Thursday, December 30, 2010

ആശംസകള്‍






എഴുതാന്‍ പേജ് തീര്‍ന്ന ഡയറി

കുറിക്കാന്‍ ദിനം തീര്‍ന്നുപോയ കലണ്ടര്‍ ...

മറക്കാന്‍ ..ഓര്‍ത്തിരിക്കാന്‍ ..

ബാക്കിയായത് മനസ്സില്‍ കുറിച്ചിടാം ..

നടന്നടുക്കാം

പുതിയ പുലരിയിലേക്ക് കണ്‍തുറക്കുന്ന കാലത്തിനു   ..
ആശംസകള്‍ 

Wednesday, December 22, 2010

church

St. Francis Church, originally dedicated to Santo Antonio, the patron Saint of Portugal, is the first European Church in India where Vasco Da Gama buried . Situated at Parade Road, Fort Cochin, this church is a living historical monument and one of the main tourist attractions in Fort Kochi.

Celebrations

Monday, December 13, 2010

എ സീ ചെറിയാനച്ചന്‍

"എ സീ ചെറിയാനച്ചന്‍ വന്നോ ...?"
 
ചെയര്‍മാന്റെ മകന്റെ വിവാഹ മാമാങ്കം  ..വിശിഷ്ടവും അല്ലാത്തതുമായ  അയ്യായിരതിലതികം  ആളുകള്‍ നിറഞ്ഞ പന്തല്‍ ..പന്തലുകള്‍ എന്ന് വേണം പറയാന്‍ രണ്ടു മൂന്ന് കൂടാരങ്ങള്‍ ..ഒരു കാരണവരെ പോലെ തിളങ്ങി നില്‍ക്കുന്ന മാനേജര്‍ ..ഇടയ്ക്ക് അതിഥികളോട്    ചിരിക്കുന്നു ..അതിഥി കളെയും  അച്ചന്മാരെയും രാഷ്ട്രീയക്കാരെയും  ഇരിപ്പിടങ്ങളിലേക്ക് ലേക്ക് ക്ഷണിക്കുന്നു... ആകെ തിരക്ക്...
 
നിറഞ്ഞ വിവാഹപന്തലില്‍ ഇരിപ്പിടം കിട്ടാതെ വിഷമിച്ചു നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ അസിസ്റ്റന്റ്‌ മൊബൈല്‍ ഫോണില്‍ വന്ന വിളിയോട് ആദരപൂര്‍വ്വം മറുപടി പറഞ്ഞ ശേഷം മാനേജരുടെ ചെവിയില്‍ പറഞ്ഞു "..ചെയര്‍മാന്റെ സെക്രട്ടറിയാണ് വിളിച്ചത് ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്...."എ സീ ചെറിയാനച്ചന്‍ വന്നോ ...?"..ഇല്ലെങ്കില്‍ ....ഏത്രയും വേഗം  എ സീ ചെറിയാനച്ചനേ കണ്ടെത്തണം .."
 
മാനേജര്‍ വിഷമത്തിലായി .."..ഞാന്‍ ഈ സഭയിലെ എല്ലാ അച്ചന്മാരെയും അറിയും ആരാണ് ഈ എ സീ ചെറിയാനച്ചന്‍...?
ഇനി ഇവിടെ വന്നിട്ടുണ്ടെങ്കിലും അറിയില്ലല്ലോ കുറഞ്ഞത് ഒരു പത്തു നൂറു അച്ചന്മാരെന്കിലും ഇവിടെയുണ്ടാകും  അതിനിടയില്‍ എ സീ ചെറിയാനച്ചന്‍...എങ്ങിനെ തിരിച്ചറിയും  അവിടെയുള്ള അടുത്ത പരിചയമുള്ള ജോലിക്കരോടെല്ലാം പറഞ്ഞു ഏത്രയും വേഗം എ സീ ചെറിയാനച്ചനേ കണ്ടെത്തണം ..ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്..
 
അപ്പോള്‍  അതാണ്‌ പ്രശ്നം ഒന്ന് .. ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്...രണ്ടു ..സഭ കാര്യങ്ങളിലെ മാനേജരുടെ പിടിപാട് ചോദ്യം ചെയ്യപ്പെടും..രണ്ടു പേരെയും ഒരു പോലെ സമാധാനിപ്പിക്കുന്ന ഒരു ഉപായം   ..എന്നും കാത്തു രക്ഷിച്ചിട്ടുള്ള കാഞ്ഞ ബുദ്ധി സഹായിക്കാതിരിക്കില്ല ഒന്ന് ഇരുന്നു ആലോചിച്ചു ...കിട്ടി പോയി ഉടനടി ഒരു പരിഹാരം ......തല്ക്കാലം ചെയര്‍മാന്റെ ഉത്കണ്ട  അവസാനിപ്പിക്കാം... അദ്ദേഹം ഈ അവസ്സരത്തില്‍ അദ്ദേഹം കൂളായിരിക്കണം  അതിനു വേണ്ടി ചെറിയ സൂത്രങ്ങളൊക്കെ ആവാം .. കൂടെ മാനേജരുടെ കാര്യവും പരിഹരിക്കപെടും  ..എന്‍റെ ഒരു ബുദ്ധി ..എന്നെ സമ്മതിക്കാതെ വയ്യ .
 
"സാര്‍ ..എ സീ ചെറിയാനച്ചന്‍  വന്നു കൊണ്ടിരിക്കയാണ് ...ചക്കുളത് കാവ് പൊങ്കാല കാരണം വഴി ബ്ലോക്കാണ് അതാ വൈകുന്നത് .." എങ്ങിനെയുണ്ട് ബുദ്ധി എന്ന മട്ടില്‍ മാനേജരെ നോക്കി ..
മാനേജരുടെ കണ്ണുകള്‍ തിളങ്ങി ..നല്ല ബുദ്ധി എന്ന് കണ്ണ് കൊണ്ടു പറഞ്ഞു അദ്ദേഹം ഉടന്‍  ഫോണ്‍ എടുത്തു  ചെയര്‍മാനെ വിളിച്ചു കുറച്ചു പൊലിപ്പിച്ചുതന്നെ റോഡ്‌ ബ്ലോക്കിന്റെയും എ സീ ചെറിയാനച്ചന്‍  വരാന്‍ കാരണമായ മറ്റു കാര്യങ്ങളെ ക്കുറിച്ചും പറഞ്ഞു തുടങ്ങി .. പക്ഷെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ  മുഖം ഒരു വല്ലാത്ത ഭാവത്തില്‍ മാറുന്നതും ഓക്കേ സര്‍ എന്ന് പറഞ്ഞു ഫോണ്‍ വിളി അവസ്സാനിപ്പിക്കുന്നതുമാണ്  കണ്ടത് ..
 
"ആരാടോ എ സീ ചെറിയാനച്ചന്‍  എന്ന് പറഞ്ഞത് .. ചെയര്‍മാന്‍  അച്ചന്മാര്‍ ഇരിക്കുന്നിടത്തെ എ സീ ശരിയാക്കുവാനാണ് പറഞ്ഞത് അതിനെന്തോ  കുഴപ്പമുണ്ട് .."
 
അസിസ്റ്റന്റ്‌ തിരക്ക് പിടിച്ചു മുന്നിലെ ആള്കൂട്ടതിലേക്ക് കുത്തി കയറി മറയാന്‍ ഒരു ശ്രമം നടത്തുന്നത് കാണാമായിരുന്നു ..അത് നോക്കി നിന്നെ ശരിയാക്കി തരാം എന്ന ഭാവത്തില്‍ മാനേജര്‍ അയാളെ നോക്കുന്നുണ്ടായിരുന്നു ... 
 
എന്‍റെ നേരെ തിരിയുന്ന കണ്ണുകളെ പ്രതീക്ഷിച്ചു എല്ലാം മായ എന്ന ഭാവത്തില്‍  ഒരു തത്വഞാനിയെ പോലെ നില്‍ക്കണോ അല്ലെങ്കില്‍ രണ്ടു പേരും വിഡ്ഢികളായി എന്ന മട്ടില്‍ ഒരു ചിരി ചിരിക്കണോ അതോ നിസ്സംഗ ഭാവം പാലിച്ചാല്‍ മതിയോ എന്ന നിരവധി ചോദ്യങ്ങളുമായി പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവത്തില്‍  നിന്നു . 

Saturday, October 23, 2010

ചിറകുകള്‍ -ഒരു പെയിന്റിംഗ്



പൊഴിയുന്ന ഇലകള്ക്കൊപ്പം പറന്നകലാന്‍..
ഒരു കാറ്റിന്റെ വഴിയില്‍ തനിയെ ഒഴുകാന്‍ ..
പാതിവഴിയില്‍ മറഞ്ഞ സ്വപ്നതോടൊപ്പം മറയാന്‍ ..
അറിയാത്ത തീരങ്ങളില്‍ തുഴഞ്ഞെതാന്‍ ..

ചിറകുകള്‍ 

acrylic in canvass 
4'X3'

വഴികള്‍
ആരണ്യകം
വസന്തം

Friday, October 8, 2010

കവിതയുടെ വസന്തത്തിനു നൂറുവയസ്സ്

നീ മണ്ണടിയിലും മായാതെ നിന്നിടും

നീ മണ്ണില്‍ നേടും വിശിഷ്ട വിഖ്യാതികള്‍

കാലത്തിനാവില്ല നിന്നെ മറയ്ക്കുവാന്‍

ലോകതിനാവില്ല നിന്നെ മറക്കുവാന്‍



ചങ്ങമ്പുഴ കൃഷ്ണപിള്ള

1911 - 1948

കവിതയുടെ വസന്തത്തിനു നൂറുവയസ്സ്

Friday, September 10, 2010

മയിലാട്ടം

 മയില്‍വാഹനന്‍ ഒരു ഉത്സവകാഴ്ച

Saturday, August 28, 2010

കണ്കെട്ട്

അല്ലെങ്കില്‍ അശോകന്‍ വൈകി വന്നതെല്ലേ എല്ലാറ്റിനും കാരണം ..റോഡിലെ കുഴികള് കാരണം അവന്റെ ബസ്‌ ട്രിപ്പ്‌ കഴിയാന്‍ താമസിക്കും എന്ന് വിളിച്ചു പറഞ്ഞു പിന്നെ നോക്കി നിന്നു മടുത്ത് അവന്റെ ഷെയര്‍ തട്ടുകടയിലെ മാധവന്കുട്ടിയോടു കടം പറഞ്ഞു ഒടുവില്‍ ഒരു വിധത്തില്‍ ബെവേരജെസിന്റെ മുന്നിലെത്തിയപ്പോ അവിടെയെ നീണ്ട ക്യൂ ..ഒരു വിധത്തിലാണ് പൂട്ടുന്നതിന് മുന്‍പ് സാധനം വാങ്ങിച്ചത് .. ...വര്‍ക്ക് ഷോപ്പ് അടയ്ക്കാന്‍ കുറച്ചു താമസ്സിച്ചു കിട്ടിയ കാശ് ചെറുക്കന്റെ കയ്യില്‍ വീട്ടിലേക്കു കൊടുത്തു വിട്ടു ഒരു നൂറാവശ്യം കാണും അവിടെ ..

പിന്നെ ഈ ക്ഷീണം... ദേഷ്യം... ഒക്കെ മാറ്റണ്ടെ ..? പറയുമ്പോ എല്ലാവരും കുറേ ബാധ്യതയും വിഷമോം ഒക്കെ ഉള്ളവരാണ് കൂട്ട് കൂടി

വര്‍ക്ക്‌ ഷോപ്പിന്റെ പിറകില്‍ കുറച്ചു നേരം ....അതാ ആകെ ഒരു രസം ...ആശാന്‍ ഉണ്ടങ്കില്‍ പാട്ടും ഉണ്ടാവും ...

ഫുള്ളും കയ്യി പിടിച്ചു വരുമ്പോ മുമ്പില് അശോകന്‍ വന്നു നിന്നു ചിരിക്കുന്നു ശരിക്കും ദേഷ്യം വന്നു ആര്‍ക്കായാലും വരും അത്രയ്ക്കുണ്ടായിരുന്നു ക്യൂ...

അശോകന്റെ ചിരി കണ്ടു ഫുള്ളിന്റെ കഴുത്തില്‍ പിടിച്ചു അവന്റെ തലയ്ക്കൊന്നു കൊടുക്കാന്‍ ആഞ്ഞതാണ് കുപ്പി പിന്നിലെന്തിലോ തട്ടി തിരിഞ്ഞു നോക്കുമ്പോ ഒരാള്‍ അടികൊണ്ടു കുഴഞ്ഞു വീഴുന്നു . എല്ലാവരും ഓടി വന്നു പിന്നെ കുറച്ചു വെള്ളമൊക്കെ ഒഴിച്ച് അനക്കമില്ല ..കൊലക്കെസ്സില്‍ പ്രതിയാകുമോ. ? ജയ് ലീ കിടക്കേണ്ടി വരുമോ ..? വീട്ടുകാരുടെ കാര്യം എന്താവും ..?എന്നൊക്കെ ഒരു നിമിഷം കൊണ്ടു ആലോചിച്ചു തലകറങ്ങി ..ആളുകള്‍ കൂടി നിന്നു നോക്കുന്നൂന്നല്ലാതെ ആരും ആശുപത്രിയിലേക്ക് കൊണ്ടു പോവാന്‍ ശ്രമിക്കുന്നില്ല അശോകനെ നോക്കി അവന്‍ നിസ്സഹായനായി എന്നേം നോക്കി ..അപ്പോഴേക്കും വന്നു പോലീസ്.

"ആരെയാട നീ തല്ലി കൊന്നത് ..? എന്നാണു അവര് ആദ്യം തന്നെ ചോദിച്ചത് ..അതൊരു വെള്ളിടി പോലെ നെഞ്ചില്‍ തറച്ചു ..
കുഴഞ്ഞു വീണയാളുടെ വയറു വീര്‍ത്തു നില്‍ക്കുന്നു ..ഒരു പോലീസ് കാരന്‍ തൊട്ടു നോക്കി എന്തോ ഒന്ന് വയറില്‍ കെട്ടി വച്ചിരിക്കുന്നു ..

അയാള്‍ ഷര്‍ട്ട്‌ അഴിച്ചു നോക്കി ..."അയ്യോ ബോംബ്‌ .." പോലീസുകാരന്‍ സ്വയം മറന്നു തൊണ്ട കീറികൊണ്ട് ഓടി ..

ഞാനും ഓടി ..പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത് കൊണ്ടു തലക്കടിച്ചു വീഴ്ത്തിയ ആളെ ആരും തിരഞ്ഞില്ല പോലീസിനും അവര് പിടികൂടിയ ഭീകരനായിട്ടാണ് സംഭവം വിവരിച്ചപ്പോള്‍ പറയാന്‍ താല്പര്യം .

പിന്നെയാണ് അന്വേഷണം തുടങ്ങിയത് .പതിവ് പോലെ തീവ്രവാദ സംഘടനകളുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിനായി കുറച്ചു കാലം കാത്തിരുന്നെങ്കിലും ഒരറിവും സംഭവത്തെ കുറിച്ച് കൂടുതലായി ഉണ്ടായില്ല . തലയ്ക്കടിയെറ്റു വീണ ആള്‍ക്ക് കുറേ ദിവസം കഴിഞ്ഞു ബോധം വീണു അയാള്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിനോ ഓര്‍ത്തെടുക്കാന്‍ അയാള്‍ക്കോ കഴിഞ്ഞില്ല മദ്യപാനികള്‍ കൂടുതല്‍ പാപികളായത് കൊണ്ട് അവരെ കൊന്നു സ്വര്‍ഗം നേടാന്‍ ശ്രമിച്ച ഒരാളാണെന്ന് പറഞ്ഞു കേട്ടു ശരിയാണോ എന്നറിയില്ല .

ചിതറി തെറിച്ചു പോകുമായിരുന്ന കുറച്ചു കുടുംബങ്ങളെ .മക്കളെ ..ഭാര്യയെ ..ഒക്കെ ഓര്‍ത്തു

കുറച്ചു നേരം ഈ ജീവിതത്തിന്റെ ഭാരങ്ങളെ മറക്കാന്‍ മാത്രമാണ് ഈ കണ്കെട്ട് വേഷം ...

പിന്നെ ഇതെല്ലാം ചേര്‍ത്ത് നിര്‍ത്തുന്നത് തന്നെയാണ് ജീവിതം അല്ലെ ..?

ഒരു കണ്ണ് കെട്ടി കളി ..അപ്പൊ അയാളോ..? കണ്ണ് കെട്ടി നടന്നു പോയ ഒരാളാണോ ..? അറിയില്ല ഓരോ ജന്മങ്ങള്‍ ..

..കാര്യങ്ങള്‍ ആളുകള്‍ മറന്നു തുടങ്ങിയ പ്പോള്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്ന പോലീസ് ഡ്രൈവേരോട് അയാളെ കുറിച്ച് തിരക്കി ..ജയിലില്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ മഴ പെയ്യുന്നതും പുറത്തെ ചെടികളില്‍ വിരിയുന്ന പൂക്കളെയും നോക്കി വെറുതെ ചിരിക്കും അയാള്‍ എന്ന് ഡ്രൈവര്‍ പറഞ്ഞു

ഇവിടെ ഈ ആള്‍കൂട്ടത്തിന്റെ ചിരിയും കരച്ചിലും നീളുന്ന വഴികളില്‍ നിന്നും മാറി സ്വന്തം ശരിയോ സ്വരഗമോ തേടിയ അയാള്‍ ഒരു പക്ഷെ അത് സ്വര്‍ഗമെന്നു കരുതിയിട്ടുണ്ടാവുമോ ..?

Wednesday, August 18, 2010

കൃഷ്ണകിരീടം - ഓര്‍മയില്‍ കൃഷ്ണകാന്തികളുടെ ചുവപ്പ്

പുലരും മുന്‍പേ ഇരുട്ടിനക്കരെ ഒരു ആര്‍പ്പുവിളി കേള്‍ക്കുന്നുണ്ടോ ..?
മറഞ്ഞുപോയ കാക്കപൂവുകളുടെ മൊട്ടുകള്‍ വിടരുവാന്‍ കൊതിക്കുന്നുണ്ടാവുമോ ..?
ഓര്‍മകളുടെ ഉത്സവങ്ങളില്‍ വിടരും ഇനി പൂവുകള്‍
കാലങ്ങള്‍ക്ക് മുന്‍പ് ഉള്ളില്‍ വിടര്‍ത്തിയ നിറചാര്‍ത്തുകള്‍

‍ഓണകാലം
ഓര്‍മയില്‍  കൃഷ്ണകാന്തികളുടെ   ചുവപ്പ്

Saturday, July 24, 2010

വൈകിവന്നവര്‍ക്ക് ..

വേനലും കളിക്കൂട്ടവും മാഞ്ഞു ..
 പൂത്തുലഞ്ഞ പൂക്കാലവും മാഞ്ഞു ..
കാറുമൂടിയ പകലുകള്‍ക്ക്‌ താഴെ 
ഒരു പുഷ്പം മാത്രം പൂത്തു നില്‍ക്കുന്നു 
നിനക്കായി 

Saturday, June 26, 2010

ഒരു കാക്കകഥ

ഒരു കാക്ക മുത്തശ്ശികഥ കളും നാട്ടറിവുകളും ഹൃദ്യസ്ഥമാക്കി നാട് ചുറ്റാനിറങ്ങി ,
വരണ്ട ഒരു നാട്ടിലൂടെ കടന്നു പോവുമ്പോള്‍ കാക്കയ്ക്ക് വല്ലാതെ ദാഹിച്ചു ..അത് താഴേയ്ക്ക് നോക്കി വെള്ളം തേടി ഒരു ചെറിയ കൂജയുടെ ചുവട്ടില്‍ കുറച്ചു വെള്ളം അവശേഷിച്ചതായി കണ്ടു . കാക്ക തലയിട്ടു വെള്ളം കുടിക്കാന്‍ ശ്രമിച്ചു കൂജയുടെ വായ്ഭാഗം ചെറുതായിരുന്നു .
ഒരു പഴങ്കഥ മനസ്സിലോര്‍ത്തു കാക്ക ഓരോ കല്ലുകളായി പെറുക്കി കൂജയില്‍ ഇട്ടു ....
വെള്ളം കല്ലുകള്‍ക്കിടയില്‍ മറഞ്ഞു ..
വെറുതെ സമയം കളഞ്ഞു എന്ന് മനസ്സില്‍ പറഞ്ഞു കാക്ക മറ്റൊരു ദിക്കിലേക്ക് പറന്ന് പോയി

Monday, May 10, 2010

പരിചയം

"ഇത്രയും നല്ല ഒരു മ്യുസിയം കേരളത്തിലുണ്ടെന്ന് ഞാനറിഞ്ഞില്ല ..its a good decision to bring them here.."
മാനേജര്‍ അഭിനന്ദനത്തിനു പഞ്ഞമൊന്നും കാണിച്ചില്ല .

അതിഥികളായ ഡെന്മാര്‍ക്ക് ദമ്പതികള്‍ മൂവായിരം കൊല്ലം നീണ്ട കേരള ചരിത്ര രേഖകള്‍ കണ്ടു സ്വന്തം ചരിത്രരാഹിത്യത്തില്‍ ഖിന്നരായി .അത് തുറന്നു സമ്മതിക്കാന്‍ അവര്‍ മടിച്ചില്ല സായിപ്പിന്റെ തോല്‍വി എന്നെ കുറച്ചു സന്തോഷിപ്പിച്ചു .

മ്യൂസിയത്തില്‍ നിന്നു പുറത്തേക്കു കടക്കുമ്പോള്‍ മാനേജര്‍ ചോദിച്ചു ..

"who is the owner of this museum"

എന്തെങ്കിലും ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇതു വരെ കെട്ടി പൊക്കിയ ഇമേജ് തകര്‍ന്നാലോ .?എന്തെങ്കിലും ഉത്തരം പറയണം .

"സണ്ണി "

"ഓ സണ്ണി ..എനിക്കറിയാം ഞാന്‍ മറന്നു പോയതാണ് ..മൂന്ന് മാസം മുന്‍പ് തിരുവന്തപുരം ക്ലബ്ബില്‍ വെച്ച് കണ്ടതാണ് ..i know him ..great chap "

അപ്പോഴേക്കും വിദേശികള്‍ അടുത്തെത്തി ..മാനേജര്‍ അവരോടും തന്റെ പരിചയം വിളമ്പി

" you know ..the owner of this museum Mr.Sunny is my friend "

"oh its great .."സായിപ്പ് അത്ഭുതം മറച്ചില്ല.

ഗൈഡ് കൂടുതല്‍ പരിച്ചയപെടുകയും സന്ദര്‍ശക പുസ്തകത്തില്‍ എല്ലാവരെയും കൊണ്ടു അഭിപ്രായം എഴുതിച്ചു ..
അപ്പോഴേക്കും ഒരു മധ്യ വയസ്ക ഇടനാഴിയിലൂടെ നടന്നു വന്നു

"ഹാ മാഡം വന്നു ..ഇതാണ് ഉടമസ്ഥ ..Mrs ....."

മാനേജരുടെ ഉത്സാഹം കൂടി

"i'd met Mr.Sunny two months before at .trivandrum ..."

"who is Sunny..?" ഉടമസ്തയ്ടെ മുഖം ചോദ്യചിഹ്നമായി ..

" owner ഓഫ് the museum ... യുവര്‍............. husband "

"ഹി ഈസ്‌ ജോര്‍ജ് ..പിന്നെ അടുത്ത കാലത്തൊന്നും ജോര്‍ജ് കേരളത്തില്‍ വന്നിട്ടില്ല ഹി ഈസ്‌ ഇന്‍ യു എസ് .."

"may be some relative..of......" മാനേജര്‍ വിടാന്‍ ഭാവമില്ല

"ഹേ no ...സണ്ണി എന്ന് പേരുള്ള ആരും ഞങ്ങളുടെ ബന്ധുക്കളായി ഇല്ല ."

"so...so....some one ...i may......."

ഞാന്‍ പതിയെ രംഗം വിട്ടു.. തൂണുകളുടെ മറയിലേക്ക് നീങ്ങി തിരിഞ്ഞു നോക്കി

മാനേജരുടെ മുഖം തൊട്ടു പിന്നിലെ ഓട്ടം തുള്ളല്‍ രൂപത്തിന്റെ മുഖത്തേക്കാള്‍ കൂടുതല്‍ വക്രിച്ചതായി തോന്നി

Monday, April 19, 2010

സുര്യന്‍ ഇളംവെയില് കായുമ്പോള്‍


സുര്യന്‍ ഇളംവെയില് കായുമ്പോള്‍

വിഷു ആശംസകള്‍

Monday, April 5, 2010

ഫാം വില്ലെ

തണ്ണിമത്തങ്ങാ മുഴുവന്‍ നാല്പതാര്‍ കോയിന് വിറ്റു. പാര്‍വതിയാണ് കൂടുതല്‍ നനച്ചതും വളമിട്ടതും .....ഒരുമിച്ചു ആ ദിവസ്സങ്ങളില്‍ ഫാം വില്ലയില്‍ എന്ത് രസ്സമായിരുന്നു .....ഓരോ വിശേഷങ്ങളുമായി അവള്‍ ഒരു വശത്ത് ചാറ്റ് ബോക്സില്‍ ......
ഉം. .. അവള്‍ തന്നെ അയച്ചു തന്ന ആകാശത്തേക്ക്, സ്വപ്നങ്ങളിലേക്ക് ജാലകം തുറക്കുന്ന പുതിയ ഫ്ലാറ്റിന്റെ ഇന്‍ടീറിയര്‍ ഡിസൈന്‍ ഡസ്ക് ടോപില്‍ കിടക്കുന്നു ഒന്നു തുറന്നു നോക്കാന്‍ തോന്നുന്നില്ല .......

നാല്പത്തിയാറു കോയിന് പുതിയ വിത്തുകള്‍ വാങ്ങി കുറച്ചു വഴുതനങ്ങ വിത്തും
(ബി ടി വഴുതനങ്ങ വിത്ത് തന്നെ നോക്കി വാങ്ങി, കൂടുതല്‍ പ്രതിരോധം ,കൂടുതല്‍ വിളവ്‌ )
തടമെടുത്തു വിത്തുകളും തൈയ്യും നാട്ടു ആവശ്യത്തിനു വെള്ളം നനച്ചു . ....എവിടെ നിന്നോ ഓടി ഫാമില്‍ വന്ന ആ കറുത്ത ആട്ടിന്‍ കുട്ടിയെ കെട്ടിയിടാണോ അതോ അടുത്ത ഫാമിലേക്ക് ഓടിച്ചു വിടണോ എന്ന് ആലോചിരിക്കുമ്പോ അമ്മ വിളിച്ചു .

"എടാ കാപ്പി എടുത്തു വച്ചിരിക്കുന്നു "

എഴുന്നെക്കും മുന്‍പ് മെയില്‍ ബോക്സ്‌ ഒന്നുകൂടി ചെക്ക് ചെയ്തു ഇല്ല പുതിയ മെയില്‍ ഒന്നും ഇല്ല .

കമ്പനിയില്‍ നിന്നും തിരിച്ചു ജോലിയ്ക്ക് കയറാനുള്ള മെയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏഴു മാസം കഴിഞ്ഞു മാന്ദ്യം ഇനിയും തീരാത്തത് ഈ കമ്പനിയില്‍ മാത്രമാണെന്ന് തോന്നുന്നു .പാര്‍വതി എന്ന ഐക്കനിലും പച്ച തെളിഞ്ഞിട്ടില്ല പാര്‍വതിയും അപ്ര ത്യക്ഷമായിട്ടു അഞ്ചുമാസം കഴിഞ്ഞു നിത്യവും വന്നിരുന്ന മെയിലുകളും മണിക്കൂറുകള്‍ നീണ്ട ചാറ്റും അവസ്സാനിച്ചത് എന്നായിരുന്നു ..?

ഇതു വരെ ഓര്‍കുടിലും ഫേസ് ബുക്കിലും ഉണ്ടാക്കിയ സ്വപ്നലോകം അവളുടെ അഭാവം ശൂന്യമാക്കിയിരിക്കുന്നു നിത്യവും മോഹിപ്പിച്ച സ്ക്രാപുകളും കംമെന്റ്ടു കളും കവിതകളും ഓര്‍മകളില്‍ മാത്രമായിരിക്കുന്നു നമ്മള്‍ ഒരുമിച്ചു ചേരുന്ന സ്വര്‍ഗഭൂമി, ഗൂഗിള്‍ മാപ്പിനു പുറത്തു വരച്ചു ചേര്‍ത്ത സ്നേഹത്തിന്റെ ഒരു വന്‍കര .പാര്‍വതിയെ വീണ്ടും വിളിച്ചു നോക്കി അവളുടെ ശബ്ദം വിഷാദവും നിരാശയും മാറ്റുന്നതാണ് പക്ഷെ കുറേ നാളുകളായി ഫോണില്‍ കേള്‍ക്കുന്നത് അതേ സന്ദേശം .NOT IN USE

അവളുടെ മുരടന്‍ മുറചെറക്കനില്‍ നിന്നുംവാഗ്ദാനം ചെയ്ത രക്ഷ അവള്‍ക്കു വേണ്ടാതായോ ..?
യഥാര്‍ത്ഥത്തില്‍ ആ അയച്ചു തന്ന ചിത്രം അവള്‍ തന്നെ ആയിരുന്നോ ..?

ജനലിലൂടെ കൃഷി ചെയ്തു വര്‍ഷങ്ങളായ പാടം വരണ്ടു കിടന്നു .ചൂട് കാറ്റില്‍ കരിയിലകള്‍ പറന്നു പൊങ്ങി .

"എന്തെല്ലാം കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു .ഇപ്പൊ കൃഷിയും ഇല്ല കൃഷികാരും ഇല്ല "
"പാല് കിട്ടാനില്ല "..കാപ്പി അല്പം കയ്ച്ചു .

ഈ നാട്ടില്‍ നിന്നും രക്ഷപെടാനാണ് പുതിയ ഫ്ലാറ്റ് ബുക്ക്‌ ചെയ്തത് ഉയരങ്ങളില്‍ സങ്കല്പിച്ച വീട് ഉയര്‍ന്നു നില്‍ക്കുന്ന കമ്പികളുടെ മുകളില്‍ അന്ഷരീക്ഷതിലെവിടെയോ സ്വപ്നങ്ങളുടെ നിറം ചൂടി നിന്നു .ബില്‍ഡേറെ വിളിച്ചു .ബില്‍ഡേര്‍ ഫോണ്‍ എടുക്കുന്നുമില്ല .. ഈ ദിവസ്സങ്ങളില്‍ പണിതീര്‍ത്തു തരുമെന്ന് വാഗ്ദാനം ചെയ്ത ഫ്ലാറ്റ് പണി എവിടെയും എത്താത്ത നിലയില്‍ ..പണി നടന്നിട്ട് ദിവസ്സങ്ങളായി എന്ന് തോന്നി . .കഴിഞ്ഞ മാസം ഒരു ചെക്ക് മടങ്ങിയിരുന്നു .


.....
കംപുട്ടറിന് മുന്നില്‍ ചേര്‍ന്നിരുന്നു
കറുത്ത ആടിനെ കറന്നു പാല്‍ എടുക്കാന്‍ ഉള്ള അപ്ലിക്കേഷന്‍ അന്വേഷിച്ചു തിരഞ്ഞു . ..
പുതിയ ഫാം ഹൌസിനോപ്പം ഒരു ഫ്ലാറ്റ് കൂടി അന്വേഷിച്ചു ..ഒരു മനസ്സില്‍ ചേരുന്ന ഇണയെയും ..
പകുതി പൂര്‍ത്തിയായ പ്രോജക്ട്ല്‍ ചേര്‍ക്കാതെ പോയ ഒരു ആപ്ലികേഷന്‍ മനസ്സില്‍ വന്നു ..
ജനലിനു നേരെ വെബ്കാം തിരിച്ചു vachu മൌസില്‍ വരണ്ട പാഠങ്ങള്‍ സെലക്ട്‌ ചെയ്തു ...
വയല്‍ കതിര് നിറഞ്ഞ മഞ്ഞപ്പു ചേര്‍ന്ന .. പച്ച.. .നിറഞ്ഞു .ഒഴുകുന്ന പുഴയ്ക്കു ..................

http://www.mathrubhumi.com/tech/article/87708

Monday, March 29, 2010

ഒരു ബൈബിള്‍ ശില്‍പം

ചാലകുടി ഹോളി ലാന്‍ഡ്‌ ലെ(ബൈബിള്‍ വില്ലേജ് ) ഒരു ശില്‍പം
a sculpture from Bible village Chalakudi,Kerala

Sunday, March 14, 2010

തീയാട്ട്


തീയാട്ട് പോനെക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ..
ദാരികനും ഭദ്രകാളിയുമായുള്ള പോരാട്ടമാണ് തീയാട്ടിന്റെ ഇതിവൃത്തം

വര്‍ഷങ്ങള്‍ക്കു മുന്‍പ് മുടിയേറ്റും ഇവിടെ നടന്നിരുന്നു കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് മുടിയേറ്റിന്റെ പ്രധാനഭാഗം
വളരെ നാളുകള്‍ക്കു മുന്‍പ് ഇവിടെ നടന്ന മുടിയെറ്റിനോടുവില്‍ കാളിയും ദാരികനുമായുള്ള യുദ്ധം മൂര്‍ച്ച്ചിക്കുകയും രുദ്രയായ കാളി ദാരികനെ തന്റെ വാളിനാല്‍ വകവരുത്തുകയും ചെയ്തു (ക്ഷേത്ര പരിസരത്ത് നടന്ന ആ ദാരുണ സംഭവത്തിന്‌ ശേഷം ആ ചടങ്ങ് ഇവിടെ നടന്നിട്ടില്ല )

Monday, March 1, 2010

Friday, February 12, 2010

lovers by the sea-പ്രണയതിരകള്‍ക്കു മീതെ


അന്ധകാരനഴി കടല്‍ തീരത്ത് നിന്നും ഒരു പ്രണയ ദൃശ്യം
പ്രണയകഥ -1

പ്രണയകഥ -2

Sunday, January 31, 2010

Thursday, January 7, 2010

വസന്തം ചെറിമരങ്ങളോട് ചെയ്തത്



വസന്തം ചെറിമരങ്ങളോട് ചെയ്തത്

മഞ്ഞുകാലം കടന്നുപോയിട്ടും വസന്തം ചെറിമരങ്ങളെ പുണര്‍ന്നു കിടന്നു ..
പൂക്കള്‍ ബാക്കിയായ പൂമരങ്ങള്‍ ..
കൊഴിഞ്ഞ ഇതളുകളെ തൊടാതെ ആ മരത്തോടു ചേര്‍ന്ന് നിന്നു ..



cherry blossoms in Munnar

ചെറിപൂവുകള്‍ മനസ്സില്‍ വിരിയിച്ച കൂട്ടുകാരിയ്ക്ക് ..

Blog Archive

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..