Friday, August 15, 2008

കറുത്ത ഒരു സ്വപ്നം

മതിലിന്റെ മറവു കഴിയാതിരിക്കാനും ..ഗേറ്റിനു മുന്നില്‍ ആരും ഇല്ലാതിരിക്കുവാനും..ആഗ്രഹിച്ചു ..
വരാന്തയില്‍ അവന്റെ അമ്മയിരുന്നിരുന്നു....
ഞെട്ടി ഉണരുമ്പോള്‍ കിതപ്പും വിയര്‍പ്പും സ്വപ്നത്തില്‍ നിന്നും കൂടെ പോന്നു ..തലേന്ന് കഴിഞ്ഞ ഒരു ദീര്‍്ഘയാത്ര യുടെ ക്ഷീണത്തെയും കാഴ്ച്ചകളെയും സ്വപ്നം മൂടിയ ഭീതിയാല്‍ മറച്ചു.പുലര്‍ന്നിട്ടില്ല ..സ്വപ്നത്തെ ഒന്നു കൂടി ഓര്‍ക്കാന്‍ ശ്രമിച്ചു ..ഒരു ഫോണ്‍ കാള്‍ ..ഒരു അപകടം ടു വീലര്‍ ..ആളെ തിരിച്ചറിഞ്ഞിട്ടില്ല ..ഒന്നു വരൂ..
എവിടെ...?
വൈററില പാലത്തില്‍ ..വേഗം വരൂ...
ശബ്ദം തിരിച്ചറിഞ്ഞില്ല..ഫോണ്‍ കട്ട് ആയി ..പാതി ബോധത്തില്‍ സ്ഥലത്തെത്തുമ്പോള്‍ ..പതിവു അപകട രംഗം പോലെ ഒരാള്‍ കൂട്ടം കണ്ടില്ല ..തകര്‍ന്ന ഒരു ശരീരം മാത്രം ..അറിയാവുന്ന ആരും ആകരുതേ എന്ന് പലവട്ടം മനസ്സില്‍ പറഞ്ഞു ..പക്ഷെ ..ഏറ്റവും അടുത്ത ഒരു സുഹൃത്താണ് അതെന്നു തിരിച്ചറിയുന്നതിനു അധികം താമസ്സമുണ്ടായില്ല ..ചുറ്റും കൂടിയവരില്‍ ചില പരിചിതരും ...
നിനക്കറിയാമോ ..ആളെ..?
അറിയാം..
എന്നാല്‍ എത്രയും വേഗം വീടിലറിയിക്കൂ ......നീ ..ഒന്നു പോയീ അറിയിക്കൂ ...
**
എന്താവും ..ഈ സ്വപ്നം ..ഞാന്‍ ഇന്നു അപകടത്തില്‍ പെടുമോ .. എന്റെ യുക്തി അപ്പോഴെന്തുകൊണ്ടോ ..എന്നെ ആശ്വസിപ്പിച്ചില്ല .
വീട്ടില്‍ നിന്നിറങ്ങി ഓഫീസില്‍ എത്തുന്നത്‌ വരെ ..പരമാവധി ശ്രദ്ധിച്ചു ..ഒരപകടവും വരരുത്..ഇന്നു പുറരതിരങ്ങുന്നുമില്ല..മനസ്സിലുറപ്പിച്ചു..
പതിവു പരിപാടികള്‍ തുടങ്ങി..മനസ്സു പിന്നെയും സ്വപ്നത്തിന്റെ പിന്നാലെ നടന്നു..
ഫോണ്‍ ....സൂരജാണ് ..അതെ.... ഹില്സണ്‍ ....ഒരു അക്സിടെന്റ്റ് ..
എവിടെ ............
പുറപ്പെടുമ്പോള്‍..സ്വപ്നം ഒരു മയക്കു മരുന്ന് പോലെ ..എന്നെ തളര്‍ത്തി..
ഒരു ടിപ്പര്‍ .. ...
ചുറ്റും കൂടിയ ആള്‍കൂട്ടത്തെ വകഞ്ഞ് ...ഞാന്‍ കണ്ടു ..ചിതറി തെറിച്ചുപോയ ..ഒരു ജീവന്‍ ...
ആരെയാണ് ആദ്യം വിളിക്കേണ്ടത്..
അബോധത്തില്‍ പലരെയും വിളിച്ചു പലരും വന്നു..ബന്ധുക്കളും ..സുഹൃത്തുക്കളും ..
"നീയൊരു കാര്യം ചെയ്യണം ..ഇതു വീട്ടിലൊന്റിയിക്കണം...
******
മതിലിന്റെ മറവു കഴിയാതിരിക്കാനും ..ഗേറ്റിനു മുന്നില്‍ ആരും ഇല്ലാതിരിക്കുവാനും..ആഗ്രഹിച്ചു ..വരാന്തയില്‍ അവന്റെ അമ്മയിരുന്നിരുന്നു....മടിയില്‍ അവന്റെ ഒരു വയസ്സുകാരി കുട്ടിയും ...

2 comments:

Anonymous said...

സത്യം ഇടക്കൊക്കെ ഇങ്ങനെയും മുന്നറിയിപ്പുകള്‍ തരാറുണ്ട്. എനിക്ക് പലപ്പോഴും...
സന്ങടത്തില്‍ പങ്കു ചേരുന്നു..

സ്നേഹതീരം said...

ഒന്നും പറയാനാവുന്നില്ല. അങ്ങനെയൊരു കഥയല്ലേ പറഞ്ഞത്. ഇങ്ങനത്തെ സ്വപ്നങ്ങളൊന്നും കാണേണ്ട. നല്ല സ്വപ്നങ്ങള്‍ മാത്രം കണ്ടാല്‍ മതി, എല്ലാരും.

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..