^.^= Betsie >^.^<

Anya ♥

ശ്രീ said...

രസകരം... ചിന്തകള്‍!
:)

Unknown said...

ഒരുപക്ഷെ ഞാനും ചിന്തിച്ചേക്കാം എനിക്ക് ലേശം അസുഖോണ്ടോന്ന്, പക്ഷെ അതൊരുപക്ഷെ മാത്രമായിരിക്കാം.

:))

ഒരു കഥയുടെ വഴിയിലെത്തിയിട്ടില്ല എന്നെനിക്ക് തോന്നുന്നു.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നല്ല ഒരു അനുഭവം..
ആശംസകളോടെ..
വീണ്ടും വരാം..

Anonymous said...

അല്ല, അയാളെയും വീട്ടില്‍ കൊണ്ട് ചെന്നാക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കില്‍...കഥ നമ്മള്‍ക്കിനിയും ഉണ്ടായേനെ..

Sabu Hariharan said...

നന്നായിരിക്കുന്നു!.
എനിക്കിഷ്ടപ്പെട്ടു :)

it was like a dream..

പാവത്താൻ said...

ആകസ്മികതകളുടെ ആകെത്തുക.....

അനീസ said...

a small change in ur decision for a moment can bring a big change in ur future

.....Aneesa

അനീസ said...

ഒരു പക്ഷെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇങ്ങനെ അല്ലയിരുന്നെന്നെ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് ഞാന്‍ , എന്റെ ആ mentality ഓര്‍മ്മ വന്നു

Unknown said...

ഞാനും വായിച്ചു തുടങ്ങിയപ്പോള്‍ ഒരു സംഭവ കഥ എന്നാണു കരുതിയത്‌.
നല്ല കഥ ! രചനാ രീതി എനിക്കിഷ്ടപെട്ടു

Anonymous said...

ഒരു പക്ഷെ എന്നു കണ്ടപ്പോൾ ഇതു ഞാൻ വായിച്ചിട്ടുണ്ടാകില്ല എന്നായിരിക്കും എന്നു കരുതി വന്നതാ ഇതു ഞാൻ വായിച്ചിട്ടില്ലായിരുന്നു എന്നതു വേറെ കാര്യം .. വായിച്ചു വായിച് എവിടെയൊക്കെയോ എത്തി,, ഏതായാലും ഈശൈലി കൊള്ളാം... അഭിന്ദനങ്ങൾ...

the man to walk with said...

നന്ദി ഈ പോസ്റ്റ്‌ വായിക്കാനുള്ള മനസ്സിനും കമന്റിനും
@Jishad
@Anya
@PAllikarayil
@Reghunath
@Sree
@Nishasurabhi
@Joy
@Dear Anony
@Sabu
@Pavathan
@Aneesa
@Bava

Pranavam Ravikumar said...

അഭിനന്ദനങ്ങള്‍.!!

കുസുമം ആര്‍ പുന്നപ്ര said...

ആദ്യം ഒരു അനുഭവം പോലെയാണു തോന്നിയത്.

SUJITH KAYYUR said...

ashamsakal

പാവപ്പെട്ടവൻ said...

മാഷേ നന്നായിരിക്കുന്നു ..ഒരു കഥയിലെ കഥാപാത്രങ്ങൾ നമ്മോടു സംവേദിക്കുന്നത് ഒരു വലിയ സംഭവമാണ് ഇവിടെ അതു സംഭവിക്കുന്നു .മനോഹരം

ശ്രീജ എന്‍ എസ് said...

:)
അനുഭവമാണോ..ഫോണ്‍ ഓണ്‍ ആക്കണ്ട

ധനലക്ഷ്മി പി. വി. said...

എന്തിനാണ് ...? ഈ ചോദ്യത്തിന് പലപ്പോഴും ഉത്തരം കണ്ടെത്താന്‍ കഴിയില്ല സുഹൃത്തേ....

നന്നായി ഈ അനുഭവ കഥ ..ആശംസകള്‍

വര്‍ഷിണി* വിനോദിനി said...

ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി...അതെ , അങ്ങനെ എത്തിപ്പെട്ടു...കൊള്ളാം ട്ടൊ ചിന്തകള്‍.

Villagemaan/വില്ലേജ്മാന്‍ said...

ഞാനും കമന്റിലൂടെ തന്നെ ഇവിടെ എത്തിപ്പെട്ടു..

ഒരു വ്യത്യസ്തമായ ആഖ്യാന ശൈലി ആയി തോന്നി കേട്ടോ മാഷെ..

Anonymous said...

" ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. "
അതേ.അങ്ങിനെത്തന്നെയാണ് ഇവിടെയെത്തിയത് പക്ഷെ വെറുതെയായില്ല...ഇഷ്ടപ്പെട്ടു...

ഗീത said...

ചിലതിനൊക്കെ നിമിത്തമാവാൻ ചിലരെയൊക്കെ ദൈവം നിയോഗിച്ചിട്ടുണ്ട്. ദി മാൻ ടു വാക്ക് വിത്ത് തന്നെയാണ് അല്ലേ? എല്ലാം എഴുതൂ.

ഭാനു കളരിക്കല്‍ said...

അതെ, എന്റെ ബ്ലോഗിലെ കമെന്റില്‍ തൂങ്ങി വന്നതാണ്. വന്നത് കൊണ്ടു നഷ്ടം ഉണ്ടായില്ല. നല്ലൊരു കഥ വായിക്കാന്‍ ആയി. ആദ്യമാണിവിടെ. മനോഹരം :)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

നരിക്കുന്നൻ said...

പതിയെ കുശലം പറഞ്ഞ്, വെറുതെ എന്തൊക്കെയോ അലോചിച്ച്, ഇടക്കെപ്പോഴോ കണ്ണുടക്കിയ ചിന്തകളിലൂടെ ഒഴുക്കോടെ ഒരു കഥ. ഈ അനുഭവകഥ അതിന്റെ രസം വിടാതെ അവതരിപ്പിച്ചിരിക്കുന്നു. പതിയെ കഥയുടെ ഉള്ളിലേക്ക് വായനക്കാരനെ വലിച്ച് കൊണ്ട് പോകുന്ന ഈ ശൈലി ഇഷ്ടപ്പെട്ടു..

നികു കേച്ചേരി said...

ഇതിപ്പോ ആ വഴിക്കും ഈവഴിക്കും ഒക്കെ പോയി ഇവിടെ എത്തിയതുപോലെയായി...
അവസാനം കെട്ടിയ കുറ്റി നന്നായി....

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........

Anya said...

Hey where are you ??
No new post for a long time
I hope all is well with you !!!!!

പട്ടേപ്പാടം റാംജി said...

എന്താ പുതിയ പോസ്റ്റൊന്നും കാണാത്തെ?

OAB/ഒഎബി said...

എനിക്കൊരു പുതുമ തോന്നി.
അനുഭവം ഇങ്ങനെയും എഴുതാം അല്ലെ

mayflowers said...

പലരും പറഞ്ഞ പോലെ പുതുമ തന്നെയാണീ പോസ്റ്റിന്റെ ആകര്‍ഷണം..
ആശംസകള്‍..

നമോവാകം said...

വ്യത്യസ്തമായ അവതരണം. :)

ajith said...

ഒരു കമന്റില്‍ തൂങ്ങി ഞാനുമെത്തി. എന്തായാലും ഫോണ്‍ ഓഫ് ചെയ്യേണ്ട. ഇനിയും കഥകള്‍ വരട്ടെ...

അനശ്വര said...

" ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. "...
അതെ, അങ്ങിനെ ആയിരുന്നു അന്ന് ഞാന്‍ ഇവിടെ എത്തിയത്..ആദ്യ പകുതി വായിച്ചപ്പൊ കുറച്ച് ബോറടിച്ചു..ബാക്കി കഥയുടെ ചെറിയ രൂപത്തിലേക്ക് വന്നെങ്കിലും അപൂര്‍ണ്ണതയുണ്ട്. അന്ന് ഗൂഗില്‍ സമ്മതിച്ചില്ല കമന്റാന്‍...

khaadu.. said...

" ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. "...
അതെ, ശരിയാണ്.....

ഒരു പക്ഷെ....

നന്നായിട്ടുണ്ട്..

RK said...

ഞാന്‍ എത്തിയത് മറ്റൊരാളുടെ പ്രൊഫൈലില്‍ ഉള്ള ബ്ലോഗ് ലിസ്റ്റ് വഴിയാണ്.പിന്നെ നമ്മുടെയൊക്കെ ജീവിതം തന്നെ ഓരോ നിയോഗമല്ലേ :)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..