Saturday, November 8, 2008

തിരക്ക്

ടെന്‍ഷന്‍ എന്ന് പറഞ്ഞാലിങ്ങനെയുണ്ടോ..അസ്വസ്തനവുക..ആവശ്യമില്ലാതെ ധ്രുതി കൂട്ടുക ... ഒറ്റയ്ക്ക് സംസാരിച്ചു നടക്കുക ..വിചാരിച്ച വാക്കു കിട്ടാതെ വശം കെടുക..പറയുമ്പോള്‍ ഉത്തരവാദിത്വം വളരെ കൂടുതലുള്ള ജോലിയാണ് എന്നാലും ഇങ്ങിനെയുണ്ടോ ...!!

വളരെ അത്യാവശ്യമായത് കൊണ്ടാണ് ആളുടെ കൂടെ കാറില്‍ കയറിയത് ഒഴിവാക്കാനാവാത്ത ചടങ്ങും ..അവിടെ വച്ചേ തുടങ്ങി ..പോയിട്ട് ചെയ്യേണ്ട കാര്യങ്ങളുടെ വിവരണ സഹിതമുള്ള തിരക്ക് കൂട്ടല്‍ ...കൂടെ മറ്റു മൂന്ന് പേരുമുണ്ട് ..എത്രയും വേഗം നമ്മുടെ ഭാഗം നിര്‍വഹിച്ചു കാറില്‍ സ്ഥലം പിടിച്ചു ..

കഥാപാത്രം വരാന്‍ വൈകുന്നവരെ പലതും പറഞ്ഞു സമീപത്തായി നിന്നു ..അവര്‍ ഓരോരുത്തരായി വന്നു കാറില്‍ കയറി ..അപ്പോഴുണ്ട് ഡ്രൈവര്‍ പുറത്തു പരുങ്ങി നില്ക്കുന്നു ...

ഇനി നീയാരെയാണ് കാത്തു നില്‍കുന്നത് ..? ഡ്രൈവര്‍ ഞെട്ടി ..ബഹുമാനം വിടാതെ മറുപടി

"സാറ് ഡ്രൈവിങ്ങ് സീറ്റിലാണിരിക്കുന്നത് .."

4 comments:

Anonymous said...

ഹ ഹ ഇതു കലക്കി..ഡ്രൈവറോട് താന്‍ ആരാ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം ..

ഇത്തവണ ഞാന്‍ തേങ്ങ ഉടച്ചു..:P

ഭൂമിപുത്രി said...

ഡ്രൈവർ ചാവിയേല്‍പ്പിച്ച് വീട്ടില്‍പ്പോകാത്തത് ഭാഗ്യം!

ബിനോയ്//HariNav said...

വെറുതെ വണ്ടിയെ ടെന്ഷനടിപ്പിച്ചു... :)

സ്നേഹതീരം said...

ഡ്രൈവറുടെ സീറ്റിലിരുന്ന് ആരു പറഞ്ഞു എന്ന കാര്യത്തില്‍ എനിക്കിത്തിരി സന്ദേഹമുണ്ട് :) ആരോട് എപ്പോള്‍ എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല !

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..