Monday, September 29, 2008

അവസരങ്ങള്‍

"ഇതാണ് നിങള്‍ക്കുള്ള അവസരം ..നാല് മണിക്കുമുന്പ് പ്രസന്റേഷന്‍ തയ്യാറാക്കി കൊണ്ടു വരൂ ..നോക്കട്ടെ ഈ വര്ക്ക് നിങ്ങള്ക്ക് തരാന്‍ പറ്റുമോയെന്ന് ..."
എഡിറ്റിങ്ങിനും മിക്സിന്ഗ് എല്ലാം കൂടി ഇനി മൂന്ന് മണിക്കൂറെ ഉള്ളൂ .. കഴിയാവുന്ന വേഗത്തില്‍ വാഹനങള്‍ക്കിടയിലൂടെ ബൈക്ക് ഓടിച്ചു ..പെട്ടെന്നായിരുന്നു മുന്നില്‍ ബസ്സ് ബ്രേക്ക് ചെയ്തത് ..ഒരു വശത്തേക്ക്‌ വെട്ടിച്ച് മാറ്റി .പിന്നിലൂടെ വന്ന ബസ്സ് കൃത്യമായി കടമ നിര്‍വഹിച്ചു .. ഇടിച്ചു തെറിപ്പിച്ചു ..നല്ല വേദന എന്തൊക്കയോ പറ്റിയിട്ടുണ്ട് ...തല കറങ്ങുന്നു .. അടുത്ത് തന്നെയുള്ള ഹോസ്പിറ്റലിലേക്ക് ആരെക്കയോ ചേര്ന്നു എത്തിച്ചു..
ഡോക്ടര്‍മാര്‍ ..നഴ്സുമാര്‍ ..(മാറ്റി മാറ്റി കാണിക്കണം )

ഭാഗ്യം ..കാര്യമായിട്ടൊന്നും പറ്റിയില്ല ...
ചെറിയ പൊട്ടലുണ്ട് സ്ലിംഗ് ഇടണം ..രണ്ടു ദിവസ്സം ഒബ്സേര്‍വഷന്‍ ..ഹോസ്പിടല്‍ ആഘോഷം തുടങ്ങി .. സന്ദര്‍ശകര്‍ ...കൂട്ടുകാര്‍ ..ആപ്പിള്‍.. ഓറഞ്ച്...

രാവിലെ ഉണര്‍ന്നത് ഒരു സുന്ദരിയിലേക്കാണ് ..സരസ്വതി ..ഫിസിയോ തെറാപിസ്റ്റ്..രണ്ടു ദിവസം എന്നുള്ളത് ഊര്‍ജസ്വലവും സ്വപ്‌നങ്ങള്‍ നിറഞ്ഞതും ആയിരുന്നു ..സരസ്വതി സുന്ദരിയും വാചാലയും അവളുടെ വാക്കുകളില്‍ സൌന്ദര്യം തുടിച്ചു ..അപകടം പറ്റിയത് നന്നായി എന്ന് പോലും തോന്നി തുന്ടങ്ങി ..സാന്ത്വനത്തിന്റെ സൌന്ദര്യ സ്പര്‍ശം ..ഒരു കോപ്പി മനസ്സില്‍ ഉയരുകയും ചെയ്തു .
അവധി ദിവസങ്ങളില്‍ കോളേജ് അടക്കുന്ന മാനസീകാവസ്തയിലാണ് ഹോസ്പിടല്‍ വിട്ടത് .പിരിയുമ്പോള്‍ സരസ്വതി കാര്ഡ് ചോദിച്ചു വാങ്ങി .സലിംഗ് അഴിക്കുന്നത് വരെ ഹോസ്പിടല്‍ വിസിറ്റ് ചെയ്യാന്‍ പലവട്ടം കാരണം ഉണ്ടാക്കി ..
സൌഹൃദം ഒടിവുകാലത്തിനു സ്വപ്നം പകര്‍ന്നു ...

വിശ്രമ ദിനങ്ങള്‍ കഴിഞ്ഞു ..

എല്ലാം ശരിയായി മറ്റൊരു സ്ഥാപനതിലാണ് പുതിയ ജോലി ...
ദിവന്സങള്‍ കടന്നു പോയി ..ഒരു ദിവസ്സം ..ഒരു കാള്‍ ..." ഓര്‍മ്മയുണ്ടോ..?" വശ്യവും വാചാലവുമായ സ്വപ്നം വീണ്ടും പൂത്തു തുടങ്ങി ..ഒരു പാടു അന്വേഷണങ്ങള്‍ .."ഈ ഞായര്‍ ഫ്രീ ആണോ .? എങ്കില്‍ വീട്ടിലേക്ക് വരൂ "
മറുപടി തൊണ്ടയില്‍ കുരുങ്ങി വിക്രിതമായ ശബ്ദത്തില്‍ മറുമൊഴിഎന്തോ പറഞ്ഞു ..
വീട്ടിലേക്കുള്ള വഴി കൃത്യമായി മനസ്സിലാക്കി ..
പറയാനാവാത്ത വികാരവുമായി ആ ദിവസ്സം കടന്നു പോയി ..

ഞായര്‍ .... ആ ദിവസ്സത്തിനു കൂടുതല്‍ തിളക്കവും അന്ധരീക്ഷത്തിനു വല്ലാത്ത ആകര്‍ഷണീയതയും തോന്നി ..
പതിവു ഞായര്‍ പരിപാടികള്‍ക്ക് വിളികള്‍ ..അറിയാത്ത നുണകള്‍ പറഞ്ഞു ..ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന് പോലും മനസ്സു പറഞ്ഞു ..
പല വേഷങ്ങള്‍ തിരഞ്ഞു...perfume..കമിഴ്ത്തി ..

അറിയുന്ന ആരുടേയും മുന്നില്‍ പെടാത്ത വഴി തിരഞ്ഞു ..വീട് കൃത്യമായി കണ്ടെത്തി ..മുന്നില്‍ തന്നെ സുന്ദരി ..അതി മനോഹരമായി ചിരിച്ചു അകത്തേക്ക് ക്ഷണിച്ചു .."ഇനി വരുമ്പോള്‍ ബൈക്ക് അകത്തു വച്ചാല്‍ മതി " ..
"സന്തോഷം ഓ അങ്ങിനെ ആവാം "
ഇനിയും ..!!!

മനോഹരമായി ക്രമീകരിച്ച മുറിക്കുള്ളില്‍ തനിച്ചിരിക്കുമ്പോള്‍ ..ഒരു മാന്യ ദേഹം രംഗപ്രവേശം ചെയ്തു ..
"ഇതു അഛന്‍്"
ഭയഭക്തി ബഹുമാനം .."ഇരിക്കൂ .."

"അഛന്‍് പറയൂ ..സരസ്വതി മൊഴിഞ്ഞു .."
"വേണ്ട മോള് തന്നെ പറയൂ ..ഞാന്‍ കേള്‍ക്കാം.."എന്താണാവോ പറഞ്ഞു വരുന്നത് ..വിവിധ സാദ്ധ്യതകള്‍ മനസ്സിലൂടെ ന്യൂസ് റീല്‍ കാണിച്ചു ..

അകത്തു പോയി മുടി ആകര്‍ഷകമായി ചീകി സുന്ദരിയായി സരസ്വതി മുന്നിലെ കസേരയില്‍ ഇരുന്നു ..
മുഖ ത്തുനിന്നും കണ്ണെടുക്കാനാകാതെ ഞാന്‍ പ്രതിസന്ധിയിലായി ..
രണ്ടു ഗ്ലാസ് വെള്ളം അനുജത്തിയനെന്നു തോന്നുന്ന ഒരു അവതാരം കൊണ്ടു വച്ചു ..നന്നായി ചിരിച്ചു രംഗം ഒഴിഞ്ഞു ..സുന്ദരി തന്നെ ..
"..ഉം മോള് പറയൂ "വീണ്ടും നിര്‍ദേശം

ഒന്നു മനോഹരമായി ചിരിച്ചു മുടി കൈകൊണ്ടു ഒതുക്കി ..സരസ്വതി പറഞ്ഞു തുടങ്ങി ..
"വളരെ വേഗം ഉയര്ന്ന വരുമാനവും വളര്‍ച്ചയും വാഗ്ദനം ചെയ്യുന്ന മികച്ച അവസരമാണ് ഞാന്‍ അവതരിപ്പിക്കുന്നത് ...""ആംവേ ..ലോകത്തിലെ വലിയ ........" ആംവേ യുടെ മഹത്വങ്ങള്‍ നിഷേധിക്കാനാവാതെ ആ മുഖത്ത് നോക്കി ഒരു മണിക്കൂര്‍ ഞാനിരുന്നു രണ്ടു ഗ്ലാസ് വെള്ളവും കുടിച്ചു ...വളര്‍ച്ചയുടെ പടവുകളെ കുറിച്ചും .അടുത്ത ദിവസ്സത്തില്‍ നടക്കുന്ന ട്രെയിനിംഗ് ക്ലാസ്സിനെ കുറിച്ചും കൃത്യസമയത്തു തന്നെ എതെണ്ടാതിനെ കുറിച്ചും സരസ്വതി
പലവട്ടം ഓര്‍മിപ്പിച്ചു ..എല്ലാം സമ്മതിച്ചു തിരിചിറ്ങ്ങുംപോള് ഗേറ്റ് വരെ സരസ്വതി കൂടെ വന്നു ...
എത്രയും വേഗം ഈ ഞായര്‍ പാഴാക്കാതെ സുഹൃതുക്കളെ കണ്ടെത്തണം എന്നായിരുന്നു മനസ്സില്‍ ..പതിവു കേന്ദ്രങ്ങളില്‍ തിരക്കിയപ്പോള്‍ അവരെല്ലാവരും അടുത്ത വിനോദ കേന്ദ്രത്തിലേക്ക് പോയി കഴിഞ്ഞു എന്നറിഞ്ഞു..

ബൈക്കിന്റെ സൈഡ് മിറര്‍ പൊട്ടി പോയത് കൊണ്ടു ..അപ്പോഴുള്ള എന്റെ മുഖം കാണാനുള്ള ആഗ്രഹം നടക്കാതെ പോയി ...

Thursday, September 25, 2008

മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ ഈ പുനര്‍ജനിയുടെ കൂട്






മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ പുനര്‍ജനിയുടെ കൂട് ...ആരുടെയോ ഒരു കിളിജന്മം ...!!

Monday, September 15, 2008

ozone ലേയര്‍ മാഞ്ഞുപോകുമ്പോള്

ഗുണ്ടസംഘങ്ങള്‍ പിടിയില്‍ ..ഗുണ്ട ആക്രമണം ..പ്രത്യേകിച്ച് ..നമ്മെ ബാധിക്കാത്തത്‌ കൊണ്ടു ശ്രദ്ധ അകര്ഷിക്കാതെ പോകുന്ന വാര്‍ത്തകള്‍ ..ഒരു വിരോധവുമില്ലാത്ത ഒരാളുടെ നെഞ്ജിലേക്ക് ആയുധം പ്രയോഗിക്കുവാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത് പണം മാത്രമാണോ ..അന്വേഷിച്ചാല്‍ ഒരു കാര്യം മനസ്സിലാവും ഒരു കൂലി ഒരു മാസ്സം കൊണ്ടു സംബാധിക്കുന്നതില്‍ കൂടുതലൊന്നും ഇവര്‍ക്കും കിട്ടുന്നില്ല പിന്നെ ...എന്തിന്..?

എന്തിന് നമ്മള്‍ അന്വേഷിക്കണം ഇതൊന്നും നമ്മെ ബാധിക്കുന്ന കര്യമേയല്ലല്ലോ അല്ലെ..? സുരക്ഷിതമായ മേല്കൂരകള്‍ക്ക് താഴെ നാം ഭാവിയുടെ മനോഹാരിത സ്വപ്നം കണ്ടുറങ്ങുന്നു ..
മേല്‍ക്കൂരയിലെ പൊട്ടലുകല്ക്കിടയിലൂടെ തെളിയുന്ന നക്ഷത്രങ്ങള്‍ തനിക്കായി കരുതിവെച്ച വിധി ആ പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടാവുമോ ..

നഗരത്തിലെ ഗുണ്ടസംസര്‍ഗം കൊട്ടേഷനുകളിലെ സജീവ പങ്കാളിത്തം ..മയക്കു മരുന്ന് ..ഇടയ്ക്ക് മരപണി ..കേസുകള്‍ നാട്ടില്‍ നിര്‍ത്താതെ ആയപ്പോള്‍ ഒരു നാട്ടിന്‍ പുറത്തു മരപ്പണിക്കായി പോയി..

പണി നടക്കുന്ന വീട്ടിനടുത്തെ ഒരു പെണ്‍കുട്ടി ..വൃദ്ധരായ മാതാ പിതാക്കളുടെ ഏക ആശ്രയം , പലവീടുകളിലായി വേല ചെയ്തു മൂനുപെരുടെയും ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നു .

കഥാപാത്രത്തിന് പെണ്‍കുട്ടിയോട് ഒരു ഇതു ..പെണ്‍കുട്ടി ഒന്നും അറിഞ്ഞില്ല . തിരിച്ചു നാട്ടിലെത്തി കൂട്ടുകാരോട് കാര്യം പറഞ്ഞു..ഉടന്‍ തന്നെ ..പരിഹാരം "നമ്മുടെ അളിയന്‍ ആദ്യമായിട്ടു ആവശ്യപെട്ടതാണ് ..ഉടന്‍ പൊക്കണം "..
ആ ഗ്രാമ പാതയിലൂടെ ഒറ്റയ്ക്ക് നടന്നു വന്ന പെണ്‍കുട്ടിയെ ..സംഘം പൊക്കി.
മയക്കം വിട്ടുണര്‍ന്ന പെണ്‍കുട്ടി അപരിചിതരെ കണ്ടു ഞെട്ടി കരഞ്ഞു.. ..അപ്പോഴാണ്‌ കൂട്ടുകാര്‍ക്കു കാര്യം മനസ്സിലായത് ..നായകന്റെ ഒരു ആഗ്രഹമായിരുന്നു ..പെണ്‍കുട്ടി ആളെ കണ്ടിട്ടു പോലുമില്ലെന്ന് ..ഇനി ഉണ്ടാകാവുന്ന അപകടം അവര്‍ക്ക് നന്നായി അറിയാം തട്ടി കൊണ്ടു പോകല്‍ ..പീഡനം ..പ്രശ്നനങ്ങള്‍ .. പരിഹാരം പെട്ടെന്ന് തന്നെ ഉണ്ടായി ..
വില്കാം ..
മയക്കു മരുന്ന് കുത്തിവച്ചു ..ഏതോ പെണ്വനിഭക്കാര്‍ക്ക് ഇരയെ കൈമാറി തലവേധനയില്‍ നിന്നും അവര്‍ ഒഴിവായി ..
ഈ കഥ കേട്ടന്നു മുതല്‍ ഒര്‍്മ്മവരുമ്പോഴൊക്കെ ഇതൊരു സംകല്പ കഥ യാണെന്ന് മുന്‍‌കൂര്‍ ജാമ്യം മനസ്സിനോട് ഞാന്‍ എടുക്കാറുണ്ട് .

**
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ഒരു സുഹൃത്തിന്റെ ടു വ്തീലെരില്‍ ഏതാണ്ട് എഴുപതിനോടടുത്തു പ്രായം വരുന്ന ഒരു ചുമട്ടുകാരന്‍ ലിഫ്റ്റ് ചോദിച്ചു കയറി.വഴിയില്‍ അവരെ ഒരു കാര്‍ ഇടിച്ചു തെറിപ്പിച്ചു ..വൃദ്ധന്റെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. കാറിന്റെ ഉടമയെ അന്വേഷിച്ചു കണ്ടെത്തി ഒരു ധനികയായ ലേഡി ഡോക്ടര്‍ ..അതും ചാരിറ്റി മുഘമുദ്രയക്കിയ ഹോസ്പിറ്റലിലെ .."വീഴുന്നത് കണ്ടു പക്ഷെ എന്റെകിലും പറ്റിയെന്നു തോന്നിയില്ല നിങള്‍ കേസ് കൊടുത്തോളൂ "..വളരെ ഈസി ആയ മറുപടി..

****
ozone ലേയര്‍ മാഞ്ഞുപോകുമ്പോള് വറ്റിപോകുന്ന കാരുന്ന്യത്തിന്റെ ഉറവുകള് ...

Wednesday, September 3, 2008

പാലങ്ങള്‍ - രക്ത സാക്ഷികള്‍

വിദൂരതയിലേക്ക് അകന്നു പോയ ഒരുപായവഞ്ചി .. ഇരുട്ടില്‍ അങ്ങിങ്ങു മങ്ങിയ വെളിച്ച പൊട്ടുകള്‍ ...രാത്രി കനക്കുന്നു
വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ പറയാനാവാത്ത ഒരു വികാരം ഹൃദയത്തിനു മേല്‍ കനത്തു നിന്നു .

ഉച്ചയ്ക്ക് വീട്ടിലേയ്ക്ക്‌ വരുമ്പോഴാണ് അപരിചിതന്‍ ചേട്ടനെ തിരക്കി വീട്ടില്‍ വന്നത് ..അസാധാരണമായി ഒന്നും അപ്പോള്‍ തോന്നിയില്ല പക്ഷെ ..കൂട്ടുകാരിലൊരാള്‍ ചേട്ടന്റെ സുഹൃതുകളിലോരാളെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞപ്പോഴാണ് ..കാര്യങ്ങള്‍ കൂടുതല്‍ സന്കീര്‍ണമാകുന്നു എന്ന് തോന്നിത്തുടങ്ങിയത് അറിയാവുന്ന ലോക്കല്‍ നേതാക്കള്‍ ആദ്യമേ മാറി തുടങ്ങിയിരുന്നു .രക്ഷയുടെ വഴികള്‍ മങ്ങി തുടങ്ങിയിരിക്കുന്നു .

കാരണം പിന്നീടാണ്‌ വ്യക്തമായത് .."വധ ശ്രമമാണ് അതും മന്ത്രിയെ " ..ഒളിവുകള്‍.. ..പുഴ രക്ഷയായി ..അറിയാവുന്ന ദീപുകളിലേക്ക് .. ഉറക്കം മറന്ന രാത്രികള്‍ ..അമ്മ അബോധത്തില്‍ പലതും പറഞ്ഞു തുടങ്ങി ..ആശ്വാസ വാക്കുകള്‍ ഫലിക്കാതെ യായി ..

ദ്വീപുകളില്‍ പരിചയക്കാര്‍ ചേട്ടന് നല്ല സാന്ത്വനമായി .കൂട്ടുകാര്‍ .പലരും ജൈലില്..മറ്റു ഒളിവിടനങളില്‍ ...നാട്ടില്‍ ചെറുപ്പക്കാരെ കാണാതായി .. പത്രങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ ..

വിപ്ലവ ആഭിമുഗ്യം കുറച്ചു കുറച്ചായി വെളിവാക്കി വരുന്ന എന്റെ പ്രശ്നം ഒരു കോണ്ഗ്രസ് പ്രശ്നത്തില്‍ ഇടപെടുന്നതിന്റെതയിരുന്നു ..
പക്ഷെ ആ രാത്രി ..ഞാനായിരുന്നു ഇര ..പാതി രാത്രി ..വീട് വളഞ്ഞ പോലീസ് ..ജീപ്പിലേക്കു കയറിയിരിക്കുമ്പോള്‍ പിന്നില്‍ പൊട്ടികരഞ്ഞു കൊണ്ടു അമ്മയും ആശ്വസ്സിപ്പിക്കാനാവാതെ തളര്‍ന്നു പോയ അപ്പച്ചനും ..അകന്നു പോയ ജീപിന്റെ പുകച്ചുരുളുകള്കകപ്പുറം.. അവരുടെ നിലവിളികള്‍ മാത്രമായി
സ്വാധീനങ്ങള്‍ എന്നെ രക്ഷിച്ചു .ഒരു വധശ്രമ കേസ്സില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സാധാരണ സിനിമ സീന്‍ പോലെ ഒരാള്‍ കൂട്ടം പ്രതീക്ഷിച്ചു ..ആരും കാത്തു നിന്നില്ല .വീട്ടിലെ രംഗം തളരതുന്നതയിരുന്നു ..രണ്ടു മക്കളെയും നഷ്ട പെട്ട് എന്ന് കരുതി തകര്ന്നു പോയിരുന്നു മാതാ പിതാക്കള്‍ ... പുലര്‍ന്നപ്പോള്‍ ഞാന്‍ കോണ്ഗ്രസ് കാരനായി ..
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രതി സ്ഥാനത്തേക്ക് പിടിയിലായവര്‍ വന്നു .മികച്ച ഒളിവിടങ്ങള്‍ കണ്ടെത്തിയവര്‍ രക്ഷ പെട്ടു.
ദീപുകള്‍ ഇല്ലാതാവുമ്പോള്‍ ആരുടെയോ രക്ഷ സ്ഥാനങ്ങള്‍ കൂടെയാണല്ലോ നഷ്ടമാവുന്നത്

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..