Wednesday, June 5, 2019

ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്


പ്രണയകഥ - ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്
*********************************************************

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു... ******************************************************

കാണാന്‍ എന്നും മോഹിച്ച സ്ഥലങ്ങളില്‍ നില്‍ക്കുമ്പോഴും എത്രയും വേഗം തിരിചെത്തുവാനായിരുന്നു തിടുക്കം ..കൊയ്ത്തു കഴിഞ്ഞ പാടത്ത് കത്തികയറുന്ന പൂരമേളം ,ഉറക്കം മറക്കുന്ന ആള്‍കൂട്ടം . ദീപങ്ങളുടെ രാത്രി ,ആരവങ്ങളുടെ ഉല്‍സവം , .............അതോ ...നിന്റെ കണ്ണുകളില്‍ വിരിയുന്ന ദീപ കാഴ്ചകള്‍ ,ആ സാന്നിധ്യം പകരുന്ന ഉന്മാദം ......... എന്നും ചുറ്റി പറന്ന മനസ്സിനെ തിരിച്ചു വിളിക്കാന്‍ ആ ഒരു ക്ഷണം ......കൊട്ടെക്കാവ് പൂരം


ഉച്ചവെയില്‍ ജന്നലിനപ്പുറം വരണ്ടുപോയ വേനല്‍പകലിനെ കാഴ്ച്ചയില്‍ നിന്നും മറച്ചു ...പൂത്തു നിന്ന കണികൊന്നകളും വാകകളും വെയില്‍ നീട്ടിയ തീകാഴ്ചയില്‍ മറഞ്ഞു പോയി . കര്ട്ടന്‍് ഇളക്കി സുഖകരമായ ഒരു കാറ്റ് എവിടെയോ നിന്ന് ചുറ്റി അടുത്തു. ദൂരെ ഒരു ഉത്സവമേളത്തിന്റെ ധ്വനി കേട്ടതായി തോന്നി .. ഹൃദയം വിളിച്ചുനര്തുന്നുണ്ടായിരുന്നു ......പോകാം ..നടക്കാം ..... ഉല്‍സവ രാത്രി വിളിക്കുന്നു ..നിന്റെ കണ്ണുകളും

ശൂന്യമായ വഴികളിലൂടെ നടന്നു... ഒരു ഭാഗത്ത് വേനലിന്റെ തീക്ഷ്ണതയില്‍ കണ്ചിമ്മിക്കുന്ന വെള്ളിവെളിച്ചം ചിതറി കായല്‍ .....കാഴ്ചകള്‍ ഇരുണ്ടു മാറി ..ഉച്ചമയക്കത്തിന്റെ ആലസ്യം തീരങ്ങള്‍ക്ക് ,നഗര വീതികള്‍ക്കും ...യാത്രക്കാര്‍ നന്നേ കുറഞ്ഞ ബസ്സില്‍ മനസ്സില്‍ ഉയരുന്ന , ഇനിയും തുറന്നു പറയാത്ത പ്രണയത്തിന്റെ ഉല്‍സവമേളവുമായി കടന്നിരുന്നു .

ബസ് സ്റ്റോപ്പില്‍ അനില്‍ കാത്തു നില്കാറുള്ളതായിരുന്നു പതിവ് അവനെ അവിടെയെങ്ങും കണ്ടില്ല ..ഉത്സവങ്ങളുടെ ക്യാമറകാഴ്ചകള്‍ക്ക് നിറച്ചാര്‍ത്ത് ഏറും ..പക്ഷെ ചിത്രങ്ങളുടെ ഫ്രെയിമിനപ്പുറം വളരുന്ന ഉല്‍സവത്തിന്റെ വികാരം അത് അനുഭവിച്ചേ അറിയാനാകൂ . ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്ന രാത്രി പൂരം .. മണിക്കൂറുകള്‍ നീളുന്ന മേളത്തിന്റെ ആസുര താളം ..സന്ധ്യ മയങ്ങുന്ന ഗ്രാമവഴികളില്‍ ഉത്സവതിമിര്‍പ്പ് കാണാം ..ആകെ തിരക്ക് പിടിച്ച വഴികള്‍ ,,എവിടെനിന്നോ മുഴങ്ങി കേള്‍ക്കുന്ന മേളധ്വനി... വിശേഷങ്ങള്‍ വര്‍ണിച്ചു നടന്നു പോകുന്ന ഒരു വലിയ ഒരു കുടുംബസംഘത്തിന്‍റെ പിന്നാലെ ആ വീട്ടിലേക്കു നടന്നടുക്കുന്തോറും മുന്‍പെങ്ങോ കണ്ടു മറന്ന അപരിചിതത്വം മനസ്സില്‍ വളര്‍ന്നു അവളെ നേരില്‍ കണ്ടിട്ട് ദിവസ്സങ്ങളെ ആയിട്ടുള്ളൂ .. എങ്കിലും .....മനസ്സില്‍ വളര്‍ന്ന പ്രണയഭാവം ,നേരില്‍ കാണുംവരെ ..സങ്കല്‍പത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയില്‍ പുതിയ രൂപങ്ങള്‍ തീര്‍ക്കുന്നു ..


ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ഒരു കസേരയിലേക്ക് കാല് ഉയര്‍ത്തി വച്ച് അവനിരിപ്പുണ്ടായിരുന്നു .. കണ്ണുകള്‍ പരതിയത് മറ്റാരെയോ ആയിരുന്നു .


" നീയെന്താ വൈകിയത് ? നിന്നെ രാവിലെ മുതലേ കാത്തിരുപ്പാണ് അനിതേച്ചി.. .. ഞാന്‍ ഒന്ന് വീണു ..കാലിനു ചെറിയ ഒരു ..."

പ്ലാസ്ടറിട്ട കാലില്‍ നിന്നും അവന്റെ കണ്ണിലേക്കു നീണ്ട നോട്ടത്തിനു ഒരു കുസൃതി കണ്ണ് ചിമ്മല്‍ ..
"ഓ ഉത്സവാഘോഷം..! ...എന്നായിരുന്നു അഭ്യാസം "
"ഇന്നലെ രാത്രി ."..മറുപടി കടന്നു വന്നത് അല്പം നീരസതിലായിരുന്നു ...അനിത ..


പരസ്പരം കാണാതെ പോയ കുറച്ചു ദിവസ്സങ്ങളുടെ പരിഭവം. ..? നീ അറിയുന്നുവോ .. ഈ സൌഹൃതതിനും അപ്പുറം നീയെന്നെ പിന്തുടരുന്നു എന്ന് ... രാത്രികളിലും സ്വപ്നങളിലും ഏകാന്തതകളിലും ...ഓരോ ശ്വാസത്തിലും ...നിന്നോട് മാത്രം പറയാന്‍ ...നിന്റെ കണ്ണുകള്‍ അറിയുന്നുവോ ...ഓരോ നോക്കിലും ഹൃദയത്തില്‍ വിടരുന്ന പ്രണയപുഷ്പങ്ങള്‍ .


സംസാരം തുടരുംതോറും ഔപചാരികതയുടെ മഞ്ഞു ഉരുകുകയും കണ്ണുകളുടെ ഭാഷയ്ക്ക് മായികമായ വരം തിരിച്ചു കിട്ടുകയും ചെയ്തു ...ഏതോ നേരമ്പോക്കില്‍ വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍ മനസ്സിന് മേല്‍ വീണിരുന്ന അശാന്തിയുടെ നിഴല്‍ മാറി പോയതായും മനസ്സ് പ്രസ്സന്നമായതായും തിരിച്ചറിഞ്ഞു.അവളുടെ കണ്ണുകളില്‍ തിളക്കം മടങ്ങി വരുന്നു .. കുംഭ ചൂടില്‍ വരണ്ട പാടങ്ങള്ക്ക് മുകളിലൂടെ തണുത്ത ഒരു കാറ്റ് തേടിയെത്തി ...അവളുടെ മുടിയിഴകളെ പറപ്പിച്ച് മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു .. "ഓ മഴ വരുന്നു "... അവള്‍ ഒന്ന് തിരിഞ്ഞു നോക്കി പിന്‍ഭാഗത്തേക്ക് തിടുക്കത്തില്‍ നടന്നു പോയി .. ...
മരങളെ ആകെ ഇളക്കിയ പൊടിപാറിയ കാറ്റിനൊപ്പം ഒരു വലിയ തുള്ളികളായി തെറിച്ചു വീണ മഴ കുളിര് ബാക്കിയാക്കി പെട്ടെന്ന് കടന്നു പോയി .. യാത്രയുടെ വിശേഷങ്ങള്‍ .. നേരമ്പോക്കുകള്‍ .പുതുതായി കടന്നു വന്ന സുഹൃത്തുക്കളോടൊപ്പം പങ്കിട്ടു രാത്രി വൈകും വരെ സംസാരം നീണ്ടു ...
പരിഭവതിനുമപ്പുറം ആ കണ്ണുകളില്‍ നിറഞ്ഞത് എന്തായിരുന്നു ..മനസ്സിന്റെ കോണില്‍ ഒരു സംശയം ബാക്കിയായി .. പിന്നീട് രാപൂരത്തിന് ഒറ്റയ്ക്ക് ....അനില്‍ തന്റെ അവസ്ഥയില്‍ നിസ്സഹായനായി ....
രാത്രി ഇരുട്ടി വളരുന്ന ഗ്രാമവഴികളില്‍് ഒറ്റയ്ക്ക് ..കൂടെ ഓരോ ചുവടിലും അവളുടെ സാന്നിധ്യം സങ്കല്പിച്ചു ..പക്ഷെ ആ കണ്ണുകളില്‍ കണ്ട ഭാവം മനസ്സ് കണ്ടെടുത്ത കാരണങ്ങളുമായി പൊരുതപെടാതെ അറിയാത്ത ഏതോ വേദനയുടെ ബാക്കിയായി ....

പൂര മൈതാനവും ക്ഷേത്രവും കുറച്ചു ദൂരെയാണ് ...ഒരു വിശാലമായ പാടത്തിനു നടുവില്‍ കൊയ്തൊഴിഞ്ഞ ഭൂമിയിലാണ് മേളം ...മഴ ആള്‍കൂട്ടത്തെ ഒഴിച്ചിരിക്കുന്നു ..അകലങ്ങളില്‍ അവിടവിടയായി മങ്ങി കത്തുന്ന വിളക്കുകള്‍ ...ക്ഷേത്രത്തിലേക്കുള്ള നടവഴി ഇരുട്ടിലേക്ക് നീണ്ടുകിടന്നു ...

ഈ ഇരുട്ടിന്റെ ഇടനാഴിക്കപ്പുറം ....നീയുണ്ട് ..നീയറിയുന്നുവോ നിന്നോട് പറയാന്‍ ബാക്കിയായ പ്രണയപരിഭവങ്ങളുമായി... ഞാനിവിടെ ...

വയലില്‍ നിന്നും വീണ്ടും കാറ്റ് വീശിയടുക്കുന്നു...മഴ ...ഇടിയുടെ തിമിര്‍പ്പില്‍ ശക്തമായി പെയ്തു തുടങ്ങി .ഇരുട്ടിനു മേല്‍ പെയ്ത മഴയുടെ വെള്ളിനൂലുകള്‍ .....തെങ്ങുകള്‍ക്ക് കീഴില്‍ നനയാതിരിക്കാന്‍ വൃഥാ ശ്രമിച്ച് ...ചെളിയില്‍ വഴുകാതെ ആകെ നനഞ്ഞു ക്ഷേത്രത്തിന്റെ മുന്നിലെ വൃക്ഷത്തിന് താഴെ ഓടി എത്തുമ്പോള്‍ അവിടമാകെ വിജനമായിരുന്നു..

മഴയിലും കെടാതെ കല്‍വിളക്കില്‍ തിരികള്‍് .. ഇരുട്ടിന്‍റെ മഴയില്‍ ഒരു വെളിച്ചത്തിന്റെ പ്രതിരോധം ..ഇളകിയാടിയ വിളക്കിന്റെ നിഴലുകള്‍ രൂപങ്ങളായി ...ചാഞ്ഞു പെയ്യുന്ന മഴയില്‍ ഒരു നിഴല്‍ നാടകം ..നിഴലുകള്‍ കാറ്റില്‍ ഒന്ന് നീണ്ടു ചാഞ്ഞു ....അമ്പലത്തിന്റെ ഒരു വശത്ത് നിന്നും ഒരാള്‍രൂപം വിളക്ക് കടന്നു വരുന്നു ...ഒരു പെണ്‍കുട്ടി ...മുന്നിലെ പാതയിലേക്ക് നടന്നടുത്ത കുട്ടിയെ മനസ്സ് വളരെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു ..ആനി ..

ഈ വിജനതയില്‍ ഒരു പരിചയക്കാരിയെ കണ്ടതിന്റെ സന്തോഷം ...അനിതയുടെ അയല്‍ക്കാരി ,...അവളുടെ നിറഞ്ഞ ചിരിയും തുറന്നു സംസാരിക്കുന്ന പ്രകൃതവും ..അനിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്ന പരിഗണന , മനസ്സാക്ഷി സൂക്ഷിപ്പ് കാരി എന്നാണു പറയാറ്‌ ...എത്രയോ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ,വല്ലപ്പോഴും ചില അഭിപ്രായ ഐക്യങ്ങളും ...ആനി ഒരു വേറിട്ട ശബ്ദമായിരുന്നു

"ആനി ...നീ ഒറ്റയ്ക്കാ ഇവിടെ .."..

ഇളകി പരന്ന വെളിച്ചത്തില്‍ ആനിയുടെ മഴയില്‍ നനഞ്ഞമുഖം തിളങ്ങിയോ ..?

"ആഹ മാഷോ ...ഇനി എന്താ ഇവിടെ......പൂരം മഴ കാരണം ഉപേക്ഷിച്ചു .ഞാന്‍ ജാനകിയുടെ വീട്ടുകാരോടോത്ത് വന്നതാണ് ..ഇനി ഈ വരമ്പിലൂടെ തിരിച്ചു പോവാന്ന് കരുതി ..മാഷും പോരൂ ... .." "

പൂരമില്ലെന്കില്‍ പിന്നെ ഇവിടെ എന്ത് ചെയ്യാന്‍ ..ഞാനും വരാം"

ആനിയുടെ പിന്നാലെ നടന്നു ...ഇരുട്ട് പുതച്ച പാടം.. മഴ ഉപേക്ഷിച്ചു പോയ തണുപ്പ് .. വയല്‍ വരമ്പ് തെങ്ങുകള്‍ക്കരികിലൂടെ .. ..ഇടത്തേയ്ക്ക് പിന്നെ വലത്തേയ്ക്ക് ...പിന്നെ നേരെ ....പിന്നെ വലത്തേയ്ക്ക് ... ദൂരെ .മുനിഞ്ഞു കത്തുന്ന വെളിച്ചപൊട്ടുകള്ക്ക് നേര്‍ക്ക്‌ നീണ്ടു .. പൊന്തയില്‍ നിന്നും ചാടി മറയുന്ന തവളകള്‍ ...
" പാംബ് ഉണ്ടാവോ ..? "

"പേടിക്കാതെ വാ മാഷെ ..ഞാനില്ലേ കൂടെ ..."

വഴുക്കലുള്ള വരമ്പിലൂടെ... എപ്പോ വേണമെന്കിലും വീഴുമെന്ന സുഖമുള്ള ഭയം ... ഇടയ്ക്ക് ചില ഓളം വെട്ടലുകള്‍ പുതു മഴയുടെ ഗന്ധം ..ചീവീടുകള്‍ ... രാത്രി നീലവെളിച്ചം ബാക്കിയാക്കി .. ദൂരെ ഒരു പൊട്ടു വെളിച്ചം ..അവളുടെ മുറിയാവണം..

"അതാണോ അനിലിന്റെ വീട് "..
ആനി ഒന്ന് മൂളിയോ ..? ആ വെളിച്ചപൊട്ടു ഒരു കനലായി അഗ്നിയായി മുളപൊട്ടുന്നു..മുളപൊട്ടി ഇലയായി... ഇലവളര്‍ന്നു അങ്ങിനെയങ്ങിനെ വളരുകയാണ് ...അനിത .. അവള്‍ ഉറങ്ങി കാണുമോ ..?

"പിന്നെ എന്തൊക്കെ ഉണ്ട് മാഷേ .. വിശേഷങ്ങള്‍ ?യാത്രയിലാണെന്ന് അറിഞ്ഞല്ലോ ..?
കുറച്ചു യാത്ര വിവരണം അവളോടും .. ...വരമ്പ് മുറിഞ്ഞു വെള്ളം പതഞൊഴുകുന്നു...പതിയെ ചെളിയില്‍ പുതഞ്ഞ കാലുകള്‍ വലിച്ചെടുത്ത് നടന്നു .. .

"ആനിയ്ക്ക് നല്ല പരിച്ചയമാണല്ലോ ഈ വരമ്പിലൂടെ വേഗം നടക്കാന്‍ ..?"
" ഇത് നമ്മുടെ ഹൈവേ അല്ലെ മാഷേ .." .............

"ചിലര്‍ വിളിച്ചാല്‍ എത്ര ദൂരെ നിന്നായാലും തിരിച്ചു വന്നെ പറ്റൂ അല്ലെ മാഷേ .."
"അതെന്താ .."
"സ്നേഹം എത്ര ദൂരെ നിന്നും തിരിച്ചു വിളിക്കും ..അതങ്ങനാ.... അത്രയ്ക്കിഷ്ടാ അനിതേചിയ്ക്ക് ... "
"നിന്നോട് പറഞ്ഞോ ..? "അത് പറയാതെ തന്നെ അറിയണമല്ലോ ..എല്ലാം പറഞ്ഞു തന്നെ അറിയണമെന്നുണ്ടോ ?"
"അവള്‍ നിന്നോട് എന്ത് പറഞ്ഞു ?"

"നിന്നെ അവള്‍ക്കു ......നിന്നെ പറ്റി പറയുമ്പോ ...നിന്നെ കാത്തിരിക്കുമ്പോ ആ കണ്ണിലെ തിളക്കം എല്ലാം പറയും ..പിന്നെ അവള്‍ പറഞ്ഞു...അവള്‍ക്കു .."
അവള്‍ക്കു ..?"
"ടെന്‍ഷന്‍ ആവാതെ ..പറയാം " "നിന്നെ അവള്‍ക്കു ഭയങ്കര ഇഷ്ടാണ് ...പിന്നെ ......"

എത്രയോ നാളുകളായി കേള്‍ക്കാന്‍ കാത്തിരുന്നത് ..ഇന്ന് ഇവളിലൂടെയെന്കിലും .... എങ്കിലും ..എന്നോട് നേരിട്ട് എന്തെ പറഞ്ഞില്ല ....അല്ലെങ്കില്‍ എന്ത് കൊണ്ട് ഞാന്‍ നേരിട്ട് പറഞ്ഞില്ല ... എത്രയും വേഗം അനിതയുടെ അടുത്തെത്തി ആ കണ്ണുകളില്‍ നോക്കി പറയണം ..ഒരു നൂറു വട്ടം ....

പിന്നെ എന്താ ഒരു പിന്നെ ?"
പാടത്തിനുമപ്പുറം നടന്നു കയറുന്നത് വിസ്തൃതമായ ഒരു പുരയിടത്തിലേക്കാണ്.. മരങ്ങള്‍ക്കിടയിലൂടെ ഒരു നടപ്പാത നീണ്ടു ...ചുറ്റും കുറ്റികാടുകളില്‍ വെളിച്ചത്തിന്റെ തുള്ളികള്‍ ..ഒരു വൃക്ഷം നിറയെ മിന്നി മറയുന്ന മിന്നാമിനുങ്ങുകളുടെ വസന്തം ...
"പിന്നെ ?......"
അവള്‍ ഒന്ന് തിരിഞ്ഞു നിന്നു... അവളുടെ കണ്ണുകള്‍ മിന്നി തിളങ്ങി ..
"പിന്നെ ....പിന്നെ...പിന്നെ....അത് ഞാന്‍ പറയുന്നില്ല ...ഓരോന്നിനും ഓരോ സമയമുണ്ട് മാഷേ .. "
ഒന്നും മിണ്ടാതെ ആ കണ്ണുകളെ നോക്കി നിന്നു ...അവള്‍ ഒന്ന് ചിരിച്ചു നടത്തം തുടര്‍ന്നു...കുറച്ചകലെ വീടുകള്‍ ,നടപ്പാത രണ്ടായി പിരിയുന്നു ....അനിലിന്റെ വീടിനടുതേത്യ്ക്ക് ..അവിടെ വരാന്തയില്‍ വെളിച്ചം ....ആരൊക്കെയോ നില്‍ക്കുന്നു ... ആനി നിന്നു ...

"അപ്പൊ ഞാനീ വഴി പൊക്കോട്ടെ ...എനിക്കീ വഴിയാണ് എളുപ്പം ..." ഇത് കയ്യില്‍ വച്ചോളൂ ".. നീട്ടിയ കയ്യിലേക്ക് എന്തോ വച്ച് തന്ന് അവള്‍ മുന്നോട്ടു നടന്നു പോയി ...ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്...ആ കുരിശില്‍ നോക്കി അവള്‍ പോയ ഭാഗത്തേക്ക് ഞാന്‍ നോക്കി നിന്നു ...

ആരാത് ..? വെളിച്ചത്തില്‍ നിന്നും ആരോ വിളിക്കുന്നു മുന്നോട്ടു നടക്കുമ്പോഴേ അനില്‍ കണ്ടു ...

"എടാ നീ ഇതെവിടെയാ ...നിന്നെ തിരയാന്‍ ഇനി സ്ഥലമില്ല .."

"ആഹ തിരഞ്ഞ ആള് വന്നല്ലോ ..എന്നാല്‍ ഞങ്ങള്‍ പോവാ ...രാത്രി ഒത്തിരിയായി.." കാണാതായ ആളെ തിരയാന്‍ വന്ന സംഘം അതി വേഗം പിരിഞ്ഞു പോയി .

കര്ട്ടന് പിറകില്‍ നിന്നും ഒരു ചോദ്യഭാവത്തില്‍ അനിത ...
"ഞാന്‍ പൂരപറമ്പില്‍ മഴയില്‍ നില്ക്കുംബോഴാ ആനിയെ കണ്ടത് ... അവളാ പൂരമില്ലെന്നു പറഞ്ഞത് എന്നെ ഈ പാടവരമ്പിലൂടെ ഇവിടെ എത്തിച്ചത് .."

ഒരു വിചിത്ര ജന്തുവിനെ കാണുന്നത് പോലെ അനിത തറപ്പിച്ചു നോക്കി ... ഒന്ന് പ്രയാസപെട്ടു എഴുനേറ്റു നില്ക്കാന്‍ ശ്രമിച്ച അനില്‍ വീണ്ടും കസ്സേരയിലെക്കിരുന്നു ..

"ഏതു ആനി ?".

"നമ്മുടെ ...ആനി .ആ വീട്ടിലെ .....മത്തായി സാറിന്റെ മോള് .."

വക്രിച്ച ഒരു ചിരി അനിലിന്റെ മുഖത്ത് ... ക്ലോകില്‍ ...സമയം ഒരു മണി കഴിഞ്ഞതായി കണ്ടു .. ഒരല്‍പ്പ നേരം അനില്‍ ഒന്നും മിണ്ടിയില്ല ..അകലെയെവിടെയ്ക്കോ നോക്കി ..അല്പം ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു ..
" അപ്പൊ നീയറിഞ്ഞിരുന്നില്ലേ.. ...ആനി കഴിഞ്ഞ ശനിയാഴ്ച ..മരിച്ചു ..... suicide ..."

പ്രണനറ്റ ഇഴജന്തുവിന്റെ ചലനം ബാക്കിയായ വാലറ്റം പോലെ ചകിരിനാര് കൊണ്ട് നെയ്ത കുരിശ്..കയ്യില്‍ ഇഴഞ്ഞു ..ഉയര്‍ന്നു നിന്ന രോമ കൂപങ്ങളെ വിറപ്പിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് കടന്നു പോയി

******************************************************************************************

ഒരു വിശദീകരിക്കാനാവാത്ത സംഭവം കേട്ട ഭാവം അനിതയില്‍ കണ്ടില്ല എന്നത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി.. പക്ഷെ നിര്‍വചികാനാവാത്ത ഭാവം ആ മുഖത്ത് ...ഈ നിമിഷങ്ങളില്‍ ഞാന്‍ കേള്‍ക്കാന്‍ കാത്തിരുന്നത് ..പറയാന്‍ ബാക്കിയായത് . എനിക്കായി കരുതി വച്ചത് ..ഹൃദയം അത് കേള്‍ക്കാന്‍ കാതോര്‍ത്തു ..പറയൂ ഈ നിമിഷങ്ങളില്‍ ...നമുക്ക് മാത്രമായി കാലം കരുതി വച്ച ഈ മാത്രകളില്‍ ...
ആ ചുണ്ടിനു മുകളിലെ ചെറിയ മറുക് വിറയ്ക്കുന്നു ...ആ മറുകില്‍ ചേര്‍ന്ന് നിന്ന് ഞാനതിനു മറുപടി നല്‍കും .....അക്ഷമയുടെ നിമിഷങ്ങള്‍ മനസ്സില്‍ ....
നിശബ്ദതയുടെ ഒരിടവേളയ്ക്ക് ശേഷം അവള്‍ എന്നെ നോക്കി ...പിന്നെ ആകാശത്തെയ്ക്കും..
"ആനിയ്ക്കു നിന്നെ ഇഷ്ടമായിരുന്നു ..."
ഒരു നിമിഷം ..നിശ്ചലമായ ഒരു നിമിഷം .

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് അവള്‍ കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
ഞാന്‍ അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു...

ആനീ എന്നോട് പറഞ്ഞത് എന്തായിരുന്നു എന്ന് ഞാന്‍ അനിതയോട് പറഞ്ഞില്ല ... അല്ലെങ്കില്‍ ഒരു കണ്‍കോണിലെ ആര്‍ദ്രത , സ്നേഹധിക്യത്തില്‍ അറിയാതെ ഇടറുന്ന ശബ്ദം, ഒരു തലോടലില്‍ ഒളിഞ്ഞിരുന്ന കരുതല്‍ ഇങ്ങിനെ എത്ര ഭാഷകളിലാണ് .....പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും ....ഒരു വികാരം പ്രകടമാവുക .. എന്തെല്ലാം പറയുന്നു ...... എന്തെല്ലാം കേള്‍ക്കുന്നു ....എന്നിട്ടുംപറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ... അങ്ങിനെ പാതി മൂടി വച്ച ഒരു ഹൃദയവുമായി വീണ്ടും എത്രയോ നാള്‍ .. ..പക്ഷെ ആനി..?

58 comments:

Anonymous said...

ശ്വാസം അടക്കി പിടിച്ചാണ് വായിച്ചത്..നന്നായിട്ടുണ്ട്..ഒരു പാട് കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞിര്ക്കുന്നു... എനിക്കിഷ്ടമായത് ആനിയെ..lol

സമാന്തരന്‍ said...

എ ഗേള്‍ ടു വാക് വിത്ത്..
നന്നായിരിക്കുന്നു.

Sapna Anu B.George said...

വായന കഴിഞ്ഞപ്പൊ എന്റെ ശ്വാസം നിലച്ചു. ഇതൊരു വെറും കഥയോ അതോ സത്യമോ!!!ഇതു കഥയാകാന്‍ ഒരു വഴിയും ഇല്ല,ഇതിലെ
നീണ്ട ദീര്‍ഘനിശ്വാസങ്ങളും തേങ്ങലുകളും വളരെ ഹൃദയഭേതകങ്ങളാണ്.

പാവത്താൻ said...

മനോഹരമായി പറഞ്ഞിരിക്കുന്നു. കഥയ്ക്കനുയോജ്യമായ അന്തരീക്ഷം. നല്ല കഥ. ആശംസകൾ...വീണ്ടും കാണാം..
(പിന്നെ, ആ കുരിശെന്തു ചെയ്തു?)

ശ്രീ said...

നന്നായിരിയ്ക്കുന്നു... ആ ഒരു ചുറ്റുപാടുകളിലേയ്ക്ക് വായനക്കാരെ കൂടി കൊണ്ടു പോകാന്‍ കഴിയുന്നുണ്ട്, എഴുത്തിന്.

മരണപ്പെട്ട ആനി തന്നെ കുരിശ് തന്നു എന്നതു മാത്രം പരമ്പരാഗതമായ ശൈലിയ്ക്ക് വിരുദ്ധമായി തോന്നി

പാവപ്പെട്ടവൻ said...

1) വേനലിന്റെ തീക്ഷ്ണതയില് കണ്ചിമ്മിക്കുന്ന വെള്ളിവെളിച്ചം ചിതറി കായല്‍
2)ഉച്ചവെയില്‍ ജന്നലിനപ്പുറം വരണ്ടുപോയ വേനല്പകലിനെ കാഴ്ച്ചയില്‍ നിന്നും മറച്ചു .
3)സന്ധ്യ മയങ്ങുന്ന ഗ്രാമവഴികളില്‍ ഉത്സവതിമിര്പ്പ് കാണാം
4)കുംഭ ചൂടില് വരണ്ട പാടങ്ങള്ക്ക് മുകളിലൂടെ തണുത്ത ഒരു കാറ്റ് തേടിയെത്തി
എത്ര മനോഹരമായ ഭാവന
നല്ല ഒഴുക്കുള്ള എഴുത്ത് നല്ല ആശയം
ഒത്തിരി ഇഷ്ടമായി അഭിവാദ്യങ്ങള്‍

പാറുക്കുട്ടി said...

നന്നായിരിക്കുന്നു.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഹായ്‌ .....മനസ്സിനെ തഴുകി......

വരവൂരാൻ said...

നല്ല ഒഴുക്കുള്ള എഴുത്ത്‌, പലയിടത്തു ഒരു നല്ല കഥാകാരനെ കണ്ടു, തുടരുക ആശംസകൾ

പ്രയാണ്‍ said...

നനുത്ത പട്ടു നൂലിലൂടെ വിരലോടിച്ച സുഖം. പക്ഷെ ആനിയെ പ്രേതമാകേണ്ടിയിരുന്നില്ല. അല്ലാതെ തന്നെ കഥ സുന്ദരമാവുമായിരുന്നു.
all the best....

സുപ്രിയ said...

നല്ലകഥ. വായിച്ചുകേട്ട അനുഭൂതി. ഇടവിട്ടുള്ള കുത്തുകള്‍ വാചകങ്ങള്‍ക്കിടയിലുള്ള നിശബ്ദതയുടെ ഫീലിംഗ് നല്കി. നല്ല ഒഴുക്ക്.

ഇഷ്ടപ്പെട്ടു.

smitha adharsh said...

ഗംഭീരം...!!!
എല്ലാം നേരില്‍ കണ്ടത് പോലെ...
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..

siva // ശിവ said...

സുന്ദരമായ ശൈലി....

Sriletha Pillai said...

ആനി മനസ്സില്‍ ഒരു വിങ്ങലാകുന്നു നീ.......

സ്നേഹതീരം said...

വളരെ നന്നായിരിക്കുന്നു, എഴുത്ത്. കഥയുടെ ഭാവതീവ്രത ചോര്‍ന്നു പോകാതെ എഴുതിയതിന് പ്രത്യേകം അഭിനന്ദനങ്ങള്‍.

ഈ ചെറിയ ജീവിതത്തില്‍ പറഞ്ഞത് എത്ര ? പറയാന്‍ കഴിയാതെ പോയത് എത്ര? രണ്ടാമത്തേതാവും കൂടുതല്‍, അല്ലേ? :)

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ എത്താൻ ഒരുപാട് വൈകിപ്പോയി.ചില പ്രത്യേക തിരക്കുകളിൽ ആയിപ്പോയി.ക്ഷമിക്കൂ.
കഥ വളരെ നന്നായി.ഇതൊരു കഥ മാത്രമെന്നു കരുതട്ടെ.ആത്മഹത്യ ചെയ്ത ആനി അങ്ങനെ വന്നു എന്നത് വിശ്വസിക്കാൻ പോലും പ്രയാസം.അവസാനം വരെ ജിജ്ഞാസ സൂക്ഷിക്കാൻ കഴിഞ്ഞു.നല്ല കഥ

വല്യമ്മായി said...

നല്ലകഥ.

പകല്‍കിനാവന്‍ | daYdreaMer said...

എല്ലാ ആശംസകളും സുഹൃത്തേ.. ഒത്തിരി ഇഷ്ടമായി.. ചിലയിടങ്ങളിലൊക്കെ ഗഭീരം ആയി എഴുതിയിരിക്കുന്നു...

നരിക്കുന്നൻ said...

അതിഗംഭീരമായ എഴുത്ത്. അവസാനം വരെ ആകാംക്ഷയോടെ പിടിച്ചിരുത്തി.

Mr. X said...

{"നിന്നെ അവള്‍ക്കു ......നിന്നെ പറ്റി പറയുമ്പോ ...നിന്നെ കാത്തിരിക്കുമ്പോ ആ കണ്ണിലെ തിളക്കം എല്ലാം പറയും ..പിന്നെ അവള്‍ പറഞ്ഞു...അവള്‍ക്കു .."
അവള്‍ക്കു ..?"
"ടെന്‍ഷന്‍ ആവാതെ ..പറയാം " "നിന്നെ അവള്‍ക്കു ഭയങ്കര ഇഷ്ടാണ് ...പിന്നെ ......"

എത്രയോ നാളുകളായി കേള്‍ക്കാന്‍ കാത്തിരുന്നത് ..ഇന്ന് ഇവളിലൂടെയെന്കിലും .... എങ്കിലും ..എന്നോട് നേരിട്ട് എന്തെ പറഞ്ഞില്ല ....അല്ലെങ്കില്‍ എന്ത് കൊണ്ട് ഞാന്‍ നേരിട്ട് പറഞ്ഞില്ല ... എത്രയും വേഗം അനിതയുടെ അടുത്തെത്തി ആ കണ്ണുകളില്‍ നോക്കി പറയണം ..ഒരു നൂറു വട്ടം ....}



സത്യം.... ബോറാവും എന്ന് കരുതി വായിച്ചു തുടങ്ങി.... ഒടുവില്‍ മുന്‍‌വിധി തിരിച്ചടിച്ചു..... കിടിലം........ എന്നല്ലാതെ....... എന്ത് പറയാന്‍...........

Mr. X said...

samantharan said it all in one phrase....
"A girl to walk with"
thumbs up for that comment. [title maattaan plan undo?;)]

Jayasree Lakshmy Kumar said...

രണ്ടാം ഭാഗത്തിലെ കഥാതന്തുവിൽ ഒരതിഭാവുകത്വം വന്നു എങ്കിൽ പോലും ഈ എഴുത്തിന്റെ മാ‍സ്മരീക മനോഹാരിത, എന്തെഴുതി വച്ചാലും വായിക്കണം എന്ന് തോന്നിപ്പിക്കുന്നു. ഒരുപാടിഷ്ടമായി ഈ ശൈലി

രഞ്ജിത് വിശ്വം I ranji said...

maashe gambheeram aayirikkunnu...ennanu ingane oru katha enikkezhuthaan kazhiyuka ennanu njaan aalochikkunnathu..

Unknown said...

Its simply marevellous, I am very late to come here but I will ready all today.

priyag said...

സുന്ദരമായ ശൈലി....

ramanika said...

.പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും ....ഒരു വികാരം പ്രകടമാവുക .. എന്തെല്ലാം പറയുന്നു ...... എന്തെല്ലാം കേള്‍ക്കുന്നു ....എന്നിട്ടുംപറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ... അങ്ങിനെ പാതി മൂടി വച്ച ഒരു ഹൃദയവുമായി വീണ്ടും എത്രയോ നാള്‍ ..

പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല
gr8

ഗീത said...

ഇന്നാണിത് വായിക്കാന്‍ പറ്റിയത്.

തീരെ പ്രതീക്ഷിക്കാത്ത ഒരു എന്‍ഡിംഗ്.

കഥ മനോഹരമായി പറഞ്ഞിരിക്കുന്നു.

Readers Dais said...

നന്നായിരിക്കുന്നു സുഹൃത്തേ :)

lekshmi. lachu said...

പറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ... വായിച്ചു മാഷേ ,എന്താ പറയുക..നല്ല ഇഷ്ടായി..കഥക്കൊപ്പം കൊണ്ട്
പൊയ്..ആ ഇടവഴിയിലൂടെ..ആപാടവരമ്പിലൂടെ
എല്ലാം ഞാനും നടന്നു..

Jishad Cronic said...

മനോഹരമായി പറഞ്ഞിരിക്കുന്നു.

കുഞ്ഞൂസ് (Kunjuss) said...

എത്ര ഹൃദയസ്പര്‍ശിയായ കഥ!ആദ്യാവസാനം പിടിച്ചിരുത്തുന്ന രചന.
പലവട്ടം വന്നു വായിച്ചു പോയെങ്കിലും,കമന്റ്‌ ഇടാന്‍ കഴിയുന്നത്‌ ഇപ്പോഴാണ്‌.

മാണിക്യം said...

@ "ഈ സൌഹൃതതിനും അപ്പുറം നീയെന്നെ പിന്തുടരുന്നു എന്ന് ... .."

@"എന്തെല്ലാം പറയുന്നു ......
എന്തെല്ലാം കേള്‍ക്കുന്നു ....
എന്നിട്ടും പറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ...."
മനോഹരമായി മനസ്സിലെ വികാരങ്ങളെ വാക്കുകളാക്കി.

"@ ഒരു വിചിത്ര ജന്തുവിനെ കാണുന്നത് പോലെ അനിത തറപ്പിച്ചു നോക്കി ..."
ശ്വാസം നിലച്ചാല്‍ പിന്നെ അവര്‍ അന്യരായി!

ബഷീർ said...

ആദ്യ അനോണിമസ് കമന്റിൽ പറഞ്ഞ പോലെ ശ്വാസം അടക്കിപിടിച്ച് വായിച്ചു. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

അഭിനന്ദനങ്ങൾ


ഇവിടെ എത്താൻ വഴിവെച്ച മാണിക്യം ചേച്ചിയ്ക്കും നന്ദി

ജന്മസുകൃതം said...

ആദ്യം ഒന്നോടിച്ചു വായിക്കാനാണ് തോന്നിയത്.
പക്ഷെ അറിയാതെ പിന്നെയും പിന്നെയും പിന്നിലേയ്ക്ക് പോയി ആദ്യം മുതല്‍ ...
നന്നായി അവതരിപ്പിച്ചിട്ടുണ്ട് .ഇഷ്ടായി .ഇടയ്ക്കുള്ള വര വേണമോ?
അത് ഒരു തടസ്സം തോന്നിക്കുന്നു.
കൂടാതെ കൂട്ടക്ഷരങ്ങള്‍ പിശകുന്നു.
ശ്രദ്ധിക്കുക.
ഒരുപാടെഴുതാന്‍ കഴിയട്ടെ.
ആശംസകള്‍....!!!

Echmukutty said...

praNayakathayude ee bhaagam apuurva sundaram.

vaakkukal illa enikk.

ചന്തു നായർ said...

തുടക്കത്തിലെ രംഗാവിഷ്കാരം അല്പം ആലസ്യത്തിലാഴ്തി, ഇടക്കുള്ള വരകൾ, അക്ഷരപിശാച് തുടങ്ങിയവ വായനയെ തടസ്സപ്പെ ടുത്തി.. കഥാന്ത്യം നന്നായി , ഇടക്കൊക്കെ നല്ല ശൈലി... ഒന്ന് പൊളിച്ചെഴുതിയാൽ വളരെ മനോഹരമാകുന്ന കഥ... എല്ലാ ഭാവുകങ്ങളും

ajith said...

കുറെ നല്ല കഥകളുണ്ടല്ലോ. ഇടയ്ക്ക് വന്ന് ഓരോന്ന് വായിയ്ക്കാം.

Anonymous said...

i think you give us something something.........a very good flow of wrighting.............

വിജയലക്ഷ്മി said...

kathayum avatharanavum valare nannaayirikkunnu.
ishtappettu.

kochumol(കുങ്കുമം) said...

വളരെ വൈകിയാണേലും നല്ലൊരു കഥ വായിച്ചു ... അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു...!

ശ്രീയുടെ സംശയം എനിക്കും തോന്നി ട്ടോ ..!

അരുണകിരണങ്ങള്‍ said...

ഇതൊരു പ്രണയ കഥയായി ആയാണ് എനിക്ക് തോന്നിയത്....അവസാനം എനിക്ക് സങ്കടം വന്നു ട്ടോ...നല്ല വാകുകളിലൂടെ ഒരൂ നല്ല കഥ വായിച്ചതിന്റെ സന്തോഷം എനിക്കുണ്ട്...

Kannur Passenger said...

ലളിതം,സുന്ദരം,മനോഹരം.... വാക്കുകള്‍ക്ക് നല്ല ഒഴുക്ക്. തുടരുക.. :)

ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്‍...!!!.
!

നീര്‍വിളാകന്‍ said...

സുന്ദരമായ അവതരണം.... പിടിച്ചിരുത്തുന്ന രചനാശൈലി... താങ്കള്‍ എഴുത്ത് തുടരണം എന്ന് അപേക്ഷ...

RK said...

നന്നായിട്ടുണ്ട്.അവസാനം ഒരു ഞെട്ടലും...........

shubham sapkal said...




Bigg Boss 9 Contestants name list
Bigg Boss 9 Contestants name list
bigg boss 9 season live show
bigg boss 9 season live show


Bigg Boss 9 Contestants name list
Bigg Boss season 9 Contestants names
bigg boss 9 season contestants latest news
bigg boss 9 latest news

shubham sapkal said...


Bigg Boss season 9 Contestants names
Bigg Boss season 9 Contestants names
bigg boss 9 starting date
bigg boss 9 starting date


Bigg Boss season 9 Contestants names
Bigg Boss season 9 live feeds
bigg boss 9 latest news
bigg boss 9 contestant list 2015

pulkit trivedi said...

check aadhar card status
irctc pnr status check
irctc login
cat 2015 result
get rid of pimples
watch bigg boss season 9 live feed

Unknown said...

Happy thanksgiving quotes
thanksgiving quotes for family
thanksgiving day quotes
funny thanksgiving quotes
thanksgiving inspirational quotes
short thanksgiving quotes
famous thanksgiving quotes
thanksgiving quotes funny
thanksgiving wishes quotes
religious thanksgiving quotes
cute thanksgiving quotes
thanksgiving quotes inspirational
thanksgiving quotes for kids
thanksgiving sayings quotes
thanksgiving quotes for friends
thanksgiving funny quotes
charlie brown thanksgiving quotes
thanksgiving thoughts quotes
good thanksgiving quotes
humorous thanksgiving quotes
thanksgiving quotes business
funny happy thanksgiving quotes
christian thanksgiving quotes
inspirational thanksgiving quotes
thanksgiving quotes for clients
thanksgiving quotes and sayings

Abhishek said...

Valentines Day 2016
Happy Valentines Day 2016 Gifts
gate 2016 result


Gate 2016 result
gate 2016 results
Gate 2016 result


Happy New Year 2016
Happy New Year 2016 Messages
Happy New Year 2016 Whatsapp Status

merry christmas facebook status
merry christmas 2015
merry christmas whatsapp status



New Year 2016
Happy New Year 2016 wishes
Happy New Year 2016 Messages

akhil sharma said...

lyrics of janam dekh lo

Unknown said...

http://www.happynewyear2016wishesimagessms.com/happy-new-years-wishes-for-new-year-new-years-wishes/
http://www.happynewyear2016wishesimagessms.com/happy-new-year-wishes-2016-new-year-2016-wishes/
http://www.happynewyear2016wishesimagessms.com/happy-new-year-messages/
http://www.happynewyear2016wishesimagessms.com/new-year-wallpapers/
http://www.happynewyear2016wishesimagessms.com/happy-new-year-2016-images-new-year-images-2016/
http://www.happynewyear2016wishesimagessms.com/happy-new-year-images-happy-new-year-images-2016/
http://www.happynewyear2016wishesimagessms.com/happy-new-year-image-happy-new-year-2016-image/
http://www.happynewyear2016wishesimagessms.com/happy-new-year-2016-photo-happy-new-year-photos/
http://www.happynewyear2016wishesimagessms.com/happy-new-year-pics-happy-new-year-pictures-2016/
http://www.happynewyear2016wishesimagessms.com/happy-new-year-2016-pics-happy-new-year-picture/
http://www.happynewyear2016wishesimagessms.com/happy-new-year-wishes/
http://www.happynewyear2016wishesimagessms.com/happy-new-year-2016/
http://www.happynewyear2016wishesimagessms.com/happy-new-year-quotes/
http://www.happynewyear2016wishesimagessms.com/happy-new-year-sms-happy-new-year-2016-sms/
http://www.happynewyear2016wishesimagessms.com/new-year-messages-happy-new-year-message/
http://www.happynewyear2016wishesimagessms.com/happy-new-year-2016-images-happy-new-year-images/
http://www.happynewyear2016wishesimagessms.com/new-year-cards-2016-happy-new-year-card/
http://www.happynewyear2016wishesimagessms.com/happy-new-year-pictures-happy-new-year-2016-photos/
http://www.happynewyear2016wishesimagessms.com/happy-new-year-2016-hd-wallpaper/
http://www.happynewyear2016wishesimagessms.com/happy-new-year-2016-wishes-happy-new-year-wishes/
http://www.happynewyear2016wishesimagessms.com/up-helly-aa-event-in-scotland/
http://www.happynewyear2016wishesimagessms.com/dinagyang-festival/

http://www.happynewyear2016wishesimagessms.com/sundance-film-festival-2016/
http://www.happynewyear2016wishesimagessms.com/wwe-in-india-wwe-live-event-in-new-delhi/
http://www.happynewyear2016wishesimagessms.com/lohri-wishes-for-friends-family/
http://www.happynewyear2016wishesimagessms.com/cowboy-poetry/
http://www.happynewyear2016wishesimagessms.com/ati-atihan-festival-full-information/
http://www.happynewyear2016wishesimagessms.com/holy-ship-2016/
http://www.happynewyear2016wishesimagessms.com/things-to-do-in-banff-town-canada/
http://www.happynewyear2016wishesimagessms.com/rainbow-serpent-festival/
http://www.happynewyear2016wishesimagessms.com/sundance-film-festival-winners/
http://www.happynewyear2016wishesimagessms.com/junkanoo-parade/
http://www.happynewyear2016wishesimagessms.com/hogmanay-2016/
http://www.happynewyear2016wishesimagessms.com/ice-sculpture-snow-sculpture-festival/
http://www.happynewyear2016wishesimagessms.com/carnevale-di-venezia/
http://www.happynewyear2016wishesimagessms.com/bpm-festival-what-bpm-festival-is/
http://www.happynewyear2016wishesimagessms.com/thaipusam-thaipusam-is-a-hindu-festival/
http://www.happynewyear2016wishesimagessms.com/holy-ship-unveils-massive-lineups-for-2016-cruises/
http://www.happynewyear2016wishesimagessms.com/quebec-winter-carnival/
http://www.happynewyear2016wishesimagessms.com/jam-cruise/
http://www.happynewyear2016wishesimagessms.com/things-to-do-in-edinburgh/
http://www.happynewyear2016wishesimagessms.com/harbin-ice-festival/
http://www.happynewyear2016wishesimagessms.com/the-sundance-film-festival-a-program-of-the-sundance-institute/
http://www.happynewyear2016wishesimagessms.com/lohri-the-bonfire-festival/

nikhil sharma said...

very nice blog.thanks for sharing this blog.
how to make relationship strong

Anonymous said...

Get Here Latest News For Happy Mothers Day :

Mothers Day 2016
Mothers day poems
Mothers day messages 2016
Mothers Day Quotes
Mothers day messages
Mothers Day Quotes 2016

google allo apk to day launched said...

how to use google allo apk app
2016 best google allo apk link

Christian Bale said...

Great blog here with all of the valuable information you have. Keep up the good work you are doing here.

course kart
bank po coaching

mohd azam said...

happy chocolate day quotes Make this memorable by these great ideas. Many people go abroad with their lovers and chocolate their lovers. So this is the best trick if you want to do something different. So please use these ideas and celebrate your event.

mohd azam said...

February 2017 Printable Calendar 

Happy Diwali said...

web site SHAREit

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..