Monday, May 10, 2010

പരിചയം

"ഇത്രയും നല്ല ഒരു മ്യുസിയം കേരളത്തിലുണ്ടെന്ന് ഞാനറിഞ്ഞില്ല ..its a good decision to bring them here.."
മാനേജര്‍ അഭിനന്ദനത്തിനു പഞ്ഞമൊന്നും കാണിച്ചില്ല .

അതിഥികളായ ഡെന്മാര്‍ക്ക് ദമ്പതികള്‍ മൂവായിരം കൊല്ലം നീണ്ട കേരള ചരിത്ര രേഖകള്‍ കണ്ടു സ്വന്തം ചരിത്രരാഹിത്യത്തില്‍ ഖിന്നരായി .അത് തുറന്നു സമ്മതിക്കാന്‍ അവര്‍ മടിച്ചില്ല സായിപ്പിന്റെ തോല്‍വി എന്നെ കുറച്ചു സന്തോഷിപ്പിച്ചു .

മ്യൂസിയത്തില്‍ നിന്നു പുറത്തേക്കു കടക്കുമ്പോള്‍ മാനേജര്‍ ചോദിച്ചു ..

"who is the owner of this museum"

എന്തെങ്കിലും ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇതു വരെ കെട്ടി പൊക്കിയ ഇമേജ് തകര്‍ന്നാലോ .?എന്തെങ്കിലും ഉത്തരം പറയണം .

"സണ്ണി "

"ഓ സണ്ണി ..എനിക്കറിയാം ഞാന്‍ മറന്നു പോയതാണ് ..മൂന്ന് മാസം മുന്‍പ് തിരുവന്തപുരം ക്ലബ്ബില്‍ വെച്ച് കണ്ടതാണ് ..i know him ..great chap "

അപ്പോഴേക്കും വിദേശികള്‍ അടുത്തെത്തി ..മാനേജര്‍ അവരോടും തന്റെ പരിചയം വിളമ്പി

" you know ..the owner of this museum Mr.Sunny is my friend "

"oh its great .."സായിപ്പ് അത്ഭുതം മറച്ചില്ല.

ഗൈഡ് കൂടുതല്‍ പരിച്ചയപെടുകയും സന്ദര്‍ശക പുസ്തകത്തില്‍ എല്ലാവരെയും കൊണ്ടു അഭിപ്രായം എഴുതിച്ചു ..
അപ്പോഴേക്കും ഒരു മധ്യ വയസ്ക ഇടനാഴിയിലൂടെ നടന്നു വന്നു

"ഹാ മാഡം വന്നു ..ഇതാണ് ഉടമസ്ഥ ..Mrs ....."

മാനേജരുടെ ഉത്സാഹം കൂടി

"i'd met Mr.Sunny two months before at .trivandrum ..."

"who is Sunny..?" ഉടമസ്തയ്ടെ മുഖം ചോദ്യചിഹ്നമായി ..

" owner ഓഫ് the museum ... യുവര്‍............. husband "

"ഹി ഈസ്‌ ജോര്‍ജ് ..പിന്നെ അടുത്ത കാലത്തൊന്നും ജോര്‍ജ് കേരളത്തില്‍ വന്നിട്ടില്ല ഹി ഈസ്‌ ഇന്‍ യു എസ് .."

"may be some relative..of......" മാനേജര്‍ വിടാന്‍ ഭാവമില്ല

"ഹേ no ...സണ്ണി എന്ന് പേരുള്ള ആരും ഞങ്ങളുടെ ബന്ധുക്കളായി ഇല്ല ."

"so...so....some one ...i may......."

ഞാന്‍ പതിയെ രംഗം വിട്ടു.. തൂണുകളുടെ മറയിലേക്ക് നീങ്ങി തിരിഞ്ഞു നോക്കി

മാനേജരുടെ മുഖം തൊട്ടു പിന്നിലെ ഓട്ടം തുള്ളല്‍ രൂപത്തിന്റെ മുഖത്തേക്കാള്‍ കൂടുതല്‍ വക്രിച്ചതായി തോന്നി

27 comments:

Readers Dais said...

പാവം മാനേജരുടെ കാര്യം ഓര്‍ത്തു ചിരി വരുന്നു ....
എന്നിട്ട്..... ഓട്ടന്‍ തുള്ളല്‍ താങ്കളെ കൊണ്ട് ചെയ്യിച്ചുവോ, അന്ത മനജേര്‍ :)

ശാന്ത കാവുമ്പായി said...

സായിപ്പിന്റെ തോല്‍വി സന്തോഷിപ്പിച്ചല്ലേ.അവസാനം തോറ്റതാര്?

ഹംസ said...

അല്ലങ്കിലും അവിടന്നു “ഓട്ടം, തുള്ളല്‍“ തന്നയാ നല്ലത് .

Anya said...

Nice to read about Mr. Sunny
Thanks for the translation :)))
:)

പട്ടേപ്പാടം റാംജി said...

മനേജരോടാ കളി.

ramanika said...

രസിപ്പിച്ചു !

Rejeesh Sanathanan said...

മാനേജറിന് പറ്റിയ പറ്റ്.......:)

ശ്രീ said...

പാവം മാനേജര്‍

Aarsha Abhilash said...

:) had a nice laugh ...
thanks for comin to my blog , iniyum varuka

Typist | എഴുത്തുകാരി said...

എന്തിനാ വെറുതേ ആ പാവം മാനേജരെ പറ്റിച്ചേ?

jyo.mds said...

മാനേജരെ ഇമ്പ്രസ്സ് ചെയ്യാന്‍ നടത്തിയ ശ്രമം ഇങ്ങനെ കലാശിച്ചല്ലോ-നന്നായി

കണ്ണനുണ്ണി said...

പണി കിട്ടീന്നു പറഞ്ഞ മതീലോ

Vayady said...

പിന്നെ ഇപ്പോഴും ജോലിയുണ്ടോ? ഏയ്! കാണാന്‍ വഴിയില്ല.:)

ഗീത said...

‘the man to walk with’ എന്ന് സ്വയം പ്രഖ്യാപിച്ചിട്ട് ഇങ്ങനെയൊ? പാവം മാനേജര്‍. ഇനി പറയണതൊന്നും വിശ്വസിക്കില്ല.

lekshmi. lachu said...

പാവം മാനേജര്‍

ഗോപീകൃഷ്ണ൯.വി.ജി said...

അത് കലക്കി.

mukthaRionism said...

ഹ ഹാ..

sm sadique said...

രസകരം മാനേജരുടെ കാര്യം.

Mohamedkutty മുഹമ്മദുകുട്ടി said...

നല്ല “പരിചയം” തന്നെ!.ഇവിടെയും നോക്കുക

Anil cheleri kumaran said...

ആരാണപ്പാ ഈ സണ്ണി..!

Ashly said...

:) nice. lol..liked the comment by Vaayaadi

Mohamed Salahudheen said...

:)

നനവ് said...

കൊള്ളാം..ഒരു നുണ വരുത്തുന്ന വിന..വാക്കുകൾ നമ്മെ ചതിക്കാതിരിക്കാൻ സത്യം സഹായിക്കും..

ശ്രീനാഥന്‍ said...

പിരിച്ചുവിട്ടോ? നല്ല, ഗുണപാഠമുള്ള കഥ.

Anonymous said...

ഹി ഹി . കൊള്ളാം. അപ്പൊ അറിവില്ലാത്ത കാര്യത്തിന് ഇടാന്‍ ഒരു പേര് കിട്ടി ..'സണ്ണി'

the man to walk with said...

Thanks for the visit and Comments
@Readers Dais,@Shantha Kavumbai,@Hamza,@Anya,@Ramji,@Remanika,@prayan,@Regunathan,@maarunna malayaly,@Shree,@Shyama,@Typist,@Erakadan,@Jyo,@kannanunny,@Vayadi,@gita,@lakshmi,@Jishad,@Gopikrishnan,@Mukhthar,@sadhiye,@kumaran,@Muhamedkutty,@Gopikrishann@captain had@@salah,@nanavu,@Sreenathan,@Umesh and Dear Anony.. Love You All

മാണിക്യം said...

കഥ മുന്‍പേ വായിച്ചിരുന്നു ഒരു കമന്‍റ്റ് എഴുതാന്‍ സാവകാശം കിട്ടിയില്ല .. ഇന്നു സ്കൂള്‍ അടച്ചു അപ്പോള്‍ അഭിപ്രായം പറയാം എന്നു പറഞ്ഞ എല്ലായിടത്തും ഇന്നു മുതല്‍ ഒരറിയിപ്പ് ഉണ്ടാവുന്നവരെ പഴയതും പുതിയതും ആയ പോസ്റ്റില്‍ ഒക്കെ കൈവയ്ക്കന്‍ വന്നതാ.
യ്യോ ഇവിടെ ഗെയിറ്റ് അടച്ചോ?
ന്നാലും ഓ,
സണ്ണീ!!
മ്മടെ സണ്ണീ!
ആള്‍ ലേശം തണ്ണീയാ ല്ലേ?

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..