ഒരു മറവും കൂടാതെ ചാറ്റും മെയിലും തകര്‍ക്കുന്ന കാലം . ഒരു ദിവസ്സം ഒരു മെയില്‍ ഏതോ സൈറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങളുമായി ഒരു അഭ്യുധയകംഷി .
വിവരങ്ങള്‍ കൈമാറി ..മെയിലുകള്‍ കൈമാറി തുടങ്ങി ..ഒന്ന്നും മറയ്കാനില്ല എന്ന വിചാരത്തില്‍ നമ്മള് എല്ലാം തുറന്നു തന്നെ ..പക്ഷെ പ്രതി ഭാഗം അങ്ങിനെയല്ല ..ഒരു സ്ത്രീ കഥാപാത്രതോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ ഒന്നും ചോദിക്കാതെ മുന്നോട്ടു പോയി ..വിവരങ്ങള്‍ ശേഖരിച്ചും പലതും വിവരിച്ചും മുന്നോട്ടു മുന്നോട്ടു ..
ഒരു വിവാഹ ബ്രോക്കര്‍ ഇരയെ തേടി വീട്ടിലെത്തിയത് ഈ സന്ദര്‍ഭത്തിലായിരുന്നു ..
ഒരേ നിര്‍ബന്ധങ്ങള്‍ക്കു ഉള്ളില്‍ സന്തോഷത്തോടെയും പുറമെ മറ്റാരോ നിര്‍ബന്ധിക്കുന്നത് കൊണ്ടു ഒഴിവാക്കുന്നില്ല എന്ന മട്ടിലും ..ഒരു പെണ്ണ് കാണല്‍ ..
കുറച്ചു ദൂരെ യാണ് സ്ഥലം ..സാധാരണ പെണ്ണുകാണാന്‍ പോകാനായി നിയോഗിതരായ എന്റെ സുഹൃത്തും കാരണവ വേഷങ്ങളും ..പലവഴികള്‍ ചുറ്റി സ്ഥലത്തെത്തി ..
ഗ്രഹ നാഥനും മറ്റു പരിവാരങ്ങളും കാത്തു നില്പുണ്ടായിരുന്നു ..
പതിവു ചായ ബേക്കറി സാധനങ്ങള്‍ ..പിന്നെ പെണ്‍കുട്ടിയും അവതരിച്ചു ..
അല്പം മോഡേണ്‍ ഭാവത്തോടെ ഞാന്‍ തന്നെ വിവരങ്ങള്‍ നേരിട്ടു ചോദിച്ചറിയാന്‍ ശ്രമിച്ചു .
കാരണവ വേഷങ്ങള്‍ തെങ്ങിന്റെ ചന്തവും ..അടുത്ത ബന്ധുക്കള്് തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങള്‍ ബാക്കി നില്പ്പുണ്ടോ എന്നു തിരക്കിയും ,,
എന്ത് ചൂടാ ..?(അല്ലെങ്കില്‍ എന്താ മഴ )എന്നുള്ള പതിവു രീതികളില്‍ തന്നെ മാറ്റമില്ലാതെ അഭിനയിച്ചു .
ദോഷം പറയരുതല്ലോ കുട്ടി സ്മാര്‍ട്ട് ആയിരുന്നു ..
സംസാരം നീണ്ടു ...ജോലിയും ജോലിസ്ഥലവും വിഷയമായപ്പോള്‍ ..കുട്ടി ഒന്നു പോസ് ചെയ്തു .
"മുഴുവന്‍ പേരു ഇങ്ങനെയല്ലേ .."ഒരു ചോദ്യം .
"എങ്ങിനെ അറിയാം "
@#* ആ പേരില്‍ മെയില്‍ ചെയ്യാറുള്ളത് ഞാന്‍ ആണ് ..
മുറിയിലേക്ക് കയറി വന്ന സുഹൃത്ത് എന്റെ മുഖ ഭാവം വായിച്ചു എന്ന് തോന്നുന്നു ...
തിരിച്ചു പോരുമ്പോള്‍ അവന് ചോദിച്ചു .."നിന്നെ ആ കുട്ടി അറിയുമോ ...?"
5 comments:
lol...
aa kutti rakshapettu ennu karutham alle? ;)
see, the world is so small.. :P
അവിടെ കഥ തീര്‍ന്നോ :)
anony:rakshpeduvan internetum oru margamanennu manassilakkikolin..
sarija:sthiramaayii.. chammiya mughathil thanne avassanippikkunna reethi maatti pareekshichathaanu..
oohikkamallo..
thanks for the visit
കൊള്ളാം വ്യത്യസ്തമായ ഒരു ചാറ്റല്‍
എന്നിട്ടു എന്തായി?അതു അറിയാന്‍ ഒരു ആകാംഷാ.....
:)
thanks for the vist dreamy ..
chattal oru blog mathramaayi peythu..
Post a Comment