Monday, October 6, 2008

സ്മാര്‍ത്നെസ്സ്

2004 Dec.26 4.00 am.

അല്ലെങ്കിലും ഈ രാജ്യം എങ്ങിനെയാണ് നേരെയാവുക ...ക്രിസ്മസ്സാണ്.. ഹോളിഡേ ആണ് എന്നെല്ലാം പറഞ്ഞു മന്ത്രിയും പരിവാരങ്ങളും ലീവ് എടുത്തു നാടു ചുറ്റുക ..ഈ ഉള്ളവന്‍ രാത്രിയും പകലും നോക്കാതെ ഈ ഓഫീസിനു കാവലിരിക്കുക. അതും ഡിസംബറിലെ ഈ തണുപ്പത്ത് ...ഈ നാടു ഒരു കാലത്തും നന്നാവുമെന്ന് തോന്നുന്നില്ല ...മന്ത്രാലയമാണ് പോലും ..മന്ത്രാലയം ..!!

ആ വരുന്നുണ്ടല്ലോ ..ഈ നേരത്ത് ഇനി... ഒരു ഫാക്സ് ...ആരാണാവോ ...എന്ത് മാരണമാണൊ..? . ഇത്ര കാലത്തെ ..മണി നാല് പോലുമായില്ല ..

attn: expect Tsunami by 6.30..originated from Sumathra..11../......

ഇനി അയാളുടെ കുറവ് മാത്രമേയുള്ളു ...ടി സുനാമി ആയാലെന്ത് ക സുനാമി ആയാലെന്ത് ..?.

സുമാത്ര ആയാലെന്ത് ..സിങ്കപ്പൂര്‍ ആയാലെന്ത് ..? .ബാക്കിയുള്ളവന് പണിയായി ...ഡ്രൈവരെ വിളിക്കണം എയര്‍പോര്‍ട്ടില്‍ പോകണം ..പേരെഴുതിയ ബോര്‍ഡും പിടിച്ചു നില്‍ക്കണം ആളെ കണ്ടെത്തി ഗസ്റ്റ് ഹൌസില്‍ എത്തിക്കണം ...ആ ഡ്രൈവര്‍ അടുത്ത് തന്നെയാണ് ..ഗസ്റ്റ് ഹൌസില്‍ റൂമും ഉണ്ട് ..ആ ഇനി ബോര്‍ഡ് എഴുതാം ...എന്നിട്ട് ആറു മണിക്ക് എയര്‍പോര്‍ട്ടില്‍ എത്താം ..സ്വയം ഉത്തരവാദിത്വം എടുക്കുന്നതാണ് smartness ...


*******

ആറു മണി യായി മൂക്ക് പരന്ന വെളുത്ത ചൈനീസ് മുഖം ആയിരിക്കും അയാള്‍ക്ക്‌ . .. പേരു ..ടി .സുനാമി ..എഴുതിയിരുക്കുന്നത് കറക്ടാണ്...

3 comments:

Anonymous said...

ഹ ഹ
പാവം എന്നിട്ട് ടി സുനാമിയെ കണ്ടുപിടിച്ചോ ആവോ?

സ്നേഹതീരം said...

എഴുത്തിന്റെ ശൈലിയ്ക്ക് എന്തോ ഒരു പ്രത്യേകതയുള്ളതുപോലെ ! നന്നായിരിക്കുന്നു.

ഗീത said...

ടി. സുനാമി എന്നെഴുതിയ പ്ലക്കാര്‍ഡും കൂടെ മറക്കാതെ എടുക്കണേ......

വായിച്ച് കുറേ ചിരിച്ചു. വളരെ ഇഷ്ടപ്പെട്ടു കേട്ടോ.

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..