Monday, June 26, 2017

ഉറുമ്പ്


നാം ഉണരുന്നത് വീണ്ടും ഉറങ്ങുവാനാണ് .
************************************

"ഛെ..! "
എന്തോ കടിച്ചു ..മുതുകില്‍ ..കൈ കൊണ്ടു വേദനിച്ച ഭാഗത്ത് മാന്തിയെടുത്തു ഒരു ഉറുമ്പ്
"ശല്യം "
ഉറുമ്പിനെ ആകാവുന്ന ശക്തിയില്‍ ഞെരിച്ചു ..
തണുപ്പ് മാറിയിട്ടില്ലാത്ത മഴക്കാറ് കെട്ടിയ ദിവസ്സം ..മഴ ചാരുന്നുണ്ടോ ..?
കൊതുകുവലയുടെ പഴുതിലൂടെ പഴയ ക്ലോക്കില്‍ സമയം പത്തു കഴിഞ്ഞു ..പതിവില്ലാതെ ഉണരല്‍ നേരത്തെയായി ..എഴുനേറ്റിരുന്നു ജനലിലൂടെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും അപ്പുറം കടല്‍, ഒരു ചെറിയ ഭാഗത്ത് മാത്രം വെയില്‍ തിളങ്ങി നില്‍ക്കുന്നു ..വെളിച്ചം കണ്ണുകളെ അസ്വസ്ഥമാക്കുന്നു .. പതിവില്ലാത്ത ഒരു ബഹളം താഴെ തെരുവില്‍..ചില ഉയരം കൂടിയ കൊടികള്‍ മാത്രം ജനലിലൂടെ കാഴ്ചയില്‍ വരുന്നുണ്ട് ..ഇലക്ഷന്‍. ഫലം വന്നു ആരെയോ തോല്‍പ്പിച്ചിരിക്കുന്നു ആരോ ജയിച്ചിരിക്കുന്നു.. പതുക്കെ കിടക്ക വിട്ടെഴ്നേറ്റു ..

താഴെ കസ്സെരയില്‍ പതിവ് ചര്‍ച്ച ..
"ഇതൊരു വിജയം തന്നെയായി കാണാനാണ് എനിക്ക് തോന്നുന്നത് ..ഈ ഭരണത്തിനും ഇത്രയും വോട്ടു ....."
"അങ്ങിനെയല്ല അതിനെ കാണേണ്ടത് .....കഴിഞ്ഞ തവണ ത്തേക്കാള്‍ കൂടുതല്‍ വോട്ടു ജനങ്ങള്‍ നമ്മുടെ കൂടെ എന്നല്ലാതെ .................
വിജയം ഒരു സാങ്കേതികമായ .. .................. .."

ഒരു ചവിട്ടു കൊടുക്കാനാണ് തോന്നിയത്‌ എന്ത് കുന്തമായാലും ഈ നേരത്ത് ഇങ്ങിനെ തൊള്ള കീറുന്നത് എന്തിനാണ് ഉറക്കം പോയി സമാധാനവും ഇല്ലെന്ന്നു വച്ചാല്‍ ..

പത്രം കയ്യിലെടുത്തു എന്ത് വായിക്കാനാണ് ....മാവോവാദി ,സാമ്പത്തീക മാന്ദ്യം ...ഹാ.. ഉറുമ്പ് കടിച്ചാല്‍ 5000 രൂപ ചെലവ്...... ഒരാള്‍ക്ക്‌ ഉറുമ്പ് കടിച്ചാല്‍ വല്യ പ്രശ്നമാണെന്ന് ...അയ്യോ ഒരു ഉറുമ്പ് കുറച്ചു മുന്‍പ് കടിച്ചതാണല്ലോ..!! ഉറുമ്പ് കടിച്ച ഭാഗം തടിച്ചിട്ടുണ്ടോ ...വീണ്ടും വീണ്ടും തടവി നോക്കി ..ഇനിയും ഉറുമ്പുകള്‍ കിടക്കയി ലുണ്ടാവുമോ ..?

മൂടി വച്ച ചായ തണുത്തിരുന്നു ..ഗ്ലാസ്സിലേക്ക്‌ ഒരു ചെറിയ ഉറുമ്പ് ..വിരല് കൊണ്ടു തട്ടിയെറിഞ്ഞു മേശയിലേക്ക്‌ നോക്കി ഇനിയും ഉറുമ്പുകള്‍ ......
ജനലിന്റെ പടിയില്‍ ...വാതിലിന്റെ മറയില്‍ ...ചുവരുകളില്‍ ഉറുമ്പുകള്‍ ...

*****************************************

മഴ ശക്തിയായി പെയ്യ്തു തുടങ്ങി രാത്രി ഭക്ഷണം പതിവ് പോലെ നേരത്തെ കഴിച്ചു അയാള്‍ കിടക്കയിലേക്ക് കടന്നിരുന്നു ..കൊതുകുവലയുടെ കേട്ട് അഴിച്ചു അതിന്റെ ചുരുളുകളില്‍ ഒളിച്ചിരിക്കുന്ന ഉറുമ്പുകളെ തിരഞ്ഞു .കിടക്കവിരിയുടെ താഴെ കിടക്കയുടെ അടിയില്‍ കട്ടിലിനു താഴെ.... രാത്രിമഴയുടെ ഈറന്‍ തണുപ്പ് മുറിയില്‍ ഉറുമ്പിന്‍കൂട്ടം പോലെ അരിച്ചിറങ്ങി .ഒരു തുള്ളിയിലും കയ്യില്‍ ടോര്‍ച്ചുമായി അയാള്‍ കടിക്കാനെത്തുന്ന ഉറുമ്പിനെ തേടി ..

16 comments:

അരുണ്‍ കായംകുളം said...

aswadichu

ഒരു നുറുങ്ങ് said...

ഉറുമ്പ് കടിക്കണതു നല്ലതിനാ..കട്ടുറുമ്പ് കടി
ശ്രദ്ധിക്കണംന്നേയുള്ളു!പിന്നെ ഇലക്ഷനു മാത്രം
കാണുന്നോരേം സൂക്ഷിക്കണംട്ടോ!

ramanika said...

ശരിക്കും ആസ്വദിച്ചു ഈ ഉറുമ്പ് കടി!

Anya said...

Have a nice evening ....
(I wish I could read your post :(

(@^.^@)

കണ്ണനുണ്ണി said...

ഉറുമ്പ് ഇത്ര വല്യ തീവ്രവാദി ആണോ മാഷെ

Anonymous said...

ആഹാ, എന്തോ ഇപ്പൊ എന്നെ കടിച്ചല്ലോ? കൊതുകോ അതോ ഈ കഥയിലെ ഉറുമ്പോ?
നന്നായിട്ടുണ്ട് ട്ടോ. പതിവില്‍ നിന്ന് വ്യത്യസ്തം!!

Typist | എഴുത്തുകാരി said...

അന്വേഷിച്ചു നടന്നാലൊന്നും കിട്ടില്ല ഉറുമ്പിനെ. അതങ്ങിനെ പെട്ടെന്നു പ്രത്യക്ഷപ്പെടും.

sherriff kottarakara said...

"ഉറുമ്പു കൊള്ളാം...

sherriff kottarakara said...

"ഉറുമ്പു കൊള്ളാം...

pattepadamramji said...

വന്നുവന്ന് ഉറക്കം കെടുത്തുന്ന അവസ്ഥയിലെക്കെത്തിയിരിക്കുന്നു ശല്യം,ഉറുമ്പുകളുടെ.....?
ഇഷ്ടായി.

വീ കെ said...

ഇനീപ്പോ... ‘ഉറുമ്പുപനി‘യെങ്ങാൻ പിടിപെടുമോ...?!!
അതിന്റൊരു കുറവു കൂടിയേ ഉള്ളു...
ബാക്കി എല്ലാ പനിയും ഏറെക്കുറെ ആയി...!!?

ആശംസകൾ...

ശ്രീ said...

രസകരമായ നല്ലൊരു കഥ

jyo said...

കൊള്ളാം-ഉറുമ്പ് കടി-ഈ മാനസിക വിഭ്രാന്തി

മാണിക്യം said...

"അയാള്‍ കടിക്കാനെത്തുന്ന ഉറുമ്പിനെ തേടി .."
ഒരു ചെറിയ ഉറുമ്പ് വിചാരിച്ചാല്‍ ഉറക്കം കെടുത്താം ..

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

MAJEED mk said...

ഉറുമ്പ് ഉറങ്ങുമോ?

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..