Monday, September 29, 2008

അവസരങ്ങള്‍

"ഇതാണ് നിങള്‍ക്കുള്ള അവസരം ..നാല് മണിക്കുമുന്പ് പ്രസന്റേഷന്‍ തയ്യാറാക്കി കൊണ്ടു വരൂ ..നോക്കട്ടെ ഈ വര്ക്ക് നിങ്ങള്ക്ക് തരാന്‍ പറ്റുമോയെന്ന് ..."
എഡിറ്റിങ്ങിനും മിക്സിന്ഗ് എല്ലാം കൂടി ഇനി മൂന്ന് മണിക്കൂറെ ഉള്ളൂ .. കഴിയാവുന്ന വേഗത്തില്‍ വാഹനങള്‍ക്കിടയിലൂടെ ബൈക്ക് ഓടിച്ചു ..പെട്ടെന്നായിരുന്നു മുന്നില്‍ ബസ്സ് ബ്രേക്ക് ചെയ്തത് ..ഒരു വശത്തേക്ക്‌ വെട്ടിച്ച് മാറ്റി .പിന്നിലൂടെ വന്ന ബസ്സ് കൃത്യമായി കടമ നിര്‍വഹിച്ചു .. ഇടിച്ചു തെറിപ്പിച്ചു ..നല്ല വേദന എന്തൊക്കയോ പറ്റിയിട്ടുണ്ട് ...തല കറങ്ങുന്നു .. അടുത്ത് തന്നെയുള്ള ഹോസ്പിറ്റലിലേക്ക് ആരെക്കയോ ചേര്ന്നു എത്തിച്ചു..
ഡോക്ടര്‍മാര്‍ ..നഴ്സുമാര്‍ ..(മാറ്റി മാറ്റി കാണിക്കണം )

ഭാഗ്യം ..കാര്യമായിട്ടൊന്നും പറ്റിയില്ല ...
ചെറിയ പൊട്ടലുണ്ട് സ്ലിംഗ് ഇടണം ..രണ്ടു ദിവസ്സം ഒബ്സേര്‍വഷന്‍ ..ഹോസ്പിടല്‍ ആഘോഷം തുടങ്ങി .. സന്ദര്‍ശകര്‍ ...കൂട്ടുകാര്‍ ..ആപ്പിള്‍.. ഓറഞ്ച്...

രാവിലെ ഉണര്‍ന്നത് ഒരു സുന്ദരിയിലേക്കാണ് ..സരസ്വതി ..ഫിസിയോ തെറാപിസ്റ്റ്..രണ്ടു ദിവസം എന്നുള്ളത് ഊര്‍ജസ്വലവും സ്വപ്‌നങ്ങള്‍ നിറഞ്ഞതും ആയിരുന്നു ..സരസ്വതി സുന്ദരിയും വാചാലയും അവളുടെ വാക്കുകളില്‍ സൌന്ദര്യം തുടിച്ചു ..അപകടം പറ്റിയത് നന്നായി എന്ന് പോലും തോന്നി തുന്ടങ്ങി ..സാന്ത്വനത്തിന്റെ സൌന്ദര്യ സ്പര്‍ശം ..ഒരു കോപ്പി മനസ്സില്‍ ഉയരുകയും ചെയ്തു .
അവധി ദിവസങ്ങളില്‍ കോളേജ് അടക്കുന്ന മാനസീകാവസ്തയിലാണ് ഹോസ്പിടല്‍ വിട്ടത് .പിരിയുമ്പോള്‍ സരസ്വതി കാര്ഡ് ചോദിച്ചു വാങ്ങി .സലിംഗ് അഴിക്കുന്നത് വരെ ഹോസ്പിടല്‍ വിസിറ്റ് ചെയ്യാന്‍ പലവട്ടം കാരണം ഉണ്ടാക്കി ..
സൌഹൃദം ഒടിവുകാലത്തിനു സ്വപ്നം പകര്‍ന്നു ...

വിശ്രമ ദിനങ്ങള്‍ കഴിഞ്ഞു ..

എല്ലാം ശരിയായി മറ്റൊരു സ്ഥാപനതിലാണ് പുതിയ ജോലി ...
ദിവന്സങള്‍ കടന്നു പോയി ..ഒരു ദിവസ്സം ..ഒരു കാള്‍ ..." ഓര്‍മ്മയുണ്ടോ..?" വശ്യവും വാചാലവുമായ സ്വപ്നം വീണ്ടും പൂത്തു തുടങ്ങി ..ഒരു പാടു അന്വേഷണങ്ങള്‍ .."ഈ ഞായര്‍ ഫ്രീ ആണോ .? എങ്കില്‍ വീട്ടിലേക്ക് വരൂ "
മറുപടി തൊണ്ടയില്‍ കുരുങ്ങി വിക്രിതമായ ശബ്ദത്തില്‍ മറുമൊഴിഎന്തോ പറഞ്ഞു ..
വീട്ടിലേക്കുള്ള വഴി കൃത്യമായി മനസ്സിലാക്കി ..
പറയാനാവാത്ത വികാരവുമായി ആ ദിവസ്സം കടന്നു പോയി ..

ഞായര്‍ .... ആ ദിവസ്സത്തിനു കൂടുതല്‍ തിളക്കവും അന്ധരീക്ഷത്തിനു വല്ലാത്ത ആകര്‍ഷണീയതയും തോന്നി ..
പതിവു ഞായര്‍ പരിപാടികള്‍ക്ക് വിളികള്‍ ..അറിയാത്ത നുണകള്‍ പറഞ്ഞു ..ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന് പോലും മനസ്സു പറഞ്ഞു ..
പല വേഷങ്ങള്‍ തിരഞ്ഞു...perfume..കമിഴ്ത്തി ..

അറിയുന്ന ആരുടേയും മുന്നില്‍ പെടാത്ത വഴി തിരഞ്ഞു ..വീട് കൃത്യമായി കണ്ടെത്തി ..മുന്നില്‍ തന്നെ സുന്ദരി ..അതി മനോഹരമായി ചിരിച്ചു അകത്തേക്ക് ക്ഷണിച്ചു .."ഇനി വരുമ്പോള്‍ ബൈക്ക് അകത്തു വച്ചാല്‍ മതി " ..
"സന്തോഷം ഓ അങ്ങിനെ ആവാം "
ഇനിയും ..!!!

മനോഹരമായി ക്രമീകരിച്ച മുറിക്കുള്ളില്‍ തനിച്ചിരിക്കുമ്പോള്‍ ..ഒരു മാന്യ ദേഹം രംഗപ്രവേശം ചെയ്തു ..
"ഇതു അഛന്‍്"
ഭയഭക്തി ബഹുമാനം .."ഇരിക്കൂ .."

"അഛന്‍് പറയൂ ..സരസ്വതി മൊഴിഞ്ഞു .."
"വേണ്ട മോള് തന്നെ പറയൂ ..ഞാന്‍ കേള്‍ക്കാം.."എന്താണാവോ പറഞ്ഞു വരുന്നത് ..വിവിധ സാദ്ധ്യതകള്‍ മനസ്സിലൂടെ ന്യൂസ് റീല്‍ കാണിച്ചു ..

അകത്തു പോയി മുടി ആകര്‍ഷകമായി ചീകി സുന്ദരിയായി സരസ്വതി മുന്നിലെ കസേരയില്‍ ഇരുന്നു ..
മുഖ ത്തുനിന്നും കണ്ണെടുക്കാനാകാതെ ഞാന്‍ പ്രതിസന്ധിയിലായി ..
രണ്ടു ഗ്ലാസ് വെള്ളം അനുജത്തിയനെന്നു തോന്നുന്ന ഒരു അവതാരം കൊണ്ടു വച്ചു ..നന്നായി ചിരിച്ചു രംഗം ഒഴിഞ്ഞു ..സുന്ദരി തന്നെ ..
"..ഉം മോള് പറയൂ "വീണ്ടും നിര്‍ദേശം

ഒന്നു മനോഹരമായി ചിരിച്ചു മുടി കൈകൊണ്ടു ഒതുക്കി ..സരസ്വതി പറഞ്ഞു തുടങ്ങി ..
"വളരെ വേഗം ഉയര്ന്ന വരുമാനവും വളര്‍ച്ചയും വാഗ്ദനം ചെയ്യുന്ന മികച്ച അവസരമാണ് ഞാന്‍ അവതരിപ്പിക്കുന്നത് ...""ആംവേ ..ലോകത്തിലെ വലിയ ........" ആംവേ യുടെ മഹത്വങ്ങള്‍ നിഷേധിക്കാനാവാതെ ആ മുഖത്ത് നോക്കി ഒരു മണിക്കൂര്‍ ഞാനിരുന്നു രണ്ടു ഗ്ലാസ് വെള്ളവും കുടിച്ചു ...വളര്‍ച്ചയുടെ പടവുകളെ കുറിച്ചും .അടുത്ത ദിവസ്സത്തില്‍ നടക്കുന്ന ട്രെയിനിംഗ് ക്ലാസ്സിനെ കുറിച്ചും കൃത്യസമയത്തു തന്നെ എതെണ്ടാതിനെ കുറിച്ചും സരസ്വതി
പലവട്ടം ഓര്‍മിപ്പിച്ചു ..എല്ലാം സമ്മതിച്ചു തിരിചിറ്ങ്ങുംപോള് ഗേറ്റ് വരെ സരസ്വതി കൂടെ വന്നു ...
എത്രയും വേഗം ഈ ഞായര്‍ പാഴാക്കാതെ സുഹൃതുക്കളെ കണ്ടെത്തണം എന്നായിരുന്നു മനസ്സില്‍ ..പതിവു കേന്ദ്രങ്ങളില്‍ തിരക്കിയപ്പോള്‍ അവരെല്ലാവരും അടുത്ത വിനോദ കേന്ദ്രത്തിലേക്ക് പോയി കഴിഞ്ഞു എന്നറിഞ്ഞു..

ബൈക്കിന്റെ സൈഡ് മിറര്‍ പൊട്ടി പോയത് കൊണ്ടു ..അപ്പോഴുള്ള എന്റെ മുഖം കാണാനുള്ള ആഗ്രഹം നടക്കാതെ പോയി ...

5 comments:

Jihad Valiyaveettil said...

മുഖം കാണേണ്ട ആവശ്യമില്ലല്ലോ,, ച്ചമ്മി കുത്തുപാള എടുത്തു കയ്യാല പുറത്തു കയറിയിട്ടുണ്ടാവും .......ഞരമ്പു രോഗ മുണ്ടോ എന്നൊരു സംശയം ....കഥാപാത്രത്തിനാണ് കേട്ടോ .......

Anonymous said...

ഹ ഹ കലക്കി. ആരാ പറഞ്ഞെ വിവരിച്ച് എഴുതാന്‍ അറിയില്ലെന്ന്? ഇതിനെക്കാള്‍ ഭംഗിയായി എങ്ങനെയാ ഈ സംഭവം പറയുന്നത്?

Anonymous said...

help me.

സ്നേഹതീരം said...

ഇത് മുന്‍പൊരിക്കല്‍ വായിച്ചതാണ്. വളരെ ഇഷ്ടമാവുകയും ചെയ്തു. കമന്റ് എഴുതിയില്ല എന്നേയുള്ളൂ. ഇപ്പോ, ഒന്നുകൂടി വായിച്ചപ്പോള്‍ കൂടുതല്‍ ഇഷ്ടമായി. നിരീക്ഷണപാടവത്തിന് നൂറില്‍ നൂറ് മാര്‍ക്ക് :)

ശ്രീനാഥന്‍ said...

വളരെ നന്നായിട്ടുണ്ട്!

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..