Saturday, August 28, 2010

കണ്കെട്ട്

അല്ലെങ്കില്‍ അശോകന്‍ വൈകി വന്നതെല്ലേ എല്ലാറ്റിനും കാരണം ..റോഡിലെ കുഴികള് കാരണം അവന്റെ ബസ്‌ ട്രിപ്പ്‌ കഴിയാന്‍ താമസിക്കും എന്ന് വിളിച്ചു പറഞ്ഞു പിന്നെ നോക്കി നിന്നു മടുത്ത് അവന്റെ ഷെയര്‍ തട്ടുകടയിലെ മാധവന്കുട്ടിയോടു കടം പറഞ്ഞു ഒടുവില്‍ ഒരു വിധത്തില്‍ ബെവേരജെസിന്റെ മുന്നിലെത്തിയപ്പോ അവിടെയെ നീണ്ട ക്യൂ ..ഒരു വിധത്തിലാണ് പൂട്ടുന്നതിന് മുന്‍പ് സാധനം വാങ്ങിച്ചത് .. ...വര്‍ക്ക് ഷോപ്പ് അടയ്ക്കാന്‍ കുറച്ചു താമസ്സിച്ചു കിട്ടിയ കാശ് ചെറുക്കന്റെ കയ്യില്‍ വീട്ടിലേക്കു കൊടുത്തു വിട്ടു ഒരു നൂറാവശ്യം കാണും അവിടെ ..

പിന്നെ ഈ ക്ഷീണം... ദേഷ്യം... ഒക്കെ മാറ്റണ്ടെ ..? പറയുമ്പോ എല്ലാവരും കുറേ ബാധ്യതയും വിഷമോം ഒക്കെ ഉള്ളവരാണ് കൂട്ട് കൂടി

വര്‍ക്ക്‌ ഷോപ്പിന്റെ പിറകില്‍ കുറച്ചു നേരം ....അതാ ആകെ ഒരു രസം ...ആശാന്‍ ഉണ്ടങ്കില്‍ പാട്ടും ഉണ്ടാവും ...

ഫുള്ളും കയ്യി പിടിച്ചു വരുമ്പോ മുമ്പില് അശോകന്‍ വന്നു നിന്നു ചിരിക്കുന്നു ശരിക്കും ദേഷ്യം വന്നു ആര്‍ക്കായാലും വരും അത്രയ്ക്കുണ്ടായിരുന്നു ക്യൂ...

അശോകന്റെ ചിരി കണ്ടു ഫുള്ളിന്റെ കഴുത്തില്‍ പിടിച്ചു അവന്റെ തലയ്ക്കൊന്നു കൊടുക്കാന്‍ ആഞ്ഞതാണ് കുപ്പി പിന്നിലെന്തിലോ തട്ടി തിരിഞ്ഞു നോക്കുമ്പോ ഒരാള്‍ അടികൊണ്ടു കുഴഞ്ഞു വീഴുന്നു . എല്ലാവരും ഓടി വന്നു പിന്നെ കുറച്ചു വെള്ളമൊക്കെ ഒഴിച്ച് അനക്കമില്ല ..കൊലക്കെസ്സില്‍ പ്രതിയാകുമോ. ? ജയ് ലീ കിടക്കേണ്ടി വരുമോ ..? വീട്ടുകാരുടെ കാര്യം എന്താവും ..?എന്നൊക്കെ ഒരു നിമിഷം കൊണ്ടു ആലോചിച്ചു തലകറങ്ങി ..ആളുകള്‍ കൂടി നിന്നു നോക്കുന്നൂന്നല്ലാതെ ആരും ആശുപത്രിയിലേക്ക് കൊണ്ടു പോവാന്‍ ശ്രമിക്കുന്നില്ല അശോകനെ നോക്കി അവന്‍ നിസ്സഹായനായി എന്നേം നോക്കി ..അപ്പോഴേക്കും വന്നു പോലീസ്.

"ആരെയാട നീ തല്ലി കൊന്നത് ..? എന്നാണു അവര് ആദ്യം തന്നെ ചോദിച്ചത് ..അതൊരു വെള്ളിടി പോലെ നെഞ്ചില്‍ തറച്ചു ..
കുഴഞ്ഞു വീണയാളുടെ വയറു വീര്‍ത്തു നില്‍ക്കുന്നു ..ഒരു പോലീസ് കാരന്‍ തൊട്ടു നോക്കി എന്തോ ഒന്ന് വയറില്‍ കെട്ടി വച്ചിരിക്കുന്നു ..

അയാള്‍ ഷര്‍ട്ട്‌ അഴിച്ചു നോക്കി ..."അയ്യോ ബോംബ്‌ .." പോലീസുകാരന്‍ സ്വയം മറന്നു തൊണ്ട കീറികൊണ്ട് ഓടി ..

ഞാനും ഓടി ..പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത് കൊണ്ടു തലക്കടിച്ചു വീഴ്ത്തിയ ആളെ ആരും തിരഞ്ഞില്ല പോലീസിനും അവര് പിടികൂടിയ ഭീകരനായിട്ടാണ് സംഭവം വിവരിച്ചപ്പോള്‍ പറയാന്‍ താല്പര്യം .

പിന്നെയാണ് അന്വേഷണം തുടങ്ങിയത് .പതിവ് പോലെ തീവ്രവാദ സംഘടനകളുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിനായി കുറച്ചു കാലം കാത്തിരുന്നെങ്കിലും ഒരറിവും സംഭവത്തെ കുറിച്ച് കൂടുതലായി ഉണ്ടായില്ല . തലയ്ക്കടിയെറ്റു വീണ ആള്‍ക്ക് കുറേ ദിവസം കഴിഞ്ഞു ബോധം വീണു അയാള്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിനോ ഓര്‍ത്തെടുക്കാന്‍ അയാള്‍ക്കോ കഴിഞ്ഞില്ല മദ്യപാനികള്‍ കൂടുതല്‍ പാപികളായത് കൊണ്ട് അവരെ കൊന്നു സ്വര്‍ഗം നേടാന്‍ ശ്രമിച്ച ഒരാളാണെന്ന് പറഞ്ഞു കേട്ടു ശരിയാണോ എന്നറിയില്ല .

ചിതറി തെറിച്ചു പോകുമായിരുന്ന കുറച്ചു കുടുംബങ്ങളെ .മക്കളെ ..ഭാര്യയെ ..ഒക്കെ ഓര്‍ത്തു

കുറച്ചു നേരം ഈ ജീവിതത്തിന്റെ ഭാരങ്ങളെ മറക്കാന്‍ മാത്രമാണ് ഈ കണ്കെട്ട് വേഷം ...

പിന്നെ ഇതെല്ലാം ചേര്‍ത്ത് നിര്‍ത്തുന്നത് തന്നെയാണ് ജീവിതം അല്ലെ ..?

ഒരു കണ്ണ് കെട്ടി കളി ..അപ്പൊ അയാളോ..? കണ്ണ് കെട്ടി നടന്നു പോയ ഒരാളാണോ ..? അറിയില്ല ഓരോ ജന്മങ്ങള്‍ ..

..കാര്യങ്ങള്‍ ആളുകള്‍ മറന്നു തുടങ്ങിയ പ്പോള്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്ന പോലീസ് ഡ്രൈവേരോട് അയാളെ കുറിച്ച് തിരക്കി ..ജയിലില്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ മഴ പെയ്യുന്നതും പുറത്തെ ചെടികളില്‍ വിരിയുന്ന പൂക്കളെയും നോക്കി വെറുതെ ചിരിക്കും അയാള്‍ എന്ന് ഡ്രൈവര്‍ പറഞ്ഞു

ഇവിടെ ഈ ആള്‍കൂട്ടത്തിന്റെ ചിരിയും കരച്ചിലും നീളുന്ന വഴികളില്‍ നിന്നും മാറി സ്വന്തം ശരിയോ സ്വരഗമോ തേടിയ അയാള്‍ ഒരു പക്ഷെ അത് സ്വര്‍ഗമെന്നു കരുതിയിട്ടുണ്ടാവുമോ ..?

32 comments:

Anonymous said...

അശോകനോട് ദേഷ്യം തോന്നി കുപ്പി ആഞ്ഞു വീശാന്‍ തോന്നിയത് ഭാഗ്യം...അല്ലെങ്കില്‍ കഥ എന്താകുമായിരുന്നു...??
:)

പട്ടേപ്പാടം റാംജി said...

ആശംസകള്‍.

അരുണ്‍ കരിമുട്ടം said...

ഹത്ശരി :)
കൊള്ളാം

ശ്രീനാഥന്‍ said...

ഭീകരരെന്നു പറയുന്നവരും സ്വർഗ്ഗം(മോക്ഷം?) തന്നെയാണ് തിരയുന്നത്. കാസ്ടോ പരാജയ പ്പെട്ടിരുന്നെങ്കിൽ ഒരു ഭീകരനായിട്ടായിരിക്കാം അറിയപ്പെടുക,ഒരു ഫുള്ളിന്റെ പുറത്ത് ഭീകരരിലേക്ക് ഒന്നു കടന്നു ചെന്ന രീതി-കഥ നന്നായി.

Unknown said...

Nalla kadha.. Adyamayittanu ivide. Aashamsakal..

ramanika said...

കാര്യമായ ഒരു കൊച്ചു കഥ
ആശംസകള്‍ !

Jishad Cronic said...

ആശംസകള്‍...

നിയ ജിഷാദ് said...

kollaam

ജന്മസുകൃതം said...

ആശംസകള്‍..

ശ്രീ said...

കഥ പറഞ്ഞതിലെ വ്യത്യസ്തത ഇഷ്ടമായി

Sabu Hariharan said...

പാഠം ഒന്ന്

ഫുൾ ബോട്ടിൽ കൊണ്ട്‌ തല്ലാൻ ശ്രമിച്ചു എന്നു അറിഞ്ഞാൽ.. അതു മതി കുടിയന്മാർ തല്ലി കൊല്ലാൻ..

ജാഗ്രതെ..

Unknown said...

ഒരു ഫുള്ളിന്റെ പുറത്ത് ഇത്ര ഒക്കെ എഴുതുമോ ? ഹി ഹി
ആശംസകള്‍

മാണിക്യം said...

ഒരു തീവ്രവാദിയെ പിടിക്കുക എന്നു പറഞ്ഞാല്‍
ദേ ഇത്രയേ ഉള്ളു ആവശ്യം ഒരു ഫുള്‍!
ഒന്നു പറഞ്ഞില്ല ആ ഫുള്ളിനു എന്തു പറ്റി?
കളഞ്ഞു കാണില്ലല്ലോ, അല്ലെ?
പാരവശ്യത്തിനിടയില്‍ അതാവും ഏക ആശ്വാസം
എല്ലാം ഒരു കണ്‍കെട്ട്!!
ശംഭോ മഹാദേവ!!

Anil cheleri kumaran said...

ഫുള്‍ ബോട്ടില്‍ നശിപ്പിച്ച കുടിയനോ?

പാവപ്പെട്ടവൻ said...

ആശംസകള്‍.

കണ്ണനുണ്ണി said...

ന്നിട്ട് ആ കുപ്പീടെ കാര്യം എന്തായി.. :)

Sidheek Thozhiyoor said...

കുറച്ചു നേരം ഈ ജീവിതത്തിന്റെ ഭാരങ്ങളെ മറക്കാന്‍ മാത്രമാണ് ഈ കണ്കെട്ട് വേഷം..
കഥ ഒരു ഫുള്ളില്‍ ഒതുക്കിയത് നന്നായി..
ആശംസകള്‍..

എന്‍.ബി.സുരേഷ് said...

ആകസ്മികതയാണല്ലോ എല്ലാം.ചില തെറ്റുകൾ വലിയ ശരികളായി മാറാം. കഥയുടെ കീപോയ്ന്റിൽ ഒരു യുക്തിഭംഗം ഫീൽ ചെയ്യുന്നു. കഥ നന്നായി.

Pranavam Ravikumar said...

ആശംസകള്‍....!!!

jyo.mds said...

നന്നായി.

Typist | എഴുത്തുകാരി said...

ഫുള്ളുകൊണ്ട് അങ്ങനേം ഒരു ഗുണം ഉണ്ടായല്ലോ!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഹൃദയംനിറഞ്ഞ ആശംസകള്‍!!

Echmukutty said...

ആശംസകൾ.
ഇനിയും എഴുതു.

ജയരാജ്‌മുരുക്കുംപുഴ said...

kadha assalaayi ............. aashamsakal......

പകല്‍കിനാവന്‍ | daYdreaMer said...

ഫുള്ള് ഫുള്ള് ... അതെവിടെ ? :):)

Unknown said...

അശോകന്‍ വൈകി വന്നതല്ലേ എല്ലാറ്റിനും കാരണം...
അതെ!
വൈകിയത് നന്നായി
സംഭവം നടന്നതെവിടെയാ? ചാലക്കുടിയിലാണോ?

ഒഴാക്കന്‍. said...

ഉണ്ടാവണം എന്ന് വേണം കരുതാന്‍!

ഡോ.വാസുദേവന്‍ നമ്പൂതിരി said...

കുടിയും അടിയും
ഒടുവില്‍ രക്ഷയും
മദ്യത്തിന്‍െറ മറിമായങ്ങള്‍.

lekshmi. lachu said...

kolaam ...eshtaayi

രമേശ്‌ അരൂര്‍ said...

very good article..keep it up

the man to walk with said...

Thank You
for the visit and valuable comments

@Dear Anony
@Ramji
@Arun
@Sreenathan
@Njan
@Remanika
@Jishad
@Niya
@Leela
@Shree
@Sabu
@My dream
@Manikyam
@kumaran
@pavapettavan
@Kannanunny
@sidhique
@Suresh
@Ravikumar
@Jyo
@Typist
@Joy
@Echumtty
@Jayraj
@Pakalkinavan
@Nandu
@Ozhakan
@Dr.Vasudevan
@Umesh
@Lakshmi
@Ramesh

nikhil sharma said...

valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..