വൈദ്യുതിയുടെ വര്്ണ്പൊലിമ നിറഞ്ഞ ക്രിസ്മസ് കാല രാത്രികള്‍ , വിവിധ രൂപത്തിലുള്ള അലങ്കാരങ്ങള്‍ തൂക്കിയ വീടുകളും കടകളും അടുത്തുള്ള പള്ളിയില്‍ നിന്നും ഉയരുന്ന ഗാനങ്ങള്‍ വയലിന് ..ആ രാത്രികള്‍ക്ക് വല്ലാത്ത ഒരു ആഹ്ലാദ ഭാവം ഉണ്ടായിരുന്നു ..എന്നാലും ക്രിസ്മസ് കാലം അവധി തുടങ്ങുമ്പോഴേ വല്യഅമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു കൂടുതല്‍ താത്പര്യം ..ഉച്ചയ്ക്ക് അങ്ങോടു യാത്ര തുടങ്ങും ദൂരം വളരെ കുറച്ചേ അങ്ങോട്ടുള്ളു ..ഒരു തോട് മുറിച്ചു കടന്നു ..തൂക്കണം കുരുവികളുടെ കൂടുകള്‍ തൂങ്ങിയ തെങ്ങിന് പുരയിടംങളിലൂടെയും പാടവരംബിലൂടെയും, കുരുവികൂടുകള്‍ നോക്കിയും വരമ്പിന്റെ വശങ്ങളിലീക് വളര്‍ന്നു നില്ക്കുന്ന കതിരിന്റെ പാല് കുടിച്ചും ,ഞായറാഴ്ച യാണെങ്കില്‍ അടുത്തും അകന്നും കേള്‍ക്കുന്ന റേഡിയോ പാട്ടിന്റെ ഒരു രഞ്ജിനി ദൂരം ...ഒരു അരമണിക്കൂര്‍ സ്ഥലമായി..
പക്ഷെ അവിടെ എത്തുമ്പോള്‍ മാറ്റം കണ്ടറിയാം ..കരണ്ടില്ല .. അത് കൊണ്ടുതന്നെ ..ക്രിസ്മസ് അലങ്കാരങ്ങള്‍ തനതു ശൈലിയിലാണ് ..മുളതണ്ട് കൊണ്ടു നക്ഷത്രം .. അത് തന്നെ വളരെ നല്ല രീതിയില്‍ ഉണ്ടാക്കാന്‍ വീട്ടില്‍ പ്രവീണൃയമുല്ലവരുണ്ട്..മറ്റു അലങ്കാരങ്ങള്‍ മുളകൊണ്ടു തന്നെ ആകാശ വിളക്ക് ..ചെറിയ കുടം പല തുളകളിട്ടു വര്‍ണ കടലാസ്സുകൊണ്ട് മറയ്ക്കുമ്പോള്‍ നല്ല രസികന്‍ ഒരു കാഴ്ചയായി ..
വൈകോല് സമൃദ്ധമായ പുല്‍കൂടും ..ഇതിനൊക്കെ രസ്സം പകരുന്നത് വല്യഅമ്മയുടെ അഞ്ചു മക്കളും അടുത്തടുത്ത വീടുകളിലുള്ള മറ്റു കുട്ടികളുമാണ്..എല്ലാവരും ഒരുമിച്ചാവും ഈ അലന്കാരങ്ങള് ഉണ്ടാക്കുക ..പല നിറങ്ങളില്‍ രാത്രി വളരെ സൂക്ഷിച്ചു ഈ നക്ഷത്രങ്ങളില്‍ വിളക്ക് കൊളുത്തും എന്നിട്ട് കയറില്‍ ഉയരമുള്ള മരത്തിനു മുകളിലേക്ക് വലിച്ചുയര്‍ത്തും ..ഇങ്ങിനെ ഉയര്‍ത്തുമ്പോള്‍ വിളക്ക് മറിഞ്ഞു നക്ഷത്രങ്ങള്‍ ..മുകളിലെതുന്നതിനും മുന്‍പേ കത്തി പോകുന്നതും ഒരു പതിവു കാഴ്ച ..
രാത്രികളില്‍ കരോള്‍ എന്ന പേരില്‍ ഒരു കറക്കം പപ്പാഞ്ഞി, പാട്ടു, വേഷം മാറല്‍ ,ചെണ്ട ,പെട്രോള്‍ മാക്സ് ,പപ്പാഞ്ഞി ...ഒരു തവണ എന്നെ തന്നെ പപ്പാഞ്ഞി യാക്കി ..ഇരുട്ടിലൂടെ പെട്രോമാക്സ് വെളിച്ചത്തില്‍ കരോള്‍ സന്ഗം പരമാവധി വീടുകളില്‍ കയറി ..പിരിവു ഗമ്ഭിരമായ സന്തോഷത്തില്‍ തിരിച്ചു വരികയായിരുന്നു
പെട്ടന്നായിരുന്നു വിളക്ക് അണഞ്ഞു പോയത്.. രാത്രി ..ഒരു കുട്ടികൂട്ടം ..പരിഭ്രമിച്ചു പോയി ..വീട് കളെയില്ലാത്ത ഒരു വിജനപ്രധേശം ..ഒരു കൂട്ടം പട്ടികള്‍ ..കുറച്ചു കൊണ്ടു ഓടി വന്നു ..ഒരു ഭാഗത്തായി പൈപ്പുകള്‍ കൂട്ടിയിട്ടുണ്ട് ..ആത്മരക്ഷാര്‍ത്ഥം ഞാന്‍ ഒരു പൈപിനുള്ളില്‍ വലിഞ്ഞുകയറി ..
കുറച്ചു നേരം നിശബ്ദതത ...പതുക്കെ പുറത്തേക്ക് തലയിട്ടു നോക്കി ..പട്ടി കൂട്ടം മുരണ്ടു ..ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട് ..അനങ്ങാതെ നിന്നു പട്ടികള്‍ ശ്രധികരുതല്ലോ ..മറ്റാരെയും കാണ്മാനില്ല ..ഈ പട്ടികള്‍ ക്കിടയില് ഈ ഇരുട്ടില്‍ ഞാന്‍ ഒറ്റയ്ക്കായിരിക്കുന്നു ..ഇട്ടിരുന്ന ചുവന്ന കുപ്പായ്തിനുള്ളില് പേടിച്ചു വിയര്‍ത്തു ഒരു തുള്ളി വെട്ടതിനായി കണ്ണയച്ചു ...അവിടവിടെ ...മിന്നാമിനുങ്ങുകള്‍ ...ദൂരെ ആരോ ഉയര്‍ത്തി നാട്ടിയ ഒരു നക്ഷത്രം
അപ്പോള്‍ വെല്യ അമ്മ രാത്രി പുറത്തു പോയവരുടെ തലയെണണുകയായിരുന്നു കയായിരുന്നു .."ഒരാള്‍ കുറവുണ്ട് .."..ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു തളര്ന്നിരിക്കുന്നവര് പരസ്പരം നോക്കി ...
ഓടി യാണ് അവര്‍ വന്നത് കയ്യില്‍ വടികളും പന്തങ്ങളുമായി..ഇരുട്ടിലേക്ക് വെളിച്ചമായി ആ കാഴ്ച ..ആവേശകരമായിരുന്നു ..പട്ടികള്‍ ഓടി അകന്നു ...ഞാന്‍ ഉറക്കെ വിളിച്ചു കൊണ്ടു ആ കൂട്ടത്തിലേക്ക് ചേര്‍ന്നു ..
പിന്നീട് കുറച്ചു കാലത്തിനു ശേഷം അവിടെയും വീതിയുള്ള ടാര്‍ ചെയ്ത വഴികളും വൈദ്യുതിയും വന്നു .....അവിടെയും പതിവു കാഴ്ചകള്‍..ആ ക്രിസ്മസ് ഓര്‍മയില്‍ പട്ടികളെ പേടിച്ച ക്രിസ്മസ്സായി ...

2 comments:
oh..pazhaya xmas kaalathilekku koottikkondu poya post..thanx dear.
carol ganangal..orkke carol vannappo enne vilichunarthiyilla ennu paranju pakalu muzhuvan karanju vaashi pidichathum...balloonukal, icing cakes, big stars...pazhayathinu allelum madhuram koodum alle?
എല്ലാ വർഷവും ആവർത്തിച്ചു വരുന്ന ആചാരാഘോഷങ്ങൾക്കിടയിൽ ഓർത്തിരിക്കുന്ന ഇങ്ങിനെ ചില ക്രിസ്തുമസ് പ്രത്യേകതകൾ.
happy christmas
Post a Comment