Tuesday, August 1, 2017

വാനപ്രസ്ഥം

കണ്ണുനീരില്‍ അലിഞ്ഞു പോകുന്ന ദൂരകാഴ്ചയില്‍ എല്ലാവരും അകന്നു പോകുന്ന വേദനയോടെ കൈ വീശി നില്‍ക്കുന്ന രവി അമ്മാവന്‍ ...വിങ്ങി കരയുന്ന മായയും രമേചിയും ..ഇതായിരുന്നു പട്ടാമ്പിയിലെ വൃദ്ധ സദനത്തിലേക്ക് രവി അമ്മാവനെ കൊണ്ടു വിട്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞു കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ പുറപ്പെടുന്നതിനു മുന്‍പേ മനസ്സിലുണ്ടാക്കിയ വിടപറയല്‍ ചിത്രം .

രവി അമ്മാവന്‍ രമേചിയുടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ..ഒറ്റയ്ക്കായിരുന്നു എന്ന് പറയാമോ ...പലപ്പോഴും വിദേശത്തും സ്വദേശത്തും പല ആവശ്യങ്ങള്‍ക്കായി പറന്ന് നടക്കുകയും വര്‍ഷത്തിലെപ്പോഴോ എത്തിനോക്കുകയും ചെയ്യുന്ന
രമേചിയുടെ അല്‍സേഷന്‍ നായുടെ പരിശീലകന്‍ പകുതി മലയാളം പറയുന്ന മുത്തുവും മുഴുവന്‍ തമിഴ് പറയുന്ന  അയാളുടെ ഭാര്യയും കൂടെയുണ്ടായിരുന്നു ...നായുടെ ശുശ്രൂഷയ്ക്ക് ശേഷം രവി അമ്മാവനെയും അവര്‍ ശ്രദ്ധിച്ചിരുന്നു.ശ്രദ്ധിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വസ്ത്രങ്ങള്‍ അലക്കിയും ഭക്ഷണം കൊടുത്തും കൊണ്ടിരുന്നു എന്നാണു അര്‍ഥം സംസാര പ്രിയനായ അമ്മാവന്റെ സംസാരം ഇവിടെയുള്ള പല ബന്ധുക്കളും അപൂര്‍വമായി വരുമ്പോള്‍ പോലും ശ്രധിക്കാതിരുന്നത്‌ പോലെ അവരും ശ്രദ്ധിച്ചിരുന്നില്ല . പ്രത്യേകിച്ച്  പ്രതികരണം ഒന്നുമില്ലാതെ ടി വി യിലേക്ക് തുറിച്ചു നോക്കി അമ്മാവന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരിപാടികള്‍ കണ്ടു കൊണ്ടിരുന്നു.

കല്യാണം കഴിക്കാതെയും മറ്റു ബന്ധങ്ങള്‍ കൈവിട്ടു പോവുകയും ചെയ്ത ഏകാന്തതയാവണം ചെറിയ കാര്യങ്ങള്‍ക്ക് പോലും മുത്തുവിനോടും ഭാര്യയോടും കലഹിക്കാന്‍ കാരണമായത് അതോ രാജ്യഭാരം നഷ്ടമായിട്ടും മനസ്സില്‍ നിന്നും ഒഴിഞ്ഞു പോവാത്ത അധികാര ഭാവമാണോ ..?


ആദ്യ കാലങ്ങളില്‍ രാവിലെ റോഡിലൂടെ ചിരിക്ലുബിലേക്ക് പോയിരുന്നവര്‍ അമ്മാവന്റെ സ്ഥിരമായ തമാശകളെ മുന്‍കൂട്ടി കണ്ടു പിന്നീട്  ആ വഴി വരാതായി .പിന്നീട് ടി വി യില്‍ തീപെട്ട തമ്പുരാന്‍ എന്ന പേരിലേക്ക് അറിയപ്പെടാന്‍ മാത്രം ആ ചതുര പെട്ടിയോടു അടിമപെടുകയും ചെയ്തു "അസത് പൂവതു യാര് "എന്ന തമിഴ് പരിപാടിയുടെ കടുത്ത ആരാധികയായ മുത്തുവിന്റെ ഭാര്യ ഒരു ദിവസം അമ്മാവന്റെ കയ്യില്‍ നിന്നും റിമോട്ട് കാന്‍ട്രോള്‍ ‍ കയ്യിലാക്കുകയും തുടര്‍ന്ന് അമ്മാവന്റെ കണ്ട്രോള്‍ പോവുകയും പിന്നീട് ഉണ്ടായ ഗലാട്ടയില്‍ അമ്മാവന്‍ ടി വി യിലേക്ക് ആഞ്ഞു തൊഴിക്കുകയും അമ്മാവന്‍ തെന്നി ടി വി യുടെ അടിയില്‍ പെട്ട് തലയിലും കാലിനും പരിക്കേല്‍ക്കുകയും ചെയ്തത് അമേരിക്കയില്‍ നിന്നും വിവരം അറിഞ്ഞു പാഞ്ഞു വന്ന രമേച്ചിയില്‍ അമ്മാവന്റെ അവസ്ഥയെ കുറിച്ചുള്ള ചിന്ത ഉണര്‍ത്തി . അമ്മാവന് പറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ നായെ ഉപേക്ഷിച്ചു നാട്ടില്‍ പോയ്ക്കോളം എന്ന് മുത്ത്‌ പറഞ്ഞതോടെ അമ്മാവനെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന ഒരിടത്തേയ്ക്ക് മാറ്റുന്നതിനായി ശ്രമം ..

ഒടുവിലാണ് പറ്റിയ ഇടം കണ്ടെത്തിയത് അവിടെയാകട്ടെ പ്രമുഖ തറവാടുകളില്‍ നിന്നും നടതള്ളിയ മനുഷ്യാവതാരങ്ങളുടെ ബാഹുല്യം നിമിത്തം പേരെടുത്തതും ആയിരുന്നു .യാത്രതിരിക്കുമ്പോള്‍ അല്പം മൌനിയയിരുന്നെങ്കിലും പോകുന്ന വഴിയിലെ കാഴ്ചകള്‍ ആ മുഖത്ത് ആദ്യ വിനോദ യാത്രയ്ക്ക് തിരിയ്ക്കുന്ന സ്കൂള്‍ കുട്ടിയുടെ ഭാവം പകര്‍ന്നു .വൃത്തിയുള്ളതും വിസ്തൃതമായ ഒരു പറമ്പിനോട് ചെര്ന്നതുമായിരുന്നു ഈ വാനപ്രസ്ഥ ശാല  ...ഇവിടെയ്ക്കെന്താന്‍ വേണ്ടിയായിരുന്നു ഞാന്‍ ഈ ജീവിതം മുഴുവന്‍ ആഗ്രഹിച്ചത് എന്ന പോലെ അമ്മാവന്‍ ഉത്സാഹിയായി സ്വന്തം മുറിയിലേക്ക് നടന്നു .



************************



ഗേറ്റ് കടന്നപ്പോഴേ ഒരു നര്സിനോട് സംസാരിച്ചു ചിരിക്കുന്ന അമ്മാവന്‍ ശ്രദ്ധയില്‍ വന്നു .അമ്മാവനെ ഒന്ന് ചിരിച്ചു കണ്ടിട്ട് വര്‍ഷങ്ങളായി എന്ന് മനസ്സിലോര്‍ത്തു .കണ്ടപ്പോഴേ സന്തോഷത്തോടെ കൂടെ താമസിക്കുന്ന കാരണവരെ അദ്ദേഹവുമായി അമ്മാവന് താവഴിയായി അവിടെ വച്ച് കണ്ടെത്തിയ ബന്ധത്തെക്കുറിച്ച് പറഞ്ഞു പരിചയപെടുത്തി.വിശേഷങ്ങളും അന്വേഷണവും താമസ്സസ്ഥലവും പരിസരവും പരിച്ചയപെടുതി കുറച്ചു സമയം ... ഭക്ഷണ കാര്യങ്ങള്‍ രമേച്ചി പ്രത്യേകം എടുത്തു ചോദിച്ചു ..പിന്നെ പരസ്പരം നോക്കി കുറച്ചു നേരം ..
നെടുവീര്പുകള്‍ ..



"വൈകുന്നെരമാവുന്നു ഇവിടെ ജപമുണ്ട് ..നിങ്ങള്‍ ഇറങ്ങുകയല്ലേ ..?" അമ്മാവന്‍ ധൃതി കാണിച്ചു .

.."ഞങ്ങള്‍ ഇറങ്ങട്ടെ .."ചേച്ചിയും രമേച്ചിയും കരഞ്ഞു

ആ ചോദ്യത്തില്‍ ആവശ്യത്തിനു വിഷാദം ചേര്‍ത്തിരുന്നു .

മുഖത്തെ നിറഞ്ഞ ചിരി "ശരി ..സന്തോഷം "

ഞങ്ങള്‍ ഇറങ്ങിയതിനോപ്പം അമ്മാവന്‍ എഴുന്നേറ്റു ഇടനാഴിയിലൂടെ നടന്നു

തിരിഞ്ഞു നോക്കാന്‍ വയ്യാത്ത വിധം ചേച്ചിമാര്‍ രണ്ടുപേരും വിഷാദം ഭാവിച്ചു വിദൂരതയിലേക്ക് നോക്കിയിരുന്നു .

ഞാന്‍ തിരിഞ്ഞു നോക്കി.. അമ്മാവന്‍ വേഗത്തില്‍ നടന്നു മുന്‍പേ നടന്ന സംഘത്തോടൊപ്പം ചേര്‍ന്നു അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു ..


ഇരുണ്ടു തുടങ്ങി സൂര്യന്‍ ബാക്കിയാക്കിയ ഒരു ചുവന്ന കീറ് ആകാശത്ത് നീണ്ടു കിടന്നു .കിഴക്ക് നക്ഷത്രങ്ങള്‍ തെളിഞ്ഞും മറഞ്ഞും പടര്‍ന്നു . എവിടെ നിന്നോ പറന്നു വന്ന ഒരു കൂട്ടം നരിച്ചീറുകള്‍ ചിതറി അകന്നു പോയി

29 comments:

Umesh Pilicode said...

:(
കൊള്ളാം

പ്രയാണ്‍ said...

സമയമില്ലായ്മയ്ക്കിടയില്‍ നിവര്‍ത്തിച്ചുപോകുന്ന ചില ബന്ധങ്ങള്‍ കാണുമ്പോള്‍ ഇങ്ങിനെയൊരു അവസ്ഥയില്‍ അത്ഭുതപ്പെടാനില്ല........ നന്നായിട്ടുണ്ട്.

Jishad Cronic said...

നന്നായിട്ടുണ്ട്....

മാണിക്യം said...

മനുഷ്യന് അസഹ്യമാവുന്നത് ഏകാന്തതയാണ്. അതില്‍ നിന്ന് ഒരു വിടുതല്‍ ആഗ്രഹിക്കാത്തവരില്ല. മൂന്ന് വയസ്സുള്ള കുട്ടിയെ നേഴ്സറിയില്‍ കൊണ്ടു ചേര്‍ക്കുമ്പോള്‍ " കുഞ്ഞ് കരയുമോ?" എന്ന് ഓര്‍ക്കും പക്ഷെ അവിടെ ആണു ഇനി ഇനി മുതല്‍ എന്ന് അറിയുന്ന കുട്ടി അവിടെ ഇണങ്ങി ചേരുന്നു..... മനസ്സിലെ കുട്ടിത്തം മരിക്കുന്നില്ല എന്നു വേണം കരുതാന്‍ ..പറിച്ചു നടല്‍ പലവട്ടം നടക്കുന്നു .. അപ്പോഴൊക്കെ ഒരു പിരിമുറുക്കമുണ്ടായാലും പിന്നെയുള്ള ദിവസങ്ങളില്‍ അവിടെ ഒരു ഭാഗമാവുന്നു ഒരോ കാലത്തും അതാവര്‍ത്തിക്കുന്നു ...നേഴ്സറിയില്‍ നിന്ന് സ്കൂളിലും പിന്നെ കലാലയത്തിലും പിന്നെ ജോലി തേടി അന്യനാട്ടിലും വിദേശത്തും പോകുന്നത് സന്തോഷത്തോടെയാണ്, സമപ്രായക്കാരോടൊപ്പം കളിച്ചും പഠിച്ചും കൊണ്ട് ഒടുവില്‍ കടമള്‍ ഒക്കെ ഒതുക്കി ..വാര്‍ദ്ധക്യം ഒറ്റക്ക് തള്ളാന്‍ ഇടവരാതെ വീണ്ടും മറ്റൊരു ഇടത്തിലേക്ക് ..രവി അമ്മാവന്‍ ആണു ശരി ... വൃദ്ധസദനത്തെ സ്വാഗതം ചെയ്യണം ഇനിയുള്ള കാലം അതനിവാര്യമാണ്....

ശ്രീ said...

നന്നായിട്ടുണ്ട്

Manoraj said...

ഏകാന്തതയുടെ തീരാശാപത്തിൽ നിന്നും മോചിതനായപ്പോൾ പൊള്ളയായ രക്തബന്ധങ്ങളെക്കാളും എത്രയോ വിലപ്പെട്ടതാണ് സ്നേഹബന്ധങ്ങളെന്നും കാരുണ്യവും എന്നും അദ്ദേഹം വിചാരിച്ചതിൽ തെറ്റില്ല.

പട്ടേപ്പാടം റാംജി said...

നായുടെ ശിശ്രൂശയ്ക്ക് ശേഷം രവി അമ്മാവനെയും അവര്‍ ശ്രദ്ധിച്ചിരുന്നു.

കാലം മാറിയിരിക്കുന്നു.
സമയം ഇല്ല.
തിരക്കോട്‌ തിരക്ക്‌.
ഇപ്പോള്‍ സ്വന്തം വീടുകളില്‍ നിന്ന് കിട്ടാത്ത സ്നേഹം ഇത്തരം സദനങ്ങളില്‍ ലഭിക്കുന്നു.

ഇഷ്ടപ്പെട്ടു.

ബിഗു said...

കൊള്ളാം നന്നായിട്ടുണ്ട്.... :)

mukthaRionism said...

നല്ല എഴുത്ത്
നല്ല കഥ.

Anonymous said...

ഏകാന്തതയില്‍ നിന്നുള്ള ഒരു മോചനം തന്നെ......മരിക്കുന്നത് വരെ ജീവിക്കണ്ടേ?

Jack Tyler said...

Check out my channel on youtube.com/copalife and don't forget to subscribe nice post btw ;)

the man to walk with said...

Thanks for the visit and comments
@Umesh
@Prayan
@Jishad
@Manikyam
@Shree
@Manoraj
@Ramji
@Bigu
@Mukhthar
@Dear Anony

Jenshia said...

നല്ല കഥ :-)

മയൂര said...

ബെറ്റർ ദാൻ സോളിറ്ററി കൺഫൈന്മെന്റ്.
എഴുത്തിഷ്ടമായി :)

ഗീത said...

ഇനിയത്തെ കാലത്ത് നമുക്കും ഈ രവിഅമ്മാവനെ പോലെ മനസ്സൊരുക്കി വയ്ക്കാം മുന്നേ കൂട്ടിത്തന്നെ. ബന്ധുജനങ്ങള്‍ കൈയൊഴിഞ്ഞല്ലോ, ഇവിടെ കൊണ്ടു വന്നു തള്ളിയല്ലോ എന്നൊന്നും ആവലാതിപ്പെട്ടിട്ടു കാര്യമില്ല. കിട്ടുന്ന സാഹചര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക.

ഒരു മാറ്റത്തിന്റെ കാഹളധ്വനി മുഴങ്ങുണ്ടിവിടെ. അതവതരിപ്പിച്ച ഈ കഥ ഇഷ്ടമായി.

lekshmi. lachu said...

കൊള്ളാം നന്നായിട്ടുണ്ട്..

ശാന്ത കാവുമ്പായി said...

അവനവന്റെ മനസ്സിന് സന്തോഷമുണ്ടെങ്കില്‍ അത് ശരിയാണ്.

Thommy said...

അടിപൊളി

Sapna Anu B.George said...

ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം

അക്ഷരം said...

വളരെ വ്യത്യസ്തമായ ഒരു വീക്ഷണം വളരെ നന്നായി പറഞ്ഞിരിക്കുന്നു ... അഭിനന്ദനങ്ങള്‍

smitha adharsh said...

സദനങ്ങളും സമൂഹഭാഗം തന്നെ ആയി .
നമ്മുടെ കാലം കഴിയാറാകുമ്പോള്‍ സ്ഥിതി എന്താകുമോ എന്തോ?

ശ്രീനാഥന്‍ said...

അതെ ഇതു പുതിയ കാലത്തെ വാനപ്രസ്ഥം, കഥ ഇഷ്ടമായി. ടി വി യില്‍ തീപെട്ട തമ്പുരാന്‍-കൊള്ളാം!

jyo.mds said...

വളരെ നന്നായി എഴുതി- പലരുടേയും വാര്‍ദ്ധക്യം-ഇങ്ങിനെ ഏകാന്തതയില്‍,അല്ലെങ്കില്‍ ഒരു വൃദ്ധാശ്രമത്തില്‍ ആകാം-ദു:ഖം തോന്നി.

the man to walk with said...

Thank You for the visit and comments
@Jenshia
@Mayoora
@Kumaran
@Geetha
@Aksharam
@Smitha adarsh
@jyo
@Lachu
@Shantha
@Thommy
@Swapna
@Sreenathan

Aardran said...

ഞാനൊരു +2 മലയാളം അദ്ധ്യാപകനാണ്‌. താങ്കളുടെ കഥ വായിച്ചപ്പോള്‍ രണ്ടാം വര്‍ഷക്കാര്‍ക്കു പഠിക്കാനുള്ള കല്‍പറ്റ നാരായണന്‍ സാറിന്റെ വെള്ള സോക്സിട്ട മുടിനാരുകള്‍ എന്ന പാഠഭാഗം ഓര്‍ത്തുപോയി. താങ്കളുടെ കഥ കുട്ടികള്‍ക്കു കൊടുക്കുന്നതില്‍ വിരോധമില്ലല്ലോ. എല്ലാ ആശംസകളും നേരുന്നു.

the man to walk with said...

@ആര്ദ്രന്‍ നന്ദി സന്തോഷം .. ഇത്രയും സന്തോഷം തരുവാന്‍ കഴിഞ്ഞല്ലോ ബ്ലോഗിന്

Unknown said...

വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍...

nikhil sharma said...

valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status

സുധി അറയ്ക്കൽ said...

കൊള്ളാം.

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..