Thursday, April 28, 2011

വാതിലുകള്‍




എല്ലാവരും ധ്യാനത്തിന്റെ ലഹരിയിലേക്ക് അലിഞ്ഞു ചേരുമ്പോഴും പ്രക്ഷുബ്ദമായ മനസ്സിലെ  തിര എന്നെ എടുത്തുലച്ചു കൊണ്ടിരുന്നു ...
മനസ്സ് ഒരു തണല്‍ തേടി അലഞ്ഞു  ,പരാജിതനായ് വീണ്ടും വീണ്ടും അസ്വസ്തതയുടെ കൂടാരത്തിലേക്കു  മടങ്ങി ...
 അപമാനമാണോ  ..?സങ്കടമാണോ ..?   ആത്മനിന്ദയാണോ ...?
കണ്ണുകള്‍ക്ക്‌ പിന്നില്‍  ഒരു കനല്‍  നീറി  എരിഞ്ഞു ,.നിറയാതെ ഉഷ്ണം മാത്രം ബാക്കിയായ  കാഴ്ച മങ്ങി ..

"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 
പ്രിയയുടെ വാക്കുകള്‍ എവിടെനിന്നൊക്കെയോ മുഴങ്ങി കേട്ടുകൊണ്ടിരുന്നു ..


ഉയര്‍ന്നു വന്ന പാട്ടുകളുടെ , വാദ്യങ്ങളുടെ ,കരഘോഷത്തിന്റെ  ശബ്ദായമാനമായ ആ അന്തരീക്ഷത്തിലും മനസ്സില്‍ ആ  വാക്കുകള്‍ മുറിവിന്റ്റെയോ  
അപമാനത്തിന്റെയോ  ഒരു മന്ത്രം പോലെ മനസ്സില്‍ പ്രതിധ്വനിച്ചു . മുഷ്ടി ചുരുട്ടിയും അയച്ചും പരമാവതി മനസമ്മര്‍ദം ഒഴിവാക്കാന്‍ ശ്രമിച്ചു  .

കൈകള്‍  ഉയര്‍ത്തിയും കരഘോഷം  മുഴക്കിയും   ഉയരുന്ന ഗാനത്തിനൊപ്പം സ്വയം മറന്ന  ആള്‍കൂട്ടത്തോട് ചേര്‍ന്നു നീങ്ങാന്‍ ശ്രമിച്ചു .  
ഒരു യന്ത്രം പോലെ അവരുടെ ചെയ്തികളെ  അനുകരിക്കുമ്പോഴും മനസ്സ് എവിടെയ്ക്കോ ,അജ്ഞാതമായ കാഴ്ചയ്ക്കപ്പുറം  ഇരുണ്ടു പോയ  എവിടെയ്ക്കോ,  തെന്നി നീങ്ങി  ..
മങ്ങിയ കണ്ണ് മുന്നിലൂടെ  നടന്നു പോയ ഒരു സന്യാസ്സിനിയിലേക്ക് ..    അവരുടെ വേഗത്തിലുള്ള നടത്തത്തിലേക്ക് മനസ്സിനെ വലിച്ചടുപ്പിച്ചു ..
ഇത് ..ഇത് അവള്‍ ?.....................അലീന ..?

അവളെ പിന്തുടരുമ്പോള്‍  ഒരു മണിനാദത്തിന്റെ  പ്രകമ്പനം   കാലത്തിനപ്പുറതതുനിന്നും     മനസ്സില്‍  പ്രതിധ്വനിച്ചു   

****************************************************************************************************

അലീന പേര് പോലെ  ആരെയും വേദനിപ്പിക്കാതെ നന്മകള്‍ മാത്രം മനസ്സില്‍  കരുതിയ അലീന .

 മിക്ക ദിവസ്സവും  പാഠഭാഗങ്ങളിലെ  സംശയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങുന്ന അഭ്യാസം  അവസ്സാനിക്കുമ്പോള്‍ സന്ധ്യ യായിട്ടുണ്ടാവും ..പറയാന്‍ എന്തോ ബാക്കി വച്ചാവും അന്നും പിരിയുക .  ചെറിയയാത്രകളില്‍ കൂട്ടായും എന്റെ, അവള്‍ക്കിഷ്ടപെടാത്ത കുസൃതികളില്‍ പിണങിയും    എനിക്കായി  മാത്രം ചെറിയ രഹസ്യങ്ങള്‍ കാത്തു വച്ചും നാളുകള്‍   ചെറുതും വലുതുമായ വിശേഷങ്ങളിലൂടെ നീണ്ടു വളര്‍ന്നു  .

അടുത്ത വീട്ടിലെ കുട്ടികളുടെ സൌഹൃദം  ,ഏതാണ്ട് ഒരേ താല്പര്യങ്ങള്‍ താല്പര്യമില്ലാത്തത് ഒന്നേ ഉണ്ടായിരുന്നുള്ളൂ വളരുക എന്നത് .  ക്രിസ്മസ് വിളക്കുകളും  പൂക്കളങ്ങളും ഊഞ്ഞാലുകളും  പിന്നിടുന്ന   ബാല്യം  ഞങ്ങളെ ഒരിക്കലും വിട്ടുപോവില്ലെന്നു പരസ്പരം പറഞ്ഞത് ഇതെല്ലാം നഷ്ടമാവുന്നു എന്ന തോന്നലില്‍ നിന്നാവും .  

വിജനമായ ഇടവഴിയില്‍ തലനീട്ടിയ ഏതോ ഇലതലപ്പുകളെ  തലോടി  അല്പം സങ്കോചത്തോടെ സംസ്സാരിച്ചു നില്‍ക്കുന്ന കമിതാക്കള്‍ അത് വഴി നടന്നു പോയ ഞങ്ങളെ കണ്ടു ഒന്ന് വല്ലാതെ ചിരിച്ചു .

"അവര് കല്യാണം കഴിക്കുംന്നാണ് പറയുന്നത്  .."
"അതിനെന്താ .."ഞാന്‍ ചോദിച്ചു ..
"നല്ല കാര്യമാവും ..സുജാത നായരും ..ഗില്‍ബെര്‍ട്ട്   ക്രിസ്ത്യനിയുമാണ് ...തീര്‍ന്നത് തന്നെ ..പക്ഷെ നമ്മുടെ കാര്യത്തില്‍ അതുണ്ടാവില്ല  അല്ലെ ..?"
"അതെന്താ ...?"
"നമ്മള്‍ ഒരേ ജാതിയല്ലേ .."

ശരിയാണ് എല്ലാവരും ഒരേ ജാതിയെ യാണ് കല്യാണം കഴിക്കുക എന്റെ വീടിലും അലീനയുടെ വീട്ടിലും അങ്ങിനെയാണ് .

 "ഒരു  പ്രായം ആവുമ്പോ കല്യാണം കഴിക്കും എല്ലാവരും .... ആദ്യം അലീനേച്ചിയുടെതാവും അല്ലെ ..?"
"ഞാന്‍ ഇപ്പൊ  ആലോചിക്കുന്നത് അലീനേച്ചിയുടെ കല്യാണത്തെ കുറിച്ചാണ് .."
"ഞാന്‍ എന്ത് ചെയ്യുകയാവും ആ കല്യാണം നടക്കുമ്പോ ..ചെലപ്പോ സദ്യ  വിളംബുന്നതിനോപ്പമാവും..അല്ലെങ്കില്‍ മറ്റെന്തെകിലും തിരക്കില്‍ അടുത്ത ബന്ധുകളുടെ കല്യാണം നമ്മള്‍ ഓടി നടന്നും തിരക്ക് പിടിച്ചും അങ്ങ് തീര്‍ക്കും .. അല്ലെ ?ഞാനെവിടെയയിരിക്കും അപ്പൊ ........?"

ഒരു നിശബ്ധത ..ഞാന്‍ അലീനേച്ചിയെ  നോക്കി .

"എന്റെ ഈ ഭാഗത്ത്.................തൊട്ടടുത്ത് .."

 വാക്കുകള്‍ക്ക്  കളിവാക്കിന്റെ  തിളക്കം നഷ്ടമായിരുന്നു ..പതിവില്ലാത്ത  ഒരു ദൃഡത..അറിയാത്ത ഒരു ഭീതിയാണ് തോന്നിയത്‌ .പിന്നീട് നിശബ്ദതയായിരുന്നു തിരികെയെത്തും വരെ. .............വളര്‍ച്ചയുടെ കാലം തുടങ്ങുകയാണ് .സൌഹൃധങ്ങളും പടര്‍ന്നു  വളരുകയായിരുന്നു ..തിരിച്ചു അലീനയുടെ അടുത്തെത്തുമ്പോള്‍ അവധി കാലവും നിറഞ്ഞു പെയ്ത മഴയും മാറി പോയിരുന്നു    കാലം പുതിയ  പൂക്കളങ്ങള്‍ വിരിച്ചു  കഴിഞ്ഞിരുന്നു .

"ഞാനറിഞ്ഞു "
"എന്ത് "
"ട്യൂഷന്‍  ക്ലാസ്സിലെ ആ കുട്ടിയ്ക്കു നീ ലവ് ലെറ്റര്‍ കൊടുത്തത് .."

ആ ശബ്ദത്തില്‍ എന്ത് വികാരമായിരുന്നു ...?പരിഭവം..?
ഒന്നും പറയാതെ ,പരസ്പരം കണ്ണുകളില്‍ നോക്കാതെ  നടന്നകലുമ്പോള്‍ എന്തോ,
 പറയാനറിയാത്ത എന്തോ തിരിച്ചു കിട്ടാനാവാതെ  നഷ്ടമായത്‌ വൃഥാ തിരഞ്ഞു .
     
കുറെ നാളുകള്‍ പുതിയ വഴികളിലൂടെ കടന്നു പോയി... 
കൌമാരം ലോകത്തിന്റെ  വിസ്തൃതിയിലേക്ക്   വളര്‍ന്നു  ..
ഒരു  പകലുറക്കത്തില്‍ നിന്നും അമ്മ വിളിച്ചുണര്‍ത്തി പറയുകയായിരുന്നു

"ഇന്ന് അലീന  മഠത്തില്‍   പോവുകയാണ് നീ  അവിടെ വരെ ഒന്ന് പോവില്ലെ  ?"
ഒരു ഞെട്ടല്‍ .. ഉള്ളിലെവിടെയോ.  ഒരു  നോവ്‌  ..പടരുന്നതായി തോന്നി ...

********************************************************************************************

ജീവിതം മുന്നോട്ടു പോവുകയായിരുന്നു ആഘോഷിച്ചും തകര്‍ത്തെറിഞ്ഞും  തകര്‍ന്നടിഞ്ഞും
കൂട്ടം ചേര്‍ന്നും  കൂട്ട് പിരിഞ്ഞും ഒറ്റപെട്ട  വഴികളില്‍  അറിയാതെ  എപ്പോഴോ പ്രിയ   ജീവിതത്തിന്റെ  ഭാഗമായി .
.ഒറ്റപെട്ടപ്പോള്‍  ..സാന്ത്വനമായപ്പോഴോ..?
നിന്‍റെ   ചുംബനങ്ങളുടെ  ചുവപ്പ്ജീവിതത്തിന്റെ ഹരിതാഭിലേക്ക് വിളിച്ചുണര്‍ത്തിയപ്പോഴോ ..?

പ്രിയ ..നീയെന്‍റെ കൂടെയുണ്ടായിരുന്നു എവിടെയും ...എവിടെയാണ് നിശബ്ദതയുടെ ഇരുട്ട് വീഴുവാന്‍ തുടങ്ങിയത്‌ ...?  
എന്‍റെ സ്വപ്നങള്‍ക്ക് അപ്പുറത്തേയ്ക്ക് നീ അകന്നു പോയത്‌ ..?


"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 

"പ്രണയത്തിന്റെ ഭാഷ .. ...നിന്‍റെ ശൂന്യമായ നിശബ്ധത അതറിയുന്നില്ല "

പ്രിയയുടെ വാക്കുകള്‍തീ പടര്‍ത്തിയത്   ആത്മാവിലായിരുന്നു ...
ഒന്ന് തിരിഞ്ഞു നോക്കി പടിയിറങ്ങി പോവുമ്പോള്‍  അവളുടെ ചുണ്ടിന്റെ ഒരു കോണില്‍ പരിഹാസ്സത്തിന്റെ ഭാവം നിറഞ്ഞ കണ്ണുകളാല്‍  ഞാന്‍ കണ്ടു .

കണ്ണാടിയില്‍  പ്രണയം  വാര്‍ന്നകന്ന  ജീവന്‍  കെട്ട  ഒരു കല്‍പ്രതിമ ...പ്രതിധ്വനികള്‍  ....
 ഊതി പെരുത്ത  വാക്കുകളുടെ  കനല്‍ ശിരസ്സില്‍ ഒരു പെരുപ്പായി വളര്‍ന്നു പടര്‍ന്നു ..

********************************************** 

ഗേറ്റു കടന്നു പൂച്ചെടികള്‍  വളര്‍ന്ന വളപ്പലെ നടപ്പാതയിലൂടെ ആശ്രമത്തിന്റെ വരാന്തയിലേക്ക്‌ വേഗത്തില്‍ നടന്നു കയറി 

ഒരു പോലുള്ള വാതിലുകള്‍... ശൂന്യമായ ഇടനാഴി .. ഏതു വഴിയിലൂടെയാണ്     അവര്‍ കടന്നു പോയത് ....?
അല്ലെങ്കില്‍ അത് മറ്റാരെങ്കിലും ആവാം ...അവളെ പോലെ മറ്റാരെങ്കിലും ..ഇനി അവള്‍ തന്നെയാണെങ്കില്‍ ...?.
ഇനിയും എന്നോ കടന്നു പോയ വഴിത്തിരിവുകള്‍ ഓര്‍മപ്പെടുത്തുന്നത്  ആര്‍ക്കു വേണ്ടി ..? 

അടഞ്ഞ വാതിലുകളും മൌനം പേറുന്ന നീണ്ട  ഇടനാഴിയും ...
 തെറ്റിയ  വഴി  തിരിച്ചറിഞ്ഞത്  പോലെ തിരിഞ്ഞു  നിന്നു  .
പിന്നെ ഒരു പുതിയ വഴി കണ്ടെത്തിയത് പോലെ മുന്നോട്ടു നടന്നു . 
വെയിലില്‍ നിന്നും ചെടികളുടെ  തണലിലേക്ക്‌ രണ്ടു ചിത്രശലഭങ്ങള്‍  പറന്നു   ...

പിന്നില്‍  വാതില്‍ തുറക്കുന്ന ശബ്ദം ...വെയിലില്‍ നിന്നും വാതിലിനപ്പുറം നില്‍ക്കുന്ന വ്യക്തമല്ലാത്ത ഇരുട്ടില്‍ ഒരു രൂപം ...

"ആരാ................ ...? "

കാലത്തിന് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ എന്നറിയാത്ത ഒരു പ്രതിധ്വനി  ഉള്ളില്‍ മുഴങ്ങികൊണ്ടിരുന്നു .


81 comments:

Lipi Ranju said...

കഥ തീര്‍ന്നോ! അതോ ഇനി ഇവിടെ നിന്നും തുടങ്ങുകയാണോ?
അലീന പ്രായത്തില്‍ മൂത്തതായതായതുകൊണ്ടാണോ
ആ സ്നേഹം കാണാതെ പോയത് ? ഇനിയും അത് തിരിച്ചു കിട്ടും എന്ന് കഥാ നായകന്‍ കരുതുന്നുവോ? എന്താ മാഷേ ഇത്, കുറെ ചോദ്യങ്ങള്‍ ബാക്കിയാക്കി നല്ലൊരു കഥ അവസാനിപ്പിച്ചല്ലോ!

(കൊലുസ്) said...

നല്ല കഥയാനേലും പെട്ടെന്ന് തീര്‍ന്നപ്പോ എന്തോ ഒരു കുറവ് പോലെ തോന്നീട്ടോ.
നഷ്ട്ടപ്പെട്ട സ്നേഹോക്കെ തിരിച്ചു കിട്ടട്ടെ.

jyo.mds said...

നന്നായി എഴുതിയിരിക്കുന്നു.പിന്നെ ആരായിരുന്നു ആ പിന്‍ വാതിലില്‍???

Villagemaan/വില്ലേജ്മാന്‍ said...

നല്ല കഥയാ കേട്ടോ..

ഒരിക്കല്‍ ഒരാള്‍ എന്നോട് പറഞ്ഞു...നമ്മള്‍ സ്നേഹിക്കുന്നവരെക്കാള്‍ നമ്മളെ സ്നേഹിക്കുന്നവരെ അന്ന് നാം കാണേണ് ടതെന്നു ..ശരിയല്ലേ ?

K@nn(())raan*خلي ولي said...

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുക ഒരു ഭാഗ്യമാണ്. സ്നേഹത്തെകുറിച്ച് പറയുന്നതെന്തും വേദ വാക്യമാണ്. ഈ കഥയും.
ആശംസകള്‍

ആസാദ്‌ said...

വരട്ടെ പുതിയ പുതിയ അധ്യായങ്ങളും ഉത്തരമുള്ള ചോദ്യങ്ങളും

rafeeQ നടുവട്ടം said...

കഥ വായിച്ചു. കൊള്ളാം.
അല്‍പസ്വല്‍പം അക്ഷരപ്പിശകുകള്‍ ഉണ്ട്. ശ്രദ്ധിക്കണം.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

നന്നായിട്ടുണ്ട്. അഭിനന്ദങ്ങള്‍!!

വിരോധാഭാസന്‍ said...

;)


ആശംസകള്‍സ്

Unknown said...

ഈ കഥയെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നില്ല എന്നതില്‍ ഉപരിയായി എനിക്ക് ഒന്നും മനസിലവുനില്ല ....

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം .കുറച്ച് അവ്യക്തതയുണ്ട്

ജന്മസുകൃതം said...

"ആരാ................ ...? "

പട്ടേപ്പാടം റാംജി said...

വെയിലില്‍ നിന്നും ചെടികളുടെ തണലിലേക്ക്‌ രണ്ടു ചിത്രശലഭങ്ങള്‍ പറന്നു ...

പ്രതീക്ഷയോടെ അവസാനിപ്പിക്കുന എഴുത്ത്‌ കൊള്ളാം. കഴിഞ്ഞതിലും അങ്ങിനെ ഒരു അവസാനിപ്പിക്കലായിരുന്നല്ലോ.
ആശംസകള്‍.

ബിഗു said...

വാതില്‍പഴുതിലൂടെ.............

അക്ഷരപിശാച് ഉണ്ട് ശ്രദ്ധിക്കുമല്ലോ

ജയിംസ് സണ്ണി പാറ്റൂർ said...

അപൂര്‍ണ്ണ വിരാമം കഥയെ
ഈടുറ്റതാക്കി. അക്ഷര പിശകുകള്‍
ശ്രദ്ധിക്കുമല്ലോ

Anonymous said...

അപ്രതീക്ഷിതമായിട്ടങ്ങ്‌ നിര്‍ത്തികളഞ്ഞല്ലൊ !! എന്തായാലും കൊള്ളാംട്ടോ...

Jenith Kachappilly said...

മനസില്‍ ചില ചോദ്യങ്ങള്‍ ഉണര്‍ത്തി ഒപ്പം ചെറിയ ഒരു നൊമ്പരം തന്ന് അതുവഴി ഓര്‍ത്തു വെയ്ക്കാനായി ഒരു കഥ തന്നതിന് നന്ദി... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

lekshmi. lachu said...

കഥ ഇഷ്ടമായി..പക്ഷെ അവ്യക്തതകളും
കൂടെ ഉണ്ട്..എവിടെയും എത്താതെ പാതിവഴിക്ക്
യാത്ര നിര്‍ത്തിയപോലെ തോന്നിച്ചു..
സ്നേഹം ...സ്നേഹിക്കാനും ,സ്നേഹിക്കപെടാനും കഴിയുക ഒരു ഭാഗ്യമായി കരുതുന്നു..
ഒപ്പം സ്നേഹം വേദനയാണ്.ആല്മാവിന്റെ
വേദന.

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi paranjirikkunnu,..... bhavukangal...

anju minesh said...

nalla kathaya

ചന്തു നായർ said...

നന്നായി കഥക്ക് എന്റെ അഭിനന്ദനങ്ങൾ

Echmukutty said...

കഥ പൊടുന്നനെ ബലം പിടിച്ച് നിറുത്തിയതു മാതിരി തോന്നി.
അക്ഷരപ്പിശകുകൾ ശ്രദ്ധിയ്ക്കുമല്ലോ.

Anonymous said...

i like your style ,way of writing ,way of thinking..keep it up man!..... :)

Anya said...

Lovely written
My compliments :-)

Hugs from us all
Kareltje =^.^= Betsie >^.^<

ഒരു ദുബായിക്കാരന്‍ said...

നന്നായിരുന്നു..വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല..ആശംസകള്‍..വീണ്ടും കാണാം..

കെ.എം. റഷീദ് said...

ശെ.......... പെട്ടെന്ന് തീര്‍ത്തുകളഞ്ഞു

ഷൈജു കോട്ടാത്തല said...

എല്ലാവരും പറഞ്ഞതുപോലെ എന്താ പെട്ടെന്ന് സ്ടോപ്പിയത് .ആശംസകള്‍...

ajith said...

നല്ല ഒരു കഥ.

mayflowers said...

അലീനയുടെ സൌഹൃദത്തിന് വേറൊരു അര്‍ത്ഥവും കൊടുക്കരുത്.
ആശംസകള്‍..

Anonymous said...
This comment has been removed by the author.
Anonymous said...

നല്ല ഭാവന !! നല്ല ശൈലി നല്ല സാഹിത്യം പക്ഷെ എന്തൊക്കെയോ അപാകതകള്‍.. അക്ഷര പിശാചുക്കള്‍ ഒത്തിരിയുണ്ട്.. വായനക്കാരില്‍ ഒത്തിരി ചോദ്യങ്ങള്‍ ബാക്കിയാക്കി .. ഇവിടെ സ്നേഹം നിഷേധിക്കപ്പെട്ടതെന്തിനു ? സ്നേഹം എന്നും നല്ലതു തന്നെ അത് നഷ്ട്ടമാകുമ്പോള്‍ മനസ്സിനൊരു വിങ്ങലാണ് ..അതിനെ ചിലര്‍ സുഖമുള്ള നോവ്‌ എന്ന് ഓമന പേരിട്ടു വിളിക്കുന്നു എന്ന് മാത്രം.. ഇഷ്ട്ടമായി ഈ എഴുത്ത്.. വയന പെട്ടെന്ന് തീര്‍ന്ന പോലെ .. ആശംസകള്‍ ....

ദൃശ്യ- INTIMATE STRANGER said...

എവിടെയോ ഒരു മൂടല്‍ ..എങ്കിലും കഥ ഇഷ്ടപ്പെട്ടു.

കോമൺ സെൻസ് said...

നല്ല കഥ. നന്നായി എഴുതിയിരിക്കുന്നു.

Raveena Raveendran said...

നല്ല എഴുത്ത് ...ആശംസകള്‍

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
പ്രണയിക്കണം,ജീവിതത്തെ...പ്രകൃതിയെ...ഒരു പെണ്‍കുട്ടിയും നിരാശയുടെ കാണാക്കയങ്ങള്‍ കാണിക്കാതിരിക്കട്ടെ! ഈ ജീവിതം എത്ര സുന്ദരം!
മനസ്സില്‍ അസ്വസ്ഥത ബാക്കിയാക്കിയ ജീവിതം മതി,കേട്ടോ!സന്തോഷിക്കു!

സസ്നേഹം,
അനു

ഞാന്‍ പുണ്യവാളന്‍ said...

ishtaayi aashamsakal

Anil cheleri kumaran said...

മനോഹരമായ ശൈലി. നല്ല കഥ. ഇഷ്ടപ്പെട്ടു.

മാണിക്യം said...

"ആരാ................ ...? "

കാലത്തിന് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ എന്നറിയാത്ത ഒരു പ്രതിധ്വനി ഉള്ളില്‍ മുഴങ്ങികൊണ്ടിരുന്നു.....

* * * * * * * *
സ്നേഹിക്കുകയും സ്നേഹം തിരിച്ചറിയുകയും ചെയ്യുന്നതാണ് പ്രണയത്തിന്റെ പൂര്‍ണ്ണത,കൂടുതല്‍ വലിച്ചു നീട്ടലുകളില്ലതെ ഒതുക്കത്തില്‍ പറഞ്ഞ ഈ കഥയും പതിവ് പോലെ മനോഹരം. മനസ്സിന്റെ ഏട്ടില്‍ സൂക്ഷിക്കാന്‍ തന്ന ഈ "വാതിലുകള്‍"ക്ക് നന്ദി. :)

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu............. bhavukangal......

lekshmi. lachu said...
This comment has been removed by the author.
അനശ്വര said...

നല്ല കഥ..ഒത്തിരി ഇഷ്ടായി,...കാണാതെ പോയ അല്ലെങ്കില്‍ കണ്ടില്ലെന്നൊരിക്കല്‍ നടിച്ച പ്രണയം മനസ്സില്‍ പിന്നീടൊരു കനലായി മാറുന്നത് വായനക്കാര്‍ തെല്ലൊരു നൊമ്പരത്തോടെ നോക്കി നിന്നു പോവുന്നു.."പ്രണയം തീവ്രമാകും തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായിക്കൊണ്ടിരിക്കും.."..

ഞാന്‍ പുണ്യവാളന്‍ said...

കാലത്തിന് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ എന്നറിയാത്ത ഒരു പ്രതിധ്വനി ഉള്ളില്‍ മുഴങ്ങികൊണ്ടിരുന്നു ..... snehathode MANSOON MADHU

Anees Hassan said...

നന്നായി

ആശംസകള്

dilshad raihan said...

evideyo enthokeyo

pakshe bhaasha enikku ishttaayi

dilshad raihan said...

evideyo enthokeyo

pakshe bhaasha enikku ishttaayi

Unknown said...

ഇടവേളക്ക് ശേഷം നല്ല എഴുത്ത്..
ശ്രദ്ധിക്കാനുള്ളത് പേജിലേക്ക് ‘പകര്‍ത്തു’മ്പോഴുള്ള സൌന്ദര്യമാണ്, വായന ആദ്യം കണ്ണിന് ആസ്വാദ്യമായിരിക്കണമെന്നല്ലോ..

കഥ ഇഷ്ടപ്പെട്ടു,
ബാക്കിയാവുന്നത് ഇങ്ങനെയൊക്കെയാണ്, പലപ്പോഴും..

ആശംസകള്‍

ധനലക്ഷ്മി പി. വി. said...

കഥ ഇഷ്ടമായി

ആശംസകള്‍

Anya said...

Enjoy your sunday

hugs from The Netherlands
Kareltje =^.^= Betsie >^.^<

Sheeba EK said...

thank uand best wishes........

സ്വന്തം സുഹൃത്ത് said...

വരാന്‍ താമസിച്ചു...
നല്ല കഥ !

Admin said...

സുഹൃത്തേ, കഥ വായിച്ചു.
കഥയുടെ ത്രില്‍ ചോര്‍ന്നു പോകാതെ തന്നെ അവസാനിപ്പിച്ചു.
വായനക്കാരനെ വായനക്ക് ശേഷവും കഥയില്‍ തന്നെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു ട്രിക്ക് പ്രയോഗിച്ചു. നന്നായി. മനസ്സില്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ അതിനുദാഹരണമാണ്.
ആശംസകള്‍.

khaadu.. said...

നല്ല രീതിയില്‍ പറഞ്ഞ കഥ പെട്ടെന്ന് നിന്ന്...എന്തോ ഒരു അപൂര്‍ണത..... വായിച്ചു തീര്‍ന്നാലും കുറെ ചോദ്യങ്ങള്‍ ബാക്കി...

ചിലപ്പോള്‍ അതായിരിക്കും കഥയുടെ വിജയം.. അല്ലെകില്‍ എഴുത്തുകാരന്റെ വിജയം..


ഇനിയും എഴുതുക..ആശംസകള്‍...


(ബ്ലോഗ്ഗില്‍ വന്ന ലിങ്ക് വഴി ഇവിടെ എത്താന്‍ പറ്റി...നന്ദി..)

M. Ashraf said...

നന്നായി അവതരിപ്പിച്ചു. ഒറ്റയിരിപ്പിന് വായിച്ചു.
അഭിനന്ദനങ്ങള്‍

M. Ashraf said...
This comment has been removed by the author.
ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.............

Naseef U Areacode said...

നല്ല കഥ... കാലങ്ങൾക്കു ശേഷമെങ്കിലും അലീനയെ തിരിച്ചു കിട്ടിയെന്നു കരുതാമല്ലേ...
ആശംസകൾ

grkaviyoor said...

ഇത് പോലെ ഇനിയുംജീവല്‍ ഗന്ധിയായ കഥകള്‍ എഴുതുവാന്‍ കഴ്യട്ടെ എന്ന് ആശംസിക്കുന്നു
thanks to irippitam for showing this blog

M. Ashraf said...

നല്ല രചനക്ക് അഭിനന്ദനങ്ങള്‍

valsan anchampeedika said...

Good. Keep it up.

Echmukutty said...

പുതിയ പോസ്റ്റ് ഒന്നും ഇടാത്തതെന്താണ്?

Unknown said...

പുതിയ പോസ്റ്റ് ഒന്നും ഇടാത്തതെന്താണ്?
പുതിയ പോസ്റ്റ് ഒന്നും ഇടാത്തതെന്താണ്?

ഗൗരിനാഥന്‍ said...

പ്രണയത്തിനെന്ത് പ്രായം, ജാതി, ഒന്നും പ്രശ്നമല്ലല്ലോ..സന്യാസിയായല്ലെന്താ..പ്രണയം അവസാനിക്കാതിരിക്കട്ടെ

M. Ashraf said...

നന്നായിട്ടുണ്ട്. അഭിനന്ദങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ said...

othiri nannayi..... bhavukangal...... blogil puthiya post...... PRIYAPPETTA ANJALI MENONU........ vaayikkane.....

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

Unknown said...

ഇവ്ടൊന്നും ഇല്ല അല്ലെ..

Unknown said...

പ്രണയം ഒരു വല്ലാത്ത സംഗതിയാണു.. എഴുത്ത് നന്നായി

joice samuel said...

എഴുത്ത് തുടരൂ..
ആശംസകളോടെ,

Echmukutty said...

പുതിയ പോസ്റ്റ് ഒന്നും ഇടുന്നില്ലല്ലോ.എന്തേ?

kochumol(കുങ്കുമം) said...

"പ്രണയത്തിന്റെ ഭാഷ .. ...നിന്‍റെ ശൂന്യമായ നിശബ്ധത അതറിയുന്നില്ല "....അതിനു ശ്രമിച്ചില്ലാ...:)

Unknown said...
This comment has been removed by the author.
ജയരാജ്‌മുരുക്കുംപുഴ said...

നന്നായിട്ടുണ്ട് ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... അയാളും ഞാനും തമ്മില്‍ ....... വായിക്കണേ.........

ശ്രീ said...

പഴയ പോസ്റ്റ് ആണെങ്കിലും ഇപ്പോഴാണ് വായിയ്ക്കുന്നത്.

നന്നായെഴുതി, വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ഒരു വിഷമം പോലെ...

shubham sapkal said...



mothers day sms messages wishes
mothers day 2015 quotes for whatsapp facebook
Happy Mothers Day Poems From Kids
Happy mothers day poems Quotes
free mothers day images for facebook
short mothers day poems from daughter

Unknown said...


Game Of Thrones Season 5 Episode 9 online
watch Game Of Thrones Season 5 Episode 8
watch game of thrones season 5 episode 9 online
San Andreas Full Movie Online
San Andreas Full Movie Online

shubham sapkal said...




Bigg Boss 9 Contestants name list
Bigg Boss 9 Contestants name list
bigg boss 9 season live show
bigg boss 9 season live show


Bigg Boss 9 Contestants name list
Bigg Boss season 9 Contestants names
bigg boss 9 season contestants latest news
bigg boss 9 latest news

nikhil sharma said...

valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status

Akshay said...

Pretty nice information. it has a better understanding. thanks for spending time on it.
valentines day quotes
happy valentines day wishes
valentines day 2017 messages
valentines day images
valentines day 2017 Greetings
propose day 2017
happy rose day 2017

Johnabraham said...

Easter will be the best and most expected long few days of 2017 and is thusly in like manner the busiest time on our nation's boulevards. Make a point to organize your Easter run with enormous lead time – ideally months ahead of time. Various hotels, resorts and campgrounds are held out months early, even a year or more for renowned regions.
https://en.wikipedia.org/wiki/Easter
EasterMessages

Unknown said...

Fancy designer wear our website and reasonable price More…
We Have Some For You In Your Budget For more…
Salwar Kameez for Ramzan Mubarak 2017

Unknown said...

Hi do check out this latest post with our New Blog Post and I hope you would have enjoy all our post
Dancing with the Stars 2017 who will win
Dancing with the Stars 2017 Season 25 winner predictions
Dancing with the Stars 2017 finale winner name
the voice 2017 who will win predictions
The Voice 2017 Season 13 Voting
The Voice 2017 winner predictions
The Voice 2017 winner name announced
The Voice 2017 who will win the final
The Voice 2017 Season 13 Winner name predictions
The Voice 2017 Season 13 Winner name predictions
The Voice 2017 Season 13 who will win the final
The Voice 2017 Season 13 Who won

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..