അവള് വരുമോ ..ഈ ക്രിസ്മസ്സിനെങ്കിലും ..?
വര്ണഅലങ്കാരങ്ങളും നക്ഷത്രങ്ങളും സമ്മാന പൊതികളും ..ക്രിസ്മസ് ട്രീ പള്ളിയുടെ മുന്നില്‍ മനോഹരമായി ഉയര്‍ന്നു നിന്നു ...അലങ്കരിക്കുന്നവരുടെ ആഹ്ലാദം ആ രാത്രിക്ക് കൂടുതല്‍ അഴക് കൂട്ടി ..കാഴ്ചകാരും കൂടി വന്നുകൊണ്ടിരുന്നു ....ചിതറി തെറിക്കുന്ന വര്‍ണവെളിച്ചം ആ മുഖങ്ങളില്‍ പ്രസന്നമായ ഉത്സവ ഭാവം പകര്‍ന്നു ...എന്റെ കണ്ണുകള്‍, ചിന്തകള്‍ മാത്രം അവളെ തേടി ...പാതിരാ കുര്‍ബാനയ്ക്ക് വന്നു ചേരുന്ന ഓരോരുത്തരിലും അവളെ തേടി ..
************************************
നിത്യവും എട്ടരയ്ക്ക് മുന്‍പ് തന്നെ വീട്ടില്‍ നിന്നും സ്കൂളിലെക്കിറങ്ങും മറ്റു കുട്ടികള്‍ പുറപ്പെടുന്നതിനും വളരെ മുന്‍പേ .അവളുടെ സ്കൂള്‍ ബസ് എട്ടേമുക്കാലിന് ജങ്ക്ഷന് കടന്നു പോകും .ശ്രദ്ധിക്കുന്ന ആ കണ്ണുകള്‍ തിരയും പൊടിപരത്തി പാഞ്ഞു പോകുന്ന ബസില്‍ നിന്നും തെറിച്ചു വീഴുന്ന ഒരു പൂവ് .ആരും കാണാതെ കയ്യിലെടുക്കും അപ്പൊ ചുറ്റും പടര്‍ന്നു വളര്‍ന്ന മരങ്ങള്‍ക്ക് ആ പൂവിന്റെ നിറം പകര്‍ന്നു കിട്ടും . ചുറ്റും ക്രിക്കറ്റ് വിശേഷങ്ങളും സിനിമയും വര്‍ത്തമാനത്തില്‍ നിറയുമ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ തെന്നി നടന്നു അല്പം വൈകി സ്കൂളില്‍ എത്തും .വൈകിട്ട് ട്യുഷന് അപ്പോഴും നേരത്തെ തന്നെ ഇറങ്ങി ടുഷന് ക്ലാസ്സിലേക്ക് പരമാവധി വേഗം കുറച്ചു നടക്കും .ഒരു നോട്ടം .ബസ് കടന്നു പോകും .പിന്നെ ഞായറാഴ്ചകളില്‍ ഒരു വൃദ്ധയോടൊപ്പം പള്ളിയിലേക്ക് പോകുന്നതും കാണാം . അവധി ദിവസ്സങ്ങള്‍ വിരസ്സമായി കടന്നു പോകും. പതിയെ വിവരങ്ങള്‍ ശേഖരിച്ചു .പേര് ..പിന്നെ അത്യാവശ്യം കാര്യങ്ങള്‍ ..അവള്‍ക്കു ക്രിസ്മസ്സിനു ഒരു ഗ്രീടിംഗ് കാര്‍ഡ് അയയ്ക്കുക
എന്ന സാഹസീകമായ സ്നേഹപ്രകടനം നടത്താന്‍ തന്നെ തീരുമാനിച്ചു . അവള് പഠിക്കുന്നത് പ്രമുഖ കോണ്‍വെന്റ് സ്കൂളില്‍ ..പേരും ക്ലാസും സ്കൂളിന്റെ വിലാസ്സവും എഴുതി ഒരു ചിത്രവും ചെറിയ ഒരു വാചകവും പ്രത്യേകിച്ച് അപകടമൊന്നും ഇല്ല .. കാര്യങ്ങള്‍ വളരെ സേഫ് ആണ് . പോസ്റ്റു ബോക്സിലേക്ക് വീണു പോയത് മിടിക്കുന്ന ഹൃദയമായിരുന്നു . പോസ്റ്റ് ചെയ്തു തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു .എന്താവും പ്രതികരണം ..?.
ക്രിസ്മസ് അവധി ദിവസ്സങ്ങള്‍ തുടങ്ങി ..ഇനി ക്രിസ്മസിന് പള്ളിയില്‍ കാണാം ..എന്ത് വേഷതിലാവും അവള് വരിക .
മിടിക്കുന്ന ഹൃദയത്തോടെ പാതിരാകുര്‍ബാനയ്ക്ക് വരുന്നവരുടെ കൂട്ടത്തില്‍ അവളെ തേടി .ആ രാത്രിമുഴുവന്‍ പള്ളിയില്‍ അവളെ തേടി .അവള് മാത്രം അവിടെയെങ്ങും ഉണ്ടായില്ല .
പിറ്റേന്ന് അവളുടെ വീടിനടുത്തുള്ള ഒരു പരിചയക്കാരന് എന്നെ രഹസ്യമായി വിളിച്ചു പറഞ്ഞു .
"നീ ഒന്ന് കരുതിയിരുന്നോ സംഗതി പ്രശ്നമായിട്ടുണ്ട് ""അവളുടെ ചേട്ടനെ അറിയാല്ലോ ..നിന്നെ തിരക്കുന്നുണ്ട് അവന്റെ ആളുകള്‍ "
സ്കൂളില്‍ നിന്നും അവളുടെ വീട്ടിലേക്ക് എന്റെ ഈ ചെറിയ കാര്യം വളര്‍ന്നിരിക്കുന്നു ..ഇനി എന്തൊക്കെയാവും നടക്കാന്‍ പോകുന്നത്
കൂട്ടുകാര്‍ക്കൊന്നും ഇത്ര വലിയ ഗുണ്ട സംഘത്തോട് ഏറ്റു മുട്ടന്‍ കരുതും കാണുന്നില്ല .
കുറച്ചു ദിവസം മുന്നാറിലെ ബന്ധു വീട്ടിലേക്ക് മാറി നില്ക്കാം മറ്റൊരു മാര്‍ഗവും കാണുന്നില്ല .അവള്‍ക്കെന്തെങ്കിലും പറ്റി കാണുമോ ..?
തണുപ്പുള്ള മുന്നാര്‍ ദിനങ്ങളില്‍ അവളുടെ ഓര്‍മകള്‍ക്ക് നല്ല ചൂട്..
അവധി ദിവസങ്ങള്‍ കഴിഞ്ഞു തിരികെ എത്തി പതിവ് സമയത്ത് തന്നെ സ്കൂള്‍ ബസ് കാത്തു .അവള് ബസ്സിലില്ല .
പിന്നീട് അറിഞ്ഞു ദൂരെ ഏതോ റെസിഡെന്‍ഷ്യല്‍ സ്കൂളിലേക്ക് അവളെ മാറ്റിയെന്ന് .
വിരസ്സമായ ദിവസ്സങ്ങള്‍ .. അവധികളില്‍ അവളുടെ വീടിനടുത്ത് കൂടെ സൈക്കിള്‍ യാത്ര ..അവള്
മാത്രം കാഴ്ചയില്‍ വന്നില്ല .
വീണ്ടും ക്രിസ്മസ് ..ഏതായാലും വരും പ്രതീക്ഷ യുടെ ദിനങ്ങള്‍ ..ഉത്സവനാളുകള്‍
കരോളും നക്ഷത്ര ദീപങ്ങളും .. പള്ളിയുടെ മുന്നിലെ വലിയ ക്രിസ്മസ്ട്രീ വര്‍ണ വിളക്കുകളും നക്ഷത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കുന്ന സംഘ തോടൊപ്പം കൂടി ... പള്ളിയിലേക്ക് വന്നു ചേരുന്നവരെ ആകാംഷയോടെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു ...
കെട്ടി കൊണ്ടിരുന്ന നക്ഷത്രം കൈ തെറ്റി താഴെ വീണു .കൈനീട്ടി ആ നക്ഷത്രം എടുത്തു ഉയര്‍ത്തി നോക്കി .കണ്ണ് നീണ്ടത് മറ്റൊരു തിളങ്ങുന്ന നക്ഷത്രങ്ങളിലെ ക്കായിരുന്നു ...അവളുടെ കണ്ണുകള്‍ ...ആള്‍കൂട്ടത്തില്‍ ഒരു പുതിയ നക്ഷത്രമായി അവള് ...
അപ്പോള്‍ മുതല്‍ ചുറ്റും കൂടുതല്‍ തിളക്കമുള്ള നക്ഷത്രങ്ങളും മനോഹരങ്ങളായ കാരോള്‍ പാട്ടുകളും കേള്‍ക്കാന്‍ തുടങ്ങി ..
സ്വപ്നങ്ങളിലേക്ക് ഒരു തിളങ്ങുന്ന പൂവ് തെറിച്ചു വീണു ആ പൂവ് തലോടി എത്ര കാലം ....................................