ഗുണ്ടസംഘങ്ങള്‍ പിടിയില്‍ ..ഗുണ്ട ആക്രമണം ..പ്രത്യേകിച്ച് ..നമ്മെ ബാധിക്കാത്തത് കൊണ്ടു ശ്രദ്ധ അകര്ഷിക്കാതെ പോകുന്ന വാര്‍ത്തകള്‍ ..ഒരു വിരോധവുമില്ലാത്ത ഒരാളുടെ നെഞ്ജിലേക്ക് ആയുധം പ്രയോഗിക്കുവാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത് പണം മാത്രമാണോ ..അന്വേഷിച്ചാല്‍ ഒരു കാര്യം മനസ്സിലാവും ഒരു കൂലി ഒരു മാസ്സം കൊണ്ടു സംബാധിക്കുന്നതില്‍ കൂടുതലൊന്നും ഇവര്‍ക്കും കിട്ടുന്നില്ല പിന്നെ ...എന്തിന്..?
എന്തിന് നമ്മള്‍ അന്വേഷിക്കണം ഇതൊന്നും നമ്മെ ബാധിക്കുന്ന കര്യമേയല്ലല്ലോ അല്ലെ..? സുരക്ഷിതമായ മേല്കൂരകള്‍ക്ക് താഴെ നാം ഭാവിയുടെ മനോഹാരിത സ്വപ്നം കണ്ടുറങ്ങുന്നു ..
മേല്‍ക്കൂരയിലെ പൊട്ടലുകല്ക്കിടയിലൂടെ തെളിയുന്ന നക്ഷത്രങ്ങള്‍ തനിക്കായി കരുതിവെച്ച വിധി ആ പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടാവുമോ ..
നഗരത്തിലെ ഗുണ്ടസംസര്‍ഗം കൊട്ടേഷനുകളിലെ സജീവ പങ്കാളിത്തം ..മയക്കു മരുന്ന് ..ഇടയ്ക്ക് മരപണി ..കേസുകള്‍ നാട്ടില്‍ നിര്‍ത്താതെ ആയപ്പോള്‍ ഒരു നാട്ടിന്‍ പുറത്തു മരപ്പണിക്കായി പോയി..
പണി നടക്കുന്ന വീട്ടിനടുത്തെ ഒരു പെണ്‍കുട്ടി ..വൃദ്ധരായ മാതാ പിതാക്കളുടെ ഏക ആശ്രയം , പലവീടുകളിലായി വേല ചെയ്തു മൂനുപെരുടെയും ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നു .
കഥാപാത്രത്തിന് പെണ്‍കുട്ടിയോട് ഒരു ഇതു ..പെണ്‍കുട്ടി ഒന്നും അറിഞ്ഞില്ല . തിരിച്ചു നാട്ടിലെത്തി കൂട്ടുകാരോട് കാര്യം പറഞ്ഞു..ഉടന്‍ തന്നെ ..പരിഹാരം "നമ്മുടെ അളിയന്‍ ആദ്യമായിട്ടു ആവശ്യപെട്ടതാണ് ..ഉടന്‍ പൊക്കണം "..
ആ ഗ്രാമ പാതയിലൂടെ ഒറ്റയ്ക്ക് നടന്നു വന്ന പെണ്‍കുട്ടിയെ ..സംഘം പൊക്കി.
മയക്കം വിട്ടുണര്‍ന്ന പെണ്‍കുട്ടി അപരിചിതരെ കണ്ടു ഞെട്ടി കരഞ്ഞു.. ..അപ്പോഴാണ് കൂട്ടുകാര്‍ക്കു കാര്യം മനസ്സിലായത് ..നായകന്റെ ഒരു ആഗ്രഹമായിരുന്നു ..പെണ്‍കുട്ടി ആളെ കണ്ടിട്ടു പോലുമില്ലെന്ന് ..ഇനി ഉണ്ടാകാവുന്ന അപകടം അവര്‍ക്ക് നന്നായി അറിയാം തട്ടി കൊണ്ടു പോകല്‍ ..പീഡനം ..പ്രശ്നനങ്ങള്‍ .. പരിഹാരം പെട്ടെന്ന് തന്നെ ഉണ്ടായി ..
വില്കാം ..
മയക്കു മരുന്ന് കുത്തിവച്ചു ..ഏതോ പെണ്വനിഭക്കാര്‍ക്ക് ഇരയെ കൈമാറി തലവേധനയില്‍ നിന്നും അവര്‍ ഒഴിവായി ..
ഈ കഥ കേട്ടന്നു മുതല്‍ ഒര്‍്മ്മവരുമ്പോഴൊക്കെ ഇതൊരു സംകല്പ കഥ യാണെന്ന് മുന്‍കൂര്‍ ജാമ്യം മനസ്സിനോട് ഞാന്‍ എടുക്കാറുണ്ട് .
**
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ഒരു സുഹൃത്തിന്റെ ടു വ്തീലെരില്‍ ഏതാണ്ട് എഴുപതിനോടടുത്തു പ്രായം വരുന്ന ഒരു ചുമട്ടുകാരന്‍ ലിഫ്റ്റ് ചോദിച്ചു കയറി.വഴിയില്‍ അവരെ ഒരു കാര്‍ ഇടിച്ചു തെറിപ്പിച്ചു ..വൃദ്ധന്റെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. കാറിന്റെ ഉടമയെ അന്വേഷിച്ചു കണ്ടെത്തി ഒരു ധനികയായ ലേഡി ഡോക്ടര്‍ ..അതും ചാരിറ്റി മുഘമുദ്രയക്കിയ ഹോസ്പിറ്റലിലെ .."വീഴുന്നത് കണ്ടു പക്ഷെ എന്റെകിലും പറ്റിയെന്നു തോന്നിയില്ല നിങള്‍ കേസ് കൊടുത്തോളൂ "..വളരെ ഈസി ആയ മറുപടി..
****
ozone ലേയര്‍ മാഞ്ഞുപോകുമ്പോള് വറ്റിപോകുന്ന കാരുന്ന്യത്തിന്റെ ഉറവുകള് ...
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Subscribe to:
Post Comments (Atom)
3 comments:
ഇത്ര മനുഷ്യത്തമൊക്കെ പ്രതീക്ഷിച്ചാ മതി.ഒരു കാര്യവുമില്ലാതെ നൂറു കണക്കിനു പേരെ ബോംബുവെച്ചുകൊല്ലുന്ന ഈനാട്ടിൽ ഇതിനപ്പുറം മനുഷ്യത്തം പ്രതീക്ഷിക്കുന്നതേ ക്രിമിനൽകുറ്റമാൺ`
എന്തിന് നമ്മള്‍ അന്വേഷിക്കണം ഇതൊന്നും നമ്മെ ബാധിക്കുന്ന കര്യമേയല്ലല്ലോ ..........ഇതാന്ണ് ഞാനും ചിന്തിക്കുന്നത്,..........
nalla post.. :)
എന്തിന് നമ്മള്‍ അന്വേഷിക്കണം ഇതൊന്നും നമ്മെ ബാധിക്കുന്ന കര്യമേയല്ലല്ലോ അല്ലെ..?
ellavarum ithu thanne chindhikkuka, chindichukonde irikkuka...
Post a Comment