Friday, November 27, 2009

ഉമ്മ

"ഉമ്മാ ..............."
ഒന്നാം ക്ലാസ്സാണ് ...ചെറിയ ക്ലാസ്സില്‍ പലകുട്ടികളും നിസ്സാരകാര്യങ്ങള്‍ക്കു പോലും കരയാറുണ്ട്.പക്ഷെ കഠിനമായ വേദന ഉണര്‍ത്തുന്ന വേദന പെട്ടെന്ന് തിരിച്ചറിഞ്ഞു .കുട്ടികള്‍ക്കിടയില്‍ വയറു പൊത്തി പിടിച്ചു നസീമ കരയുന്നു .
പുറത്തു നില്‍ക്കുന്ന ആയയോടു കാര്യം തിരക്കാന്‍ പറഞ്ഞു ചിലത് ആയയോടു മാത്രം പറയാവുന്ന സ്വകാര്യമാവും..

നസീമയോട് സംസാരിച്ച ആയയുടെ കണ്ണുകള്‍ നിറയുന്നതാണ് കണ്ടത്.
"നസീമയ്ക്ക് apendicitis operate
ചെയ്ത ഭാഗത്ത് വല്ലാതെ വേദനിക്കുന്നു ....വീട്ടിലറിയിക്കാം ..?"

നസീമ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഉമ്മ മരിച്ചു വീട്ടില്‍ പ്രായമായ ബാപ്പ മാത്രമാണുള്ളത് .....നസീമയുടെ ചേച്ചി കല്യാണം കഴിഞ്ഞു പോയി ..വീട്ടിലെ കാര്യങ്ങള്‍ പലതും നസീമ തന്നെയാണ് ചെയ്യുന്നത് ..നസ്സീമയ്ക്ക് വയ്യെങ്കില്‍ അത് പറയാന്‍ പോലും ആരുമില്ല ..

പുറത്തു ഓട്ടോ വന്നു നിന്നു നസീമയുടെ വൃദ്ധനായ ബാപ്പയാണ് .നസീമ ബാഗുമായി ഓട്ടോയില്‍ കയറി .
"വീട്ടിലേക്ക്..."
വീട്ടില്‍ കിടന്നു ആരും കാണാതെ നസീമ കരയുന്നുണ്ടാവും ...
"ഉമ്മാ..."
ആ വിളി...മുറിക്കുള്ളില്‍ പ്രതിദ്വനിച്ചു കൊണ്ടേയിരിക്കും .
അസ്വസ്ഥമായ ഒരാത്മാവ് ഒരു കുഞ്ഞു കാറ്റായി അവളെ തലോടുമോ ............?

16 comments:

ramanika said...

നസിമ മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു !

Anil cheleri kumaran said...

:(

രഘുനാഥന്‍ said...

നിസ്സഹായരായ ഒത്തിരി നസീമമാരെ ഓര്‍മിപ്പിച്ചു...

Readers Dais said...

നസീമയുടെ വേദന എവിടെയോ ഒരു വിങ്ങലായി മനസ്സില്‍ കുടുങ്ങി കിടക്കുന്നു , ഒരു കാറ്റായി തലോടാനുള്ള വെമ്പലുംയി......

വരവൂരാൻ said...

ഇങ്ങളു രാവിലെ തന്നെ ഒരൊന്ന് പറഞ്ഞ്‌ മനുഷ്യനെ ബേജാറാക്കരുത്‌..

നൊന്തു....

പ്രയാണ്‍ said...

............

Typist | എഴുത്തുകാരി said...

പാവം!

Anonymous said...

കേട്ടതാണെങ്കിലും ... പാവം കുട്ടി...ഇനിയും അവളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആര് വരാനാ...?

OAB/ഒഎബി said...

എന്തിനിത്ര വേവലാതി?
ഹെയ് ഇല്ല! പിന്നെ ഒരു...ഒരു പേ...
ഏ..

ഗീത said...

ദൈവം നസീമക്ക് ആശ്വാസം കൊടുക്കട്ടേ. (കുഞ്ഞുന്നാളില്‍ അമ്മയില്ലാതിരിക്കുന്ന ഒരവസ്ഥ ആലോചിക്കാന്‍ പോലും വയ്യാത്തതായിരുന്നു)

ഒരു സംശയം - നസീമ ഒന്നാംക്ലാസ്സില്‍ പഠിക്കുന്ന ചെറിയ കുട്ടിയാണോ? അപ്പോള്‍ ആ കൊച്ചു കുഞ്ഞാണോ വീട്ടിലെ ജോലിയെല്ലാം ചെയ്യുന്നത്?

the man to walk with said...

thanks for the visit and the comments- dear anony,ramanika,kumaran,reghunathan readersdais,varavooran,prayan,typist,oab,its based on a real incident @gita

Anya said...

No photo for me :(
But I enjoy your curly letters
:-)
So funny !!

പാവത്താൻ said...

പാവം...എന്തെങ്കിലും ചെയ്യൂ......

Akbar said...

ഒന്നാം ക്ലാസില്‍ പഠിക്കുന്ന നസീമയ്ക്ക് ആയയോടു മാത്രം പറയാവുന്ന രഹസ്യം.
ഈ കൊച്ചു കുഞ്ഞിനു വൃദ്ധനായ ബാപയും കല്യാണം കഴിഞ്ഞ സഹോദരിയും.
വീട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്യുന്നത് ഈ ഒന്നാം ക്ലാസുകാരിയും.
ഇതൊരു വ്യത്യസ്തമായ "ഒന്നാംക്ലാസ്" കഥ തന്നെ

the man to walk with said...

truth is always stranger than fiction @akbar thanks for the visit and comment.
thank you pavapettavan ..onum cheyyabnavatha avasthakalum undaavum

Sorry Anya ..yes our alphabet is something funny :)

lekshmi. lachu said...

നിസ്സഹായരായ ഒത്തിരി നസീമമാരെ ഓര്‍മിപ്പിച്ചു...

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..