Monday, December 13, 2010

എ സീ ചെറിയാനച്ചന്‍

"എ സീ ചെറിയാനച്ചന്‍ വന്നോ ...?"
 
ചെയര്‍മാന്റെ മകന്റെ വിവാഹ മാമാങ്കം  ..വിശിഷ്ടവും അല്ലാത്തതുമായ  അയ്യായിരതിലതികം  ആളുകള്‍ നിറഞ്ഞ പന്തല്‍ ..പന്തലുകള്‍ എന്ന് വേണം പറയാന്‍ രണ്ടു മൂന്ന് കൂടാരങ്ങള്‍ ..ഒരു കാരണവരെ പോലെ തിളങ്ങി നില്‍ക്കുന്ന മാനേജര്‍ ..ഇടയ്ക്ക് അതിഥികളോട്    ചിരിക്കുന്നു ..അതിഥി കളെയും  അച്ചന്മാരെയും രാഷ്ട്രീയക്കാരെയും  ഇരിപ്പിടങ്ങളിലേക്ക് ലേക്ക് ക്ഷണിക്കുന്നു... ആകെ തിരക്ക്...
 
നിറഞ്ഞ വിവാഹപന്തലില്‍ ഇരിപ്പിടം കിട്ടാതെ വിഷമിച്ചു നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ അസിസ്റ്റന്റ്‌ മൊബൈല്‍ ഫോണില്‍ വന്ന വിളിയോട് ആദരപൂര്‍വ്വം മറുപടി പറഞ്ഞ ശേഷം മാനേജരുടെ ചെവിയില്‍ പറഞ്ഞു "..ചെയര്‍മാന്റെ സെക്രട്ടറിയാണ് വിളിച്ചത് ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്...."എ സീ ചെറിയാനച്ചന്‍ വന്നോ ...?"..ഇല്ലെങ്കില്‍ ....ഏത്രയും വേഗം  എ സീ ചെറിയാനച്ചനേ കണ്ടെത്തണം .."
 
മാനേജര്‍ വിഷമത്തിലായി .."..ഞാന്‍ ഈ സഭയിലെ എല്ലാ അച്ചന്മാരെയും അറിയും ആരാണ് ഈ എ സീ ചെറിയാനച്ചന്‍...?
ഇനി ഇവിടെ വന്നിട്ടുണ്ടെങ്കിലും അറിയില്ലല്ലോ കുറഞ്ഞത് ഒരു പത്തു നൂറു അച്ചന്മാരെന്കിലും ഇവിടെയുണ്ടാകും  അതിനിടയില്‍ എ സീ ചെറിയാനച്ചന്‍...എങ്ങിനെ തിരിച്ചറിയും  അവിടെയുള്ള അടുത്ത പരിചയമുള്ള ജോലിക്കരോടെല്ലാം പറഞ്ഞു ഏത്രയും വേഗം എ സീ ചെറിയാനച്ചനേ കണ്ടെത്തണം ..ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്..
 
അപ്പോള്‍  അതാണ്‌ പ്രശ്നം ഒന്ന് .. ചെയര്‍മാന്‍ ചൂടായിരിക്കുകയാണ്...രണ്ടു ..സഭ കാര്യങ്ങളിലെ മാനേജരുടെ പിടിപാട് ചോദ്യം ചെയ്യപ്പെടും..രണ്ടു പേരെയും ഒരു പോലെ സമാധാനിപ്പിക്കുന്ന ഒരു ഉപായം   ..എന്നും കാത്തു രക്ഷിച്ചിട്ടുള്ള കാഞ്ഞ ബുദ്ധി സഹായിക്കാതിരിക്കില്ല ഒന്ന് ഇരുന്നു ആലോചിച്ചു ...കിട്ടി പോയി ഉടനടി ഒരു പരിഹാരം ......തല്ക്കാലം ചെയര്‍മാന്റെ ഉത്കണ്ട  അവസാനിപ്പിക്കാം... അദ്ദേഹം ഈ അവസ്സരത്തില്‍ അദ്ദേഹം കൂളായിരിക്കണം  അതിനു വേണ്ടി ചെറിയ സൂത്രങ്ങളൊക്കെ ആവാം .. കൂടെ മാനേജരുടെ കാര്യവും പരിഹരിക്കപെടും  ..എന്‍റെ ഒരു ബുദ്ധി ..എന്നെ സമ്മതിക്കാതെ വയ്യ .
 
"സാര്‍ ..എ സീ ചെറിയാനച്ചന്‍  വന്നു കൊണ്ടിരിക്കയാണ് ...ചക്കുളത് കാവ് പൊങ്കാല കാരണം വഴി ബ്ലോക്കാണ് അതാ വൈകുന്നത് .." എങ്ങിനെയുണ്ട് ബുദ്ധി എന്ന മട്ടില്‍ മാനേജരെ നോക്കി ..
മാനേജരുടെ കണ്ണുകള്‍ തിളങ്ങി ..നല്ല ബുദ്ധി എന്ന് കണ്ണ് കൊണ്ടു പറഞ്ഞു അദ്ദേഹം ഉടന്‍  ഫോണ്‍ എടുത്തു  ചെയര്‍മാനെ വിളിച്ചു കുറച്ചു പൊലിപ്പിച്ചുതന്നെ റോഡ്‌ ബ്ലോക്കിന്റെയും എ സീ ചെറിയാനച്ചന്‍  വരാന്‍ കാരണമായ മറ്റു കാര്യങ്ങളെ ക്കുറിച്ചും പറഞ്ഞു തുടങ്ങി .. പക്ഷെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ  മുഖം ഒരു വല്ലാത്ത ഭാവത്തില്‍ മാറുന്നതും ഓക്കേ സര്‍ എന്ന് പറഞ്ഞു ഫോണ്‍ വിളി അവസ്സാനിപ്പിക്കുന്നതുമാണ്  കണ്ടത് ..
 
"ആരാടോ എ സീ ചെറിയാനച്ചന്‍  എന്ന് പറഞ്ഞത് .. ചെയര്‍മാന്‍  അച്ചന്മാര്‍ ഇരിക്കുന്നിടത്തെ എ സീ ശരിയാക്കുവാനാണ് പറഞ്ഞത് അതിനെന്തോ  കുഴപ്പമുണ്ട് .."
 
അസിസ്റ്റന്റ്‌ തിരക്ക് പിടിച്ചു മുന്നിലെ ആള്കൂട്ടതിലേക്ക് കുത്തി കയറി മറയാന്‍ ഒരു ശ്രമം നടത്തുന്നത് കാണാമായിരുന്നു ..അത് നോക്കി നിന്നെ ശരിയാക്കി തരാം എന്ന ഭാവത്തില്‍ മാനേജര്‍ അയാളെ നോക്കുന്നുണ്ടായിരുന്നു ... 
 
എന്‍റെ നേരെ തിരിയുന്ന കണ്ണുകളെ പ്രതീക്ഷിച്ചു എല്ലാം മായ എന്ന ഭാവത്തില്‍  ഒരു തത്വഞാനിയെ പോലെ നില്‍ക്കണോ അല്ലെങ്കില്‍ രണ്ടു പേരും വിഡ്ഢികളായി എന്ന മട്ടില്‍ ഒരു ചിരി ചിരിക്കണോ അതോ നിസ്സംഗ ഭാവം പാലിച്ചാല്‍ മതിയോ എന്ന നിരവധി ചോദ്യങ്ങളുമായി പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവത്തില്‍  നിന്നു . 

14 comments:

ജയരാജ്‌മുരുക്കുംപുഴ said...

sangathy valare rasakaramayittundu..... aashamsakal....

രമേശ്‌ അരൂര്‍ said...

എ സി, എ സി എന്നും ചെയര്‍മാന്‍ "ചൂടായി"എന്നും തുടര്‍ച്ചയായി പറഞ്ഞപ്പോളേ ഇത് എ സി പ്രശ്നം തന്നെയാണെന്ന് തോന്നി ..
എന്തായാലും രസകരമായി ഉള്ളത് പറഞ്ഞു ...

ശ്രീനാഥന്‍ said...

അതു ശരി, ഏസി ശരിയാക്കുന്നതാണ് പ്രശ്നം അല്ലേ, രസകരമായിട്ടുണ്ട്! അവിടവിടെ ചെറിയ അക്ഷരപ്പിശകുകൾ വന്നിട്ടുണ്ട് കെട്ടോ!

പട്ടേപ്പാടം റാംജി said...

അപ്പൊ സംഗതി ഇതായിരുന്നു അല്ലെ.
സംഭവം ഉഷാറായി.

Typist | എഴുത്തുകാരി said...

ഇത്രേയുള്ളൂ സംഭവം!

പ്രയാണ്‍ said...

അതുകൊള്ളാം......:)

കുഞ്ഞൂസ് (Kunjuss) said...

അപ്പോള്‍, അതായിരുന്നു സംഭവം ല്ലേ...

Vayady said...

എന്താ ഒരു ബുദ്ധി!! സമ്മതിക്കാതെ വയ്യാ, ട്ടോ. എ.സീ സംഭവം കൊള്ളാം. :)

ramanika said...

ഒരു ബുദ്ധി ....സമ്മതിക്കാതെ വയ്യ !!!

jyo.mds said...

രസകരമായി.

കലി said...

expecting more of this kind

congrats

ബിഗു said...

കൊള്ളാം കൊള്ളാം :).

Anya said...

Have a wonderful weekend
hugs
Kareltje & Anya
=^.^=

ENTE KAZCHAKAL said...

aashamskal.

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..