വലിയ വഴി അവസാനിക്കുന്നത് ഈ പുരയിടത്തിലാണ് ..പിന്നെ കാല്‍നടക്കാര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഇടയ്ക്ക് ചെളിവെള്ളം കെട്ടി കിടക്കുന്ന വഴുക്കലുള്ള ഒറ്റയടി പാത .കുറച്ചു ഉയരത്തിലായി റെയില്‍ പാത യിലേക്ക് .. ..ഇടയ്ക്ക് ചെറിയ ഒരു ചാല് ... കാല് നടക്കാര് നനയാതെ ചാല് കടന്നു പോകാന്‍ കരിന്കല്ലുകള് ഇട്ടിട്ടുണ്ട് .... നടന്നു പോയവരും കുതതിയോലിപ്പിച്ച മഴയും തൊട്ടു കടന്നു പോകുന്ന ജല വിതരണ കുഴലിന്റെ വിടവിലൂടെ ചീറ്റി തെറിക്കുന്ന വെള്ളവും വഴുക്കുന്ന ഒരു നടപ്പാത ... . റെയില്‍ പാതയില്‍ നിന്നും തെറിച്ചു വീണ കരിങ്കല്‍ ചീളുകള്‍ ചവിട്ടു പടിയാക്കി ആ ചെറിയ കയറ്റം കയറി...റെയില്‍ ലിലൂടെ നടന്നു പോകുന്നവരും റെയില്‍പാതയ്ക്ക് അപ്പുറം താമസ്സിക്കുന്നവര്‍ക്കും ഒരു വഴിയായി .....ചുറ്റും വയലറ്റ് നിറത്തിലുള്ള പൂവുകള്‍ ..ചെടിയില്‍ മുളളുകളും..
ആ വേനലിന്റെ തീക്ഷണവും മാരകവുമായ ഉഷ്ണം ഹൃദയത്തിലും ..നിറഞ്ഞു കലങ്ങിയ കണ്ണിലും ..ചുറ്റി അടിച്ച കാറ്റിലും പടര്‍ന്ന ഒരു ഉച്ചനേരം ..വിജനമായ നടപ്പാത നിറഞ്ഞ കണ്ണുകളില്‍ മങ്ങി പോയപ്പോള്‍ ..വിദൂരതയിലെവിടെയോ.. കേട്ട തീവണ്ടിയുടെ ശബ്ദം എന്നെ വിളിക്കാന്‍ തുടങ്ങി ...
ഈ പഴയ വീടിന്റെ പടികളില്‍ ആരെയോ കാത്തിരുന്നു .... ആരും ബാക്കിയായിട്ടില്ല..എനിക്കായി ..ഇനി നടക്കാം .. ഈ കനം തൂങ്ങിയ മൌനം ഒരു തൂവല്‍ പോലെ ലാഘ്വമാര്നതാവും..ഒരു നിമിഷം ...
ഒരു നിമിഷം ..
ഇനി ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകളുടെ ഓര്‍മ്മകള്‍ തീരും ..എന്നോ ഒരു ലകഷ്യമായിരുന്ന നീയും മായും ...എല്ലാ പ്രതീക്ഷകളും തകര്‍ന്നു പോയ നിങ്ങള്‍ക്കും ....പരിഹാസ്സങ്ങള്ക്കും ..കൂടെ നിന്നു ചിരിച്ചു കൊണ്ടു ചതിച്ചവര്‍ക്കും..എത്ര കൊടുത്തിട്ടും ഇനിയും ബാക്കിയായ കടക്കാര്‍ക്കും അങ്ങിനെ വക്കീല്‍ ,ബാങ്ക് , ബന്ധപെട്ടവര്‍ ,ബാധ്യതകള്‍ .. എല്ലാം ഒരു നിമിഷം ...
അടുത്ത നിമിഷം ..ഒരു പക്ഷെ ട്രെയിന്‍ സ്ലോ ആകും ..ആരൊക്കെയോ ഓടി അടുക്കും ..പിന്നെ ചെറിയ ഒരാള്‍ കൂട്ടം ..അടുത്ത മണിക്കൂര്‍ ..പോലീസ് ..ആംബുലന്‍സ് ചിലപ്പോള്‍ പരിചയമുള്ളവര്‍ ..അടുത്ത ദിവസ്സം ..നിഗൂഢത ചൂഴ്ന്നു നില്ക്കുന്ന അന്ധരീക്ഷം ..പലയിടത്തായി കൂട്ടമായി ആളുകള്‍ അറിയുന്നവരും അറിയാത്തവരും ..കാരണം തേടുന്നവര്‍ ...എന്തിന്..?
തിടുക്കമാര്‍ന്ന ആചാരങ്ങള്‍ അവസാനിക്കും ... പലര്‍ക്കും അന്ന് മതി മറന്നു മദ്യപിക്കാന്‍ ഒരു കാരണം ..
അടുത്ത വര്‍ഷം പലരും ഓര്‍ക്കാതെ പോകുന്ന ഒരു മുഖം .. അത് വഴി കടന്നു പോകുന്ന പരിചയക്കാര് ഓര്‍ക്കുമോ ..? ഇവിടെയാണ് .....അല്ലെങ്കില്‍ എന്തിനോര്‍ക്കണം ..?
ഓരോ കാലടിയും ഓരോ മണ്തരിയും തൊട്ടറിയുന്നത് അറിഞ്ഞു ..മണ്തരി തരികളിലേക്ക് തിരിച്ചു ....പോവുന്ന യാത്രയുടെ ദൂരം എത്ര അരികിലാണ് ..
പുല്‍ചെടികള്‍ ക്കിടയില് നിന്നും രണ്ടു കുളകോഴികള് ഓടി മറഞ്ഞു ..ജീവന്റെ വിളികള്‍..
കല്ലുകളില്‍ ചവിട്ടി മുകളിലേക്ക് ...പൈപ്പില്‍ ചവിട്ടി വഴുക്കി ....വീഴരുത് .. വീഴാതെ വേണം മുകളിലെത്താന്‍ ...പരാജിതന്റെ അവസാന യാത്രയും തെന്നിയും വീണും ആവരുത് ..
ആകാശം തെളിഞ്ഞതായിരുന്നു ദൂരെ പാടം ..തെങ്ങിന് തലപ്പുകളുടെ തുടര്‍ച്ചകള്‍ ...
റെയില്‍ വെയിലില്‍ തിളങ്ങി ദൂരെ കാഴ്ച്ചയ്ക്കപുറതേക്ക് നീണ്ടു കിടന്നു ..കാറ്റിനു മറുപടി പറയാതെ വലിയ പാലമരം കൈകള്‍ വിരിച്ചു നിന്നു ...
കായലിലെ ഒറ്റപെട്ട ദ്വീപിലെ സ്ത്രീ മുന്‍വശം പൊട്ടിയടര്‍ന്ന വന്ചിയില് കുടങ്ങളുമായി വെള്ളം തേടി പോകുന്നു ..ദൂരെ ചെറിയ വീടുകള്‍ക്ക് മുന്നില്‍ കൂട്ടമായിരുന്നു ഓല മെടയുന്നവര്‍ ...അവരുടെ കുട്ടികള്‍ ഓടി കളിക്കുന്നു ..
കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ ..ചുറ്റുമുള്ളവരുടെ കാഴ്ച മറച്ചു കുറ്റികാട് ..ഒത്ലങ്ങകള് വെളുതതപൂവുകള് ചൂടി ..
തോറ്റു പോയി ..എവിടെ ..?ഒരു കാമുകന് ..പ്രണയത്തിനും സാമ്പതീക ശാസ്ത്രത്തിനും ഇടയില്‍ നഷ്ടമായത് ആത്മ വിശ്വാസമായിരുന്നു ..കണക്കുകൂട്ടലുകലാണ് തെറ്റിയത് ..
പ്രതീക്ഷകള്‍ മനപൂര്‍വമല്ലാതെ തെറിച്ചു പോയി ..അവിടെ പണത്തിന്റെ കണക്കാണ് തെറ്റിയത് ..
വിശ്വാസങ്ങള്‍ കൂടെ നിന്നവരുടെത്................ചതി ...തെറ്റിയത് ..ബന്ധങ്ങളുടെ കണക്കു കൂട്ടലുകള്‍ ..
പിന്തുടരുന്ന ബാധ്യതകള്‍ .. എന്ന് വരെ ..? തെറ്റിയ കണക്കുകള്‍ പിന്നെയും ..
എത്ര കഠിനമായാണ് ഈ ദിവസങ്ങള്‍ എല്ലാം ശുഭമായി തീരാന്‍ ഞാന്‍ പ്രയത്നിച്ചത് ..എല്ലാം നിഷ്ഫലം
കലാരംഗം ... എല്ലാ മത്സരവേഥിയിലും ആത്മാഭിമാനം .ഒരിക്കലും തെറ്റിയില്ല ..
പഠിക്കാനും ആവറെജില് ഒരു പടി മുകളിലായിരുന്നു ...ജോലിയിലും ...
പക്ഷെ മറ്റെവിടെയോ ആണ് തെറ്റിയത് ...നീ മൂടിയ നിശബ്ദതയും തലയ്ക്കു മീതെ തൂങ്ങുന്ന ഭാരവും ഒഴിയട്ടെ ..
എല്ലാം തീരട്ടെ ..പരമമായ ശാന്തത ..എല്ലാം മറന്ന ഉറക്കം ...എന്നെ തേടി വരട്ടെ
ഇതാണ് സ്ഥലം..... ഈ പാലയ്ക്ക് അടുത്ത് ...
ഇവിടെ ഒരു തീവണ്ടി എന്നിലൂടെ കടന്നു എനിക്കറിയാത്ത ജീവിതങളും ലക്ഷ്യങ്ങളുമായി വടക്കോട്ട് പാഞ്ഞു പോകും ..ഞാന്‍ അതെ തെക്കോട്ട് തന്നെ ...ലക്ഷ്യങ്ങളില്‍ നിന്നും ജീവിതത്തില്‍ നിന്നും എനിക്കറിയാത്ത ദൂരേയ്ക്ക് തെറിച്ചു പോകും ...
മനസ്സില്‍ കംപര്ടുമെന്റില്് എന്നെ അറിയുന്നവര്‍ നിറഞ്ഞിരിക്കുന്നു ..ദൂരെയ്ക്ക് കണ്ണുകള്‍ നീട്ടിയവര്‍ ..പൊട്ടിച്ചിരിക്കുന്നവര്‍..അങ്ങിനെ ഒരു മുഖവും ഓരോ തരത്തില്‍ ...ഇവര്‍ എനിക്ക് ആരായിരുന്നു ..? ഞാന്‍ ഇവര്‍ക്ക് ആരായിരുന്നു ..?
ഒരു ഭീരു ..വിഡ്ഢി ..കാലത്തിനൊപ്പം നടക്കാന്‍ കഴിയാതെ പോയവന് ...?
എല്ലാം ഉറപ്പിക്കുന്ന ഒന്നാണ് ചെയ്യാന്‍ പോവുന്നത് ..ഈ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടല്‍ -ഭീരു,ഈ അനുഭവങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിഡ്ഢി ..കാലത്തിന്റെ മാറ്റങ്ങളെ തിരസ്കരിച്ചവന്...
ചോദ്യങ്ങള്‍ ബാക്കിയാണിപ്പോഴും..
തെറ്റി പോയി ..ശരിയാണ് .....തീര്‍ന്നല്ല ......തെറ്റിയാണ് പോയത് ..തെറ്റിയാല്‍ ശരിയാക്കാം ..
കണക്കാണ് എഴുതിമായ്ക്കാന്‍ എളുപ്പം ..കണക്കുകള്‍ തെറ്റില്‍ നിന്നും ശരിയാക്കാന്‍ പഠിക്കാം ...
കണക്കു കൂട്ടല്‍ തെറ്റിയതിനു സ്ലേറ്റ് എറിഞ്ഞു പൊട്ടിച്ച വിഡ്ഢിയുടെ മുഖത്തോട് എന്റെ മുഖത്തിന് നല്ല സാമ്യം ..
പിന്നെ വികാരങ്ങള്‍ .....പ്രണയം .. എനിക്ക് ഞാനാവാനെ കഴിയൂ .....
ആസ്വാഥകന് വേണ്ടി കൂടുതല്‍ നിറത്തിലും വലിപ്പത്തിലും വിടരാന്‍ ആഗ്രഹിച്ച പൂവിനെ എവിടെയും കണ്ടിട്ടില്ലല്ലോ ..
ഈ വേനല്‍ വസന്തത്തിനു വഴിമാറാന്‍ ഒരു മഴക്കാലം കാത്തിരുന്നാല്‍ മതി ...കാലം ..അനുസ്യൂതം ചലിച്ചു കൊണ്ടേയിരിക്കും
ബാധ്യതകള്‍ ...കണക്കുകൂട്ടി കളിച്ചാല്‍ കൂടിയാല്‍ രണ്ടു വര്‍ഷം കൊണ്ടു തീര്‍ക്കാവുന്നത്.. എനിക്ക് രണ്ടു വര്‍ഷം വേണം ഇതെല്ലം തീര്‍ക്കാന്‍ ..ഇതു പറയാന്‍ ഇത്തിരി ധൈര്യം .. അത് മാത്രം ..ഈ പലിശ ക്കാരന് എന്ത് ചെയ്യാന്‍ ..? ഒന്നുമില്ലാതിരിക്കുന്നതിനെക്കാള് അയാള്‍ക്കും അത് സമാധാനം ..
ഒഴിയുന്ന ബന്ധങ്ങളുടെ കടപ്പാടുകള്‍ ഒരു സമാധാനം ..ആരോടും കടപ്പാടില്ലാതെ ...
ഒരു പുതിയ ജീവിതം ..തെറ്റുകള്‍ അറിഞ്ഞു ശരിയറിയാം...
കുറച്ചു ധൈര്യം തല്ക്കാലം ..അറിയാവുന്ന വഴി കുറച്ചു കൂടി ശ്രദ്ധിച്ചു .. പുതിയ അറിവുകള്‍ നേടേണ്ടി യിരിക്കുന്നു ...ചതിച്ചവരോട് ഒരു പരാതിയുമില്ല..... ഞാനറിയാത്ത ഒരു പുതിയ മുഖം അവര്ക്കുന്ടെന്നു കാണാന്‍ ഒരവസരം ...അവരാണ് ഇനി എന്റെ ഏറ്റവും അടുത്തവര്‍ ഇനി അവര്‍ എന്ത് ചെയ്യാന്‍ എന്നെ ..?
നടന് ആര്‍ട്ടിസ്റ്റ് accountantant..software ..creative writer...എല്ലാ അവതാരങ്ങളെയും തെറ്റിയ കണക്കുകൂട്ടല്‍ ഇല്ലാതാക്കുന്നത് ന്യായമാണോ ..?
കണക്കു പിന്നീട് ശരിയാക്കാം വിജയിച്ച മേഖലകളെ ഇനിയും പിന്തുടരാം ..
ഈ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി ... ഇവിടെ നിശബ്ദമായി ചിന്നഭിന്നമായി മരവിച്ചു കിടക്കാന്‍ എനിക്കാവില്ല ..
താഴെ വയലറ്റ് പൂവുകള്‍ക്ക് ഇടയിലൂടെ നടപ്പാത വലിയ വഴിയിലേക്കു നീണ്ടു ...ഒരു കൂട്ടം കൊക്കുകള്‍ കറുത്ത പാടങ്ങള്‍ക്കു മേല്‍ പറന്നു പോയി ..
വെയില്നിന്നും മുഖം മറച്ചു തിരികെ ഇറക്കതിലേക്ക് നടന്നിറങ്ങി പൈപ്പില്‍ നിന്നും തെറിച്ചു വീഴുന്ന നനവ് പറ്റാതിരിക്കാന്‍ ചാലിനക്കരെയ്ക്ക് ഉയര്‍ന്നു ചാടി ...വെയിലിന്റെ നിഴല്‍ വീണ ചാലില്‍ ഒരു കൂട്ടം പരല്‍ മീനുകള്‍ പെട്ടെന്ന് തിളങ്ങി മറഞ്ഞു ..
പ്രതീക്ഷിച്ച മുഴക്കം വളരെ വേഗം അടുത്തടുത്ത് വന്നു ...കാതടപ്പിക്കുന്ന ശബ്ദത്തോടെ ,തെളിയാത്ത ഒരു കാഴ്ച്ചപോലെ..ഒരു രൂപവും ആര്‍ജിക്കാതെ ആരെയും വ്യക്തമാക്കാതെ..നിര്ണയിക്കപെട്ട ഏതോ ലക്ഷ്യത്തിലേക്ക് ..ലക്ഷ്യം നിര്ണയിക്കപെട്ട ജീവിതങ്ങളുടെ പാതയിലെക്കു..... ജീവിതതതിലേക്കു .. ആ തീവണ്ടി ..കടന്നുപോയി..
ഞാനും .....
തെറ്റിയും മായ്ച്ചും തെറ്റിച്ചും ശരിയായും .. ....
9 comments:
ആത്മഹത്യ ചിന്തകള്‍ക്കു മാത്രമായാല്‍ പോരേ?
എന്താ ഇപ്പോ ഇങ്ങനൊക്കെ ചിന്തിയ്ക്കാന്‍?
ഓ ആ നിമിഷങ്ങള്‍ കടന്നു പോയല്ലോ എന്ന ഒരു ആശ്വാസം മാത്രേ ഉണ്ടായുള്ളൂ പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍. ഇനിയും ഇനിയും ആത്മഹത്യ നടത്താം നമുക്കു.. ശരീരം നശിപ്പിക്കണ്ട, മനസ്സിനെ വധിക്കാം..വീണ്ടും വീണ്ടു പുതിയ ജന്മത്തിലേക്കു ഉയിര്തെനീക്കം..പുതിയ ജീവിതത്തിലേക്കും, പുതിയ മനുഷ്യനിലേക്കും..
വേണ്ടാ മാഷേ വേണ്ടാ....
the man to walk with എന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം? ഒപ്പം വിശ്വസിച്ചു നടക്കാന്‍ പറ്റിയ ഒരാളെന്ന് - ഇങ്ങനാ എനിക്കു തോന്നിയത്. ഇങ്ങനെ സ്വയം പറഞ്ഞിട്ട് ആത്മഹത്യക്കൊക്കെ പോയാല്‍ പിന്നെ നമ്മളെന്തു ചെയ്യും?
തീവണ്ടി അതിന്റെ പാതയിലൂടങ്ങനെ പൊയ്ക്കോട്ടെ. നമുക്കതിന്റെ പാതയരികിലൂടെ നടന്നാല്‍ മതി...
do not seek death. Death will find you. But seek the road which makes death a fulfillment.
thanks sree,dear anony,niraksharan,geeth and those who visited the blog.
ഈ വിഷയത്തിലെന്താ ഗവേഷണമാണോ നടത്തക്കാരാ?
ജീവിതത്തിനെപ്പറ്റി പഠിച്ചുനോക്കു കുറച്ചുനാൾ
മറിക്കാന്‍ എളുപ്പമാണ്.. ജീവിക്കാന്‍ ആണ് ദൈര്യം വേണ്ടത്
മരണം അനശ്വരതയുടെ ദന്ത ഗോപുരത്തിന്റെ സ്വര്‍ണ നിര്‍മിതമായ താക്കോലാണ്
- -മില്ട്ടന്
ആത്മഹത്യക്ക് ഇത്രയൊക്കെ ബുദ്ധിമുട്ടാണല്ലെ.. അപ്പോ ഇനി അതിനെ കുറിച്ചാലോചിക്കുന്നില്ല...
ആശംസകൾ
Post a Comment